ഗ്രാമീണയീണങ്ങളിഴചേര്ത്തുണര്വ്വിന്റെ
നവകാലഗീതം രചിച്ച തവ
ശൈലിയാല്‍
ചിരകാലമൊരുപോലുയരുമല്
ഹൃത്തിലായ്
പ്രിയരാഗ;മതുപോലുലകിതില്നിശ്ചയം!
തിരപോലൊരാവേശം
പകരുവാനില്ലിഹ!
യീവിധം ഗാനമെന്നറിവിലായ്;
സ്മൃതിയിലും
തിരഞ്ഞിടുന്നെന്പ്രിയകേരളം കരളിലാ
യലിവാര്ന്നോരീണമുയര്ത്തിയ
മണിമുഖം.
ഒരു ചലച്ചിത്രത്തിലെന്നപോല്
ഞങ്ങളെ
യമ്പരപ്പിച്ചുകൊണ്ടെങ്ങുപോയ് ;
ധരയിതില്‍
തിരയുന്നൊരേവിധമാബാലവൃദ്ധമൊരു
മനസ്സുമാ,യകമെ ജീവിക്കുവോനേ:
ക്ഷണം!
സ്ഥിരമല്ലൊരാളുമീയവനിയിലെന്നു ഞാന്‍
പറയാതറിയുന്നു സകലരും;
പുതുലോക
വിധിയീവിധമാണു കവരുന്നതെങ്കിലും
സ്മൃതികളിലമരനാണല്ലോ
കലാകാരന്!!
നവഭാവരൂപത്തില് നടനം, വ്യതിരിക്ത
ഗാനങ്ങളാലെത്രവേഗം
വളര്‍ന്നു നീ:
വേണ്ട!വേറൊന്നുമീ വഴികളില്‍ തവപാദ
മുദ്രകള്‍
കാട്ടിക്കൊടുക്കുവാന്‍ നിശ്ചയം.
കണ്ടില്ല! കാണേണ്ടതുവിധം
കഴിവുകള്‍
കാതിലോതുന്നുവോ
ലോകരിന്നായിരം?
ചിലകാലമങ്ങനെയാണെന്നുരയ്ക്കുവാന്
തോന്നുന്നു,വെന്നാലുണരുന്നകമെനീ.
ജന്മനാടിന്
സ്നേഹ നനവുളള
പാട്ടുകള്‍
പാടിനീ,ഞങ്ങളെക്കൊണ്ടുപോയരികിലായ്
പിന്നെന്തെയിത്രവേഗത്തിലെന്
താരമേ,
മാഞ്ഞുപോയെന്നേകചോദ്യം മുഴങ്ങുന്നു!!