MediaAppUSA

അമ്മ (ക­വിത: മോളി റോയ്)

Published on 10 January, 2016
അമ്മ (ക­വിത: മോളി റോയ്)
കുഞ്ഞു കൈവെള്ളയില്‍ നോക്കിയെന്‍­-നെഞ്ചകം
വിങ്ങിയെന്നമ്മതന്‍ മാറോടു ചേര്‍ന്നു ഞാന്‍
അമ്മ തന്‍ നെഞ്ചിന്റെ- ചൂടു ഞാനേല്‍ക്കവേ
അണപൊട്ടിയൊഴുകിയെന്‍
കണ്ണീരിന്‍ ചാലുകള്‍
ആശാന്റെ കൈയിലെ ചൂരലിന്‍-
ചൂടിനാല്‍
ആദ്യമായ്­ കിട്ടിയ സമ്മാനമാണിത്­

അക്ഷരത്തെറ്റിന്റെ ശിക്ഷയാണെന്‍­
കൈയിലെന്നു­
ഞാനമ്മയോടോതിയതേയില്ല

ഒന്നുമുരിയാടിയില്ലെന്റെ അമ്മയോ
ചേര്‍ത്തു പിടിച്ചുതന്‍ കുഞ്ഞിനെ-
മാറോട്­
എന്നക്ഷരത്തെറ്റിനാലേറ്റ മുറിപ്പാടില്‍'
ലേപനമായിയാ സ്‌­നേഹാര്‍ദ്ര- സ്­പര്‍ശനം
കാര്‍മേഘം വന്നൊന്നു മൂടീയോ-
രെന്‍മനം മഴപെയ്­തു തോര്‍ന്നോ-
രു മാനമായ്­

ബാല്യമേ നിന്നെ തിരിഞ്ഞൊന്നു-
നോക്കവേ
നെടുവീര്‍പ്പെടുന്നൊരീ മമ മാനസം
നീ തന്ന കണ്ണീരു പോലുമെന്‍ -
ചിപ്പിയില്‍
കാത്തു സൂക്ഷിച്ചിടും മുത്തുപോലെ

കാലത്തിന്‍ ചക്രങ്ങള്‍ വീണ്ടുമുരുളവേ
കദനങ്ങള്‍ കനലായി ആ കനലില്‍-
ഞാനുരുകവേ
എന്നന്തരാത്മാവു പിന്നോട്ടു- പായുന്നു
നിന്നാലിംഗനത്തിനായ് ­ഭ്രാന്തമായ്­-
കേഴുന്നു
അമ്മതന്‍ കുഞ്ഞായി വീണ്ടും-
ജനിച്ചു നിന്‍
ആര്‍ദ്ര സ്­പര്‍ശത്തിനായാത്മാവു-
തേങ്ങുന്നു
പുറകോട്ടു പോവില്ല- കാലങ്ങളെങ്കിലും 
കനവില്‍ ഞാനെന്നുമെന്‍ ബാല്യ-
ത്തിലെത്തുന്നു
നെഞ്ചിലെ സ്‌­നേഹത്തിന്‍-
ശ്രീകോവില്‍ള്ളിലെ എണ്ണ-
വറ്റാത്തോരു പൊന്‍ വിളക്കാണു നീ
സ്‌­നേഹാശ്രു പൂജയാ ആ പൊന്‍-
വിളക്കിനിനി
എന്നും പ്രണാമം ഇനിയെന്നും-
പ്ര­ണാമം
അമ്മ (ക­വിത: മോളി റോയ്)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക