Image

നീലിയാവുന്ന കേരളം (കവിത: അനിത പണിക്കര്‍)

Published on 06 April, 2016
നീലിയാവുന്ന കേരളം (കവിത: അനിത പണിക്കര്‍)
വാസുകി തുപ്പിയ
കാളകൂടം
കണ്ഠത്തില്‍ കുടുക്കി
നീലകണ്ഠനായ് നീ, ശിവശംഭോ!
കാളകൂട സമമാം
തമിഴ്‌നാടിന്‍ കായ്കനികള്‍
കണ്ഠത്തില്‍ കുടുക്കാന്‍പറ്റാതെ
വിഷനീലിയാവുന്നു കേരളം, ശിവശംഭോ!
നീലിയാവുന്ന കേരളം (കവിത: അനിത പണിക്കര്‍)
Join WhatsApp News
വിദ്യാധരൻ 2016-04-07 10:58:13
അവരവർ 
അവരവരുടെ മുറ്റം 
വൃത്തിയാക്കിൽ 
ഭാരതം ശുചിയാകുമെന്നു'
ചൊന്നു ഗാന്ധി.
അതുപോലെ 
ഓരോരുത്തർ 
ഓരോ അടുക്കളതോട്ടം തീർക്കിൽ 
നീലിയാവാതെ 
കേരളം വീണ്ടും 
ഹരിതാഭമായി മാറിടും നൂനം. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക