Image

ഇതും..എന്റെ പെങ്ങള്‍ (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)

Published on 13 May, 2016
ഇതും..എന്റെ പെങ്ങള്‍ (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
"യത്ര നാര്യസ്­തു പൂജ്യന്തേ രമന്തേ തത്ര ദേവതാ'

എത്ര സുസ്­മിതദായകം; ചേതോഹരമീകാവ്യസൂനം
അറിയുക! മേലിലെങ്കിലുംനാമിതിന്‍ പാവനസ്ഥാനം
നിന്ദിക്കയാണിന്ത്യയില്‍ ശ്രീതിലകമായിരുന്ന കാര്യം
ആരിഹ! വ്യര്‍ത്ഥമാക്കുന്നവനിതന്‍ പാവനസ്‌­മേരം?

തകര്‍പ്പെടുന്നോരിവിടധികരിച്ചീടുകയാണെന്ന,സത്യം
സ്­മരിക്കപ്പെടാതിരിക്കരുതാരുമേയെന്ന സദ്‌­വാക്യം­
ഹനിക്കപ്പെടുന്നതെ,ന്തിന്ത്യാതനൂജരുമെന്നചോദ്യം;
തനിക്കുബാധകമല്ലെന്നപോലിരിപ്പൂദരലോഭലോകം.

ചികിത്സയാദ്യാവശ്യമീ,ചിത്തരോഗഗ്രസ്ഥര്‍ക്കുനൂനം
ദുഗ്ദ്ധവര്‍ണ്ണമാണെന്നു നിനയ്­ക്കുന്നതാരന്ധകാരം
ക്രുദ്ധരായിട്ടുകാര്യമെന്തിഹ,യാദ്യ,കാവലാണു ഭേദം
അശ്രദ്ധകാട്ടിക്കെടുത്താതിരിക്കവേണമീ,തൂവെളിച്ചം.

നാളിതുവരെയില്ലാതിരുന്നപോലുള്ളെത്ര ദുഷ്­കൃതം
തോളുരുമ്മിക്കടന്നെത്തുന്ന വേദിയായിന്നു ഭാരതം
ചേതന വേദനിപ്പിക്കുവോരീജന്മനാടിന്റെ നെഞ്ചകം
ഛേദിച്ചിടുന്നു; നിന്‍ തിരുസന്നിധിയിലായിന്നീവിധം.

കേവലം നീറലായ്­മാറിയിന്നു നാരികള്‍തന്‍ജാതകം
ക്രൂരകൃത്യങ്ങളാലളന്നുനീക്കുന്നരീതിതന്നെ പാതകം
കാതരഹൃദയസ്­പന്ദങ്ങളായ്­ത്തീരുമീ സ്­ത്രീജീവിതം
ശ്രീ പോയ്­മറഞ്ഞൊരു താരമായ്‌­പ്പൊലിയുന്നീവിധം.

തിരിഞ്ഞുനോക്കുകിലറിഞ്ഞിടും ചെയ്­തതാകെയും
തറഞ്ഞിരുപ്പുണ്ടതില്‍പ്പലതിലിന്നാകവേ; വൈകൃതം
തിരിച്ചറിച്ചഞ്ഞ,തൊന്നാകെനീക്കണം­തമ്മിലേവരും
ചിരിച്ചുതളളുവാനുളളതല്ലിതും; കാത്തുകൊളളണം.

ക്രൂരകാഹളംമുഴക്കി മുന്നേറുവോര്‍ക്കില്ലിന്നുപഞ്ഞം
പെണ്മനം തകര്‍ക്കുകമാത്രമാ,ണിവര്‍ക്കെന്നുമുന്നം
കണ്‍മൂടിനില്‍ക്കാതെ കാവലാളാകണംനമ്മളെന്നും
ഝടിതിപ്രതികരിപ്പിന്‍ ജന്മനാടേ;യതുനിന്റെധര്‍മ്മം.
Join WhatsApp News
Ninan Mathullah 2016-05-13 12:34:32
Good poem. Looks like writer has good Sanscrit words vocabulary. Our  language gets enriched by loaning words from foreign languages.
വിദ്യധരൻ 2016-05-13 19:17:12
എവിടെയാണ് നമ്മൾക്ക് പിഴച്ചെതെന്നു 
ചുഴിഞ്ഞ് നോക്കിൽ കണ്ടെത്തിടും നാം 
തകർന്നുപോയൊരു സദാചാരബോധം 
അതിന്റെ മീതെ ആഹന്ത എന്ന ഭൂതം 

മറന്നു പോകുന്നവൻ സൃഷ്ടി സൂത്രസംജ്ഞ
പുരുഷനും സ്ത്രീയും തുല്യരെന്ന സത്യം.
ചാടിവീഴുന്നൊരു ഹിംസ്ര ജന്തുവേപ്പോൽ 
തൊഴിച്ചു മാറ്റുന്നു സുരതമോഹസമാപ്‌തിയിൽ 

കുതിച്ചിടുന്നു ലോകം ശീഘ്രമെങ്ങോ 
പിടിച്ചടക്കാൻ പായും പടത്തലവനെപ്പോൽ 
അസത്യമെന്ന ചുഴിക്കുറ്റിയിലിന്നു 
ഭ്രമിച്ചിടുന്നു വിശ്വം വീഴ്ച്ചക്ക് മുൻപ് ഗർവ്വ്‌പോലെ 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക