Image

ആത്മഹത്യയ്ക്ക് ഒരാമുഖം (അവസാനഭാഗം)ഷീല.എന്‍.പി

ഷീല.എന്‍.പി Published on 30 November, 2015
ആത്മഹത്യയ്ക്ക് ഒരാമുഖം (അവസാനഭാഗം)ഷീല.എന്‍.പി
ഇപ്രകാരം വീട്ടുകാര്‍ അവരുദ്ദേശിക്കുന്നിടത്തു െകാണ്ടുപോയി തളച്ചതിനു ആശാന്റെ ലീല 'ആരും തോഴി ഉലകില്‍ മറയുന്നില്ല മാംസം വെടിഞ്ഞാല്‍' എന്നു പ്രഖ്യാപിച്ചു കൊണ്ട് നമ്മുടെ മുമ്പില്‍ നില്‍ക്കുന്നു. എന്റെ അനുഭവത്തില്‍ത്തന്നെ ധാരാളം സംഭവങ്ങള്‍ കണ്ടിട്ടും കേട്ടിട്ടുമുണ്ട്. അക്കഥകള്‍ പിന്നീട്- 

മനസ്സിന്റെ ഒരു നൈമിഷിക കുന്തളിച്ച് ! ആരെങ്കിലും അറിഞ്ഞോ അിറയാതെയോ ആ ഒരു  നിമിഷം കടത്തിവിട്ടാല്‍ ആ പാവത്തുങ്ങള്‍ ജീവിതത്തിലേക്കു മടങ്ങി വരും. മരണത്തോടുള്ള വെല്ലുവിളി എന്ന പുസ്തകം ഈ ആത്മഹത്യാരോഗികള്‍ക്ക് ഒരു കൈകണ്ട ഒറ്റമൂലിയാണ്. ഖനിയിലുണ്ടായ അപകടത്തില്‍ കൈരണ്ടും നഷ്ടപ്പെട്ട് തൊഴിലാളി കാലുകളുടെ ചലനശേഷിയും നഷ്ടപ്രായമായി തന്റെ പ്രണയിനിയുമൊത്ത് 'ലിവിംഗ് ടുഗതര്‍' അടിസ്ഥാനത്തില്‍ കഴിയുമ്പോഴാണ് ഈ അത്യാഹിതം. ചത്തുകളയാമെന്നു കരുതി ഇഴഞ്ഞു വലിഞ്ഞ് റെയില്‍വെസ്റ്റേഷനിലെത്തി. എക്‌സ്പ്രസ് ട്രെയിനെത്താന്‍ നിമിഷങ്ങള്‍ മാത്രം. അതിനിടയില്‍ പ്രിയനെ കാണാണ്ട് പരിഭ്രാന്തയായി കൂട്ടുകാരി എത്തി. കണ്ടപാടെ കരണക്കുറ്റിയ്ക്ക് ഒരു വീക്കു വെച്ചുകൊടുത്തു. ചാകണമെങ്കില്‍ ഞാനും കൂടാം. (ഇപ്പോഴത്തെ സ്റ്റൈല്‍ എല്ലാം കൂട്ടമായിട്ടാണല്ലോ. കൂട്ടആത്മഹത്യ, കൂട്ട ബലാല്‍സംഗം, കൂട്ടക്കൊല- ഒന്നും തനിയെ ചെയ്യാനുള്ള ബലമില്ല. ഏതായാലും അതില്‍ പിന്നെ അവള്‍ ജോലിക്കുപോകുമ്പോള്‍ മുറിപൂട്ടി കക്ഷിയെ വീട്ടുതടങ്കലില്‍ ഇടും. വെറുതെയിരുന്നപ്പോള്‍ തന്റെ കഥ എഴുതാമെന്നു കരുതി. പക്ഷേ, കൈകളില്ല! തീവ്രമായ ഇച്ഛാശക്തിയുടെ മുമ്പില്‍, കഠിനാധ്വാനത്തിന്റെയും, സുദൃഢമായ ആത്മവിശ്വാസത്തിന്റെയും മുന്നില്‍ പര്‍വ്വതാകാരമായ തടസ്സങ്ങള്‍ മിറകടക്കാനാവുമെന്നുള്ളതിന് എത്രയെത്ര ഉദാഹരണങ്ങള്‍. ഈ ഖനിത്തൊഴിലാളി പെന്‍സില്‍ കടിച്ചു പിടിച്ച് എഴുതാന്‍ അഭ്യസിച്ചു. ഇയാളെ പത്രക്കാര്‍ പ്രോത്സാഹിപ്പിച്ചു. ക്രമേണ കാക്ക മണ്ണേല്‍ കേറിയപോലെയുള്ള അക്ഷരം മെച്ചപ്പെട്ടു. മരണത്തോടുള്ള വെല്ലുവിളി യുടെ ആഗ്രഹസാക്ഷാത്ക്കാരമായി.

ആത്മഹത്യാ മുനമ്പില്‍ നില്‍ക്കുന്ന ഒരു സാധാരണരോഗിയെ ആ ഒറ്റനിമിഷം പിന്തിരിപ്പിച്ചാല്‍ രക്ഷപ്പെടും റെയില്‍പാളത്തിലേക്കു ചാടാന്‍ കുതിക്കുന്നവന്റെ തോളില്‍ പിന്നില്‍ നിന്നൊരാള്‍ ഒന്നു തൊട്ടിട്ട്, തീപ്പെട്ടിയുണ്ടോ എന്നു ചോദിക്കുന്നവേളയില്‍ പുള്ളി തിരിഞ്ഞു നോക്കുന്നതിനിടെ ട്രെയിന്‍ കടന്നുപോകും. ആള്‍ തിരിച്ചു വന്ന് ക്രമേണ വിവേകം അവലംബിച്ചു ജീവിതയാത്ര തുടരും.

എറണാകുളം എസ്.എന്‍.വി. സദനത്തില്‍ എന്റെ സഹമുറിയത്തിയുടെ കാര്യവും ഓര്‍മ്മ വരുന്നു. അവര്‍ േ്രപമിച്ചത് ഒരന്യസമുദായക്കാരനെ അമ്മയ്ക്കു സുഖമില്ലെന്നു പറഞ്ഞുമുങ്ങിയ വിദ്വാന്റെ വെഡിംഗ് കാര്‍ഡ് കയ്യില്‍ പിടിച്ചുകൊണ്ട് ് ഏങ്ങലടി നിര്‍ത്താന്‍ പാടുപെടുന്ന കക്ഷിയെയാണ് ഞാന്‍ ക്ലാസു കഴിഞ്ഞുവന്നപ്പോള്‍ കണ്ടത്. തലവേദന കഠിനമാകയാല്‍ അത്താഴം വേണ്ട. ഉണ്ണാവ്രതം പാതിരാത്രിയില്‍ ഹോസ്റ്റല്‍ ഗാഢനിദ്രയിലാണ്ടു കിടന്നപ്പോള്‍ പതുങ്ങിച്ചെന്ന്  ഊണുമുറിയുടെ വാതില്‍ തുറന്ന് കിണറ്റില്‍ കരയിലേക്ക്. ഉണര്‍ന്നു കിടന്ന് രംഗനിരീക്ഷണം നടത്തിയിരുന്ന ഞാനും പുറകെ കക്ഷി ചാടാനുള്ള ഭാവമാണ്. പുറകില്‍ നിന്ന് തോളില്‍ത്തട്ടി. ഞെട്ടിത്തിരിഞ്ഞുനോക്കി. ഞങ്ങളുടെ വെള്ളം കുടിമുട്ടിക്കാനുള്ള ഭാവമാണോ?  മേട്രന്‍ ഉണര്‍ന്നു ബഹളമുണ്ടാക്കും മുമ്പ് നടക്ക് , തിരിച്ചു മുറിയിലെത്തി. മൗനം. വാചാലമായ മൗനം. ഞാന്‍ തുടക്കമിട്ടു.

മണ്ടൂസേ, അവന്‍ ഒരുത്തിയോടു രസിച്ചു കൂടുന്ന നേരത്ത് താനെന്തിനാ ചാകുന്നത് ? അന്തസ്സായി ജീവിച്ചുകാണിച്ചുകൊടുക്ക്. അതാണു മിടുക്ക് . ദൈവഭാഗ്യത്തിന് അതേറ്റു. രണ്ടു മൂന്നു വര്‍ഷം കഴിഞ്ഞ് ട്രെയിന്‍ യാത്രയ്ക്കിടയില്‍ കണ്ടുമുട്ടി. ഭര്‍ത്താവിനെ പരിചയപ്പെടുത്തി. കയ്യിലിരുന്ന ആറുമാസക്കാരനെ ചോറൂട്ടാന്‍ ഗുരുവായൂര്‍ക്കുള്ള യാത്രയാണ്. ആലുവാ സ്റ്റേഷനില്‍ ഞാനിറങ്ങാന്‍ നേരം എന്റെ കാതില്‍ ഇങ്ങനെ ഒരു രഹസ്യമൊഴി ഒരുപാടു നന്ദിയുണ്ടെടീ. നിന്റെ ഞാന്‍ മറക്കത്തില്ല. ആ തിരുകുടുംബം പതിറ്റാണ്ടുകള്‍ക്കുപോലും എന്റെ മനസ്സില്‍ വാടാമലരായി. 

പക്ഷേ, ജന്മനാ ആത്മഹത്യാ പ്രവണതയുള്ളവര്‍ നമ്മുടെ കണ്ണുവെട്ടിച്ച് കാര്യം നടത്തിയിരിക്കും. ഒരുറുമ്പു കടിച്ചാലും ഞാനിപ്പം ചാകുവേ എന്നു ചുമ്മാ വിളിച്ചു കൂവുന്ന ഭയന്താളികള്‍ -പേടിത്തൊണ്ടന്മാര്‍ കടലില്‍ ചാടിച്ചാകാന്‍ പോകുമ്പോള്‍ മഴനനയാതിരിക്കാന്‍ പഴമുറവും ചൂടി കരയില്‍ ചെന്നിരുന്നിട്ടു ഓളങ്ങല്‍ കണ്ടു ഭയപ്പെട്ടു മടങ്ങിപ്പോരും.

ഇടപ്പള്ളി കവിയുടെ മനസ്സില്‍ മുഴങ്ങിക്കേട്ടിരുന്നത് വെള്ളിടിയുടെ മുഴക്കവും മരണ മണിനാദവുമൊക്കെയായിരുന്നുവെന്നു വേണം ഊഹിക്കാന്‍. മുഴുവന്‍ സമയവും ഇഷ്ടന്‍ നിസ്സാരയായൊരു പെണ്ണിനു വേണ്ടി കളഞ്ഞു കളിച്ചു. അശാലത്തില്‍ ജീവിതം വ്യര്‍ത്ഥമായെന്നു ധരിച്ചുവശായി നിരാശയുടെ അഗാധഗര്‍ത്തത്തില്‍ പതിച്ച് വിലപ്പെട്ട ജീവന്‍ പാഴാക്കി. ഇത്തരം മാനസിക വിഭ്രാന്തിക്ക് അടിമയാകുന്നവരോട് എനിക്ക് പറയാനുള്ളത് നിങ്ങള്‍ക്കു ചത്തേ മതിയാകൂ എന്ന കടുംപിടുത്തമാണെങ്കില്‍ ഭഗവദ്ദീത രണ്ടാം അധ്യായമെങ്കിലും ഒന്നോടിച്ചു നോക്കണേ . ഒരു പക്ഷേ, ചിലരെങ്കിലും ഈ ഉദ്യമത്തില്‍ നിന്നു പിന്തിരിഞ്ഞേക്കാം.

ഏതായാലും ഇക്കൂട്ടരോട് എനിക്ക് പറയാനുള്ളത് ഇതാണ്- മരിക്കാന്‍ എളുപ്പമാണ്, ജീവിക്കാനാണ് പ്രയാസം. ഇച്ഛാ, ജ്ഞാനം, ക്രിയ ഇവയെ പാഥേയമാക്കിക്കൊണ്ട് ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം പോലുമില്ലാത്ത കൂരിരിട്ടില്‍ ഏകനായി അടിവെച്ചടിച്ചുള്ള മുന്നേറ്റം. അതല്ലേ രസം പിടിച്ച കളി. പ്രതിസന്ധിയില്‍ തളരാതെ, തകരാതെ ജീവിതവിജയത്തിലേക്കുള്ള സോപാനമേറാന്‍ ഇതാണു മാര്‍ഗ്ഗം. അപ്പോള്‍ ഇരുള്‍ നീങ്ങി. നിഴല്‍മാറി, പ്രത്യാശയുടെ പൊന്‍കിരണങ്ങള്‍ പറന്നടുത്ത് ഉമ്മവെച്ച്, ജീവിക്കൂ, ജീവിക്കൂ എന്നു നിങ്ങളെ ഉദ്‌ബോധിപ്പിക്കും. പരീക്ഷിച്ചു നോക്കുക.

ഞാന്‍ തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ ഈ ലേഖനത്തിനു ഹേതുഭൂതന്‍ നമ്മുടെ പ്രിയപ്പെട്ട വിദ്യാധരനാണ്, അദ്ദേഹമറിയാന്‍ ഇത്രയുംകൂടി. രാഘവന്‍ പിള്ള മരണം വരിച്ചത് ശുദ്ധശുംഭത്വമാണെന്നും അതിനെ ഒരു വീരസ്യമാണെന്നു ഗണിക്കേണ്ടതില്ലെന്ന് അറിയിക്കാനും ഈ കാര്യത്തിനു ജീവിതം ഹോമിക്കുന്നവരോട് എനിക്ക് പുച്ഛവും അമര്‍ഷമുണ്ടെന്നും, അവസരം കിട്ടുമ്പോഴൊക്കെ പ്രതികരിക്കുക എന്റെ കരുണയറ്റ സ്വഭാവത്തിന്റെ ഭാഗമാണെന്നു കൂടി അറിയിക്കട്ടെ. പക്ഷേ, അതിനു രാഘവന്‍പിള്ള തെരഞ്ഞെടുത്ത രീതി ഇക്കാരണത്താല്‍ ആത്മഹത്യ ചെയ്യാന്‍ മൂത്രശങ്കപോലെ മുട്ടിനില്‍ക്കുന്നവര്‍ക്ക് ഒരുമട്ട് ആശ്വാസമാണെന്നും എനിക്കഭിപ്രായമുണ്ട്. ആസനത്തിലൂടെ ഈ –എളുപ്പവഴി തെരഞ്ഞെടുക്കുന്നവര്‍ അക്കാര്യത്തില്‍ ഒരു ബലേഭേഷ് ന് യോഗ്യരാണ്. നമ്മുടെ ശിക്ഷാവിധി നിയമങ്ങള്‍ക്ക് ഇത് പണ്ടേ അറിയാമായിരുന്ന എളുപ്പമാര്‍ഗ്ഗം.

ഇനി മൃത്യൂദേവതയെ സധൈര്യം , സഹര്‍ഷം സ്വാഗതം ചെയ്ത് സമസ്തലോകത്തിന്റെയും അഭിനന്ദനം ഏറ്റുവാങ്ങിയ ചിലരുണ്ട്. രാഘവന്‍ പിള്ളയെ പിന്തള്ളി ഓര്‍മ്മയുടെ കോല്‍വിളക്കുമേന്തി ആദ്യം സ്വാതന്ത്ര്യസമരത്തോളം പോകുക. സ്വാതന്ത്ര്യത്തിന്റെ ബലിവേദിയില്‍ ജീവാര്‍പ്പണം ചെയ്ത ഭഗത്സിംഗ്. മിക്കവരും സ്വാഭീഷ്ടത്തിനു വിലങ്ങുതടിയാകുന്നവരുടെ കണ്ണുവെട്ടിച്ച് പ്രണയജോഡികള്‍ ഒളിച്ചോടുന്ന കാഴ്ചയും വാര്‍ത്തയുമാണെങ്കില്‍ രാജ്യത്തെ അടിമത്തില്‍ നിന്നു മോചിപ്പിക്കാന്‍ വിവാഹത്തലേന്ന് ഒളിച്ചോടിയ വീരഗാഥയാണു മീശപോലും കിളിര്‍ക്കാത്ത പ്രായത്തലില്‍ ആ ചുണക്കുട്ടി ആരചിച്ചത്. … കഴുത്തില്‍ കുരുക്കുമുറുകും മുമ്പ് അടുത്തുനിന്ന പട്ടാളക്കാരനോട് പറഞ്ഞതിങ്ങനെ..
'ഒരു ഭാരതീയന്‍ സ്വാതന്ത്ര്യത്തിനു വേണ്ടി രമിക്കുന്നതെങ്ങനെയെന്ന് അങ്ങ് മടങ്ങിപ്പോകുമ്പോള്‍ വൈസ്രോയിയെയും മറ്റും അിറയിക്കുക ഒപ്പം വേറെയും രണ്ടു ചുണക്കുട്ടികളുണ്ട്. രാജ്ഗുരൂവും, സുഖ്‌ദേവും.'

ഇനിയും വിദ്യാധരന്‍ ഏറെ സഞ്ചരിച്ച് സോക്രട്ടീസ് സമക്ഷം എത്തുമ്പോള്‍ പുളകോദ്ഗവ്വകാരിയായ മറ്റൊരു കാഴ്ച. എതിരാളികള്‍ നല്‍കിയ ഹലാഹലം (കൊടുംവിഷവൃക്ഷച്ചാറ)്് നിറച്ച പാനപാത്രം കയ്യിലെടുത്ത് അര്‍ദ്ധസ്‌മേരത്തോടെ ( മന്ദസ്മിതം നാനാര്‍ത്ഥങ്ങളാല്‍ അനിര്‍വ്വചനീയം) ചുറ്റും നോക്കി പറഞ്ഞത് ഓര്‍ക്കുന്നുണ്ടാവുമല്ലോ. മറവിയുള്ളവര്‍ക്കുവേണ്ടി ആവര്‍ത്തിക്കട്ട. ലോകം എക്കാലവും എന്നെ ആ ചന്ദ്രതാരം നിലനില്‍ക്കും. ഇത്തരം വീരമരണങ്ങളാണ് അത്ഭൂതാദരങ്ങളോടെ നമ്മുടെ പ്രശംസയ്ക്ക് അര്‍ഹമാകേണ്ടത്.

എന്റെ ഓര്‍മ്മയുടെ മാറാപ്പില്‍ ഒളിഞ്ഞും തെളിഞ്ഞുമുള്ള കാരണങ്ങളാല്‍ ആത്മാവിനെ നിഹനിച്ച സാഹിത്യകാരശ്രേണിയില്‍പ്പെടുന്ന രാജലക്ഷ്മി നന്ദനാര്‍ കലാശാലവിദ്യാര്‍ത്ഥികള്‍ അങ്ങനെ ഒരു നീണ്ട നിര തന്നെയുണ്ട്. ചില ചുവന്ന റോസാദലങ്ങള്‍ മനസ്സിന്റെ കോണിലും തല്‍ക്കാലം ഇത്രമതി. 
Part 1

ആത്മഹത്യയ്ക്ക് ഒരാമുഖം (അവസാനഭാഗം)ഷീല.എന്‍.പി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക