സ്വപ്നത്തില്‍ കണ്ട വെളുത്ത പൂച്ച
നാലു കാലില്‍ നിന്ന് പ്രുഷ്ഠം പിളര്‍ത്തിയും
ഡോഗീ പോസ്സില്‍ നിന്ന്
പിന് ഭാഗത്തേക്ക് വിരല്‍ ചൂണ്ടിയും
പ്രുഷ്ട്ട സംഭോഗത്തിന്
എന്നേ ക്ഷണിച്ചു കൊണ്ടേയിരുന്നു.
ഉറക്കം നശിപ്പിച്ചതിന്റെ രോഷത്തോടെ
ഞാനതിനെ തള്ളിമാറ്റി തിരിഞ്ഞു കിടന്നു
അപ്പോള്‍
മറു ഭാഗത്ത് വന്നു നിന്ന് ആ പൂച്ച
ശല്യം തുടര്‍ന്നു കൊണ്ടേയിരുന്നു
സഹികെട്ട ഞാന്‍ വീണ്ടുമതിനെ തള്ളിയിട്ടു.
വ്യക്തമായും, അപ്പോള്‍ ഞാനതിന്റെ മുഖം കണ്ടു
എന്റെ അയലത്തു കാരിയും സുന്ദരിയുമായ
വെള്ളക്കാരിയുടെ മുഖത്തിനു
വാര്ദ്ധക്ക്യം ബാധിച്ചപോലെ.
രോഷത്തോടെ ഞാനതിന്റെ തലക്ക്
വീണ്ടും ഒരു നല്ല വീക്കു വെച്ചു കൊടുത്തു.
മയങ്ങി വീണ ആ വെള്ളപ്പൂച്ചയുടെ തലയില്‍
ഒരു തുടത്തോളം വെളിച്ചെണ്ണ കമഴ്ത്തി
പുറത്തേക്ക് എടുത്തെറിഞ്ഞു
പക്ഷെ, പിറ്റേന്നു മുതല്‍, ആ വെള്ളപ്പൂച്ച
തലയിലെ എണ്ണ സദാ നക്കിത്തുവര്ത്തിയും
സ്ഥലകാലബോധം നശിച്ചും
ഒരുന്മാദിനിയെപ്പോലെ,
ഒരു ദു:ശകുനം പോലെ,
എന്റെ ഉമ്മറപ്പടിയില്‍ ഇരിപ്പുറപ്പിച്ചിരിക്കുന്നു.
കനിവോടെ മുന്നില്‍ വെച്ച പാല്ക്കിണ്ണത്തില്
അതിന്റെ കണ്ണീരും കരിനിഴലും!
ഞാനീ പൂച്ചയെ എന്താണ് ചെയ്യുക ?