കെട്ടിയിട്ടൊരു പട്ടം പോലോ ജീവിതം?
ഒരു പട്ടച്ചരടിന്‍ നീളത്തില്‍,
അതിന്റെ
ചുറ്റളവില്‍,
ആശകളും നിരാശകളും,
ഗുണിച്ചു ഹരിച്ചു
പൂജ്യത്തിലെത്തിച്ച്,
ഒടുക്കുന്നു നമ്മള്‍, നമ്മളിലെ നമ്മളെ..
ആ
ചരടൊന്നറത്തു നോക്കൂ..
ഭ്രാന്തനാം കാറ്റിനൊപ്പം പറന്നു
നോക്കൂ..
മരവിപ്പിക്കും മഞ്ഞില്‍ വീണുരുണ്ട്,
മഴവെള്ളപ്പാച്ചിലില്‍ കുത്തി
ഒലിച്ച്,
സൂര്യകിരണങ്ങളെ പ്രാപിച്ച്,
വീണ്ടും ഉണര്‍ന്നു
നോക്കൂ..
തിരിച്ചറിയുന്നുവോ നിങ്ങളിലെ നിങ്ങളെ?
നമുക്ക്
ചരടുകളില്ലാപ്പട്ടമാകാം
അനന്ത വിഹായസ്സില്‍ ചുറ്റിപ്പറക്കാം
നക്ഷത്രങ്ങളെ
എത്തിപ്പിടിക്കാം
ജീവിതമൊരു ആഘോഷമാക്കാം
നമ്മെ നമ്മുക്ക്
സ്വതന്ത്രരാക്കാം!!
അനിത പണിക്കര്‍
ഫിലാഡെല്‍ഫിയായില്‍ താമസം. IT
മേഖലയില്‍ ജോലി.
എന്റെ എഴുത്തിലൂടെ എന്നെ നിങ്ങള്‍ അറിയൂ. നിങ്ങള്‍ തരുന്ന
പ്രചോദനങ്ങളിലൂടെയും, നിങ്ങള്‍ കുറിക്കുന്ന വിമര്‍ശനങ്ങളില്‍ നിന്നും, കൂടുതല്‍
അറിയാനും എഴുതാനുമുള്ള ആത്മവിശ്വാസം എനിക്ക് ജഗദീശ്വരന്‍ നല്‍കട്ടെ!