Image

'അപ്പൂപ്പന്‍ താടി ' (കവിത)ബിന്ദു ടിജി

ബിന്ദു ടിജി Published on 24 May, 2016
'അപ്പൂപ്പന്‍ താടി ' (കവിത)ബിന്ദു ടിജി
ചിറകൊന്നു നീര്‍ത്തുവാന്‍
മോഹിച്ചു മുള്ളിന്റെ മടിയില്‍
മയങ്ങുന്നു ഞാനും
ഒരുകുഞ്ഞു കാറ്റിന്റെ 
നെടുവീര്‍പ്പ്   മതി
ഇലയനക്കങ്ങ ളാവാന്‍ 
നനവുള്ള മണ്ണിന്റെ മാറില്‍
ശയിക്കുവാന്‍ കൊതിയുള്ള
ജീവ നൊന്നുണ്ടെ ന്റെയു ള്ളില്‍
പാറി പറക്കണം....
കാറ്റിന്റെ ഗതിയൊത്ത് 
ഇടറാതെ പതറാതെ
പാതിരാവായതറിയാതെ
പാഴ് നിലം ഭേദിച്ച്
നീ തളരാതെ തളിര്‍ ക്കുമാ 
ഫലഭൂമി തേടി
ഒടുങ്ങാത്ത ത്വരയായിരുന്നു 
ഒടുവി ല്‍  കനമില്ലെന്ന
നൊമ്പരം അറിയും വരെ
ഞാനറിയാതെ നീ അടര്‍ന്നു
വീഴുമെന്നുള്ളതേ സത്യം!
ഇനി ഒരേ മോഹം
മഴയൊന്നു നനയണം
ചിറകറ്റു വീഴണം
എനിക്കുണരാതുറങ്ങണം
നീ ഉണരാനുറങ്ങു മാ മണ്ണില്‍!
---------------------------------------------------------------
ബിന്ദു ടിജി

'അപ്പൂപ്പന്‍ താടി ' (കവിത)ബിന്ദു ടിജി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക