MediaAppUSA

ജോസഫ് ഒരപരിചിതന്‍ (ചെറുകഥ : തമ്പി ആന്റണി)

തമ്പി ആന്റണി Published on 22 April, 2016
ജോസഫ് ഒരപരിചിതന്‍ (ചെറുകഥ : തമ്പി ആന്റണി)
ഇത് സാം കുട്ടിയുടെ ഒരു യാത്രയാണ്. ഒരു വെറും യാത്രയല്ല കുഞ്ഞിപ്പായി എന്ന് വിളിപ്പേരുള്ള ദേവസ്യാ ജോസഫിന്റെ വേരുകള്‍ തേടിയുള്ള ഒരു അന്വേഷണം കൂടിയാണ്. എന്തുകൊണ്ട് തലമുറകള്‍ പിന്നിട്ടിട്ടും അങ്ങനെ ഒരാള്‍ സ്വന്തം വീടും നാടുമുപേഷിച്ചു എന്നാരും അന്ന്വേഷിക്കാതിരുന്നു. അതുതന്നെയായിരിക്കും ഈ കഥ കേള്‍ക്കുബോള്‍ നിങ്ങളുടെയൊക്കെ മനസ്സില്‍ . എന്നാലും സാം പീലിപ്പോസ് എന്ന കൊച്ചുമകനെങ്കിലും അതിനു തുനിഞ്ഞില്ലെങ്കില്‍ പിന്നെ ആര് എന്നതായിരുന്നു അവന്‍പോലും സ്വയം  ചോദിച്ചത് . അതുകൊണ്ടാണ്  അന്ന്  അവന്‍ അങ്ങനെ ഒരു സാഹസത്തിന് ഒരുബെട്ടത് . പക്ഷെ എവിടെതുടങ്ങണം ആരോട് ചോദിക്കണം എന്നൊന്നും അറിയാമെന്ന പ്രായമായിരുന്നില്ല സാംകുട്ടിക്ക് . ജോസഫ് ഫോര്‍ട്ട്‌കൊച്ചിയില്‍നിന്നും ഏതോ അജ്ഞാതമായ കാരണത്താല്‍ സ്ഥലംവിട്ടു എന്നു കേട്ടുകേള്‍വി മാത്രമാണ് . ഒരേ ഒരു ജേഷ്ടന്‍ റാഫേല്‍ സഹോദരനെ  അന്ന്വഷിച്ചു ഒരിക്കല്‍ കോട്ടയത്ത് വന്നിരുന്നു എന്നുള്ളതും പറഞ്ഞുകേട്ടുള്ള അറിവാണ് . അതൊക്കെ വീട്ടു വാര്‍ത്ത!മാനങ്ങളില്‍നിന്നു കിട്ടിയ ചെറിയ അറിവുകള്‍ . ഫോര്‍ട്ട് കൊച്ചിയിലെ പ്രബലമായ തൈക്കാട്ടുശ്ശേരി കുടുബമാണന്നും സാംകുട്ടിയുടെ അമ്മ മേരിചേടത്തി  ആരോടൊക്കെയ വീബടിക്കുന്നതും ഓര്‍മ്മയിലുണ്ട് . സ്വന്തം കുടുംബക്കാര് പ്രബല കുംബമെന്നൊക്കെ പറയാത്ത ഏതെങ്കിലും അമ്മച്ചിമാരുണ്ടോ നമ്മുടെ നാട്ടില്‍ . എന്നാലും അതൊക്കെ വിശ്വസിച്ച്  ആ ഒരോര്‍മ്മ വെച്ചു മാത്രമാണ് സാംകുട്ടി  കൊച്ചിയിലേക്കുതന്നെ ആദ്യത്തെ യാത്രക്കൊരുങ്ങിയത്. അവസാനം ആ ഞെട്ടിക്കുന്ന സത്യങ്ങളില്‍നിന്നു മോചിതനാകാന്‍ നീണ്ട മുപ്പത്തിയാറ് വര്‍ഷങ്ങള്‍ എടുത്തു എന്നത് ഇപ്പോള്‍ അയാള്‍ക്കുപോലും ഇന്ന്  വിശ്വസിക്കാന്‍ കഴിയുന്നില്ല. അന്ന് കാണാതായ ഡയറികുറിപ്പുകള്‍ കാര്‍ഷെഡില്‍ നിന്ന് പൊടിയും മാറാലയും പിടിച്ച് പഴെയ പുസ്തക ശേഖരത്തില്‍ നിന്നു കണ്ടുകിട്ടിയതു മാത്രമാണ് ഇപ്പോള്‍ അല്‍പ്പമെങ്കിലും സന്തോഷം പകരുന്നത്. ഇനി സാംകുട്ടി തന്നെ ഡയറിയില്‍ കുറിച്ചിട്ടത്മാത്രം വായിക്കാം .
ജൂലൈ 15വേ 1979
ഇന്നത്തെ  ആ യാത്രക്ക്  കാരണക്കാരനായത് ആദ്യമായി അബുദാബിക്കു പോയ നാട്ടുകാരനും കൂട്ടുകാരനുമായ  മുഹമ്മദ് ഷെരീഫാണ് . അവനെ യാത്രയാക്കാന്‍ കൊച്ചി എയര്‍ പോര്‍ട്ടില്‍ പോയപ്പോഴാണ് എനിക്ക്  പെട്ടന്ന് അങ്ങനെ ഒരാശയം ഉദിച്ചത് . അവനോടുമാത്രം ഞാന്‍ നേരത്തെ കാര്യങ്ങള്‍ ഒക്കെ സൂചിപ്പിച്ചിരുന്നു. അവന്‍ പോകാനുള്ള തിരക്കില്‍ അതുന്നും കാര്യമായി ശ്രെദ്ധിച്ചിരുന്നില്ല . വെറുതെ ഒരൊഴുക്കന്‍മട്ടില്‍ ഗുഡ് ലക്ക് സാംകുട്ടി  എന്നുപറഞ്ഞ് ഒന്നു പുഞ്ചിരിച്ചു. എന്നിട്ട് കൈ വീശി യാത്ര പറഞ്ഞു സെക്കൂരിട്ടി സ്‌ക്രീനിങ്ങിനു പോയി . അവന്റെ കൊച്ചാപ്പ ഷാഹുല്‍ ഹമീദാണ് അവനെ അക്കര കടത്തുന്നത് . പത്താംതരാം കടക്കാന്‍ കഴിയാത്ത അവന്‍ ഇനി നാട്ടില്‍ നിന്നിട്ടും വലിയ കാര്യമൊന്നുമില്ല. ആറു കുട്ടികളുള്ള ഗുസ്തികകാരന്‍ ഹസ്സാന്‍ റാവുത്തരുടെ മൂത്ത മകനാണ് .നാടാന്‍ ഗുസ്ഥിക്കൊന്നും ഇപ്പോള്‍ വലിയ മാര്‍ക്കറ്റില്ലന്നറിയാമെല്ലോ . അവനും എല്ലാം എന്നോടു പറഞ്ഞിരുന്നു.വീട്ടിലെ പ്രാരാബ്ദം തന്നെയാണ് അവനെ നാടുവിടാന്‍ പ്രേരിപ്പിച്ചത് . സത്യത്തില്‍  എല്ലാ കാര്യങ്ങളും അറിയാവുന്ന അവന്‍ കയറിയ വിമാനം പറന്നകന്നപ്പോള്‍  വീണ്ടും ഒറ്റപ്പെടതുപോലെ തോന്നി. അവിടെനിന്ന് ആ കൊച്ചു വിമാനം ചെറുതായി ചെറുതായി ഒരു പൊട്ടുപോലെ മേഖങ്ങള്‍ക്കിടയില്‍ മാഞ്ഞുപോകുന്നതുംനോക്കി കുറേനേരം നിന്നു. ഒന്നോര്‍ത്താല്‍  ജീവിതവും അങ്ങനെയല്ലേ സമയം കഴിയുന്തോറും ചെറുതായി ചെറുതായി ഒരു ദിവസം ഇല്ലാതെയാകുന്നു .   ഈ സമയമല്ലേ നമ്മുടെയൊക്കെ ഏറ്റവും വലിയ ശത്രു. നമ്മളോട് ഒരിക്കലും പരിഭവം പറയാതെ സെക്കണ്ടു കളേയും മണിക്കൂറുകളേയും ഒന്നിച്ചു കൂട്ടി ദിവസങ്ങലാക്കി കാലങ്ങളാക്കി നമ്മളെ കാലപുരിക്കയക്കുന്ന ഏറ്റവും വലിയ കാലന്‍ . അങ്ങനെ ആരും അറിയാതെ വര്‍ഷങ്ങള്‍ക്കു മുന്‍പ് കാലപുരിയിലെത്തിയ മുത്തച്ഛന്റെ വേരുകളല്ലേ ഞാന്‍ അന്ന്വേഷിക്കാന്‍ പോകുന്നത്. ഒറ്റയാനായി കുറെ ആലോചിച്ച്  നടന്നപ്പോള്‍ ആദ്യം കണ്ട ഫോര്‍ട്ട്‌കൊച്ചി ബസ്സില്‍ കയറി . കൊച്ചിയില്‍ എവിടെ ഇറങ്ങണം എന്നൊരു ഊഹവുമില്ലായിരുന്നു . ഞായറാഴ്ച്ച ദിവസമായിരുന്നതുകൊണ്ട് ബസ്സില്‍ തിരക്കേ ഇല്ലായിരുന്നു. ആകെ ഒന്നു നോക്കിയപ്പോള്‍  പ്രായം ചെന്ന ആള്‍ ഒരു സീറ്റില്‍ ഒറ്റെക്കിരിക്കുന്നു. അദ്ദേഹത്തിന്റെ അടുത്തുതന്നെ ഇരിക്കണമെന്നു തീരുമാനിച്ചു.  അയാള്‍ക്കുമാത്രമാണ്  പഴയ ഫോര്‍ട്ട് കൊച്ചിയുടെ കുടുബ  ചരിത്രങ്ങള്‍  കുറച്ചെങ്കിലും അറിയാന്‍ സാധ്യതയുള്ളൂ എന്നൊരു തോന്നലായിരുന്നു അപ്പോള്‍ . എന്നെ ഒട്ടും ഗൗനിക്കാതെ അകലങ്ങളില്‍ എവിടെയോ നോക്കിയിരുന്ന അയാളോട് എങ്ങനെ സംസാരിച്ചു തുടങ്ങണം എന്നൊക്കെയുള്ള ഒരു പരിഭ്രമത്തില്‍ ആയിരുന്നു അപ്പോള്‍. എന്നാലും അത്ത്യാവശ്യക്കാരന് ഔചത്യബോതം പാടില്ലല്ലോ എന്നറിയാമെന്നതുകൊണ്ട് ഞാന്‍ തന്നെ ഒരു ചൂണ്ടയിട്ടു.
' ഫോര്‍ട്ട്‌കൊച്ചിയിലേക്കാണോ  '
അത്ര പിടിക്കാത്ത മട്ടില്‍ എന്നെയാകമാനം ഒന്നുഴിഞ്ഞു നോക്കി. എന്നിട്ടാണ് മറുപടി പറഞ്ഞത് 
 
' കൊച്ചിക്കുള്ള ബസില്‍ ഏതായാലും കോട്ടയത്തിനു പോകാന്‍ പറ്റില്ലല്ലോ   '
 
ഞാന്‍ ആകെ ഒന്നു ചമ്മി ഗണപതിക്കു വെച്ചത് കാക്ക കൊണ്ടുപോയി എന്നൊക്കെ പറഞ്ഞതുപോലെയായി. ഇനിയിപ്പം എന്തു പറയണം എന്നൊക്കെ ആലോചിച്ചു വിഷമിചിരുന്നപ്പോള്‍. അപ്രതീഷിതമായി അയാളൊന്നു പുഞ്ചിരിച്ചു. എന്നിട്ട് വളെരെ സൌമ്യമായിട്ടു ചോദിച്ചു.
'മോനിവിടെ പുതിയതായിരിക്കും. കണ്ടപ്പോഴേ തോന്നി.  കൊച്ചിയില്‍ എവിടെ പോകുന്നു.  പേടിക്കണ്ട  ഇത് ഞങ്ങ കൊച്ചീക്കാരുടെ സ്വഭാവമാ ആദ്യമൊന്നിടയും പിന്നെ പതുക്കെപതുക്കെ അങ്ങിണങ്ങും. ഇണങ്ങിയാല്‍ പിന്നെ പിണങ്ങില്ല.'
അപ്പോഴാണ് എന്റെ ശ്വാസം ഒന്നു നേരെ വീണത്. ഞാന്‍ ചമ്മലു മാറ്റി ഒന്നു ചിരിക്കാന്‍ ശ്രെമിച്ചുകൊണ്ടു പറഞ്ഞു.
 
' തൈക്കാട്ടുശേരി '
'അങ്ങനെയൊരു സ്ഥലം ഉള്ളതായി കേട്ടിട്ടില്ലല്ലോ മോനെ'
എന്നിട്ട് അയാള്‍ അലപ്പമൊന്ന് ആലോചിക്കുന്നതുപോലെ വീണ്ടും ദൂരേക്കു നോക്കി. എന്നിട്ട് എന്തോ ഒര്‍തെടുതതുപോലെ തലയാട്ടി.
' അങ്ങനെയൊരു വീട്ടുപേരു കേട്ടിട്ടുണ്ട് '
അപ്പോഴത്തെ എന്റെ ഒരാവേശവും സന്തോഷവും അയാള്‍ക്ക് മനസിലാകല്ലേ എന്നു മനസ്സില്‍ പ്രാര്‍ഥിച്ചു .
 
' അതെ അതുതന്നെ ആ വീട്ടിലാണ് പോകേണ്ടത് '
വൃദ്ധന്‍ വീണ്ടും ആലോചനയിലായി. എന്നിട്ട് സ്വയം പറയുന്നതുപോലെ പറഞ്ഞു.
'എനിക്കറിയാവുന്ന ഒരു കുടുബക്കാരെയുള്ളൂ. അവര്‍ വീടിനോട് ചേര്‍ന്നുള്ള ഒരു കെട്ടിടത്തില്‍ പ്രിന്റിംഗ് പ്രസ് നടത്തുന്നു''
'അവിടെ ആരൊക്കെയുണ്ട് എന്നറിയാമോ ' അപ്പോള്‍ അയാള്‍ ഒരു മറുചോദ്യം ചോദിച്ചു .
 
' അവിടെ ആരെ കാണാനാ ' എന്നുപറഞ്ഞ് എന്നെ ഒന്നുകൂടി സൂഷിച്ചു നോക്കി . ആ സമയത്താണ് അതൊരു ഉത്തരം കിട്ടാത്ത ചോദ്യമാണല്ലോ എന്ന് എനിക്ക് തോന്നിയത്  . ഇനിയിപ്പം അയാളോട്  കാര്യങ്ങള്‍ തുറന്നു പറയാതെ നിവൃത്തി ഇല്ലല്ലോ . എല്ലാം കേട്ടിരുന്നിട്ട്  എന്റെ പേരു ചോദിച്ചു. ഞാന്‍ സാം പീലിപ്പോസ് എന്നു പറഞ്ഞു. അപ്പോള്‍ അയാള്‍ ഇത്തിരി അതിശയതോടുകൂടി എന്നെ നോക്കി.
' അവിടുത്തെ കര്‍ന്നവരുടെ പേരും പീലിപ്പോസാ . ഒരു പീലിപ്പോസച്ചായന്‍ ' എന്റെ മുഖത്തേക്ക് നോക്കി .
'പേരില്‍ പോലുമുണ്ടെല്ലോ ഒരാത്മബന്ധം '
അത് തീര്‍ച്ചയായും ഒരു യാദൃച്ചികാമാകാന്‍ വഴിയില്ല . വല്യപ്പന്റെ തൈക്കാട്ടുശേരിയില്‍ ബന്ധനസ്ഥനായി കിടന്ന പീലിപ്പോസ് എന്ന പേരും ആ പ്രകൃതവും  എന്നില്‍ ആവാഹിക്കാനുള്ള സാധ്യതയൊന്നും അത്ര പെട്ടന്നൊന്നും തള്ളിക്കളയാനാവില്ലല്ലോ . എല്ലാംകൊണ്ടും കാര്യങ്ങള്‍ വിചാരിച്ചതിലും എളുപ്പമാകുന്നതുപോലെ തോന്നി. എന്നിട്ടെന്തേ എല്ലാ കഥകളും അറിയാവുന്ന അമ്മയുടെ അനുജത്തിമാരാരും ഫോര്‍ട്ട് കൊച്ചിയില്‍ വന്ന് ഒന്നും അന്ന്വേഷിക്കാതിരുന്നത് .  നടുവിട്ടു എന്നു പറയുന്ന വല്യപ്പച്ചന്‍ എന്തുകൊണ്ട് ഒരിക്കലും സ്വന്തം നാട്ടിലേക്ക് തിരിച്ചുപോയില്ല .കോട്ടയത്തുനിന്ന് അത്ര ദൂരെയോന്നുമല്ലല്ലോ ഫോര്‍ട്ട് കൊച്ചി . എന്തൊക്കെയോ ദുരൂഹതകള്‍ ഇപ്പോഴും ബാക്കിനില്‍ക്കുന്നു. വല്യപ്പനും വല്യമ്മയും മണ്ണോടു മണ്ണടിഞ്ഞപ്പോള്‍ എനിക്കെന്തേ ഇങ്ങനെയൊക്കെ തോന്നാന്‍. അല്ലെങ്കില്‍ പറയപ്പെടാത്ത കുറെ രഹസ്യങ്ങളുടെ കലവറയാണോ തൈക്കാട്ടുശ്ശേരി. എന്തുകൊണ്ടോ ഏതോ അജ്ഞാത ശക്തി എന്നെ അങ്ങോട്ട് കൂട്ടികൊണ്ടുപോകുന്നതുപോലെ . കുട്ടിയായിരുന്നപ്പോള്‍ കേട്ട കഥകളൊക്കെ സത്യമാണോ എന്നറിയാനുള്ള ഒരു ജിജ്ഞാസ . അതും അമ്മക്കോ അപ്പനോ പോലും ഉണ്ടാകാതിരുന്ന ആ ആഗ്രഹം എങ്ങനെ എന്നിലേക്കുമാത്രമായി . ഒരുപക്ഷേ തൈക്കാട്ടുശേരിയിലെ ഡി.എന്‍ . എ ആയിരിക്കും എന്റെ സിരകളില്‍കൂടി പാഞ്ഞുപോകുന്നത്. മുത്തഛനെ നാടുകടത്താന്‍ സഹായിച്ച അതെ രെക്തവുമായി ഞാനിപ്പോള്‍ ആ നാട്ടിലേക്ക് തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്നു. അങ്ങനെ എന്തൊക്കെയോ ആലോചിച്ചിരുന്നപ്പോള്‍ അയാള്‍ പറഞ്ഞു .
' ഞാനും സാംകുട്ടിയുടെ കൂടെ വരാം . ഇപ്പോള്‍ എനിക്കും ഒക്കെ അറിയണമെന്നുണ്ട് '
അപരിചിതനായ ആ സഹയാത്രികന്‍  പറഞ്ഞ ബസ്‌റ്റോപ്പില്‍ ബസ്സിറങ്ങി . മെയിന്‍ റോഡു വിട്ട് ഒരു ചെറിയ റോഡിലൂടെ അല്‍പ്പം സ്പീഡില്‍ നടന്ന അയാളുടെകൂടെ ഞാനും വെച്ചുപിടിച്ചു .
അല്പം അകലത്തായി ആത്മമിത്രം പ്രസ് എന്നൊരു പച്ച ബോര്‍ഡ് കണ്ടു. അതില്‍ ഭംഗിയുള്ള വെള്ള അഷരത്തിലാണ് എഴുത്ത് . വയസന്‍ അങ്ങോട്ടു ചൂണ്ടിക്കൊണ്ട് പറഞ്ഞു.
' തെ ആ കാണുന്നതാണ് എനിക്കറിയാവുന്ന തൈക്കാട്ടുശ്ശേരി തറവാട് . അവിടെയാണ് പീലിപ്പോസിന്റെ വീടും. ഭാര്യ നേരത്തെ മരിച്ചുപോയതുകൊണ്ട് അമ്മ റാഹേലിനോടോപ്പമാണ് താമസം . മോനുള്ളത് ഹൈസ്‌കൂളില്‍ പഠിക്കുന്നു '
ഇത്രയം കേട്ടപ്പോള്‍ എന്റെ ഹൃദയം പട പടാന്ന് ഇടിക്കാന്‍ തുടങ്ങി . കൂടെയോരാള്‍ ഉണ്ടെങ്കിലും ആകപ്പാടെ ഒരങ്കലാപ്പ് .ഇനിയിപ്പം എന്തായാലും അഭിമുഖീകരിക്കുക . മരിച്ചുപോയ വല്ല്യമ്മയുടെ പേരും റാഹേല്‍ എന്നയിന്നല്ലോ എന്നതും വളെരെ വിചിത്രമായി തോന്നി. പ്രസ്സിനോട് തൊട്ടടുത്തുള്ള വീടിന്റെ വാതുക്കല്‍ ചെന്നപാടെ അയാള്‍തന്നെ ബെല്ലടിച്ചു . മുണ്ടും ചുവന്ന റ്റീഷര്‍ട്ടുമിട്ട പീലിപ്പോസ് തന്നെയാണ് കതകു തുറന്നത്. അയാളെ കണ്ടപ്പോഴേ ചിരിച്ചുകൊണ്ട്
' എന്താ സോമന്‍നായരെ പതിവില്ലാതെ ഒരു അഗരെഷകനുമായിട്ടൊക്കെ '
' അയ്യോ അഗരെഷകനൊന്നുമല്ല പീലിപ്പോസിന്റെ സ്വന്തക്കാരാ . കോട്ടയത്തുനിന്നു വരുന്നു.'
പീലിപ്പോസിന് ഒന്നും മനസിലായില്ല. എന്നെത്തന്നെ സൂഷിച്ചു നോക്കിയിട്ട് .
' കോട്ടയത്ത് അങ്ങനെ സ്വന്തക്കാരോന്നും എന്റെ അറിവിലില്ലല്ലോ '
' അതു പറഞ്ഞാല്‍ ഒരു നീണ്ട കഥയാ '  സോമന്‍നായരു പറഞ്ഞു.
പീലിപ്പോസ് അന്തംവിട്ട് രണ്ടുപേരെയും മാറി മാറി നോക്കി. അപ്പോള്‍ സോമന്‍ നായര്‍ വീണ്ടും പറഞ്ഞുതുടങ്ങി .
' ദേ ഈ നില്‍ക്കുന്ന സാംകുട്ടിയുടെ മുത്തച്ഛന്‍ ദേവസിയാ  ജോസഫ് തൈക്കാട്ടുശേരിയില്‍നിന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് നാടുവിട്ടുപോയതാണോ എന്നൊരു സംശയം . ദേവസിയായുടെ ഒരു സഹോദരന്റെ പേര് റാഫേല്‍ എന്ന് മാത്രം ഇവന്റെ അമ്മ പറഞ്ഞറിയാം'
അത്രയും കേട്ടപ്പോള്‍ പീലിപ്പോസ് രണ്ടുപേരോടും ഇരിക്കാന്‍ പറഞ്ഞു. എന്നിട്ട് അകത്തേക്കു നോക്കി അമ്മേ എന്നു നീട്ടിവിളിച്ചു. അപ്പോള്‍ ഒരറുപതിനു മുകളില്‍ പ്രായം തോന്നിക്കുന്ന സ്ത്രീ ഇറങ്ങിവന്നു. ചട്ടയും മുണ്ടുമാണ് വേഷം. പീലിപ്പോസ് അമ്മയോട് കാര്യങ്ങള്‍ വിവരിച്ചു. അമ്മ കുറേനേരം ആലോചിച്ചിട്ടാണ് ഉത്തരം പറഞ്ഞത് . 'കുടുബത്തേക്ക് കെട്ടിവന്ന കാലത്ത് അങ്ങനെ ഒരു കഥ കേട്ടിരുന്നു. റാഫേല്‍ച്ചയന്റെ ഒരു അനിയന്‍ വളെരെ ചെറുപ്പത്തിലെ നടു വിട്ടുപോയി എന്നും. പിന്നീട് ഒരിക്കലും തിരിച്ചു വന്നിട്ടില്ല എന്നും മറ്റും. അമ്മ മേരിയാണ്അതൊക്കെ എല്ലാവരോടും പറഞ്ഞത്  ' എനിക്ക് ഒന്നും വിശ്വസിക്കാന്‍ പറ്റുന്നില്ല . എന്റെ അമ്മയുടെ പേരും മേരിയായതിന്റെ പിന്നിലും എന്തോ നിഘൂടതയുള്ളതുപോലെ . എത്ര നിസാരമായിട്ടാണ് അര നൂറ്റാണ്ടുകള്‍ക്കു മുന്‍പു സംഭവിച്ച രഹസ്യങ്ങളുടെ ചുരുള്‍ ഒന്നൊന്നായി അഴിയുന്നത് . സോമന്‍നായര്‍ക്കും നടന്ന സംഭവങ്ങള്‍ ഒക്കെ തീര്‍ത്തും അവിശ്വസനീയമായി തോന്നി.
' ഇവന്റെ പേര്  സാം പീലിപ്പോസ് . അതെങ്ങനെ സംഭവിച്ചു ' അതിനുത്തരം പറഞ്ഞതും റാഹേലമ്മയാണ്.
'പീലിപ്പോസ് തൈക്കാട്ടുശേരിയില്‍ പലകുടുബങ്ങളിലും കുച്ചുമക്കള്‍ക്ക് ആവര്‍ത്തിക്കാറുണ്ട് . അതൊക്കെ ക്രിസ്ത്യന്‍ കുടുബങ്ങളില്‍ പതിവാണ് അപ്പനപ്പൂപ്പന്മാരുടെ പേരുകള്‍ കൊച്ചുമക്കള്‍ക്ക് ഇടുക എന്നത്.'
' അപ്പോള്‍പിന്നെ സാംകുട്ടിയും ഒരു കൊച്ചുമാകനായികൂടേ '  സോമന്‍നായരാണ് അതുപറഞ്ഞു നിര്‍ത്തിയത് . അപ്പോള്‍ അമ്മ വീണ്ടും എന്തോ ഓര്‍ത്തിട്ടെന്നപോലെ പറഞ്ഞുതുടങ്ങി.
'കുടുബത്തില്‍നിന്ന് കുഞ്ഞിപ്പായി പന്ത്രണ്ടു വയസിലാണ് ഒളിച്ചോടിയത് എന്നാണ് അറിഞ്ഞത് . സഹോദരന്‍ റാഫേല്‍ചായാന്‍ ഈ പീലിപ്പോസിന്റെ വകേലൊരു അപ്പാപ്പനാണന്നറിയാം. ആരെയും നേരിട്ടു കണ്ടിട്ടില്ല. ഒക്കെ കേട്ട കഥകളാണ് '
പീലിപ്പോസ് എല്ലാം ശ്രെദ്ധാപൂര്‍വം കേട്ടിട്ട് വീടിനോടു ചേര്‍ന്നുള്ള ആത്മമിത്രം പ്രസ്സിലേക്കുള്ള വാതില്‍ തുറന്നു. പ്രെസ്സ് ഓഫീസില്‍നിന്ന്  ഒരു പേപ്പറും പേനയും എടുത്തുകൊണ്ടുവന്ന് ഒരു ഫാമിലി ട്രീ പോലെ എന്തൊക്കെയോ വരച്ചു. അവസാനം സാംകുട്ടി എന്ന ബിന്ദുവില്‍ വരെ എത്തി. എന്നിട്ട് എന്നോട് ഒരു കാര്യം മാത്രമേ ചോദിച്ചുള്ളൂ .  ഈ ജോസഫ് അങ്കിള്‍ എങ്ങനെയാണ് കുടുബം നോക്കിയത്  ജീവിച്ചത് ഒരു തുണയുമില്ലാതെ ഒരു നാട്ടില്‍ചെന്നിട്ടു ഒന്നും അത്രക്കങ്ങോട്ടു വിശ്വസിക്കാന്‍ പറ്റുന്നില്ല എന്നൊക്കെ. അതൊക്കെ എങ്ങനെയുമാകട്ടെ മറ്റൊരു പ്രധാന സംശയം എന്തുകൊണ്ട് പന്ത്രണ്ടു വയസില്‍ ഒളിച്ചോടിയ കുഞ്ഞിപ്പായി എന്നു വിളിക്കുന്ന  ജോസഫ് പിന്നീട് ഒരിക്കലും തിരിച്ചു വന്നില്ല എന്നതാണ് . അതു തന്നെയായിരുന്നു അവര്‍ അങ്ങോട്ടുമിങ്ങോട്ടും ചോദിച്ചുകൊണ്ടിരുന്നത് .
' അതു നേരാ കര്‍ത്താവീശോമിശിഹാപോലും മുപ്പതാമത്തെ വയസില്‍ തിരിച്ചുവന്നു.'  പീലിപ്പോസച്ചായന്‍ ഒരു തമാശമട്ടില്‍ പറഞ്ഞങ്കിലും ആരും അതുകേട്ടു ചിരിച്ചില്ല. 
' അതെ തിരിച്ചുവന്നതാ കര്‍ത്താവിനു പറ്റിയ ഏറ്റവും വലിയ അബദ്ധം . എല്ലാവരുംകൂടി ക്രൂശിച്ചില്ലേ ' 
റാഹേലമ്മയാണ്  ആ പ്രസ്താവന ഇറക്കിയത് . 
അപ്പോഴാണ് ഞാന്‍ എനിക്കറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞത്. സെന്റ്. ജോസഫ് എന്ന പേരില്‍ ഒരു ഡിസ്‌പെന്‍സറി കോട്ടയത്തെവിടെയോ നടത്തിയിരുന്നതായറിയാം . എവിടുന്നാണ് കബോണ്ടാറിഗ് ഒക്കെ പടിച്ചതന്നൊന്നും അറിയില്ല എന്നും പറഞ്ഞു. ഇത്രയുമായപ്പോഴാണ് പീലിപ്പോസിന് കാര്യങ്ങളുടെ ഗൗവുരവം മനസിലായത്. 
അതുകൊണ്ട് വീണ്ടും വരയില്‍ ശ്രെദ്ധിച്ചു . 
ഇത്തവണ അമ്മ എന്ന കേദ്ര ബിന്ദുവില്‍ തുടങ്ങി അതായത് ജോസഫിന്റെ  അമ്മ മേരികുട്ടി .  അമ്മയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ പീലിപ്പോച്ചായന്‍ ഹേല്‍ അമ്മയോടുതന്നെ ചോദിച്ചു.
' ഫോര്‍ട്ട് കൊച്ചിയിലെ ഏതു പുരുഷനെയും മോഹിപ്പിച്ചിരുന്ന അതീവ സുന്ദരിയായിരുന്നു മേരികുട്ടി എന്ന് പറഞ്ഞുകേട്ടിട്ടുണ്ട് ' എന്നുമാത്രം പറഞ്ഞു.അതു കേട്ടപ്പോള്‍ പീലിപ്പോച്ചായന് ഉത്സാഹം കൂടി.
' ഓ അപ്പോള്‍ അതുതന്നെയാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം . കനകം മൂലം കാമിനിമൂലം എന്നല്ലേ നമ്മുടെ സരസകവി കുഞ്ചാന്‍ നബ്യാര്‍ പറഞ്ഞിരിക്കുന്നത് . ഇവിടിപ്പം കാമിനിതന്നെ.' പീലിപ്പോചായാന്‍ ഒരു കഥയുണ്ടാക്കാനുള്ള ശ്രമത്തിലാണ്. എന്നിട്ട് കുടുബ മരത്തിന്റെ ചുവട്ടില്‍ ഇങ്ങനെ കൂടി കുറിച്ചിട്ടു. അവസാനം ഒരു മഹാ കണ്ടുപിടുത്തം നടത്തിയമട്ടില്‍ ഒരു ചെറു പുഞ്ചിരിയോടെ വായിക്കുവാന്‍ തുടങ്ങി.
സുന്ദരിയായ മേരികുട്ടി എന്ന  അമ്മക്ക് ഫോര്‍ട്ട് കൊച്ചിയിലെ ഏതെങ്കിലും പണക്കാരന്‍ ജുതനുമായി  അവിഹിത ബെന്ധമുണ്ടായിരുന്നിരിക്കണം . അതില്‍ ഉണ്ടായ കുട്ടികളായിരുന്നിരിക്കണം കുഞ്ഞിപ്പായി എന്ന ജോസഫും റാഫേലും . അല്ലെങ്കില്‍ ഈ സംകുട്ടിക്കെങ്ങനെ  യെഹൂദന്റെ ആകാരവും  മുഖച്ഛായയും കിട്ടി. അപ്പോളാണ് സോമന്‍നായരുപോലും സാംകുട്ടിയെ ഒന്നു സൂഷിച്ചു നോക്കുന്നത്. കോളേജില്‍വെച്ച് പല  നാടകങ്ങളിലും  യേശുവിന്റെയോ ആട്ടിടയന്റെയോ ഒക്കെ  വേഷം ചെയിതത് അപ്പോള്‍ ഓര്‍മയില്‍ വന്നു. അതൊന്നും അവരോടു പറയേണ്ട അവസരമാല്ലല്ലോ ഇത്  . അതും സ്വന്തം വല്ല്യ വല്ല്യംമച്ചിയെ ഒരഭിസാരികയായി കഥകളുണ്ടാക്കുന്ന പീലിപ്പോച്ചായന്റെ മുന്നില്‍ ഇരിക്കുമ്പോള്‍. എന്നാലും എല്ലാം ഒരു തമാശ പറയുന്ന മട്ടില്‍ കേട്ടിരിന്നു. വീണ്ടും എന്തൊക്കെയോ വെള്ളക്കടലാസില്‍ ചുവന്ന മഷികൊണ്ട് വരച്ച്  പീലിപ്പോസ് കഥ തുടരുന്നു. തീര്‍ച്ചയായും കുഞ്ഞിപ്പായി ഒന്നോ രണ്ടോ പ്രാവശ്യം തിരിച്ചുവരാനുള്ള ശ്രേമം നടത്തിയിരിക്കും. ഭര്‍ത്താവ് കുഞ്ഞിപൈലോയുടെ പെട്ടന്നുള്ള മരണം ഒരാത്മാഹത്യയായിരുന്നു എന്നും കേട്ടിരുന്നു. മേരിക്കുട്ടിയുടെ വഴിവിട്ടുള്ള പോക്കായിരിക്കും ആ ആത്മഹത്യക്കു പിന്നില്‍. അതിനുശേഷം അമ്മയെപറ്റിയുള്ള പുതിയ കഥകള്‍ നാട്ടിലൊക്കെ പാട്ടയിരുന്നിരിക്കണം .ഡി. ജോസഫ് എന്ന കുഞ്ഞിപ്പായി ഒരു ജാര സന്ധതി ആണെന്ന് സ്വയം തിരിച്ചറിഞ്ഞപ്പോള്‍ വീണ്ടും തിരിച്ചുവരാനുള്ള ആ ഉദ്യമം ഉപേഷിച്ചതാവാം. അമ്മയോടും വീട്ടുകാരോടുമുള്ള തീവ്രമായ പകയാകാം ജോസഫ് പിന്നീടൊരിക്കലും നാട്ടിലേക്ക് തിരിച്ചു വരാതിരുന്നത് . 
എത്ര എളുപ്പത്തിലാണ് പീലിപ്പോച്ചായന്‍ കഥയിലെ അപ്രിയ സത്ത്യങ്ങള്‍ കണ്ടെത്തിയത്. ഇനി എത്രയും വേഗം  തിരിച്ചുപോകണം ഇന്നു നടന്നതൊക്കെ നടന്നിട്ടേയില്ല എന്നങ്ങു കരുതുക . അല്ലെങ്കില്‍ എന്നന്നേക്കുമായി മറക്കുക. സംഭവിച്ചതൊന്നും ആരോടും പറയേണ്ടതുമില്ല എന്നുതന്നെ തീരുമാനിച്ചു. എന്നാലും എനിക്കിപ്പോള്‍  ഒരഹങ്കാരമൊക്കെ തോന്നി. രണ്ടു തലമുറ കഴിഞ്ഞിട്ടും ആര്‍ക്കും സാധിക്കാതിരുന്ന ആ പാരബര്യംരഹസ്യം  കണ്ടുപിടിച്ചതിലുള്ള അഹങ്കാരം. അതോ ഇനി പോയവര്‍ക്കൊക്കെ എന്നെപ്പോലെയുള്ള ദുരാനുഭവം വല്ലതുമായിരിക്കുമോ ഉണ്ടായത്. എന്നില്‍ ഉള്ള ഡി.എന്‍ എ ഒരു യഥാര്‍ഥ ജൂതന്റെതായിരിക്കുമോ. ഇങ്ങനെ ഒരു ഞെട്ടിക്കുന്ന രഹസ്യം അറിയേണ്ടായിരുന്നു എന്നുപോലും ഇപ്പോള്‍ തോന്നുന്നു. ആവശ്യമില്ലാത്ത  ചിന്തകള്‍ വെറുതെ കാടുകേറി സഞ്ചരിച്ചു. ഒരിക്കലും അങ്ങനെ ആവാന്‍ വഴിയില്ല എന്നുതന്നെ വിശ്വസിച്ചു. ഒക്കെ ഒരു കടം കഥപോലെ മറക്കാനാണ് അപ്പോള്‍ തോന്നിയത്. അല്ലെങ്കിലും 
'മദര്‍ ഈസ് എ ട്രൂത്ത് ആന്‍ഡ് ഫാതര്‍ ഈസ് എ ഫെയിത്ത്' എന്നല്ലേ തത്ത്വ ചിന്തകാന്‍ ബെര്‍ണാഡ്ഷാ പോലും പറഞ്ഞിരിക്കുന്നത്. 
മഹാന്മാര്‍ മാത്രമല്ല നല്ല കള്ളുകുടിയെന്മാരും ചിലപ്പോള്‍ ഫിലോസഫി പറയും. 
അപ്പന്റെ കൂട്ടുകാരാന്‍ ഒരു കുര്യന്‍ വക്കീല്‍ പതിവായി വീട്ടില്‍ വരുമായിരുന്നു. നല്ല ഒന്നാതരം വക്കീലാണങ്കിലും കള്ളടിച്ചാല്‍ പുള്ളിക്കൊരു കുഴപ്പമുണ്ട് ബൈബിള്‍ തൊട്ടു സകല സഭാ നിയമങ്ങളെയും വിമര്‍ശിക്കും. അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഒരു പ്രാര്‍ഥനയുണ്ട്.
'ശുദ്ധമാന മറിയമേ തബുരാന്റെ അമ്മെ. പാപികളായ ഞങ്ങള്‍ക്കുവേണ്ടി ചുമ്മാ ഗെര്‍ഭിണിയായി. അമ്മക്കു പകരം ചുമ്മാ എന്നാക്കി ഒന്നു പരിഷ്‌കരിച്ചു അത്രയേയുള്ളൂ. പക്ഷെ അതെല്ലേ സത്യം പരിശുദ്ധ മറിയം ചുമ്മാ അങ്ങു ഗെര്‍ഭിണി ആകുകയായിരുന്നില്ലേ. അപ്പോള്‍ പിന്നെ  ഫൊര്‍ട്ട് കൊച്ചിക്കാരി മേരികുട്ടിയുടെ  കാര്യംവും അങ്ങനെ ആയില്ലെങ്കിലെ അത്ഭുതമുള്ളൂ. വെറുതെ ഓരോന്നോര്‍ത്തിരുന്ന് സമയം പോയതറിഞ്ഞില്ല.
 
സോമന്‍ നായര്‍ പോകനിറങ്ങിയപ്പോള്‍ ഞാനും യാത്ര പറഞ്ഞു. വീട്ടിലെ ഫോണ്‍ നബരും മറ്റൂം പീലിപ്പോസ് കൃത്യമായി ആ വെള്ളക്കടലാസ്സില്‍ കുറിച്ചിട്ടിരുന്നു. അങ്ങനെ അവിടുന്നിറങ്ങി ആത്മമിത്രം പ്രസ്സിന്റെ മുന്നിലൂടെ വീണ്ടും നടന്ന് മെയിന്‍ റോഡിലെത്തി . സോമന്‍നായര്‍ ഒരു ഒട്ടോയിക്ക് കൈ കാണിച്ചു.
'മോന്‍ നേരെ ഫോര്‍ട്ട് കൊച്ചി ബസ്റ്റാന്റില്‍ പോയി ഇറങ്ങിയാല്‍ ഉടനെ എറണാകുളതേക്ക് ബസ് കിട്ടും'
ഓട്ടോ മുന്നോട്ടുപോയപ്പോള്‍ സോമന്‍ ചേട്ടനോടും ആദ്യവും അവസാനവുമായി യാത്ര ചോദിച്ചു. 
എല്ലാം സംഭവിക്കുന്നതിനു ഒരു കാരണം ഉണ്ടാകും എന്നുതന്നെയാണ് ഞാനും ഇപ്പോള്‍ വിശ്വസിക്കുന്നത് . 
യേശു അന്ന് യെറുസിലേമിലേക്ക്  തിരിച്ചു വന്നതും, ജോസഫ് നടു വിട്ടതും. അമ്മയുടെ അവിഹിത ബന്ധങ്ങളും, ജോസഫ് തിരിച്ചു പോകാതിരുന്നതിനുമൊക്കെ. എല്ലാത്തിനും  അതിന്റേതായ കാരണങ്ങള്‍ ഉണ്ടാകും. 'എവെരിതിങ്ങ് ഹാപ്പനിംഗ് ഫോര് എ റീസണ്‍' എന്നല്ലേ പറയപ്പെടുന്നത്. മറിച്ചായിരുന്നെങ്കില്‍ ഒരു പക്ഷെ ജോസഫ് എന്ന വല്യപ്പനും ഞാന്‍ എന്ന സാംകുട്ടിയും എന്തിനു പറയുന്നു ക്രിസ്തുമതംപോലും  ഈ ഭൂലോകത്ത് ഉണ്ടാകുമായിരുന്നില്ലല്ലോ. 
 
പീലിപ്പോസച്ചായന്‍ പിന്നീട് ഒരിക്കലും എന്നെയോ എന്റെ വീട്ടുകാരെയോ അന്ന്വേഷിച്ചു കോട്ടയത്തേക്കു വന്നതേയില്ല. വല്ല്യപ്പച്ചനെപ്പോലെതന്നെ  എനിക്കും ഇനി ഒരിക്കല്‍ക്കൂടി അങ്ങോട്ടു പോകണമെന്നും തോന്നിയയതുമില്ല. ഇല്ല അയാള്‍ വരില്ല എന്ന് സോമന്‍ നായര്‍ അന്നു പറഞ്ഞത് ഇപ്പോഴും മറന്നിട്ടില്ല. എന്താണ് സോമന്‍ നായര്‍ അതു പറയാന്‍ കാരണം. ഒരു പക്ഷെ തൈക്കാട്ടുശേരിയിലെ കുടുബ സ്വത്തുക്കള്‍ കൊച്ചു  പീലിപ്പോസിനനുംകൂടി അവകാശപ്പെട്ടതാനന്നുള്ള ഭീതിയാകാം. അങ്ങനെ ആ യാത്രയോടുകൂടി എല്ലാം അവസാനിച്ചു എന്നുതന്നെ പറയാം. റാഹേലമ്മ വെറുതെ കളി പറഞ്ഞതാണങ്കിലും കര്‍ത്താവിനു പറ്റിയ അബദ്ധം ജോസഫ് അപ്പൂപ്പനു പറ്റിയില്ലല്ലോ. തിരിച്ചു പോയിരുന്നെങ്കില്‍ ആകെ കുഴപ്പമായേനെ. ഒരുപക്ഷെ അദ്ദേഹത്തെയും കൊച്ചിക്കാര്‍ ക്രൂശിക്കുമായിരുന്നില്ലേ. അല്ലെങ്കിലും ജീവിതം മുഴുവനും അങ്ങനെയോക്കെതന്നെയല്ലേ. മഹാ കവി ഷേയ്ക്ക് സ്പിയെര്‍ പറഞ്ഞിട്ടുള്ളതുപോലെ. യാത്ര ചോദിക്കലും കൂടിച്ചേരലും വീണ്ടും യാത്ര ചോദിക്കലും. 
ഇത്രയുമോക്കെയാണ് ആ പഴെയ ഡയറിയില്‍ നിന്നും വായിച്ചെടുത്തത്. 
എന്തുതന്നെയായാലും ഇനി ഒരു തിരിച്ചുപോക്കില്‍ വലിയ അര്‍ഥങ്ങള്‍ ഒന്നുംതന്നെയില്ല എന്നുതന്നെയാണ് അപ്പോള്‍ സാംകുട്ടിക്കും തോന്നിയത്.
 
ജോസഫ് ഒരപരിചിതന്‍ (ചെറുകഥ : തമ്പി ആന്റണി)
John Philip 2016-04-23 10:40:49
കഥ,കവിത, ലേഖനം ,ഹാസ്യം മുതലായവ എഴുതാൻ ജന്മസിദ്ധമായ കഴിവ് വേണം. അത് ഈശ്വരൻ 
തരുന്നതാണ്~. അത് ഷീല എൻ പി പറഞ്ഞ 
പ്രകാരം എന്തിനു വേണ്ടെന്നു വയ്ക്കണം. 
കവിതകളും എഴുതുക. 

Aswathy Anoop 2016-04-24 10:43:54
SIR ITH GOD THANNA KAZHIVAANE. . SO  INYUM EZHUTHANAM.... WISH U ALL THE BEST..
Thampiantony@yahoo.com 2016-04-24 15:11:28
Thank you 
Chinna Thampi 2016-04-24 17:40:29
തമ്പി അണ്ണാ, ഞാൻ ചിന്ന തമ്പി, അണ്ണന് എം.ജി. ആർ സ്റ്റയിലിൽ പാട്ടാൻ ഒരു പാട്ട്

അയലത്തെ സുന്ദരി "അയയിൽ" ഞാൻ തൂക്കിയിട്ട
തുണികൾ നിറമുള്ളതായിരുന്നു...
അതിലൊരു "ശീല" ത്തുണിക്കെ "ന്തോ" "പ"ണിപ്പറ്റി
അത് മങ്ങി തീരെ കറുത്ത്പ്പോയി

കുറെ കൊഞ്ഞാണ്ടന്മാരും അവരെപ്പെറ്റ അമ്മയും കൂടി  വരട്ടെ അണ്ണാ,,,എതുവും
നടക്കാത്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക