Image

`പ്രവാസി' (കവിത: ബിന്ദു ടിജി)

Published on 28 September, 2015
`പ്രവാസി' (കവിത: ബിന്ദു ടിജി)
കവിതയൊഴുകുന്നു
കടലിനോട്‌ ഉപ്പും
തീരത്തോട്‌ മോഹവും
മാനത്തോട്‌ മൗനവും
പുഴയോട്‌ അഴകും വാങ്ങി

ആളൊഴിഞ്ഞ മൂലകളില്‍
ആഘോഷം
നഗര തിരക്കില്‍
ഒറ്റയ്‌ക്ക്‌
തനു മണ്ണില്‍
മനം വിണ്ണില്‍

എല്ലം കടമെടുക്കുന്നവള്‍
സ്വര്‍ഗ്ഗം സ്വന്തമായുള്ളോള്‍
പ്രേമം പൂമെത്ത
സപ്‌തസ്വരങ്ങള്‍ താരാട്ട്‌
നിദ്രയിലായിരം സ്വപ്‌നങ്ങള്‍
ഒരു സ്വപ്‌നത്തിനേഴു നിറം

നോവിച്ചാല്‍ മധുരിക്കും
ചിരിച്ചാല്‍ പ്രണയിക്കും
ശൂന്യതയില്‍ ആകാശം തീര്‍ക്കും
മരുഭൂമിയില്‍ ദാഹാര്‍ത്തയായി
ഒരു പ്രവാസി
തോല്‌പ്പിക്കാനാവില്ല, കൊല്ലാനേ പറ്റൂ. *

*കടപ്പാട്‌ "A man can be destroyed but not defeated."
Ernest Hemingway

ബിന്ദു ടിജി
`പ്രവാസി' (കവിത: ബിന്ദു ടിജി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക