ഡാലസ്: ഏപ്രില്‍ മൂന്നാം തീയതി ഞായറാഴ്ച സംഘടിപ്പിക്കുന്ന നൂറ്റൊന്നാമത്
അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ "പെണ്‍സുവിശേഷം' എന്നതായിരിക്കും
ചര്‍ച്ചാ വിഷയം. അമേരിക്കന്‍ മലയാളികളും, 1945 -ല്‍ ഈജിപ്റ്റിലെ നാഗ് ഹമാദി
ഗുഹകളില്‍ നിന്ന് കണ്ടെടുക്കപ്പെട്ട വിശിഷ്ട ഗ്രന്ഥങ്ങളില്‍ ഉള്‍പ്പെടുന്ന
"മഗ്‌നലനമറിയത്തിന്‍റെ സുവിശേഷം' മുന്‍നിറുത്തി സ്വന്തമായി പുസ്തകങ്ങള്‍
രചിച്ചിട്ടുള്ളവരുമായ അഡ്വ: രതീദേവി, സി. ആണ്ട്രൂസ് എന്നിവരുടെ പുസ്തകങ്ങളെ
പരിചയപ്പെടുത്തുവാനും ആധുനിക കാലഘട്ടത്തില്‍ അവയുടെ പ്രസക്തിയെക്കുറിച്ച്
ചര്‍ച്ചചെയ്യുവാനും ഈ അവസരം വിനിയോഗിക്കുന്നതാണ്.
ഈ ചര്‍ച്ചയില്‍
പങ്കെടുക്കുവാനും "പെണ്‍സുവിശേഷത്തെ'ക്കുറിച്ചും "സുവിശേഷത്തെ'ക്കുറിച്ചും
മുന്‍വിധികളില്ലാതെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുവാനും താത്പര്യമുള്ള എല്ലാ നല്ല
ആളുകളെയും നൂറ്റൊന്നാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെയ്ക്ക് സ്വാഗതം
ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
2016 മാര്‍ച്ച് ആറാം തീയതി ഞായറാഴ്ച
സംഘടിപ്പിച്ച നൂറാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ഓ.എന്‍. വി.
അനുസ്മരണമായിട്ടാണ് നടത്തിയത്. ഈയിടെ അന്തരിച്ച ഓ. എന്‍. വി. മലയാളത്തെയും
മലയാളികളെയും സ്‌നേഹിച്ച പ്രമുഖ മലയാള കവി ആയിരുന്നു. ഓ. എന്‍. വി.ക്ക്
ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാന്‍ ഈ അവസരം വിനിയോഗിക്കുകയുണ്ടായി. ഓ. എന്‍. വി.
യുമായി അടുത്തു പരിചയമുള്ള ഡോ: എം. വി. പിള്ള, ഡോ: എം. എസ്. ടി. നമ്പൂതിരി,
രതീദേവി, ത്രേസ്യാമ്മ നാടാവള്ളില്‍ എന്നിവരായിരുന്നു പ്രധാന അനുസ്മരണ പ്രഭാഷണങ്ങള്‍
നടത്തിയത്.
ഈയിടെ അന്തരിച്ച നാന്‍സി റീഗന്‍, കല്പ്പന, രാജാമണി, അക്ബര്‍
കക്കാട്ടില്‍, ആനന്ദക്കുട്ടന്‍, ഷാന്‍ ജോണ്‍സന്‍ എന്നിവരെയും തദവസരത്തില്‍
അനുസ്മരിക്കുകയുണ്ടായി.
ജെ. മാത്യൂസ്, ഡോ:തെരേസാ ആന്റണി, ഡോ: എന്‍. പി.
ഷീല, മാടശ്ശേരി നീലകണ്ഠന്‍ നമ്പൂതിരി, ഏ. സി. ജോര്‍ജ്ജ്, രാജു തോമസ്, മീനു
എലിസബത്ത് മാത്യു, ഡോ: ജയിസ് ജേക്കബ്, ഉമാ രാജു, സി. എം. സി., സജി കരിമ്പന്നൂര്‍,
മോന്‍സി കൊടുമണ്‍, ജോസഫ് മാത്യു (രാജു), സാറാ ഈശോ, യു. എ. നസീര്‍, വര്‍ഗീസ്
സ്കറിയ, കെ. കെ. ജോണ്‍സണ്‍, ജേക്കബ് തോമസ്, കുരുവിള ജോര്‍ജ്ജ്, വര്‍ഗീസ് എബ്രഹാം,
പി. പി. ചെറിയാന്‍, സി. ആന്‍ഡ്രൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍
സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം
ശ്രോതാക്കളും ഉണ്ടായിരുന്നു.
എല്ലാ മാസത്തിലെയും ആദ്യ
ഞായറാഴ്ചയിലായിരിക്കും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്.
സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ആദ്യഞായറാഴ്ചയും വൈകുന്നേരം എട്ടു മുതല്‍
പത്തു വരെ (ഈസ്‌റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ
കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് .....18572320476
കോഡ് 365923
ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും
ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com ,
internationalmalayalam@gmail.com എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍
അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു
കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 8133893395 /
4696203269
Join us on Facebook
https://www.facebook.com/groups/142270399269590/