MediaAppUSA

പ്രതികരണശേഷിയെക്കുറിച്ച് ഒരു വിചാരം (ലേഖനം) ഷീല.എന്‍.പി

ഷീല.എന്‍.പി Published on 11 January, 2016
പ്രതികരണശേഷിയെക്കുറിച്ച് ഒരു വിചാരം (ലേഖനം) ഷീല.എന്‍.പി
മലയാളികളുടെ പ്രതികരണശേഷി നഷ്ടപ്പെട്ടുവെന്നു വിലപിക്കുന്നവര്‍ക്ക് സാന്ത്വനമായി ഈ-മലയാളിയിലെ പ്രതികരണപ്പെരുമഴ തകര്‍ക്കുന്നുണ്ട്. നാം ചെറിയക്ലാസുകളില്‍ ഭൂമിശാസ്ത്രം പഠിക്കുമ്പോള്‍ അതിവൃഷ്ടി അനാവൃഷ്ടി എന്ന രണ്ടു ദുരന്തങ്ങളെക്കുറിച്ച് അറിഞ്ഞിട്ടുണ്ട്. എന്തിന്? ഈയിടെ ചെന്നൈ പെരുമ്പട്ടണത്തിലെ പെരുമഴ വരുത്തിയ ദുരന്തങ്ങള്‍ ഇങ്ങകലെയിരുന്ന് കണ്ട് അന്തംവിട്ടുപോയില്ലേ? പക്ഷേ, സുമനസ്സുകള്‍ അന്തസ്സായി പ്രതികരിച്ചു. ആളും അര്‍ത്ഥവും കൊണ്ട്. മഴ നല്ലതാണ്. പക്ഷേ, അതിരുകടന്നാല്‍ ആ വിധത്തിലും സംഭവിക്കാം. അതുപോലെ ക്ഷമയെന്ന സദ്ഗുണത്തിനു നാം ചൂണ്ടിക്കാണിക്കുന്ന പ്രസിദ്ധമായ ഉപമേയം ധര്‍മ്മപുത്രനരാണ്. പക്ഷേ, ഭര്‍ത്താക്കന്മാരായി അഞ്ചു മഹാന്മാരുണ്ടായിട്ടും രജസ്വലയായിരുന്ന പഞ്ചാലിയെ വലിച്ചിഴച്ച് സഭയില്‍ കൊണ്ടു നിര്‍ത്തി വസ്ത്രാക്ഷേപം ചെയ്തപ്പോള്‍ അണ്ണന്‍ നമ്രശിരസ്‌ക്കരനായിരുന്നതിനെ അനുകരിച്ച് തമ്പിമാരും പ്രതികരിച്ചില്ല. ഭഗവാന്റെ അദൃശ്യകരങ്ങളാണ് രക്ഷിച്ചതും. സാരിയാണോ നാരി, നാരിയാണോ സാരി എന്ന സംശയം കാണികളില്‍ സൃഷ്ടിച്ചതും. അഞ്ചുപേരുംകൂടി സടകുടഞ്ഞെഴുന്നേറ്റു. പ്രതികരിച്ചെങ്കില്‍ അതല്ലേ പൗരുഷം എന്നു നാം വായനക്കാരും ആഗ്രഹിച്ചുപോകുന്ന നിമിഷം!

ഇപ്പോള്‍ പ്രതികരിണശേഷി എടുത്തിട്ടിട്ട് പഴമ്പുരാണം പറയുന്നതെന്തിനെന്ന് വായനക്കാരും ശങ്കിച്ചേക്കാം. എല്ലാം ഗുണങ്ങള്‍ക്കും ചെയ്തികള്‍ക്കും 'സുവര്‍ണ്ണമാധ്യം' എന്നൊരു കാര്യമുണ്ട്. 'ഗോള്‍ഡന്‍ മിഡില്‍' എന്നു സായിപ്പ് പറയുന്ന പദം! മലയാളത്തോട് അലര്‍ജിയുള്ളവര്‍ക്കും പരിചിതമായ പദം!

പണ്ട് അക്ബര്‍ ചക്രവര്‍ത്തിയുടെ സഭയില്‍ മോഷമണക്കുറ്റത്തില്‍ പിടിക്കപ്പെട്ട നാലുകള്ളന്മാരെ ചാരന്മാര്‍ ഹജരാക്കിയപ്പോള്‍ ചക്രവര്‍ത്തി നാലുതരം ശിക്ഷ നല്‍കിയതില്‍ സഭാവാസികളില്‍ അത്ഭുതമുളവാക്കിയതുകൊണ്ട് നാലു പേരുടെയും പുറകെ ചാരന്മാരെ വിട്ട് അവരുടെ പ്രതികരണം ആരാഞ്ഞു റിപ്പോര്‍ട്ടുചെയ്യാനയച്ചതും നാലുപേരുടെയും പ്രതികരണം നാലുവിധത്തിലായിരുന്നുവെന്നും ഒരു കഥയുണ്ട്. നാലാമത് നാട്ടില്‍ മന്ത്രിയാകാനുള്ള കല്ലന്‍മുളയുടെ ചര്‍മബലം പ്രതികരണശേഷി പ്രതിജനഭിന്നമാണെന്നും അത് അറിവ്, അറിവില്ലായ്മ, ആഭിജാത്യം, സംസ്‌കാരം എന്നിങ്ങനെ അതിന്റെ അളവുകോല്‍ പലതാണെന്നും വിവരമുള്ളവര്‍ക്ക് അജ്ഞാതമല്ല. നമ്മുടെ നിയമസഭയിലും ലോകസഭയിലുമൊക്കെ അരങ്ങേറുന്ന പ്രതികരണ മാമാങ്കം നാം കാണുന്നതല്ലേ? ആളൊന്നുക്ക് രണ്ടുലക്ഷത്തില്‍പ്പരം തുക പൊതുഖജനാവില്‍ നിന്നു കീശയിലാക്കിയുള്ളു കോമിക്ക് ! ജനത്തെ ഭരിച്ചു 2 കുപ്പിയിലാക്കി കീശയിലൊതുക്കുന്ന ദൃശ്യം ! ആദ്യത്തെ പ്രധാനമന്ത്രി തന്നെ പരാതി പറഞ്ഞതാണ് ഇടതുപക്ഷം ഭരണപക്ഷത്തെ ഭരിക്കാന്‍ അനുവദിക്കാത്തത് ഇന്ത്യയുടെ മഹാശാപങ്ങളില്‍ ഒന്നാമത്തേതാണെന്ന്. ഇവിടെ ജനാധിപത്യമെന്തെന്നറിയാതെ കുറെ ജനാധിപത്യപ്രേമികളുമുണ്ട്. വിഷയത്തിന്റെ ഗൗരവമറിയാതെ, പറയുന്നതെന്തെന്നറിയാതെ, അറിയാന്‍ ശ്രമിക്കാതെ വിവരമുള്ളവര്‍ മൂക്കത്തു വിരല്‍വയ്ക്കുന്ന ജല്പനങ്ങള്‍! അതും പ്രതികരണശ്രേണിയില്‍ വരുന്നു ! അമ്മിഞ്ഞപ്പാലിനൊപ്പം പഠിച്ച ഭാഷയോടുള്ള പ്രേമം, സ്വന്തം നാടിനോടുള്ള കൂറും അഭിമാനവും എല്ലാം സുസ്പഷ്ടം!

'അമ്മ താന്‍ തന്നെ പകര്‍ന്നു തരുമ്പോഴേ
നമ്മള്‍ക്കമൃതും അമൃതായ്‌ത്തോന്നൂ' എന്നു നമ്മെ ഓര്‍മ്മിപ്പിച്ച കവി ; തീര്‍ന്നില്ല -
'ഭാരതമെന്നു കേട്ടാലോ അഭിമാനപൂരിതമാകണം അന്തരംഗം, 
കേരളമെന്നുകേട്ടാലോ ചോര നമുക്കു തുടിക്കണം, ഞരമ്പുകളില്‍!' എന്നും ഉദ്‌ബോധിപ്പിച്ച കവി അറുപഴഞ്ചന്‍ ! 

ചിലര്‍ കുറ്റിയും പറിച്ച് ഇവിടെ വന്നത് എവ്വിധമെന്നു പത്രങ്ങളില്‍ വായിച്ചിട്ടുണ്ട്. സഹോദരിയെ ഭാര്യയെന്നു കാണിച്ചും വിസതരപ്പെടുത്തിയ സുഗന്ധപൂരിതമായ - ഭാരതീയര്‍ക്കാകെ - പുളകോദ്ഗമകാരിയായ കഥ !

ഇവിടെ കോടമഞ്ഞിലും പണിയെടുത്ത് പത്തു പുത്തനുണ്ടാക്കാന്‍ വന്നത് ഒരുപക്ഷേ, അമ്മയുടെ കെട്ടുതാലി വിറ്റിട്ടും ആകാം. നാട്ടിലല്ലേ നാലരക്ഷരം പഠിച്ചാല്‍ തുമ്പയും ചൂലും കയ്യിലെടുക്കാന്‍ നാണക്കേടുള്ളൂ. ഇവിടെ, ഭാഗ്യത്തിന് ഏതുതൊഴിലിനും ഒരന്തസ്സൊക്കെയുണ്ടല്ലോ. ഇല്ലെങ്കിലും ഒരു തോര്‍ത്തു പുതച്ചാല്‍ പോകുന്ന തണുപ്പും ആ തോര്‍ത്തുകൊണ്ട് വീശിയാല്‍ മാറുന്ന ഉഷ്ണവുമേയുള്ളൂ എന്നിടത്തുനിന്നും കഷ്ടപ്പെട്ട് ഇവിടെയെത്തി പെടാപ്പാടു പെടുന്നതെന്തിനാണ്? ശ്രീലങ്കയില്‍ പോയി തെങ്ങില്‍ കയറുന്ന പണിയും കഴിഞ്ഞു നാട്ടിലെത്തി തേങ്ങാചൂണ്ടിക്കാട്ടി ഇത് എന്നതില്‍ കാ എന്നു ചോദിക്കുന്ന തണ്ടാനെപ്പോലെ നാട്ടില്‍ പോയി സായിപ്പു ചമഞ്ഞ് സാധുക്കളെ വിഷമിപ്പിക്കുന്ന കാഴ്ചയും ദുര്‍ഭലമല്ല. ഈയിടെ പത്രത്തില്‍ കണ്ടു. ഇങ്ങനെ ഒരു നാടന്‍ സായ്പ് ഭാര്യാസമേതം നാട്ടിലെത്തി അമേരിക്കന്‍ കോളനി സ്ഥാപിക്കാന്‍ പോകുന്നുവെന്ന് ! എന്തിനും പോന്ന അവിടുത്തെ ഗുണ്ടാസംഘത്തെക്കുറിച്ച് കക്ഷിക്കു വിവരം കിട്ടിക്കാണില്ല!

ഭാഷകള്‍ എത്രയെങ്കിലും പഠിക്കുന്നതു നല്ലതുതന്നെ! സായ്‌വിന്റെ
നാട്ടില്‍ ആംഗലം അറിയേണ്ടത് അനിവാര്യം ! അതുകൊണ്ട് നാടും മൂടും ഭാഷയും ഉപേക്ഷിക്കണമെന്നുണ്ടോ ? മാത്യുസാറിന്റെ ഗുരുകുലം പോലുള്ള സ്ഥാപനങ്ങള്‍ ഓര്‍ക്കുക. നമ്മുടെ കുട്ടികള്‍ നല്ല ഉച്ചാരണശുദ്ധിയോടെ മലയാളം പറയുന്നതും, ജനഗണമന ചൊല്ലുന്നതും കേട്ടിട്ടുണ്ടോ ? ഡിട്രോയ്റ്റില്‍ ഒരു ശബരീനാഥുണ്ട്. സ്വയം കവിത രചിച്ച് അതീവഹൃദ്യമായി ചൊല്ലി സദസ്സിനെ കോരിത്തരിപ്പിച്ചു കയ്യടിവാങ്ങിയ ഒരു ബാലന്‍ ! വയസ്സന്‍ തലമുറ അസ്തമിച്ചാല്‍ മലയാളം അന്യം നില്ക്കയില്ലെന്ന ഭാവിയുടെ വാഗ്ദാനം ഒട്ടേറെയുണ്ട് എന്നും അറിയുക. നിത്യം കൈകാര്യം ചെയ്യുന്നത് ചെയ്യേണ്ടി വരുന്നത് - ഇംഗ്ലീഷോ സ്പാനിഷോ ഒക്കെയാണെങ്കിലും സ്വന്തം അമ്മയെ അവഗണിച്ച് അവരെ അമ്മയെന്നു വിളിക്കുന്നതിലെ ഔചിത്യം എന്നെപ്പോലുള്ള തനിനാടന്‍ മട്ടുകാര്‍ക്ക് മനസ്സിലാവില്ല. തമിഴനെ കണ്ടുപഠിക്കണം; തായ്‌മൊഴി അവന് പ്രാണാധിക പ്രിയമാണ്. ഇവിടെയും വീടുകളില്‍ പറയുന്നതും തങ്ങളുടെ കുഴന്തൈകളെ പഠിപ്പിക്കുന്നതും ശീലിപ്പിക്കുന്നതും തമിഴ് രീതിയിലാണെന്നു കാണാം. മലയാളിയുടെ കൂരിത്തണ്ട്, 'കുട്ടികളെനോക്കി' 'അവര്‍ക്കു മലയാലം അരിയത്തില്ല'. ഞാനും, ഒക്കെ മരന്നുപോയി; കുരച്ചു അരിയാം; എന്നാണു ഭാഷ്യം! അതുപറയുമ്പോള്‍ പൊക്കം രണ്ടിഞ്ചുയരും; അതുപോലെ സായ്പിന്റെ അടിമത്തത്തില്‍ കഴിഞ്ഞതുകൊണ്ടാവാം, കെട്ടുന്ന പെണ്ണിന് അവയവങ്ങള്‍ ചിലതെങ്കിലും വേണ്ടില്ല, പെണ്ണിന്റെ നിറം വെളുത്തതാകണം. ഒരിക്കല്‍ ഒരു സ്‌നേഹനിധിയായ പിതാവിന്റെ സാക്ഷ്യം. പെണ്ണുവെളുത്തതാകണം. മരണക്കിടക്കയിലും ഭാര്യ മകന്റെ പെണ്ണുവെളുത്തതാകണമെന്നതായിരുന്നത്രേ അന്ത്യാഭിലാഷം ! ആഫ്രിക്കയുടെ അടിമത്തത്തിലായിരുന്നു നാടെങ്കില്‍ പക്ഷേ പ്രതികരണം മറ്റൊന്നാകുമായിരുന്നോ, ആരു കണ്ടു ?

ഇങ്ങനെ പ്രതികരണങ്ങള്‍ ഒരുപാടു രീതിയിലാണ്. വിവരമുള്ളവരും വിവരദോഷികളും മഴക്കാലത്ത് ദര്‍ദുരങ്ങള്‍ കരയുംപോലെ വെറുതെ കാര്യമേതുമറിയാതെ പ്രതികരിക്കുന്നത് ഔറംഗസീബിന് സിംഹാസനം കിട്ടിയപോലെ, സായൂജ്യം ലഭിക്കുമെന്നു ധരിച്ചുവശായിട്ടുണ്ട്. പ്രതികരണത്തിനു ശേഷി വേണം. ഇവിടെ ശേഷിയുടെ വിവക്ഷ ബോധഇന്താനം അല്ലാതെ മറ്റൊന്നുമല്ല. എന്തിനെക്കുറിച്ചു പ്രതികരിക്കുന്നുവോ ആ വിഷയത്തില്‍ വേണ്ടത്ര പരിജ്ഞാനം വേണം. ഗൗരവമുള്ള വിഷയങ്ങള്‍ അണ്ടനും അഴകോടനം ചെണ്ടിയും ചെമ്മാനം പൂരം കഴിഞ്ഞ നായ്ക്കള്‍ നിരങ്ങുന്ന പറമ്പുപോലെ ആര്‍ക്കും എന്തും പറയാവുന്ന രീതി ആര്‍ക്കും ഭാഷണമല്ല. വമനേച്ഛയുളവാക്കുന്ന പ്രതികരണങ്ങള്‍ കാണുമ്പോള്‍ പ്രതികരിച്ചു പോകുന്നതാണ്. ജനനിയില്‍ വരുന്ന മാത്യുസാറിന്റെ എഡിറ്റോറിയല്‍ ഒരെണ്ണമെങ്കിലും വായിച്ചിട്ടുള്ളവര്‍ക്കറിയാം ജെ.മാത്യുവിന്റെ ഉദ്ദേശ്യശുദ്ധിയും ഭാഷാപരമായ മികവും. മാധ്യമങ്ങള്‍ ഭാഷയെ വല്ലാതെ വികലമാക്കിയിട്ടുണ്ട്. ഒരു പദം ശുദ്ധമായി ഉച്ചരിച്ചാല്‍ സ്വര്‍ഗ്ഗത്തില്‍ പോകുമെന്നാണ് പഴയ ആചാര്യന്മാര്‍ ഉച്ചാരണശുദ്ധിക്ക് ഊന്നല്‍ നല്‍കി പഠിപ്പിക്കാറുള്ളത്. അക്ഷരങ്ങള്‍ക്ക് കണ്ഠം, താലവും, ദന്ത്യം, ഓഷ്യം എന്നിങ്ങനെ ഉച്ചാരണ സ്ഥാനങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതുപോലെ ഖരം അതിഖരം മൃദുക്കള്‍ അനുനാസികം ആദിയായവയെക്കുറിച്ചുള്ള ജ്ഞാനവും ഭാഷാശുദ്ധിക്ക് അനിവാര്യം. പേരിന്റെ മുമ്പിലും പുറകിലും എബിസിഡിയിലെ ഏതാണ്ട് പകുതിയക്ഷരങ്ങള്‍ ആനയ്ക്കു നെറ്റിപ്പട്ടം കെട്ടിയതുപോലെ ഇല്ലെങ്കില്‍ എന്തോ മാനഹാനി സംഭവിച്ചപോലെ ഭാവിക്കുന്നവരുടെ  ബാഷയും ബരണവും ദൗര്‍വ്വുമൊക്കെ ഭാഷ, ഭംഗിയായി ഉച്ചരിക്കുന്നവര്‍ക്ക് അരോചകമായി അനുഭവപ്പെടും. കേരളപാണിനി ഇവയൊക്കെ ഭംഗിയായി പ്രതിപാദിച്ചിട്ടുണ്ട്. വാമൊഴി, വരമൊഴി എന്നിങ്ങനെ രണ്ടു വകയില്‍ വാമൊഴി ആളുകളുടെ നിലവാരമനുസരിച്ച് വ്യത്യസ്തമാവാം. പ്രതിപാത്രം ഭാഷണഭേദം. അതുപോലെ വാഗര്‍ത്ഥങ്ങള്‍ ദേശകാലങ്ങളനുസരിച്ച് മാറ്റത്തിനു വിധേയമാണ്. എന്നാല്‍ വരമൊഴി പദം സൂചിപ്പിക്കും പോലെ ശ്രേഷ്ഠം തന്നെ. ശുദ്ധമാംഭാഷ സംസ്‌കാരദ്യോതകമായുമെണ്ണാം എന്നു ഭാഷയുടെ ഭാഷ്യം. അതിന് അജ്ഞാതയോ ഉദാസീനതയോ ഹിതമല്ല. രുചി, രുജിയായാല്‍ അതിലെന്തു രുചി? ഭാഷാ സ്‌നേഹികള്‍ അപഹസിക്കും. അബിരുജി പോരാ, അഭിരുചി തന്നെ വേണം-

'ഒന്നിനും നേരമില്ല' എന്ന പല്ലവി പാടിക്കൊണ്ട് കണ്ടാല്‍ ഒന്നു ചിരിക്കാന്‍ കൂടി മറന്ന് ഉയരങ്ങള്‍ കീഴടക്കാന്‍ എന്ന നാട്യത്തില്‍ കുതികൊള്ളുന്നവര്‍ക്ക് മലയാളത്തോട് അലര്‍ജി തോന്നാം. ഭാഷാപ്രേമികള്‍ പറയട്ടെ! അതില്‍ രസമില്ലെങ്കില്‍ നീരസമെന്തിന് ? അവരെ അവരുടെ വഴിക്കു വിടുകയല്ലേ ചിതം?

പ്രതികരണശേഷിയെക്കുറിച്ച് ഒരു വിചാരം (ലേഖനം) ഷീല.എന്‍.പിപ്രതികരണശേഷിയെക്കുറിച്ച് ഒരു വിചാരം (ലേഖനം) ഷീല.എന്‍.പി
andrew 2016-01-11 09:34:48
Very interesting and bold article. But may not reach those whom you intent.
Yes ! it is a common style among Malayalees  to comment on any and everything of which they have no clue. The tendency is very prominent among Males. It a way of expressing their ego to escape from the inferiority they have or suffer in day to day life. Know many men who has no voice at home. But their women are smart, they know he is a pressure cooker, a walking volcano. So the women let their men out clad in a suit to associations, clubs and churches to air out or vent. E malayalee is also helping them a lot to vent through the comments. In fact it is the life of media. Print media, radio, TV, any media with one way communication is already in Museum. People want interaction like Facebook, Twitter, WhatsApp etc. So once e malayalee control comment section, readers will fall out. So let them write comments and vent out. Many families will enjoy peace at home when the '' Man of the house'' write a comment and pace around with the impression - i gave it to him
. So e malayalee is doing a wonderful social service. Let them write comments.
വിദ്യാധരൻ 2016-01-11 11:20:13
'മാത്യുസാറിന്റെ '  ഈ മലയാളിയിൽ പുനർ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തോട് പ്രതികരിച്ച ഒരു വ്യക്തി എന്ന നിലയിൽ എനിക്ക് ഒന്ന് രണ്ടു കാര്യങ്ങൾ പറയാനുണ്ട്. അമേരിക്കയിലെ പത്രങ്ങളുടെ ചരിത്രം പരിശോധിക്കുന്നവർക്ക് ഒരു കാര്യം വ്യക്തമായി മനസ്സിലാക്കം.  ഇവ ആരംഭിച്ചവരിൽ പലരും അതിനു വേണ്ട യോഗ്യത ഇല്ലാത്തവരായിരുന്നു.  ഏതൊരു തൊഴിലിനു പോകുന്നവനും ആ തൊഴിലിനു ചേര്ന്ന യോഗ്യത ഉണ്ടായിരിക്കണം.  അതൊന്നും ഇല്ലാതെ മാതൃഭൂമിയിലും മനോരമയിലും ഏജെന്റ്മായിരുന്നവരും പത്രം വിധരണം നടത്തിയിരുന്നവരും ഇവിടെ പത്രാധിപന്മാരായി 'ഒട്ടിപ്പ് തട്ടിപ്പ്' പത്രങ്ങൾ നടത്തിയിരുന്നവർ ഉണ്ട് അവരിൽ ചിലർ ഇന്ന് സാഹിത്യകാരന്മാരായിട്ടുണ്ട് കൂടാതെ പത്ര സമതികളുടെ നേതാക്കന്മാരായിട്ടും വിലസുന്നുണ്ട്.  ഒരു പത്രത്തിന്റെ ധർമ്മം മതപരമായ വാര്ത്തകളും, സംഘടനകളുടെ വാർത്തകളും സൂകരപ്രസവത്തിൽ പ്രസവിക്കുന്ന കുട്ടികളെ പോലെ വന്നു പിറക്കുന്ന കവികളേയും സാഹിത്യകാരന്മാരെയും -കാരികളെയും വളർത്തി,  ഇവിടെ അപരിഷ്‌കൃതമായ ഒരു സമൂഹത്തെ കെട്ടിപ്പെടുക്കുക മാത്രമല്ല നേരെമറിച്ച് അവർ താമസിക്കുന്ന രാജ്യത്തിലെ രാഷ്ട്രീയ സാമൂഹ്യ ജീവിതത്തിലെ പങ്കാളികൾ ആക്കതക്കരീതിയിൽ ഒരുക്കുക കൂടി ചെയ്യണം.  ആരോടും കടപ്പാടില്ലാതെ, വര്ഷങ്ങളോളമായി ജനങ്ങളെ ചതിച്ചും വഞ്ചിച്ചും ഖജനാവ് കൊള്ളയടിച്ചു സുഖിച്ചു ജീവിക്കുന്ന കേരളത്തിലെ കുറെ കണ്ണട്ടകളുടെ മോഷണ കഥകളും വ്യഭിചാര കഥകളും കൊണ്ടും പിന്നെ മതകഥകളുംകൊണ്ട്  മിക്ക പത്രങ്ങളും തുളുമ്പുകയാണ്.   ഈ രാജ്യത്ത് ജീവിച്ചിട്ട് ഇവിടുത്തെ രാഷ്ട്രീയ മാറ്റങ്ങളിലോ അതുമൂലം ഉണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ചോ വിപത്തുകളെക്കുറിച്ചോ മലയാളി പത്രങ്ങൾക്ക് ഒന്നും ഒരു താത്പര്യവും ഇല്ല.  പൊതുവെ കേരള രാഷ്ട്രീയവും മതവും സംഘടനകളിലും മാത്രം താത്പര്യമുള്ള മലയാളിക്ക് വേണ്ടി കേരളത്തിലെ മാധ്യമങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന മാലിന്യങ്ങൾ അതേപടി കേറ്റി അയച്ചു നാറ്റിക്കുകയാണ് ചെയ്യുന്നത്.  ആദർശ ധീരനും പത്രധർമ്മത്തിൽ ഉറച്ചു വിശ്വസിക്കുന്നു എന്ന് നിങ്ങൾ അവകാശ പ്പെടുന്ന മ്യാതുസ് സാറും ഒരു നിമിഷം 'അജ്ഞാത നാമത്തിൽ ' അഭിപ്രായം എഴുതുന്നവരുടെ ഊരും പേരും അന്വേഷിച്ചു അലയന്നവരുടെ താത്പര്യത്തിന് വഴങ്ങി ' ഭദ്രകാളി,  അറുകൊല വാസു എന്നിങ്ങനെയുള്ള' വരുടെ പേര് ഉദ്ധരിചെഴുതിയപ്പോൾ എനിക്ക് തോന്നിയത്, മാത്യുസ് സാറിനും ചൂരവടികൊണ്ട് രണ്ടടികൊടുക്കണം എന്ന്.  അദ്ദേഹത്തിൻറെ മുഖപ്രസംഗത്തെ പിന്താങ്ങി പ്രോഫസ്സർ. കുഞ്ഞാപ്പുവും അഭിപ്രായം എഴുതിയപ്പോൾ എന്റെ മനസ്സിലും പണ്ടാരോ പറഞ്ഞുകേട്ട കഥ ഓർമ വന്നു 

ദേവാലയത്തിൽ പ്രസംഗിച്ചുകൊണ്ടിരുന്ന വൈധികൻ പത്തു കല്പനകളിൽ ഒന്നായ, 'നിങ്ങൾ മോഷ്ടിക്കരുത്' എന്ന് പറഞ്ഞപ്പോൾ ഒരു വിദ്വാൻ എഴുനേറ്റു നിന്ന്, അടുത്ത കല്പ്പനയായ 'നിങ്ങൾ വ്യഭിച്ചരിക്കരുത്' എന്ന് പറഞ്ഞപ്പോൾ അവിടെ ഇരുന്നു.  പ്രസംഗ കഴിഞ്ഞു,  ഞാൻ മോഷ്ടിക്കരുത് ' എന്ന് പറഞ്ഞപ്പോൾ നീ എഴുനേറ്റു നിന്ന് വ്യഭിച്ചരിക്കരുത് എന്ന് പറഞ്ഞപ്പോൾ നീ ഇരുന്നു എന്താണ് ഇതിന്റെ അർഥം എന്ന് ചോദിച്ചപ്പോൾ ഇടവകക്കാരൻ പറഞ്ഞു അതോ അച്ചോ മോഷ്ടിക്കരുത് എന്ന് പറഞ്ഞപ്പോൾ ഞാനാ കുടയുടെ കാര്യം ഓർത്ത്‌ വ്യഭിചരിക്കരുത് എന്ന് പറഞ്ഞപ്പോൾ അത് എവിടെ വച്ച് മറന്നു എന്ന് എനിക്ക് മനസിലായി. എന്ന് പറഞ്ഞതുപോലെയാണ് പ്രൊഫ്‌. കുഞ്ഞാപ്പുവും, മാതുള്ളയും  ചാടി എഴുനേറ്റ് മാത്യുസ് സാർ എഴുതിയത് വള്ളിപുള്ളിതെറ്റാതെ ശരിയെന്നു പറഞ്ഞു.  ജനനിയുടെ ആമുഖം എഴുതിയ അനുഭവസംമ്പന്നായ മാത്യുസ് സാർ ഇത്തരം കാര്യങ്ങൾ മുൻക്കൂട്ടി കണ്ടു ഒഴിവാക്കണ്ടാതായിരുന്നു.  അമേരിക്കയിലെ ഏതു പത്രങ്ങളിൽ നോക്കിയാലും അജ്ഞാതനാമത്തിൽ എഴുതുന്നവരെ കാണം അവർക്കൊന്നും ഇതൊന്നും ഒരു പ്രശ്നമല്ല.  അഭിപ്രായങ്ങളുടെ അതിര് വിടുമ്പോൾ അതിനെ ചവറ്റുകോട്ടയിൽ തള്ളാനുള്ള അവകാശം എന്നും പത്രാധിപർക്കുണ്ട്. എന്നാൽ അത്തരം കാര്യങ്ങൾ ചെയ്യാതെ മാത്യുസ് സാർ താത്പര കക്ഷികളുടെ കൂട്ടുകൂടി ഭദ്രകാളിയും അറുകൊലവാസുവിനെയും അനാച്ഛാദനം ചെയ്യുകയായിരുന്നു .  

ഭാഷയുടെ കാര്യത്തിൽ ഞാനും തെറ്റ് സമ്മതിക്കുന്നു.  ഭാഷയുടെ വർണ്ണവിഭാഗം, സ്വരങ്ങൾ, വ്യഞ്ജനങ്ങൾ. വർണ്ണവികാരങ്ങൾ , ശബ്ദവിഭാഗം  തുടങ്ങി നീണ്ടുകിടക്കുന്ന വ്യാകരണങ്ങൾ അധ്യാപകർ പടിപ്പിചെങ്കിലും അവയൊന്നും ഇല്ലാതെ മലയാള ഭാഷ പുഷ്ക്കലമായിക്കൊണ്ടിരിക്കുന്ന അമേരിക്കയിൽ ഞാനും, വെള്ളംക്കുടിച്ചാൽ ഭ്രാന്തനാകും എന്നുപറഞ്ഞ ഗുരുവിന്റെ വാക്കുകൾ അവഗണിച്ചു വെള്ളം കുടിച്ചു ഭ്രാന്ത്രരായ നാട്ടുക്കാരുടെ കൂടെ നിവർത്തിയില്ലാതെ അവര് കുടിച്ച വെള്ളം കുടിച്ച ഭ്രാന്തനായ ഗുരുവിനെപ്പോലെ ഞാനും ആയിതീർന്നിരിക്കുന്നു 

'ജ്ഞാനശൂന്യനെയെളുപ്പമായതിലു-
          മെത്രയും പരമെളുപ്പമായ്
ജ്ഞാനമേറ്റമകതാരിലുള്ളവനെയും 
         പറഞ്ഞു വഴിയാക്കിടാം 
ജ്ഞാനമലപ്മുളവായ്പ്പരം  നിജസമാന
            നിലുകലിലെങ്കിലോ 
താനുറച്ച് മരുവുന്ന മർത്ത്യനെ വിരി-
            ഞ്ചനും വഴിയിലാക്കിടാ '     (വിരിഞ്ചൻ -ശിവൻ, വിഷ്ണു, ബ്രഹ്മാവ്‌ )

George Nadavayal 2016-01-11 12:04:56
ബഹുമാന്യയായ അദ്ധ്യാപിക ശ്രീമതി ഷീല എൻ പി യുടെ ഭാഷയും ശൈലിയും ലേഖന പൊരുളും മനോഹരം. ബഹുമാന്യയായ അദ്ധ്യാപിക ശ്രീമതി ഷീല എൻ പി  ഈ മലയാളിയിലെ സാഹിത്യ  നിരൂപകയായിരുന്നെങ്കിൽ എന്ന~ ആശിക്കുന്നൂ ഈയുള്ളവൻ . ഡോകടർ . എം. വി. പിള്ളയും അത്തരം ഒരു ദൌത്യം ഏറ്റെടുത്തിരുന്നെങ്കിൽ  നന്നായിരുന്നൂ.

ജോർജ്ജ്‌ നടവയൽ 
Vayanakkaran 2016-01-11 12:25:23
I do not know about Vidhyadharan Sir. But Agree with his opinion. Allmost every thing he write is in line with my thinking and opinion. He is great and knowledgable. Here I read a comment by George Nadayal. For the past or present I did not see much writings in the credits of Dr. M V Pillai. Yeraly one or two colums also I saw in his credits. I am a reader here in USA since 1970s. But I have seen many articles in George Nadaval's credits and Dr. NP Sheelas's credits.
വെളിച്ചപ്പാട് 2016-01-11 12:32:14
മരിച്ചു പോയ എം. കൃഷ്ണൻനായരെ പുനർ ജനിപ്പിച്ചു ഈ മലയാളി നിരൂപകനാക്കിയിരുന്നെങ്കിൽ എന്ന് ഞാനും ആഗ്രഹിച്ചു പോകയാണ്?  

നാരദർ 2016-01-11 12:57:36
വായനക്കാരൻ ഓരോത്തരുടെ അഭിപ്രായങ്ങൾ വായിച്ചു രസിചിരിക്കുകയാണെന്ന് ഞങ്ങൾക്കറിയാം . എപ്പഴാണോ അങ്ങയുടെ എഴുന്നള്ളത്ത്? ജോർജ്ജു നടവയലും വന്നിട്ടുണ്ട്.
പൂചാരി 2016-01-11 18:27:08
M Krishnan  നായരുടെ  new improved  പുനര്‍ജ്ജന്മം ആണ്  വിധ്യദരന്‍.
വെളിച്ചപാടെ  നീ  കോവില്‍ അകത്തു നോക്കി തുള്ളു .
പാര്‍വതി ഇപ്പോള്‍ വരുന്നത്  ജീന്‍സ്  ദരിച്ചാണ് എന്നതും  മറക്കരുത് .
വിദ്യാധരൻ 2016-01-11 20:23:48
കുന്നിക്കും കുറയാതെ കുന്നൊട് കുശു-
             മ്പേറും കുചം പേറിടും 
കുന്നിൻ നന്ദിനി ! കന്ദബാണന് കുല -
            ക്കേസൊന്നു പാസ്സായതിൽ 
ഒന്നാം സാക്ഷിയതായ നീ കനിവെഴും 
           വണ്ണം കടക്കണ്ണെടു-
ത്തൊന്നെന്നിൽ പെരുമാറണെ ! പെരുമന-
           ത്തപ്പന്റെ തൃപ്പെൺകൊടി (ശീവൊള്ളി)

കുന്നിമണിയോളംപോലും കുറയാതെ കുന്നിനു തുല്യമായ സ്തനങ്ങലുള്ള, ഹിമവൽ പുത്രിയായ പാർവ്വതി, കാമദേവന്റെ കൊലക്കേസിന് ഒന്നാം സാക്ഷിയും പെരുമനത്തപ്പന്റെ (ശിവന്റെ) തൃപ്പെൺകൊടിയുമായ നീ കാരുണ്യത്തോടുകൂടി എന്നെ കടാക്ഷിക്കണമേ !

ജീൻസിട്ട പാര്വ്വതി

പണ്ടെങ്ങാണ്ടൊരിക്കൽ പാര്വ്വതി ജീൻസിട്ട് 
 ശിവന്റെ മുന്നിൽ നൃത്തം ചവിട്ടും നേരം 
പാർവ്വതി ഇട്ട ജീനസ് കീറി നിതംബ ദ്വയങ്ങൾ 
ചാടി പുറത്തു വന്നപ്പോൾ കണ്ടേൻ ശിവന്റെ 
കണ്ണിൽ കാമം കളിച്ചു കൂത്താടിടുന്നത് ഞാൻ  (വിദ്യാധരൻ) 

Anthappan 2016-01-12 13:09:33

Why we need another critique in E-malayaalee other than Vidyaadharan?  some are good for making speeches on different topics in Malayalam or in their profession.  And, also it is not necessary that the people those who are good in teaching and speaking would shine as critiques.  Critiques needs knowledge on different topics and also balls to fight the bullies and nuts who claim that they are the glittering stars in the American Malayalam Literary sky.    Vidiyadharan knows how to provoke, irritate, and drive some undeserved nuts out of the American Malayalam literary field.    We want Vidyaadharan, we want Vidyadharn  we want Vidyadharn………………….

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക