StateFarm

ഭൌമിക ഭൂമിക (കൊച്ചങ്കവിത) - പ്രൊഫസ്സര്‍ (ഡോ:) ജോയ് ടി. കുഞ്ഞാപ്പു, D.Sc., Ph.D.]

പ്രൊഫസ്സര്‍ (ഡോ:) ജോയ് ടി. കുഞ്ഞാപ്പു, D.Sc., Ph.D.] Published on 12 May, 2016
ഭൌമിക ഭൂമിക (കൊച്ചങ്കവിത) - പ്രൊഫസ്സര്‍ (ഡോ:) ജോയ് ടി. കുഞ്ഞാപ്പു, D.Sc., Ph.D.]
മുമ്പേ നിരീക്ഷിക്കും പരീക്ഷണം,
പിമ്പേ പരീക്ഷിക്കും നിരീക്ഷണം.

ആദ്യജാതന്‍ ഭൌതികതയെന്നു കേള്‍വി,
രണ്ടാമന്‍ ഭൌതികേതര ആത്മസങ്കരം —
ഗൂഢസ്സമ്മര്‍ദ്ധ ഗാഢബിന്ദു മുറിഞ്ഞ്
നിശ്ശൂന്യം കറങ്ങും തമോഗര്‍ത്തം.

തെളിഞ്ഞ രാവില്‍ കണ്ണെത്താദൂരത്തെ
കിങ്കിണിക്കിലുക്കമുതിരും വിശ്വവേദി:
കുപ്പിവളപ്പൊട്ടു പൊതിഞ്ഞ പഴന്തുണി
സ്ഫടിക ത്രിമാനദീര്‍ഘചതുരങ്ങൡ
ബഹുപ്രതിഫലന നിറക്കൂട്ടു തേമ്പി
ഒറ്റക്കണ്ണു ചിമ്മും മായാജാലമാനം.
പോരാ പോരായെന്ന പല്ലവിയില്‍
കണ്ണാടിച്ചില്ലു തെളിച്ച സൂര്യകാചം
നിഴല്‍ച്ചുമരില്‍ തൊങ്ങല്‍പ്പൊടി വിരിച്ചുവരച്ച
തലകീഴായ അവ്യക്ത പ്രാദേശിക പ്രദര്‍ശനം

കഥാശേഷ വിശേഷമറിയാന്‍
വെള്ളിത്തിരക്ഷണം കൈത്തട്ടി
ചലനനിഗൂഹന നിരാസത്തില്‍
കണ്ണുരുട്ടിപ്പോലും തിരിയാതെ-
അനന്തയിടനാഴികാ പ്രതിഷ്ടാ-
ദൂരദര്‍ശക ദുര്‍ശകടത്തിലകലാന്‍.

മുമ്പേ പരീക്ഷിക്കും നിരീക്ഷണം,
പിമ്പേ നിരീക്ഷിക്കും പരീക്ഷണം.

Read PDF
ഭൌമിക ഭൂമിക (കൊച്ചങ്കവിത) - പ്രൊഫസ്സര്‍ (ഡോ:) ജോയ് ടി. കുഞ്ഞാപ്പു, D.Sc., Ph.D.]
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക