Image

ഡോ.ഏ.കെ.ബി.യുടെ പെണ്ണുങ്ങള്‍ : കഥകള്‍-3(ഡോ.ഏ.കെ.ബാലകൃഷ്ണപിള്ള)

ഡോ.ഏ.കെ.ബാലകൃഷ്ണപിള്ള Published on 08 October, 2015
ഡോ.ഏ.കെ.ബി.യുടെ പെണ്ണുങ്ങള്‍ : കഥകള്‍-3(ഡോ.ഏ.കെ.ബാലകൃഷ്ണപിള്ള)
  അറബിപ്പെണ്ണ് 
ബാബ(പിതാവ്)യാണ് അയിഷയെ പ്രൊഫസ്സറുടെ അടുക്കല്‍ കൊണ്ടുവന്നത്. ദീര്‍ഘകായരായ രണ്ട് അറബികള്‍. മേശയുടെ മറുവശത്ത് പ്രൊഫസ്സര്‍ക്ക് അഭിമുഖമായി രണ്ടു പേരും ഇരുന്നു. രണ്ടു പോര്‍ക്കും ഓലീവ് പൂശിയ വെളുത്ത നിറം. ബാബയുടെ മുഖത്തു അധികാരികതയും അന്തസ്സും സ്ഫുടിച്ചു. അദ്ദേഹം കോട്ടും  ടൈയ്യും പാന്റ്‌സുമാണ് ധരിച്ചിരുന്നത്. ആ മദ്ധ്യവയസ്‌ക്കന്റെ മുടി നരച്ചു തുടങ്ങിയിരുന്നു. ആയിഷ പാദം വരെയുള്ള പാവാടയും, കൈകള്‍ പൂര്‍ണ്ണമായി മറയ്ക്കുന്ന ബ്ലൗസ്സും തലമുണ്ടും ധരിച്ചിരുന്നു. ബാബ നടുവ് നിവര്‍ന്നും, ആയിഷ കുനിഞ്ഞും ഇരുന്നു. 
ആയിഷ ആകൃതി ഒത്ത ഒരു സുന്ദരി ആയിരുന്നു. അവളുടെ നീണ്ട കണ്ണുകള്‍ , നീണ്ട മുഖത്തിനു പ്രകാശം നല്‍കി. നീണ്ട മൂക്കും വലിപ്പം കുറഞ്ഞ വായും, പൊതുവില്‍ പുഞ്ചിരിയ്ക്കുന്ന ഭാവം.
ബാബ പറഞ്ഞു. ഇവള്‍ എന്റെ ബിസ്സിനസ്സുകള്‍ നോക്കാനാണ് ഞാന്‍ പഠിപ്പിയ്ക്കുന്നത്. ആളുകളോട് അന്തസ്സായി പെരുമാറാനും, സാര്‍വ്വദേശീയ ബിസ്സസിനസ്സു സംബന്ധിച്ച എല്ലാ വിവരങ്ങളും പഠിച്ചിരിയ്ക്കണം. എല്ലാ ഗവ.സര്‍വ്വകലാശാലകളിലും അന്വേഷിച്ച ശേഷമാണ് നിങ്ങളുടെ സ്ഥാപനം തിരഞ്ഞെടുത്തത്. ഇവിടെ വിദേശവിദ്യാര്‍ത്ഥികളെ പ്രത്യേകം നോക്കുമെന്നു കേട്ടു. അധികാരികള്‍ തന്നെയാണ് താങ്കളെ ഉപദേശകനായിട്ട് ഞങ്ങള്‍ക്കു തീരുമാനിച്ചത്. 
പ്രൊഫസ്സര്‍ പറഞ്ഞു: “ഞങ്ങള്‍ പരമാവധി ശ്രമിയ്ക്കാം. വിജയം വിദ്യാര്‍ത്ഥിനിയുടെ പ്രയത്‌നം പോലിരിയ്ക്കും.”
അദ്ദേഹം മറുപടി പറഞ്ഞ:. “ആയിഷ അനുസരണയുള്ള മകളാണ്. നന്നായി പഠിയ്ക്കുകയും ചെയ്യും.”
“നല്ലത്”
“ഇവര്‍ തിരിച്ച് സൗദി അറേബ്യയില്‍ വന്നു കല്യാണം കഴിക്കേണ്ടവളാണ്. ആണുങ്ങളായിട്ട് ഇടപഴകുന്നതും ആവശ്യമില്ലാതെ വെളിയില്‍ പോകുന്നതും നിയന്ത്രിച്ചാല്‍ നന്നായിരിയ്ക്കും.”
പ്രൊഫസ്സര്‍ പറഞ്ഞു.
 
“അമേരിക്കയില്‍ എല്ലാവര്‍ക്കും പ്രവര്‍ത്തനസ്വാതന്ത്ര്യം ഉണ്ട്. നിയമവിരുദ്ധമായി തടയാന്‍ ഒക്കുകയില്ല.” ആയിഷയ്ക്ക് ഇരുപത്തി രണ്ടു വയസ്സു കഴിഞ്ഞില്ലോ?
ശരി, “ആയിഷ അനാവശ്യമായി ഒന്നും ചെയ്യുന്നവളല്ല.”
“അവള്‍ തലയാട്ടി.” പെട്ടെന്ന് പ്രൊഫസ്സറോട് ചോദിച്ചു: 
സാറിന് ഖദീജയെ അറിയാമോ ? നബിയുടെ ആദ്യഭാര്യ - “എനിക്ക് ഖദീജയെ പോലെ ആകണം.”
ബാബ സന്തോഷത്തോടെ പുഞ്ചിരിച്ചു. “നല്ലത്.” പ്രൊഫസ്സര്‍ പറഞ്ഞു. പോകുന്നതിനുമുമ്പ് വെളിയില്‍ സൂട്ടിട്ട് നിന്ന രണ്ടു പേരെ ബാബ അകത്തേയ്ക്കു വിളിച്ചു. ഇയാള്‍ ഡ്രൈവറാണ്. മറ്റേയാള്‍ വീട്ടുകാവല്‍ക്കാരനാണ്. വീട്ടുജോലിയ്ക്ക് ഒരു സ്ത്രീയും ഉണ്ട്. പ്രൊഫസ്സര്‍ ഏതാണ്ട് അല്‍ഭുതത്തോടെ കേട്ടപ്പോള്‍ ബാബ തുടര്‍ന്നു. അവള്‍ക്കു താമസിയ്ക്കാന്‍ നല്ല വീടും ഞാന്‍ വാങ്ങിയിട്ടുണ്ട്.
പ്രൊഫസ്സര്‍ പഠിപ്പിച്ച വ്യക്തിവികാസം എന്ന വിഷയവും പഠിക്കാന്‍ ആയിഷയെത്തി. മുന്‍നിരയില്‍ ശാന്തയായി ഇരുന്നു. നേരെ മുമ്പോട്ടു പ്രൊഫസ്സറെ ശ്രദ്ധിച്ചു നോക്കും. ശ്രദ്ധിച്ച് നോട്ട് എടുക്കും. മറ്റു വിദ്യാര്‍ത്ഥികള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുമ്പോള്‍ അതു ശ്രദ്ധിയ്ക്കും. മുഖം തിരിച്ച് അവരെ നോക്കുകയില്ല. ഒരാഴ്ച കഴിഞ്ഞപ്പോള്‍ പ്രൊഫസ്സര്‍ ആയിഷയെ വിളിച്ച്, രണ്ടു വിദ്യാര്‍ത്ഥിനികളുമായി പരിചയപ്പെടുത്തി. രണ്ടുപേരും നന്നായി പഠിക്കുന്നവരും അന്തസ്സായി പെരുമാറുന്നവരുമാണ്. 'കാത്തി'യും 'ലിസ്സി'യും .-ആയിഷയ്ക്കു സന്തോഷമായി. അന്നുതന്നെ അവര്‍ക്കു രണ്ടുപേര്‍ക്കും അടുത്തുള്ള ഒരു നല്ല റെസ്റ്റാറന്റില്‍ കൊണ്ടുപോയി സല്‍ക്കാരം ചെയ്തു.
ആയിഷ ക്രമേണ ക്ലാസില്‍ ചോദ്യങ്ങല്‍ ഉതിര്‍ക്കുകയും ചര്‍ച്ചകളില്‍ പങ്കെടുക്കുവാനും തുടങ്ങി. മിതഭാഷിയാണ്. ആരെയും എതിര്‍ക്കുയില്ല. തന്റെ അഭിപ്രായം മാത്രം പറയും. മറ്റുള്ളവര്‍ ശരി പറയുമ്പോള്‍ അതിനെ ബഹുമാനിയ്ക്കും.
അമേരിക്കിയലെ വിദ്യാര്‍ത്ഥികളുടെ സ്വാതന്ത്ര്യബോധവും, ,സര്‍വ്വകലാശാലയിലെ ഭരണസമിതികളില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്ഥാനവും, ഏതാണ്ട് സമത്വനിലവാരത്തിലുള്ള അദ്ധ്യാപിക- വിദ്യാര്‍ത്ഥിബന്ധവും ഒക്കെ ആയിഷയ്ക്ക് അല്‍ഭുതമായി- പ്രത്യേകിച്ച് പെണ്‍കുട്ടികളും ആണ്‍കുട്ടികളും കൈകോര്‍ത്തു നടക്കുന്നതും, ചുംബിയ്ക്കല്‍ ഉള്‍പ്പെടെയുള്ള പ്രേമവികാരങ്ങള്‍ പരസ്യമായി വെളിവാക്കുന്നത് ആയിഷയില്‍ ഇക്കിളി ഉണ്ടാക്കി. കാത്തിയും ലിസ്സിയും ഒത്ത് സര്‍വ്വകലാശാലയുടെ വെളിയിലുള്ള സൂപ്പര്‍ മാര്‍ക്കറ്റുകള്‍, കടകള്‍, കടപ്പുറങ്ങള്‍ എന്നീ പൊതുജനജീവിതകേന്ദ്രങ്ങള്‍ ഔത്സുക്യത്തോടെ ആയിഷ കണ്ടു. കൂടെകൂടെ ന്യൂയോര്‍ക്കിലെ വിവിധ മ്യൂസിയങ്ങള്‍ സന്ദര്‍ശിച്ചു.
ഒരിക്കല്‍ ന്യൂയോര്‍ക്കിലെ പ്രസിദ്ധ വീഥീയായ ഫിഫ്ത്ത് അവന്യൂവില്‍ സ്ത്രീ വിമോചന പ്രസ്ഥാനക്കാരുടെ ഒരു ഘോഷയാത്ര കണ്ടു. സ്ത്രീകള്‍ക്കു സ്വാതന്ത്ര്യമുള്ള അമേരിക്കയില്‍, എന്തു സ്വാതന്ത്ര്യമാണ്, ഇനിയും കിട്ടേണ്ടതെന്ന് ആയിഷ പ്രൊഫസ്സറോട് ചോദിച്ചു.
അല്‍ഭുതങ്ങളുടെ നാടായ അമേരിക്കയില്‍, ആയിഷ എത്തിയതില്‍ അവരുടെ ആനന്ദം ദൈനംദിനം വര്‍ദ്ധിച്ചതേയുള്ളൂ.
സര്‍വകലാശാലയില്‍ പലപ്പോഴും വിദ്യാര്‍ത്ഥികളുടെ പരിപാടികള്‍, ഡിന്നരും ഡാന്‍സുമായിട്ടാണ് പര്യവസാനിച്ചത്. ഡാന്‍സില്‍, ആദ്യമൊക്കെ ആയിഷ പങ്കെടുത്തില്ല. കൂട്ടുകാരുടെ സമ്മര്‍ദ്ദം വന്നപ്പോള്‍, ആയിഷയും രംഗത്തിറങ്ങി. എന്നാല്‍ മറ്റുള്ളവരോടൊപ്പം മദ്യപാനം ചെയ്തില്ല. ആയിഷ, പുരുഷനെ തൊട്ടും തൊടാതെയും ഡാന്‍സു ചെയ്തു. അവളൊടൊപ്പം ഡാന്‍സു ചെയ്യാന്‍ പലയുവാക്കളും താല്‍പര്യം കാണിച്ചു. അവളെ ഭംഗിയായി ഡാന്‍സ് ചെയ്യാന്‍ പഠിപ്പിച്ചത്, തന്നെ വളരെ കൊല്ലങ്ങള്‍ സംരക്ഷിച്ച സ്വീഡന്‍കാരിയായ ആയയില്‍ നിന്നാണ്. ബാബ കാണാതെയാണ് രണ്ടുപോരും ഡാന്‍സ് ചെയ്തിരുന്നത് എന്ന് ആയിഷ വെളിവാക്കി. 
അന്തസ്സുള്ളവനെന്നു തോന്നിയ്ക്കുന്നവരുമായി മാത്രമേ ആയിഷ ഡാന്‍സ് ചെയ്തുള്ളൂ. ഡാന്‍സിനിടയ്ക്ക് ചില യുവതികള്‍ യുവാക്കളോടൊത്ത് വെളിയിലേയ്ക്ക് പോകുന്നത് എന്തിനാണെന്ന് ആയിഷ മനസ്സിലാക്കി. 
ആയിഷയ്ക്കും ലൈംഗികവികാരം ഉണ്ടാകാറുണ്ടെങ്കിലും അത് അടക്കാനാണ് ശ്രമിച്ചിട്ടുള്ളത്. 
സര്‍വ്വകലാശാലയില്‍ പല യുവാക്കളും ആയിഷയോട് സ്‌നേഹമായി പെരുമാറിയിട്ടുണ്ട്. ചിലര്‍, കൂടെ വെളിയില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആയിഷ അവരെ സുഹൃത്തുക്കള്‍ എന്ന നിലയ്ക്ക് കൈകാര്യം ചെയ്തു.
ആയിഷയുടെ രണ്ടാമത്തെ കൊല്ലമാണ്, രണ്ട് ഫുട്‌ബോള്‍ കളിക്കാര്‍, ഒരു വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്ത കേസ്സുണ്ടായത്. സര്‍വ്വകലാശാല മുഴുവന്‍ അതു കോളിളക്കം സൃഷ്ടിച്ചു. കുറ്റക്കാരെ, സര്‍വ്വകലാശാല ശിക്ഷിച്ചു. ഉപരിയായി പോലീസ് കേസ്സായി. വിദ്യാര്‍ത്ഥിനികള്‍ക്കു സന്ധ്യക്കു പോലും സ്വതന്ത്രമായി നടക്കുവാന്‍ പേടിയായി. ഒരു സംരക്ഷണ കമ്മിറ്റി ഉണ്ടാക്കിയ യോഗത്തില്‍ ആയിഷ ശക്തിയായി വാദിച്ചു. -കമ്മിറ്റിയില്‍ ആണ്‍കുട്ടികളും വേണമെന്ന്. അവസാനം, പെണ്‍കുട്ടികള്‍ അതു സമ്മതിച്ചു. ആയിഷയ്ക്കു തന്നെ അത്ഭുതമായി അവളെ കമ്മിറ്റിയുടെ അദ്ധ്യക്ഷയാക്കി.
ആയിഷയാണ്, പെണ്‍കുട്ടികളെ 'കരാടി' പഠിപ്പിക്കണമെന്ന പ്രമേയം, കമ്മിറ്റിയിലും, സര്‍വ്വകലാശാല ഉന്നത സമിതിയിലും കൊണ്ടുവന്നത്. അങ്ങനെ കരാടി പഠിപ്പിയ്ക്കാന്‍ പ്രഗത്ഭതയുള്ള ഒരു നിയമവിദ്യാര്‍ത്ഥിയെ നിയമിച്ചു. വിദ്യാര്‍ത്ഥിനികള്‍ കൂട്ടമായി ചേര്‍ന്നു-ആയിഷയും. കൂട്ടത്തിലുള്ള പഠനം തൃപ്തികരമായില്ല. അതുകൊണ്ട്, പ്രത്യേകമായ ഫീസ് കൊടുത്ത് അദ്ധ്യാപകന്‍, വാരാന്ത്യത്തില്‍ വീട്ടില്‍ വന്നു പഠിപ്പിയ്ക്കാന്‍, ആയിഷ ഏര്‍പ്പാടു ചെയ്തു.
കരാടി അദ്ധ്യാപകന്‍, മുപ്പതുവയസ്സുള്ള കരോളിന്‍ എന്നു പേരുള്ള ഒരു വെള്ളക്കാരന്‍ ആയിരുന്നു. ആയിഷയുടെ താടിവരെ മാത്രം പൊക്കം. മെലിഞ്ഞ ദേഹം. ഉരുക്കു പോലെ ദൃഢവും ശക്തവും ആയിരുന്നു. ആവശ്യത്തിനുവേണ്ടി മാത്രം സംസാരിയ്ക്കും. എപ്പോഴും പുഞ്ചിരി ഉണ്ടെങ്കിലും, കരാടിയുടെ നിര്‍ദ്ദേശങ്ങള്‍ നല്‍കുമ്പോള്‍ പൂര്‍ണ്ണമായ  ഏകാഗ്രത കാണിച്ചു. വിദ്യാര്‍ത്ഥികളില്‍ നിന്നും ഏകാഗ്രത ആവശ്യപ്പെട്ടു. കരാടി പഠിയ്ക്കാത്തതില്‍ ആയിഷ മറ്റുള്ളവര്‍ക്ക് അസൂയാര്‍ഹം ദ്രുതഗതിയില്‍ പുരോഗമിച്ചു. 
ഒരു മാസ്മരശക്തിയില്‍ എന്ന പോലെ, കരാടി മാസ്റ്റര്‍ ആവശ്യപ്പെട്ടതെല്ലാം ചെയ്തു. ഒരിയ്ക്കല്‍ ആയിഷ, കാലു വഴുക്കി വീണു. അയാള്‍ അവളെ പൂവ് പോലെ പൊക്കിയെടുത്തു. അപ്പോള്‍ ആയിഷ അയാളെ ആലിംഗനം ചെയ്തിരുന്നു. കാലുകള്‍ തറയില്‍ എത്തിയിട്ടും, ആലിംഗനം തുടര്‍ന്നു. കരാടി മാസ്റ്റര്‍, തോളില്‍ നിന്നും ആയിഷയുടെ തല നിവര്‍ത്തി അവളുടെ കണ്ണുകളിലേയ്ക്കു നോക്കി. അവ ആര്‍ദ്രമായിരിയ്ക്കുന്നു. തുടര്‍ന്ന് അയാളുടേതും. ആയിഷയാണ്, ചുംബിക്കാന്‍ ആദ്യം മുഖം നീട്ടിയത്. ആ ചുംബനം രണ്ടുപേരുടെയും ഉള്ളില്‍ നക്ഷത്രങ്ങളുടെ നൃത്തമായി നീണ്ടുനിന്നു. 
ആയിഷ അറിഞ്ഞു, തനിക്ക് പ്രേമം ഉണ്ടായിരിയ്ക്കുന്നു. എത്ര അടക്കിയാലും, എങ്ങനെയൊക്കെ ശ്രമിച്ചാലും പ്രേമം ഉണ്ടാകും. ആയിഷ അറിഞ്ഞു, കരാടി മാസ്‌ററര്‍ക്കും  തന്നോടു ഉറ്റ പ്രേമം ആയി എന്ന്. അനേക ദിവസങ്ങളില്‍ രണ്ടുപേരും നിര്‍വൃതി ആര്‍ന്ന രതിക്രീഡയില്‍ കഴിഞ്ഞു. സ്വപ്നത്തില്‍ പോലും  നേരിടാന്‍ കഴിയാത്ത നിര്‍വൃതി.
എല്ലാവിഷയങ്ങള്‍ക്കും ആയി ഒന്നാംകിട വിദ്യാര്‍ത്ഥിയായിരുന്നു. ബിസിനസ് മാനേജ്‌മെന്റിനൊപ്പം ചരിത്രം, മാനവശാസ്ത്രം, സാഹിത്യം, നിയമം എന്നീ വിഷയങ്ങളും പഠിച്ചു.
ആയിഷ വിചാരിച്ചു. നൈസര്‍ഗ്ഗികമായ വിചാരവികാരങ്ങള്‍ ഉറവു തുറന്നു ഒഴുകാന്‍ അമേരിക്കയിലെ തന്ത്രമായ സ്ത്രീ-പുരുഷബന്ധത്തിന്റെ അന്തരീക്ഷത്തില്‍ കഴിയുന്നു.
തന്റെ പ്രേമം എങ്ങനെ സ്വന്തം ജിവിതത്തിലൊതുക്കും എന്നുള്ളതായിരുന്നു പ്രധാന പ്രശ്‌നം. ബാബയും, മാമയും മറ്റുള്ളവരും കരോളിനെ അംഗീകിരിയ്ക്കില്ല. താന്‍ വിവാഹം കഴിച്ച് സൗദിയില്‍ ബിസിനസ് നോക്കുകയെന്ന ആഗ്രഹം വെടിഞ്ഞാല്‍, ബാബയുടെ ജീവിതവും എല്ലാം തകരും. നാട്ടിലേയ്ക്കു പോവുക തന്നെ.
വിവാഹത്തിന് കന്യകത്വം തെളിയിച്ചില്ലെങ്കില്‍, തനിയ്ക്കും കുടുംബത്തിനും അപമാനമായിത്തീരും-വിവാഹമോചനവും. വരന്‍ വലിയ കുടുംബത്തിലെ പ്രാമാണികനായ അംഗമാണ്. 
അമേരിക്കിയലേയ്ക്ക് വരുന്നതിനു മുമ്പു തന്നെ ഇരുകുടുംബവും വിവാഹം നിശ്ചയിച്ചതാണ്. മറുനാട്ടില്‍ പോകുന്ന മറ്റു സൗദി പെണ്‍കുട്ടികള്‍ ചെയ്യുന്നതുപോലെ ആയിഷ, തനിയ്ക്കു കന്യകത്വം ഉണ്ടാക്കാന്‍ ഒരു ഡോക്ടറെ കണ്ടു പിടിച്ചു. അയാളുടെ ആര്‍ഭാടമേറിയ ഓഫീസില്‍ ദേഹപരിശോധന തുടങ്ങിയപ്പോള്‍, നഴ്‌സ് ഉണ്ടായിരുന്നു. പിന്നീട് അവര്‍ അപ്രത്യക്ഷമായി. വസ്ത്രങ്ങള്‍ അഴിയ്ക്കുന്നതിനുമുമ്പ് മദ്ധ്യവയസ്‌ക്കനായ ഡോക്ടര്‍ അവളുടെ രണ്ടുകാലും വിരിച്ചു നിവര്‍ത്തി സൂക്ഷിച്ചു നോക്കി. എന്നിട്ട് ഒരിളിഭ്യ ചിരിയോടുകൂടി ആയിഷയുടെ ഇടത്തെ ചെവിയില്‍ മന്ത്രിച്ചു.
നീ സുന്ദരി,-ഏതു പുരുഷനും നിന്നെ ആര്‍ത്തിയോടെ സ്വീകരിയ്ക്കത്തക്കവിധം നിന്റെ ഗുഹ്യഭാഗം ഞാന്‍ കൂടുതല്‍ സുന്ദരമാക്കാം. നീ കന്യകയാണെന്നു മാത്രമേ ഏതു പുരുഷനും വിശ്വസിയ്ക്കുകയൊള്ളൂ. സംഭോഗസമയത്തു രക്തവും വരും. എന്നിട്ട് ഏതാനും നിമിഷങ്ങള്‍ക്കകത്തെ നിശ്ശബ്ദതയ്ക്കുശേഷം, അയാള്‍ ഏറ്റവും മൃദുലമായ ശബ്ദത്തില്‍ പറഞ്ഞു.
നീയുമായി സംഭോഗം ചെയ്യാന്‍ എന്നെ സമ്മതിയ്ക്കണം.
ആയിഷ ചാടി എണീറ്റ് അയാളുടെ വലത്തെ ചെകിടില്‍ ആഞ്ഞടിച്ചു. മുറിയില്‍ നിന്നും വെളിയിലേയ്ക്ക് ചാടി. വാതുക്കലേയ്ക്കു കുതിയ്ക്കുമ്പോള്‍ കണ്ട നേഴ്‌സിനോട് പറഞ്ഞു. ഞാനുമായി സംഭോഗം ചെയ്യണമെന്ന് അയാള്‍ പറഞ്ഞു.
സംയമനശക്തിയോടൊപ്പം ധൈര്യവും ആയിഷയ്ക്കു അമേരിക്കയില്‍ നിന്നും കരാടിയില്‍ നിന്നും നേടിയതാണ്. കന്യകയാകണോ, വേണമോ?- എന്തൊരു മൗഢ്യമായ ആചാരം?
ശരീരശാസ്ത്ര പ്രകാരം, ഭൂരിപക്ഷം പെണ്‍കുട്ടികളില്‍ നിന്നും ആദ്യ സംഭോഗ സമയത്തു രക്തം വരില്ല. വരന്റെ സഹോദരി, പഠിത്തം കഴിഞ്ഞ് മടങ്ങി പോയത് കന്യകയായിട്ടാണ്. 
തെറ്റായ ഇത്തരം ആചാരങ്ങള്‍ക്കു താന്‍ വഴങ്ങുകയില്ലെന്ന് ആദ്യം തന്നെ വരനെ അറിയിക്കുന്നതല്ലേ നല്ലത്. അല്ലെങ്കില്‍ ഒന്നിനുപുറകേ മറ്റൊന്നായി ദുരാചാരങ്ങളേയും അന്ധവിശ്വാസങ്ങളേയും നേരിടേണ്ടിവരും. ജീവിതം നരകമാകും.
ആയിഷ അന്ത:സത്തയില്‍ ഉരുവിട്ടു. ഖദീജ ധീരയായിരുന്നു. 
ആയിഷ നാട്ടിലെത്തുന്നതിനുമുമ്പുതന്നെ വിവാഹാഘോഷത്തിന്‍രെ യത്‌നങ്ങള്‍ ബഹുലമായി കഴിഞ്ഞു. മരുഭൂമിയുടെ നടുക്ക്, അയ്യായിരം ആളുകളെ മാനങ്ങള്‍ പ്രകാരം സ്വീകരിച്ച് ഇരുത്തിയ കൂറ്റന്‍ പന്തലിലായിരുന്നു വിവാഹം. അനേകം വന്‍കിടക്കാരും മുസ്ലീം പുരോഹിതന്മാരും ഉണ്ടായിരുന്നു. എങ്ങിനെയെങ്കിലും പരിപാടി തീര്‍ന്നാല്‍ മതി എന്നായിരുന്നു ആയിഷയുടെ ചിന്ത. 
വിവാഹരാത്രിയുടെ മുറി ഒരുക്കിയിരിക്കുന്നത് ഒരു കൊട്ടാരത്തിന്റെ മുകളിലത്തെ നിലയില്‍, ഒരു മൂലയിലായിരുന്നു. കിടക്കറയോട് ചേര്‍ന്ന് മൂന്നു വലിയ മുറികള്‍ കെട്ടിടത്തില്‍ നിന്നും ഒറ്റപ്പെട്ടിരുന്നു. ഇത് സ്വച്ഛമായ ലൈംഗികബന്ധത്തിനാണെന്ന് ആയിഷ വിചാരിച്ചു.
മുറികളും അവയിലേയ്ക്കുള്ള പാതകളും വിലകൂടിയതും വര്‍ണ്ണശബളവുമായ സില്‍ക്കു വിരുപ്പുകള്‍ കൊണ്ട് അലങ്കരിച്ചിരുന്നു. ഒരു വലിയ കട്ടിലും മെത്തയും - കട്ടിയില്‍ മുല്ലപ്പൂക്കള്‍ മെത്തയില്‍ വിരിച്ചിരുന്നു. തന്റെ അറബി വസ്ത്രങ്ങള്‍ അഴിച്ചിട്ടിട്ട് ഒരു സില്‍ക്കു പൈജാമയും ഷര്‍ട്ടും ഇട്ട് ഭര്‍ത്താവ്, അവളെ കിടക്കയില്‍ ഇരുത്തി. അവള്‍ പുഞ്ചിരിച്ചു. അയാളും . എങ്കിലും അയാളില്‍  ഒരു പുതിയ ഭര്‍ത്താവിന്റെ  സ്വച്ഛത ആയിഷ കണ്ടില്ല. അയാള്‍ അവളുടെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി. ചുണ്ടുകളില്‍ അമര്‍ത്തി ചുംബിച്ചിട്ട് ഏതാണ്ട് അഞ്ചുമിനിറ്റോളം അവളുടെ മാറിടത്തിലും മറ്റു ദേഹത്തിലും തടവി. പരുപരുത്ത അയാളുടെ കൈവിരലുകള്‍ അവള്‍ക്ക് ഊര്‍ജ്ജം ഉണ്ടാക്കിയെങ്കിലും അവള്‍ ആ സുഖം കാണിച്ചില്ല. ധൃതിയില്‍ അയാള്‍ അവളുടെ ശരീരത്തില്‍ പ്രവേശിച്ചു. ഏതാണ്ട് മൂന്നു മിനിറ്റിനകം അയാള്‍ക്കു മതി വന്നു. അയാളുടെ ലിംഗത്തിലും വിരിപ്പിലും സൂക്ഷിച്ചു നോക്കിയിട്ടു പറഞ്ഞു. 
രക്തം എവിടെ ?
അവള്‍ പറഞ്ഞു.
“എല്ലാ പെണ്‍കുട്ടികള്‍ക്കും രക്തം വരില്ല. ഏതു ഡോക്ടറോടും ചോദിച്ചു കൊള്ളുക.”
“നിന്റെ യോനി ഒരു കന്യകയുടെതുപോലെ ഞെരുക്കം ഉള്ളതല്ല. നീ കന്യകയല്ല.” 
ഏതാനും നിമിഷങ്ങള്‍ നിശ്ശബ്ദമായി ചിന്തിച്ച ശേഷം , അവള്‍ മൃദുലമായ സ്വരത്തില്‍ ചോദിച്ചു.
നിങ്ങള്‍ക്കു കന്യകത്വം ഉണ്ടോ ?
“സൗദിയില്‍ മാത്രമല്ല, ഇംഗ്ലണ്ടിലും ഫ്രാന്‍സിലും ഒക്കെ പോയി അയാള്‍  ലൈംഗികവിഹാരം നടത്തിയിട്ടുണ്ടെന്ന് അവള്‍ക്കും അറിയാമായിരുന്നു.”
അയാള്‍ക്കു ദേഷ്യം വന്നു. 
നീ ആരാണ്, ഒരു പുരുഷനോടിങ്ങനെ ചോദിയ്ക്കാന്‍? ധിക്കാരി!-ദേഹം കുലുക്കിയുള്ള നിന്റെ പെരുമാറ്റം ഒരു വേശ്യയുടെതായിരുന്നു. 
വികാരം വെളിവാക്കുന്നത് വേശ്യത്തമാണോ ?
നീ എല്ലാം കൊണ്ടും വേശ്യയാണ്. എന്റെ സഹോദരിയും അമേരിക്കയില്‍ പഠിച്ചതാണ്. അവള്‍ നിന്നെപ്പോലെ ഒരിയ്ക്കലും ആയിരുന്നില്ല. അവളുടെ ഭര്‍ത്താവ് അവളെ ആരാധിയ്ക്കുന്നവനാണ്.
ആയിഷ ചിരി ഒതുക്കാന്‍ ശ്രമിച്ചു. എന്നിട്ട് പറഞ്ഞു.
നിങ്ങളുടെ സഹോദരിയെ എനിയ്ക്കറിയാം. അവള്‍ എന്റെ അടുത്ത കൂട്ടുകാരിയായിരുന്നു. 
അതുകൊണ്ട് എന്താണ് വിശേഷം?
ആയിഷ ദൃഢമായ ശബ്ദത്തില്‍ അയാളുടെ മുഖത്തു തുറിച്ചു നോക്കി പറഞ്ഞു. രണ്ടു പ്രാവശ്യം ഗര്‍ഭം അലസിപ്പിയ്ക്കാന്‍ ഞാനാണ് നിങ്ങളുടെ സഹോദരിയെ ഡോക്ടറുടെ അടുത്തു കൊണ്ടുപോയത്. ചോദിച്ചു നോക്കൂ.
നീ എന്റെ സഹോദരിയെ നശിപ്പിയ്ക്കാന്‍ നോക്കുകയാണ്. ആദ്യരാത്രി, അവളില്‍ നിന്നും രക്തം വന്നു.-
ആര്‍ക്കും രക്തം വരുത്താം.
പിന്നെ നീ എന്താണ് രക്തം വരുത്താത്തത്?
ഞാന്‍ കള്ളശസ്ത്രക്രിയ ചെയ്യാത്തതുകൊണ്ട്. സത്യമായി പെരുമാറുന്നതുകൊണ്ട്- 
എന്തു സത്യമാണ് വേശ്യയായ നിനക്കുള്ളത് ? നീ എന്റെ ജിവിതം നശിപ്പിച്ചു. കുടുംബത്തിന്റെ അന്തസ്സു നശിപ്പിച്ചു. നീ സൗദിയുടെയും ഇസ്ലാമിന്റെയും ശത്രുവാണ്. നിന്നെ കല്ലെറിഞ്ഞ് കൊല്ലിയ്ക്കും.
അനേകം സ്ത്രീകളെ ലൈംഗികമായി പീഡിപ്പിയ്ക്കുകയും ആഴ്ചതോറും ബഹ്‌റനില്‍ പോയി മദ്യപാനം ചെയ്യുകയും പതിവാക്കിയിട്ടുള്ള നിങ്ങളാണ് വേശ്യ-ഇസ്ലാമിന്റെ ശത്രു. ഞാന്‍ എന്നും നിസ്‌ക്കരിയ്ക്കുന്നവളാണ്. അയാള്‍ അവളുടെ ചെകിട്ടത്ത് ആഞ്ഞടിച്ചു. കട്ടിലില്‍ നിന്നും താഴേയ്ക്ക് തള്ളി. തുടരെ, ചവുട്ടി. അവള്‍ക്ക് എഴുന്നേല്ക്കാന്‍ വിഷമം ഉണ്ടായി. അവള്‍ കാല്‍മുട്ടുകൊണ്ട് അയാളുടെ ഗുഹ്യഭാഗത്തും രണ്ടു കയ്യുകള്‍ കൊണ്ട് മുഖത്തും ഇടിച്ചു.
അയാള്‍ താഴെ വീണു. ബോധംകെട്ടതുപോലെ തോന്നി. അവള്‍ കുനിഞ്ഞ് തുറിച്ചു നോക്കി. ശാസ്വോച്ഛാസം ഉണ്ട്. അകത്തു നിന്നും കതകു പൂട്ടിയിട്ട് അവള്‍ ധൃതിയില്‍ വസ്ത്രങ്ങളിട്ട് കൈസഞ്ചിയും എടുത്ത് മുറിയ്ക്കു വെളിയിലേയ്ക്കിറങ്ങി. അടിയേറ്റ കവിളില്‍ നിന്നും രക്തം ഒഴുകുന്നു. അവള്‍ വായില്‍ കയ്യിട്ടു നോക്കി. രണ്ടു പല്ലുകള്‍ അടര്‍ന്നിരിയ്ക്കുന്നു.
വഴിയില്‍ മേശപ്പുറത്തിരുന്ന ഒരു ടൗവ്വല്‍ എടുത്ത്, കവിളിനു ചുറ്റും കെട്ടി.
അവളുടെ സ്വന്തം കാറ് താഴെ കിടന്നു. കണ്ണാടിയില്‍ ആഞ്ഞടിച്ച് അകത്ത് ഉറങ്ങിക്കിടന്ന പിതൃസ്ഥനായ ഡ്രൈവറെ വിളിച്ച് വിമാനത്താവളം - എന്നു ആവശ്യപ്പെട്ടു.
അവിടെയെത്തിയ ഉടനെ അമേരിക്കയിലേക്കുള്ള ആദ്യവിമാനം എപ്പോഴാണെന്ന് അന്വേഷിച്ചു. ഒരു മണിക്കൂറിനകം പാരീസ്സിന്റെ വിമാനം ഉണ്ട്. അവള്‍ അതിന്റെ ഉദ്യോഗസ്ഥനെ കണ്ടു, തനിയ്ക്ക് ചികിത്സയ്ക്ക് അത്യാവശ്യമായി പാരീസ്സില്‍ എത്തുന്നതിന് സൗകര്യപ്പെടുത്തി. ഒരു ഉദ്യോഗസ്ഥന്‍ അവളെ വേഗം കസ്റ്റംസ് കടക്കാന്‍ കൂടെ വന്നു.
തനിയ്ക്ക് പെട്ടെന്ന് നാടുവിടേണ്ടി വരുന്ന ചുറ്റുപാട് ഉണ്ടായേക്കുമെന്ന് ഒരാഴ്ചയ്ക്കു മുമ്പേ ബലമായ സംശയം ഉണ്ടായി. അവളെ കാണുന്നതിന് രണ്ടാഴ്ചമുമ്പ് സന്മാര്‍ഗ്ഗ പോലീസ് വീട്ടില്‍ വന്നു. അവള്‍ സംഘടിപ്പിച്ച യുവതികളുടെ ക്യാമ്പില്‍ എന്താണ് പഠിപ്പിയ്ക്കുന്നതെന്ന് അന്വേഷിച്ചു. അമേരിക്കയില്‍ പഠിച്ച ഇസ്ലാം വിരുദ്ധകാര്യങ്ങള്‍ സൗദിയില്‍ പ്രചരിപ്പിച്ചാല്‍ അവള്‍ ശിക്ഷിയ്ക്കപ്പെടുമെന്നു അവര്‍ താക്കീത് ചെയ്തു. കമ്പനിയില്‍ ജോലി ചെയ്യുന്ന മോലുദ്യോഗസ്ഥരോട് അവള്‍ നേരിട്ട് സംസാരിച്ചിരിയ്ക്കുന്നതും പാടില്ല. വിദേശജോലിക്കാരുടെ പാസ് പോര്‍ട്ട് മടക്കി കൊടുത്തത്, നാട്ടില്‍ അരാജകത്വം ഉണ്ടാക്കും. 
തന്റെ കാറിന്റെ ട്രങ്കില്‍ ഒരു സൂട്ട് കേസ്സിനകത്ത് പാസ്‌പോര്‍ട്ടും ആവശ്യമുള്ള വസ്ത്രങ്ങളും, പണ്ടങ്ങളും പണവും ക്രെഡിറ്റ് കാര്‍ഡുകളും അവള്‍ സൂക്ഷിച്ചു. വിശ്വസ്ഥനായ ഇന്ത്യാക്കാരന്‍ ഡ്രൈവറെ കാറില്‍ തന്നെ കിടത്തി. ബാബയും മാമ്മയും അവളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയിരുന്നു. 
വിമാനം ആകാശത്തിലേക്ക്  പറന്നപ്പോള്‍ അവള്‍ ബാബയെ ഫോണ്‍ വിളിച്ച് വിവരങ്ങള്‍ പറഞ്ഞു. പാരീസില്‍ നിന്നും വീണ്ടും വിളിച്ചപ്പോള്‍ സന്മാര്‍ഗ പോലീസും മറ്റു പോലീസും-ഒരു വന്‍സംഘം അവളെ അറസ്റ്റു ചെയ്യാന്‍ വീട്ടിലെത്തിയതായി അറിഞ്ഞു. അവളെ അന്വേഷിച്ച് സംശയമുള്ള സ്ഥലങ്ങളിലെല്ലാം അന്വേഷണം നടന്നുകൊണ്ടിരുന്നു.
പാരീസില്‍ നിന്നും അവള്‍ വാഷിംഗ്ടണ്‍ ഡിസിയിലേയ്ക്കു പോയി. പ്രൊഫസ്സറും, കരാടി അദ്ധ്യാപകനും അവളെ സ്വീകരിച്ചു.
ആയിഷ ഉടനെ, രാഷ്ട്രീയ അഭയാര്‍ത്ഥിത്വത്തിന്റെ അപേക്ഷ, സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സമര്‍പ്പിച്ചു.


Email: drakbconsultancy@gmail








ഡോ.ഏ.കെ.ബി.യുടെ പെണ്ണുങ്ങള്‍ : കഥകള്‍-3(ഡോ.ഏ.കെ.ബാലകൃഷ്ണപിള്ള)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക