പൊന്നിന്‍ തിരുവോണം വന്നൂ
മലയാളികള്‍ ഒത്തുകൂടി
ചെണ്ടമേളം താലപ്പൊലി
ഘോഷയാത്രയായ്..
ഭംഗിയേറും പൂക്കളും
മന്നനാകും മാവേലിയും
പ്രജകളെ കാണുവാനായ്
എഴുന്നള്ളുന്നേ..
ഓണക്കോടി ഉടുത്തൊരാ
മലയാളി മങ്കമാരു
തിരുവാതിരപ്പാട്ടിനു
ചോടു വെയ്ക്കുന്നേ..
രുചിയേറും വിഭവങ്ങള്‍
കാത്തിരിക്കും പ്രജകള്‍
ഓണസദ്യയുണ്ണുവാനായ്
ഇരുന്നീടുന്നേ..
പഴമയും പുതുമയും
ഒത്തുചേര്‍ന്നീപ്പൊന്നോണം
പാട്ടുകളും ന്യത്തവുമായ്
അരങ്ങേറുന്നേ..
ആകാശത്തില്‍ വിരിയുമാ
മേഘപ്പൂക്കള്‍ നുള്ളുവാനായ്
ഊഞ്ഞാലാടി കുഞ്ഞുങ്ങള്‍
ഉയര്‍ന്നീടുന്നേ..
വഞ്ചിപ്പാട്ടിന്‍ ഈരടികള്‍
മൂളിക്കൊണ്ടാ പങ്കായങ്ങള്‍
വള്ളം തുഴഞ്ഞിതാ
കളി തുടങ്ങീടുന്നേ..
എല്ലാവര്‍ക്കും നല്ലോരോണം
നന്മയുടെ തിരുവോണം
ആശംസിച്ചിട്ടിതാ തമ്പുരാന്‍
മടങ്ങീടുന്നേ..
( എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍)