Image

ഉന്മാദവും നിര്‍വ്രുതിയും (പഴയ കാല രചനകള്‍: ഡോക്‌ടര്‍ നന്ദകുമാര്‍, ചാണയില്‍)

Published on 12 June, 2015
ഉന്മാദവും നിര്‍വ്രുതിയും (പഴയ കാല രചനകള്‍: ഡോക്‌ടര്‍ നന്ദകുമാര്‍, ചാണയില്‍)
പഞ്ചബാണനാം, കാമദേവനെ ഭസ്‌മമാക്കു-
മിതിഹാസരൂപിയാം ത്രികാലജ്‌ഞാനീ,
നല്‍കി നീ നിര്‍വൃതിക്ക്‌ നിഗ്രഹം ത്രിക്കണ്ണാല്‍.
ഈരേഴുലോകത്തിന്‍ മായവിലാസങ്ങളറിയും
മഹാദേവാ, നീയും പഞ്ചേന്ദ്രിയവഞ്ചിതനാകീടുകില്‍,
ഇഹലോകവാസിയാം മാനവന്‍തന്‍ കഥയെന്ത്‌?
പഞ്ചപുഛവുമടക്കിയവന്‍ല്‌പകാത്തിരിപ്പൂ
പഞ്ചതന്ത്രകുതന്ത്രങ്ങള്‍ പ്രയോഗിച്ചിടാന്‍.
ശ്രവണസുഖത്തിലുമപ്പുറം, ഘ്രാണസുഖം കാംക്ഷിക്ലീടുകില്‍,
ദര്‍ശനത്തിലും സ്‌പര്‍ശനം നന്നെന്നായ്‌,
സ്‌പര്‍ശിപ്പതിലും രുചിപ്പതിലെന്നുമായ്‌.
ഗീര്‍വാണിയും ഭ്രമിച്ചീടുന്നു നിര്‍വ്വാണത്തിനായ്‌-
മാനുഷദുരാഗ്രഹത്തിനുണ്ടോ ഒരന്തം? ദുരന്തം!
ജിജ്‌ഞാസുവാമിന്ദ്രിയജ്‌ഞാനി, അജ്‌ഞാനി, അല്‍പജ്‌ഞാനി,
ഇന്ദ്രിയാതീതന്‍, ജിതേന്ദ്രിയന്‍
ജ്‌ഞാനിയോ,വിജ്‌ഞാനിയോ?
കര്‍മ്മഫലം കൊണ്ടു തമോഗുണനാകിടാതെ,
കര്‍മ്മബലം കൊണ്ടു സത്വഗുണനാകിടൂ
Join WhatsApp News
Sudhir Panikkaveetil 2015-06-13 08:01:33
പഞ്ചേന്ദ്രിയ വിജയികളാകുന്നതിനെക്കാൾ പഞ്ചേന്ദ്രിയ വഞ്ചി തരാകുന്നത് അല്ലേ നല്ലത്?
ഹവ്വ ഒരു പക്ഷെ ദൈവത്തിനോട് പരഞ്ഞു കാണും
ആര്ക്ക് വേണം നിന്റെ ഏദൻ തോട്ടം - എന്റെ
ആദമിനോപ്പം ജീവിക്കുന്ന ഭൂമി എനിക്ക് ഏദൻ
തോട്ടത്തിനെക്കാൾ സുന്ദരം.
വായനക്കാരൻ 2015-06-13 08:30:17

അല്‌പകർമ്മികളാകിയ നാമെല്ലാ-

മല്‌പകാലം കൊണ്ടോരോരോ ജന്തുക്കൾ

ഗർഭപാത്രത്തിൽ പുക്കും പുറപ്പെട്ടും

കർമ്മംകൊണ്ടു കളിക്കുന്നതിങ്ങനെ.  (ജ്ഞാനപ്പാന)

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക