ആദ്യമായി, ജന്തുലോകത്തിലെ ചില വിസ്മയങ്ങളിലേക്ക് നിങ്ങളുടെ
ശ്രദ്ധ ക്ഷണിക്കട്ടെ: ആണ്‍മയില്‍ വര്‍ണ്ണാഭമായ തൂവലുകള്‍ വിടര്‍ത്തി
ന്രുത്തമാടിയാണു് തന്റെ ഇണയെ ആകര്‍ഷിക്കുക. സമുദ്രങ്ങളില്‍ വസിക്കുന്ന Sea Horse
അല്ലെങ്കില്‍ Hippocampus എന്ന ശാസ്ര്തനാമമുള്ള ജീവികളില്‍ ആണ്‍വര്‍ഗ്ഗമാണു് തന്റെ
മടിശ്ശീലയില്‍, ബീജസംയോഗം നടന്ന അണ്ഡങ്ങള്‍ സൂക്ഷിച്ച് വിരിയിക്കുന്നത്.
രാജവെമ്പാലയില്‍ പെണ്‍സര്‍പ്പം ഒരുവനെ സ്വയംവരം ചെയ്യേണമെങ്കില്‍, അവന്‍
ദ്വന്ദ്വയുദ്ധത്തില്‍ വിജയശ്രീലാളിതനായി പുരുഷത്വം തെളിയിച്ചിരിക്കണം. ഇത്രയും
ജന്തുശാസ്ര്തം പറയാന്‍ കാരണം, ഈ പഠനംശ്രീമതി സോയാ നായരുടെ "ഇണനാഗങ്ങള്‍' എന്ന
ക്രുതിയെക്കുറിച്ചാകയാലാണു്. ഇ മലയാളിയിലൂടെ കവിതകളും ലേഖനങ്ങളുമെഴുതി പ്രവാസി
മലയാളി വായനക്കാരുടെ ശ്രദ്ധ പിടിച്ചുപ്പറ്റിയ ഒരു യുവ എഴുത്തുകാരി, മാപ്പിന്റെ
(മലയാളി അസ്സോസിയേഷന്‍ ഓഫ് ഫില്‍ഡെലഫിയ) മാനസപുത്രി എന്നീ നിലകളില്‍ പ്രശസ്തയാണ്
ശ്രീമതി സോയാ നായര്‍. അദ്ധ്യാപികയും കവയിത്രിയുമായ ശ്രീമതി വേണാട്ട് പ്രസന്നയുടെ
സുപുത്രിയ്ക്ക് കവിതാവാസനയിലുള്ള സര്‍ഗ്ഗശേഷി പരമ്പരാഗതമായും, ജന്മസിദ്ധമായും
കൈമുതലായ് വന്നുചേര്‍ന്നതാകാം എന്നനുമാനിക്കേണ്ടിയിരിക്കുന്നു.പേരു
ഹിന്ദുസ്ഥാനിയിലായിരുന്നെങ്കില്‍, ഒരു ഉറക്കല്ലടവിന്റെ ലാഞ്ചന
ഉണ്ടാകുമായിരുന്നെങ്കിലും, യുവത്വത്തിന്റേയും ശാശ്വത പ്രണയത്തിന്റേയും വക്താവാണു ഈ
കവയിത്രി. യുവത്വത്തിന്റേയും അനുരാഗത്തിന്റേയും നിത്യവസന്തങ്ങളാണൂ സോയാകവിതകള്‍
എന്ന് അതിവിദൂരമല്ലാത്ത ഭാവിയില്‍ നിരൂപകരാല്‍ വാഴ്ത്തപ്പെടട്ടെ
എന്നാശംസിക്കുന്നു.
സോയാ നായരുടെ സര്‍ഗ്ഗാത്മതയുടെ സ്രോതസ്സ് മറ്റ് പല
എഴുത്തുകാരുടേയും പോലെ തന്നെ, അനുഭവത്തിലൂന്നിയ നൊമ്പരങ്ങളും, വ്യഥകളും,
ദു:ഖങ്ങളും, സന്തോഷങ്ങളും, സംഘര്‍ഷങ്ങളും, അമര്‍ഷങ്ങളും,അസ്വസ്ഥതകളും
ഒക്കെത്തന്നെയാണെന്ന് കവയിത്രി തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
സോയാ
കവിതകളുടെ പൊതുസ്വഭാവം ചിരപരിചിതമാനവികദര്‍ശനവും, പ്രണയപാരവശ്യവും,
വിശ്വാസസംഹിതയിലൂന്നിയ ഭക്തിയുമാണെന്ന് ഈ കവിതാ സമാഹാരം ആസ്വദിക്കുന്നവര്‍ക്ക്
എളുപ്പത്തില്‍ മനസ്സിലാക്കാവുന്നതാണ്. "വര്‍ണ്ണങ്ങള്‍ വിരിയിക്കും മഴവില്ലിന്‍
ചാരുതയായ്, ഇണചേര്‍ന്നുറങ്ങാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍'' എന്നും "മൂടല്‍മഞ്ഞിന്‍
തുള്ളികളെന്‍ അധരത്തില്‍ ചുംബനപ്പൂക്കളായ് വിരിഞ്ഞിരുന്നെങ്കില്‍'' (നയാഗ്ര)
"ഹ്രുദയകവാടം തുറക്കണമെന്നു വിചാരില്ലു, അത് നിന്നെ
പ്രതിഷ്ഠിക്കനാണെന്നറിഞ്ഞീല''(സ്‌നേഹപൂര്‍വ്വം) "ചുടുവായുവിന്‍ ഗന്ധവുമായ്
മൂര്‍ദ്ധാവില്‍ പടരുന്ന ചുംബനങ്ങളായിരുന്നു'' (ഇണനാഗങ്ങള്‍),'
വിരഹാര്‍ദ്രമാംമനസ്സോടെ കേഴും സൂര്യചിത്തം നീ കണ്ടില്ലെന്നോ'' (പ്രണയസൂര്യന്‍)
തുണ്ടുകവിതകളിലൊന്നായ "പ്രണയ'ത്തിലെ പ്രണയം, "സൗരഭ്യപൂരിതമാം എന്‍ ഹ്രുദയവാടിയില്‍
പ്രണയവുമായെത്തിയ ചെമ്പനീര്‍പ്പൂക്കളേ'' (സ്വപ്നതീരം), "മായാതെ സൂക്ഷില്ലു നാം
മണില്ലിമിഴിലെ ഒരു കുങ്കുമപ്പൊട്ടുപോലെ ആ പ്രണയം'' (മണില്ലിമിഴിലെ പ്രണയം),
"ഞാനറിയുന്നു നിന്‍ഹൃത്ത നോവുകള്‍ ആ നൊമ്പരപ്പൂക്കള്‍ വിരിയുന്നു എന്‍ ഹൃത്തിലും''
(പറയാതെ പോയ പ്രണയം) എന്നൊക്കെ പാടുമ്പോള്‍ പ്രണയപാരവശ്യം തുളുമ്പുന്നത് നാം
ദര്‍ശിക്കുന്നില്ലേ?
അതേപോലെ, പ്രണയത്തോടൊപ്പം തന്നെ, ഒരു
ഭക്തിവിശ്വാസസംഹിതയും "തുളസീദള നൈര്‍മ്മല്യമോടെ, നിന്നോര്‍മ്മയാം ശ്രീകോവിലില്‍
തങ്കവിഗ്രഹമായ് പൂജചെയ്തവളേ, മിഴികള്‍ തുറന്നു നീ കാണൂ, ദശപുഷ്പമേ
പ്രാര്‍ത്ഥനാനേദ്യമാമെന്‍ പ്രണയം",എന്നീവരികളില്‍ പ്രതിഫിലിക്കുന്നില്ലേ്‌ള.? "നീ
ആരു'' എന്നകവിതയില്‍ "ആരും എന്നെ ഒരു മനുഷ്യനായി കണ്ടില്ല, കാണാല്‍ ശ്രമിച്ചില്ല,
അവിടെ അവര്‍ തൂക്കിവിറ്റത് സ്‌നേഹമായിരുന്നു. വിലയ്ക്ക് വാങ്ങാന്‍ ഒരുങ്ങി നിന്നതും
അതിനായിരുന്നു." എന്നു കുറിക്കുന്നിടത്ത്
വൈരുദ്ധ്യങ്ങളുടെദ്വന്ദ്വഭാവങ്ങളില്‍സ്വത്വത്തിനുവേണ്ടി ഉഴലുന്ന ഒരു ദാര്‍ശനികത
തലപൊക്കുന്നുണ്ട്. "കരം' എന്ന കുറുങ്കവിതയില്‍ കരത്തിന്റെ ദ്വയാര്‍ത്ഥങ്ങളായ
കയ്യിനേയും നികുതിയേയും നന്നായിപ്രതിഫലിപ്പിച്ചിട്ടുണ്ട്. "മോചിതരില്‍'',
"മടങ്ങുന്നു സ്വത്വമായ്, ഈ സത്രത്തില്‍ നിന്നും, നീയും ഞാനും വകഭേദങ്ങളില്ലാതെ
മോചിതരായ്'', ഇവിടെ, ഏത് കൊലകൊമ്പനും രക്ഷപ്പെടാന്‍ പറ്റാത്ത മരണമെന്ന കെണിയുടെ
സമചിത്തത ഭംഗിയായി അവതരിപ്പില്ലിരിക്കുന്നു.
മകളുടെ "പ്രണയ'' എന്ന പേരിടല്‍
കര്‍മ്മത്തിലും പറഞ്ഞു വന്ന അടിമുടി പ്രണയത്തിന്റെ മറ്റൊരു സാക്ഷ്യം
കാണാം.
മൊത്തത്തില്‍, ജീവിതവിനിമയവ്യായാമങ്ങള്‍ ലളിതവും,
ഭാവപ്രകാശത്തിനുതകും വിധത്തിലുള്ള ഭാഷാപ്രയോഗത്തിലൂടേയും, വാക്കുകളുടെ
വകതിരിവോടെയുള്ള വിന്യാസത്തിലൂടേയും, കവിതയുടെ ധ്വനി സാദ്ധ്യതകളിലും രൂപഭദ്രതയിലും,
ഭംഗം വരാതെ, കവിതാരചനയില്‍ മികവു കാണിക്കാന്‍ ശ്രദ്ധയും ശ്രമവും നടത്തിയിട്ടുണ്ട്
എന്ന് സമ്മതിക്കാതിരിക്കാന്‍ വയ്യ തന്നെ.
ഇങ്ങനെയൊക്കെ ആണെങ്കിലും ഉത്തമ
രചനകളില്‍കാണേണ്ട ഭാവരസത്തിലെ ആര്‍ദ്രതയും സ്‌നിഗ്ദ്ധതയും വേണ്ടുവോളം
ഇണനാഗക്കവിതകളില്‍ പകരുന്നതില്‍ കവയിത്രി എത്രമാത്രം വിജയിച്ചിട്ടുണ്ട് എന്നത് ഒരു
ചോദ്യചിഹ്നമായി അവശേഷിക്കുന്നു.
മുപ്പത്തിയൊന്ന് കവിതകളുള്ള ഈ
കവിതാസമാഹാരത്തില്‍ പരിചിത മാനവിക വിഷയബാഹുല്യത്താല്‍ പുത്തന്‍ ആശയഗരിമയുടെ ലോപം
വന്നു ഭവില്ലില്ലേ എന്ന ശങ്കയും ഇല്ലാതില്ല. മൊത്തത്തില്‍ എല്ലാകവിതകളും
കാവ്യാത്മകങ്ങളും അര്‍ത്ഥവത്തും ആണെങ്കിലും, "ചാരിത്ര്യം' എന്ന കുറുങ്കവിതയിലെ
ആശയത്തോട് ഈ ലേഖകനു വിയോജിപ്പുണ്ട്. "ഒരു പിടിചാരമായ്, മണ്ണിലേയ്ക്ക്
അലിയിക്കപ്പെടുന്ന ഒരു മാംസക്കഷണമാണോ "ചാരിത്ര്യം'? ദേഹം ജീര്‍ണ്ണിച്ചാലും, ദേഹി
അനശ്വരമായി നില നില്‍ക്കുന്നു.എന്ന് ഭാരതീയമീമാംസകര്‍ ഉദ്‌ഘോഷിക്കുന്നു.
"ഭാരതസ്ര്തീകള്‍ തന്‍ ഭാവശുദ്ധി'യെ കുഴിച്ചുമൂടേണ്ടി വരുമോ? അങ്ങിനെ മണ്ണിലേക്ക്
അലിയിക്കപ്പെടുന്ന ഒരു മാംസക്കഷണമാകുമായിരുന്നെങ്കില്‍ ഭാരതസ്ര്തീകളുടെ
തിലകക്കുറിയായ് വാഴ്ത്തപ്പെടുന്ന സംസ്കാരം തന്നെ സംസ്ക്കരിക്കപ്പെട്ടുപോകും.
മജ്ജയും മാംസവും ജീര്‍ണ്ണിച്ചോ ചാരമായോ മണ്ണിലലിഞ്ഞ് ചേരും.പക്ഷെ ചാരിത്ര്യം എന്ന
തത്വത്തിനോ ദര്‍ശ്‌നത്തിനോ ഒരിക്കലും അപചയം സംഭവിക്കില്ലെന്നതാണു് പരമാര്‍ത്ഥം. ഒരു
സ്ര്തീ ബലാത്സംഗത്തിനിരയാകുമ്പോള്‍, ആ ക്രുത്യം ചെയ്യുന്നവനു ചാരിത്ര്യം പുല്ലു
വിലയാണെന്ന കാര്യം വിസ്മരിക്കുന്നില്ല.
നാട്ടില്‍ സദാചാര പോലിസ് സര്‍വ്വത്ര
വ്യാപകമായത്‌പോലെ, അമേരിക്കന്‍ മലയാളസാഹിത്യരംഗത്ത് സാഹിത്യസദാചാര നിയമപാലകരുടെ
ദൗത്യം സ്വയം ഏറ്റെടുത്തിട്ടുള്ള കുറല്ല്‌പേരുണ്ട്. "രാജാവിനു നിയമം ബാധകമല്ല''
എന്ന മട്ടില്‍ അവര്‍ വിലസുന്നുമുണ്ടു്. ശ്രീമതി സോയനായരെപ്പോലുള്ള എഴുത്തുകാര്‍ക്ക്
അവരെ കൂസേണ്ടതില്ലതന്നെ. "യാത്ര'' എന്ന കവിതയില്‍ "ചഞ്ചലയാകില്ല ഞാന്‍,
പ്രതീക്ഷകള്‍ കൂട്ടിനായുള്ളപ്പോള്‍ തുടര്‍ന്നിടുന്നു എന്റെ യാത്ര ,
''ആയുര്‍ദൈര്‍ഘ്യമറ്റിടും വരെ" എന്ന് ''മൊഴിയാന്‍ ചങ്കൂറ്റം കാണില്ല കവയിത്രിയാണോ,
"ഇത്തിള്‍ക്കണ്ണികള്‍ എന്റെ ചോരയും നീരും പകുത്തെടുക്കവേ, നിസ്സംഗയായ്,
നിസ്സഹായയായ്, പെണ്ണായി പിറന്നതില്‍ശാപവും പേറി, മാനം കവരുന്ന കാപാലികന്മാര്‍ക്ക്
മുന്നില്‍ അഭിമാനത്തിനു വേണ്ടി പൊരുതുവാനാകാതെ മാനം നോക്കി കിടക്കുന്നു ഞാന്‍"..
തുടര്‍ന്ന് "പീഡനമേറ്റൊരു മാന്‍പേടയെപ്പോലെ'' എന്നും, ഈ സമാഹാരത്തില്‍ പെടാത്ത
"ജനനേന്ദ്രിയങ്ങള്‍: എന്ന മറ്റൊരുകവിതയില്‍ "എന്തിനാണു അവയവമേ വീണ്ടും, വീണ്ടും
ജനിച്ചും ജനിപ്പിച്ചും സുഖിച്ചും സുഖിപ്പിച്ചും ലോകനാവുകളുടെ പീഡനം
ഏറ്റുവാങ്ങുന്നേ''എന്നെല്ലാം സാഹസികത കാണിച്ച സോയ നായര്‍ വിലപിക്കുന്നത്
വായിച്ചപ്പോള്‍, ബലാത്സംഗത്തിലെ പതിവ് പീഡിതബിംബത്തെ അതിജീവിച്ച്, ആശയപരമായി
മറികടക്കാതെ പോയതെന്തേ എന്ന സന്ദേഹം എന്നെ വേട്ടയാടി. വാദി പ്രതിയാകുന്ന
മനോഭാവത്തിനും എന്തേ ഒരു പരിണാമഭേദമോ പരിവര്‍ത്തനമോ വരത്താത്തൂ
എന്നും.
ചങ്കൂറ്റത്തോടെയുള്ള ഈ ജൈത്രയാത്ര തുടരാന്‍ ജഗദീശ്വരന്‍
അനുഗ്രഹിക്കുമാറാകട്ടെ എന്ന് ഹ്രുദയംഗമമായി ആശംസിക്കുന്നു,
പ്രാര്‍ത്ഥിക്കുന്നു.എല്ലാ നന്മ്കളും നേരുന്നതോടൊപ്പം തന്നെ, നല്ല കവിതകളും ഈടുറ്റ
മറ്റു സാഹിത്യരചനകളും ഈ സാഹിത്യപ്രതിഭയില്‍ നിന്നും ഉണ്ടായികൊണ്ടിരിക്കട്ടെ എന്ന
ഭാവുകങ്ങളും.
എഴുത്തുകാരേക്കാൾ കൂടുതൽ വായനകാർ
ഉണ്ടെന്നല്ലേ പറയുന്നത്. അത് ഇനി ഒരു പക്ഷെ
എഴുത്തുകാരേക്കാൾ കൂടുതൽ നിരൂപകർ
എന്ന ഒരു അവസ്ഥ വരാനും വഴി. കാരണം നിരൂപണമില്ലെന്ന് കേള്ക്കുന്ന ഒരു എഴുത്തുകാരൻ തന്റെ ശ്രദ്ധ ആ വഴിക്ക്
വിടുന്നു. ഇവിടത്തെ സാഹിത്യ സംഘടനനകളിൽ ചര്ച്ച ചെയ്യപ്പെടുന്ന കൃതികളുടെ വിലയിരുത്തൽ ചെയ്യുന്ന വിചാരവേദി ന്യുയോര്ക്ക് മറ്റുള്ളവർക്ക്
ഒരു മാതൃകയാണ്. നിരൂപണമില്ലെന്ന്
പരാതി പറയുന്നതിനേക്കാൾ നിരൂപണം
ചെയ്ത് കഴിവ് തെളിയിക്കുന്നു വിചാരവേദി. അതിലെ ഒരു അംഗം എന്നാ നിലക്ക് ഡോക്ടർ
നന്ദകുമാർ വീണ്ടും തന്റെ ശ്രമം തുടരട്ടെ. ഇവിടെ ശസ്സ്ത്രജ്ഞനായ ഒരു കവിയുണ്ട് അതേപോലെ ശാസ്ത്രജ്ഞനായ ഇദ്ദേഹത്തിന്റെ നിരൂപണങ്ങൾ അമേരിക്കൻ മലയാള
സാഹിത്യശഖയെ വളര്ത്തട്ടെ. സോയ നായർ എന്നാ യുവ കവയിത്രിയെ വായനകാര്ക്ക്
പരിചയപ്പെടുത്തിയ ഡോക്ടർ നന്ടകുമാരിനു
അഭിനന്ദനങ്ങൾ. നിരൂപണത്തിൽ മിതത്വം
പാലിക്കുന്ന ഒരു എഴുത്തുകാരനാണ് ഡോക്ടർ. കൂടുതൽ എഴുതാതെ എല്ലാം ഒന്ന് സ്പർശിച്ച് അതേ സമയം കുറവുകൾ ചൂണ്ടികാണിച്ച്. വിദ്യാധരൻ മാഷുടെ കാലടികൾ പിൻ തുടർന്ന് ധാരാളം നിരൂപകർ വായിക്കാത്ത അമേരിക്കാൻ
മലയാളിക്കുണ്ടാകട്ടെ.