Image

യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജണല്‍ കായികമേള; ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍

Published on 25 April, 2016
യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജണല്‍ കായികമേള; ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍
ബര്‍മിഗ്ഹാം: മിഡ്‌ലാന്‍ഡ്‌സ് റീജണിലെ പതിനെട്ടോളം യുക്മ അംഗ സംഘടനകളില്‍ നിന്നുമുള്ള നൂറു കണക്കിനു കായികതാരങ്ങള്‍ പങ്കെടുക്കുന്ന റീജണല്‍ കായികമേളയുടെ നടത്തിപ്പിനുവേണ്ട തയാറെടുപ്പുകള്‍ അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മേള ഒരു വന്‍വിജയമാക്കുവാനുള്ള അവസാനവട്ട മിനുക്കുപണികളിലാണ് സംഘാടകര്‍. 

ഏപ്രില്‍ 30നു ബര്‍മിംഗ്ഹാമില്‍ WYNDLEY LEISURE CENTRE ല്‍ നടക്കുന്ന മേളയില്‍ പങ്കെടുക്കുവാനുള്ള കഠിന പരിശീലനത്തിലാണ് അംഗ സംഘടനകളിലെ കായികതാരങ്ങള്‍.

ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടി യുക്മ കപ്പ് സ്വന്തമാക്കുക എന്നത് ഏതൊരു അസോസിയേഷന്റേയും അഭിമാന നേട്ടമായി കണക്കാക്കപ്പെടും എന്നതിനാല്‍ മത്സരങ്ങള്‍ക്ക് വീറും വാശിയും കൂടും. 

വടംവലി മത്സരമാണ് മേളയിലെ ജനപ്രീയ ഇനം. കുട്ടികളുടെ അമ്പതു മീറ്റര്‍ ഓട്ട മത്സരത്തോടുകൂടി ആരംഭിക്കുന്ന മേളയിലെ അവസാന മത്സരമാണ് വടംവലി.

രാവിലെ 10.30നു കായിക മത്സരങ്ങള്‍ ആരംഭിക്കും. കായികമേളയിലെ വിജയി കള്‍ക്കായി പൊതു ജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുവാനുള്ള അവസരം ഇത്തവണത്തെ പ്രത്യേകതയാണ്. റീജണിലെ മുഴുവന്‍ കായിക പ്രേമികളും കായിക മേള പ്രയോജനപ്പെടുത്തണമെന്ന് യുക്മ റിജണല്‍ കമ്മിറ്റി അഭ്യര്‍ഥിച്ചു.

വിവരങ്ങള്‍ക്ക്: പോള്‍ ജോസഫ് 07886137944, ഡിക്‌സ് ജോര്‍ജ് 07403312250, സുരേഷ് കുമാര്‍ 07903986970, എബി ജോസഫ് 07723043555 

വേദിയുടെ വിലാസം: WYNDLEY LEISURE CENTRE SUTTON COLDFIELD BIRMINGHAM B73 6EB. 
റിപ്പോര്‍ട്ട്: ജയകുമാര്‍ നായര്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക