Image

സൗന്ദര്യം മോചനം മോഹനം (കവിത: ജോര്‍ജ്‌ നടവയല്‍)

Published on 17 June, 2015
സൗന്ദര്യം മോചനം മോഹനം (കവിത: ജോര്‍ജ്‌ നടവയല്‍)
മനുഷ്യ കരങ്ങള്‍
വികൃതമാക്കിയിട്ടും
മലിനമാക്കിയിട്ടും
വ്യഭിചരിച്ചിട്ടും
തമ്മിലടിച്ചിട്ടും
വിഷം തീറ്റിച്ചിട്ടും
ദൈവം കൈവിടാത്ത
അനശ്വരഗൃഹാതുരത്വ
ദു:ഖ സൗന്ദര്യമാണ്‌
മോചനം തേടും കേരളമേ... നീ...

മനുഷ്യ കരങ്ങള്‍
പരിഷ്‌കരിച്ചിട്ടും
പരിപോഷിപ്പിച്ചിട്ടും
പരിപാലിച്ചിട്ടും
പരിലാളിച്ചിട്ടും
പരിസേവിച്ചിട്ടും
പരിപൂജിച്ചിട്ടും
ശാസ്‌ത്രം മറക്കാത്ത
സുഖ സൗന്ദര്യമാണ്‌
മോഹനം നേടും അമേരിക്കേ `നീ'
സൗന്ദര്യം മോചനം മോഹനം (കവിത: ജോര്‍ജ്‌ നടവയല്‍)
Join WhatsApp News
വായനക്കാരൻ 2015-06-17 19:23:10
ആ കരയിലോ ഈ കരയിലോ   
ഏതു കരയിൽ കാലുവെക്കേണം,  
പറയൂ   
തലയിൽ ഏതു കര വെക്കേണം?
വിദ്യാധരൻ 2015-06-17 20:12:27
മലകൾ ഇടിച്ചു നെരപ്പാക്കിയും  
കാടുകൾ വെട്ടിതെളിച്ചും 
നാടുനീളെ വിമാനത്താവളങ്ങൾ സൃഷ്ടിച്ചും  
നദികളുടെ അകതാര് മാന്തി 
മണല് വാരി, വെള്ളം വറ്റിച്ചു 
മലവിസർജ്ജനം ചെയ്യ്‌തും 
മാലിന്യകൂനകളിൽ നിന്ന് 
മഹാവ്യാധിയുടെ അണുക്കളെ സൃഷ്ട്ടിച്ചും 
കുടിവെള്ളത്തിലും ഭഷ്യവസ്തുക്കളിൽ 
വിഷം കലർത്തിയും
ഡെങ്കി, എലി, കോഴി, പനികളാൽ
തുള്ളുന്ന  കള്ളന്മാരുടെ കേരളത്തെ 
മോചിപ്പിക്കാൻ, 
കള്ളദൈവങ്ങൾക്കും 
അവരെ സൃഷ്‌ടിച്ച മനുഷ്യർക്കും 
ഒരിക്കലും കഴിയില്ല കഷ്ടം!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക