Image

പാഠ­പു­സ്ത­ക­ത്തിന്റെ വാസന (അഷ്ടമൂര്‍ത്തി)

Published on 08 July, 2016
പാഠ­പു­സ്ത­ക­ത്തിന്റെ വാസന (അഷ്ടമൂര്‍ത്തി)
ജൂണ്‍ പാഠ­പു­സ്ത­ക­ങ്ങ­ളുടെ മാസ­മാ­ണ്. പക്ഷേ കഴിഞ്ഞ കൊല്ലം അത് ഡിസം­ ര്‍ മാസം
വരെ നീണ്ടു­നി­ന്നു. കൊല്ലം അവ­സാ­നിയ്ക്കാ­റാ­യിട്ടും പുസ്ത­ക­ങ്ങള്‍ ആര്‍ക്കും കൃത്യ­മായി
എത്തി­യ്ക്കാന്‍ കഴി­യാ­തി­രു­ന്നത് കഴിഞ്ഞ സര്‍ക്കാ­രിന്റെ തോല്‍വി­യ്ക്കുള്ള കാര­ണ­ങ്ങ­ളില്‍ ഒന്നായി­
രു­ന്നു എന്നാണ് പറ­യു­ന്ന­ത്. വിത­ര­ണ­ത്തിലും പാളി­ച്ച­കള്‍ ഉണ്ടാ­യി­രു­ന്നു. പല സ്കൂളു­ക­ളിലും
പാഠ­പു­സ്ത­ക­ക്കെ­ട്ടു­കള്‍ എത്തി­ച്ചേര്‍ന്നത് പാതി­രായ്ക്കാ­ണത്രേ.

എന്നു മുതല്‍ക്കാണ് സ്കൂളു­കള്‍ നേരിട്ട് പാഠ­പു­സ്ത­ക­ങ്ങള്‍ വിത­രണം നട­ത്തി­ത്തു­ട­ങ്ങിയതെ
ന്ന­റി­യി­ല്ല. പണ്ടൊക്കെകട­ക­ളി­ലാണ് അത് എത്തി­യി­രു­ന്ന­ത്. സ്കൂളിന്റെ മുന്നില്‍ത്ത­ന്നെ­
പുസ്തകം വില്‍ക്കുന്ന കട­ക­ളു­ണ്ടാ­വും. എന്നാലോ അവി­ടെ­നിന്നു പുതിയ പുസ്തകം വാങ്ങു­ന്ന­വരൊക്കെകുറ­വാ­ണ്. സ്കൂള്‍ തുറ­ക്കു­ന്ന­തിനു മുമ്പു തന്നെ കുട്ടി­കള്‍ പഴയ പുസ്ത­ക­ങ്ങള്‍ കര­സ്ഥമാ­ക്ക
ി­യി­രി­യ്ക്കും. തന്നേ­ക്കാള്‍ മുതിര്‍ന്ന ക്ലാസ്സില്‍ പഠി­യ്ക്കു­ന്ന­വ­രേ­ക്കു­റിച്ച് ഒരേ­ക­ദേ­ശ­ധാ­ര­ണയൊക്കെ
എല്ലാ­വര്‍ക്കു­മു­ണ്ടാ­വും. മുമ്പേ തന്നെ പുസ്തകം ബുക് ചെയ്തു വെയ്ക്കും. അതി­ല്ലാ­ത്ത­വര്‍ മേയ് മാസം അവ­സാ­നി­യ്ക്കാ­റാ­വു­മ്പോള്‍ പുസ്തകം തേടി­യി­റ­ങ്ങും. കയ്യില്‍ ഒന്നോ രണ്ടോ
ഉറു­പ്പി­ക­യാ­ണു­ണ്ടാ­വു­ക. കടുത്ത വില പേശല്‍ നട­ക്കും. 15 പൈസ മുതല്‍ 40 പൈസ വരെയൊക്കെ
പോവും വില­നി­ല­വാ­രം. വാങ്ങു­ന്ന­തിനു മുമ്പ് എല്ലാ പേജു­കളും ഉണ്ടോഎന്ന് ഉറപ്പുവരു­ത്ത­ണം. പരി­ക്കു­കള്‍ അധി­ക­മു­­െണ്ടങ്കില്‍ വില കുറ­യും. വില്‍ക്കു­ന്ന­വരും വിട്ടു­കൊ­ടു­ക്കി­ല്ല. അതു കഴി­യു­ന്നത്ര വിലയ്ക്കു വിറ്റാലേ പുതിയ കൊല്ല­ത്തേ­യ്ക്കുള്ള പുസ്തകം വാങ്ങാ­നുള്ള സംഖ്യ തിക­യൂ.

പുതിയ പുസ്ത­ക­ങ്ങള്‍ വാങ്ങുന്ന­വര്‍ ഭാഗ്യം ചെയ്ത­വര്‍. എന്റെ വീട്ടില്‍ കുഞ്ഞ്യോപ്പോള്‍ക്കാണ് ആ ഭാഗ്യ­മു­ണ്ടായി­രു­ന്ന­ത്. സ്കൂളിനു മുന്നി­ലുള്ള എം. ഒ. ദേവസ്സി ആന്‍ഡ് സണ്‍സില്‍നിന്നാണ് പുസ്ത­ക­ങ്ങള്‍ വാങ്ങു­ക. സ്കൂള്‍ തുറ­ക്കുന്ന ദിവസം തന്നെ പാഠ­പു­സ്ത­ക­ങ്ങ­ളുടെ കെട്ടു­മാ­യാണ് കുഞ്ഞ്യോ­പ്പോള്‍ മട­ങ്ങിയെ­ത്തു­ക. അന്നത്തെ പ്രധാ­ന­പ്പെട്ട ജോലി അവപൊതി­യു­ക­യാണ്. പുസ്ത­ക­ക്കെട്ടുമായി കുഞ്ഞ്യോ­പ്പോള്‍ നിലത്ത് ഇരി­പ്പു­റ­പ്പി­യ്ക്കും. കത്രി­ക­യും കട­ലാസ്സുമായി സന്ന­ദ്ധ­ ഭട­നേപ്പോലെ ഞാന്‍ അരി­കെയും.

കട­ലാസ്സ് എന്നു വെച്ചാല്‍ "മാതൃ­ഭൂമി'യാണ്. പത്ര­ത്തിലെ അച്ചടിമഷി പുറംചട്ട­യുടെ ഉള്‍ഭാ­
ഗത്തും പുസ്ത­ക­ത്തിന്റെ പേരുള്ള പുറത്തും പതിഞ്ഞ് കറ വീഴും. അത് കാഴ്ചയ്ക്ക് സുഖ­മു­ള്ള­തല്ല.
പക്ഷേ നിവൃ­ത്തി­യി­ല്ല. പൊതി­യാന്‍ എടു­ക്കാ­വു­ന്നത് അതേ­യു­ള്ളു. പത്രം പോലും വരു­ത്താത്ത
വീടു­ക­ളു­ണ്ടാ­യി­രു­ന്നു. എന്റെ വീട്ടിലെ സ്ഥിതി ശരാ­ശരിയ്ക്കു മുക­ളി­ലാ­യി­രുന്നു എന്നു തോന്നു­ന്നു. മാതൃ­ഭൂമി പത്ര­ത്തിനു പുറമേ ആഴ്ച­പ്പ­തിപ്പും വരു­ത്തി­യി­രു­ന്നു. പുറം­ച­ട്ടയ്ക്ക് അകത്തെ
പേജി­നേ­ക്കാള്‍ അല്‍പം കട്ടി­ക്കൂ­ടു­ത­ലുണ്ട്. മുഖ­ചി­ത്ര­ത്തിന് നിറ­പ്പ­കി­ട്ടു­മു­ണ്ട്.
പുസ്തകം പൊതിയാന്‍ ഉത്ത­മം. പക്ഷേ അതു കീറി­യെ­ടു­ക്കാന്‍ തോന്നാ­റി­ല്ല. ആഴ്ച­പ്പ­തി­പ്പു­കള്‍ തീയ­തി­പ്ര­കാരംഅടു­ക്കി­യ­ടുക്കി സൂക്ഷിച്ചു വെയ്ക്കുന്ന പതി­വു­ണ്ട്.

വേനല്‍ക്കാ­ലത്തെ വായ­നാ­വി­ഭ­വ­ങ്ങ­ളില്‍ പ്രധാനം ആ ആഴ്ച­പ്പ­തി­പ്പു­ക­ളാ­ണ്. പിന്നെ എപ്പോഴോ "സോവി­യറ്റ് നാട്' വരു­ത്താന്‍ തുട­ങ്ങി. അതിന്റെ പുറം­ചട്ട കുറേ­ക്കൂടി കട്ടി­ക്ക­ട­ലാ­സ്സി­ലാ­ണ്. നല്ല മിനു­സ­വു­മു­ണ്ട്. സോവി­യറ്റ് റഷ്യ­യിലെ സുന്ദ­രീസു­ന്ദര­ന്മാ­രു­ടേയും നഗ­ര­ങ്ങ­ളു­ടേയും ചിത്ര­ങ്ങള്‍ കൊണ്ട്
സമ്പ­ന്നം. അതു­കൊണ്ടുതന്നെ അത് കീറാന്‍ തോന്നാ­റി­ല്ല. അതി­നിടെ "ജര്‍മ്മന്‍ ന്യൂസ്' എന്ന ഒരു മാസിക എങ്ങ­നെയോ തപാല്‍ വഴി വരാന്‍ തുട­ങ്ങി. സാധാ­രണ പത്ര­ത്തിന്റെ പകുതി വലി­പ്പ­ത്തില്‍ എട്ടു പേജ്. നിറ­പ്പ­കി­ട്ടു­ള്ളതൊ­ന്നു­മ­ല്ല. ജര്‍മ്മന്‍ എന്ന വാക്കു മാത്രം ഓറഞ്ജ് നിറ­ത്തില്‍. ബാക്കി­യെല്ലാം കറു­പ്പില്‍. എന്നാലും കട്ടിയും മിനു­സ­വു­മുള്ള കട­ലാ­സ്സാ­ണ്. അങ്ങനെ മാതൃ­ഭൂമി പത്ര­ത്തില്‍ നിന്ന് ജര്‍മ്മന്‍
ന്യൂസി­ലേയ്ക്കു കയറ്റം കിട്ടി. കൂട്ടു­കാര്‍ അത്ഭു­ത­ത്തോടെ നോക്കാന്‍ തുട­ങ്ങി. "നെണ­ക്കെ­വ്ടന്നാ
ചട്ട­യി­ടാന്‍ ഈ കള്ളാസ്സു കിട്ടണേ?' (പുസ്തകം പൊതി­യു­ന്ന­തിന് ച­ട്ട­യി­ടുക എന്നാണ് ഞങ്ങ­
ളുടെ നാട്ടിലെ ഭാഷ.) ജര്‍മ്മന്‍ ന്യൂസ് എങ്ങ­നെ­യാണ് കിട്ടി­ത്തു­ട­ങ്ങി­യ­തെന്ന് അറി­യി­ല്ല. സൗജ­ന്യമായി കിട്ടാ­വുന്ന ചില­തി­ന്റെ­യൊക്കെ പരസ്യം കണ്ട് വല്യേ­ട്ടന്‍ അപേ­ക്ഷി­ച്ച­താ­വാം. ഏതാ­യാലും
പുസ്തകം പൊതി­യാന്‍ ഇതിലും നല്ല കട­ലാസ്സ് കിട്ടാന്‍ വയ്യ. മേനി­ക്ക­ട­ലാസ്സ് എന്നൊക്കെ പറയാറില്ലേ? അങ്ങ­നെ­യൊ­ന്ന്. വേറെ­യാ­രുടെ വീട്ടിലും ജര്‍മ്മന്‍ ന്യൂസ് ഇല്ലാ­ത്ത­തു­കൊ്
ഞങ്ങള്‍ക്ക് അതൊരു മേനി­യാ­യി­രു­ന്നു.

പൊ­തി­യുന്ന കട­ലാ­സ്സിന്റെ അക്ഷ­ര­ങ്ങ­ളില്ലാത്ത ഇട­ത്താണ് പേരെ­ഴുതി വെയ്ക്കു­ക. അതു
കുറച്ച് മെന­ക്കെട്ട പണി­യാ­ണ്. സ്ഥല­സൗ­ക­ര്യ­മ­നു­സ­രിച്ച് അക്ഷ­ര­ത്തിന്റെ വലിപ്പം മാറ്റണം.
ചെരിച്ചും കുത്ത­നെയും ഒക്കെ എഴു­തി­വെ­യ്‌ക്കേണ്ടിവരും. സ്കൂളിന്റെ പേരൊന്നും എഴു­താന്‍
ചില­പ്പോള്‍ സ്ഥല­മു­ണ്ടാ­വി­ല്ല. സ്വന്തം പേരു തന്നെ ചില­പ്പോ­ള്‍ ചുരു­ക്കി­യെ­ഴു­തേി
വരും. പേരെഴുതി ഒട്ടി­യ്ക്കാ­നുള്ള പശ­ക്ക­ട­ലാ­സ്സൊന്നും അന്ന് കിട്ടി­ത്തു­ട­ങ്ങി­യി­രു­ന്നി­ല്ല. (നെയിം സ്‌ലിപ് എന്ന വാക്കിന് പശ­ക്ക­ട­ലാസ്സ് എന്നല്ലേ നല്ലത്? മനോ­ര­മ­ കുപ
ിടിച്ച "ഒട്ടിപ്പോ' എന്ന വാക്ക് ഒരു സുഖവു­മു­ള്ള­ത­ല്ല.) വിസ്ത­രിച്ച് എഴു­താ­നുള്ള സ്ഥലം പുസ്ത­ക­ത്തിന്റെ പേരുള്ള പേജിലാണ്. അവി­ടെ­യാ­ണെ­ങ്കില്‍ പേരെ­ഴു­തു­ന്നത് അതിലും ബുദ്ധി­മു­ട്ടാ­യി­രു­ന്നു. എനിയ്ക്കു കിട്ടു­മ്പോ­ഴേയ്ക്കും അതില്‍ മൂന്നു പേരു­കളും ക്ലാസ്സ്-സ്കൂള്‍ വിശേ­ഷ­ങ്ങളും എഴു­തി­ക്ക­ഴി­ഞ്ഞിട്ടുണ്ട­ാ­
വും. കുഞ്ഞ്യോ­പ്പോള്‍ക്കുശേഷം ആര്യോ­പ്പോ­ളുടെ പഠിപ്പു കഴിഞ്ഞ് അടുത്ത ബന്ധു­വായ ലീലോ­പ്പോ­ളു­ടേയും ഊഴം കടന്നാണ് എനിയ്ക്കു കിട്ടു­ക. നോവ­ലിന്റെ ഭാഷ­യില്‍ പറ­ഞ്ഞാല്‍ നാലാ­മൂ­ഴം. എന്റെ പേരും കൂടി എഴു­തി­വെ­യ്ക്കു­ന്ന­തോടെ ആ പേജ് നിറ­യും. എന്നാലും പുസ്ത­ക­ത്തിന്റെ ജന്മം ബാക്കി­യാ­ണ്.എന്റെ പരീക്ഷ കഴി­യാന്‍ ലീലോ­പ്പോ­ളുടെ അനി­യന്‍ രാമന്‍ കാത്തു­നില്‍ക്കു­ന്നു­ാ­
വും. പാവംരാമന്‍. മുന്‍ഗാ­മി­ക­ളുടെ പേരെ­ഴു­ത്തു­കൊണ്ട് നിറഞ്ഞ പേജിന്റെ മറു­പു­റ­ത്താണ് സ്വന്തം പേര് എഴുതി വെയ്ക്കു­ക. ആ പുറത്ത് ധാരാളം ഒഴി­വു­ള്ളത് ഭാഗ്യം.

അഞ്ചു പേരു­ടേയും ഉപ­യോഗം കഴി­യു­മ്പോ­ഴേയ്ക്കും പുസ്തകം വല്ലാതെ പഴകിയി­ട്ടു­ാവും. നിറം മങ്ങും. വക്കു­കള്‍ മട­ങ്ങും. തുന്നല്‍ വിടും. എന്നാലും ശ്രദ്ധിച്ച് ഉപ­യോ­ഗി­യ്ക്കു­ന്നതുകൊണ്ട്
പഠി­ത്ത­ത്തിന് തട­സ്സ­മൊ­ന്നു­മു­ണ്ടാ­വാ­റി­ല്ല. അതു­കൊണ്ടു തന്നെ അവ­സാ­നത്തെ
അദ്ധ്യായം അന്വേ­ഷിച്ച് ബോബനേയും മോളിയേയും പോലെ ഓടി നടക്കേണ്ടി വരാ­റി­ല്ല.
മാത്ര­മല്ല ചില ഗുണ­ങ്ങ­ളു­മു­ണ്ട്. പാഠ­ങ്ങ­ളിലെ പ്രധാനഭാഗ­ങ്ങ­ളെല്ലാം അടി­വര കൊണ്ട് അട­യാ­ള­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടാ­വും. അടി­ക്കു­റി­പ്പു­കളുമു­ണ്ടാ­വും. പദ്യ­ത്തിന്റെ വൃത്തം ഏതാ­ണെന്ന്‌ലക്ഷണം തേടി­പ്പോ­വേണ്ടതി­ല്ല. നതോ­ന്ന­ത, ശാര്‍ദ്ദൂ­ല­വി­ക്രീ­ഡി­തം, കാക­ളി, തരം­ഗി­ണി എന്നൊക്കെ കുറി­ച്ചുവെ­ച്ചി­ട്ടു­ാ­
വും. ചില­യി­ടത്ത് "ദ്വിമാത്രം ഗണ­മെ­ട്ടെ­ണ്ണം, യതി­മദ്ധ്യം തരം­ഗിണി' എന്ന മട്ടില്‍ ലക്ഷണം പോലുംഎഴു­തി­വെ­ച്ചി­ട്ടു­ണ്ടവും. രണ്ടാ­മത്തെ ആള്‍ക്ക് ക്ലാസ്സില്‍ പോയി­ല്ലെ­ങ്കിലും പരീ­ക്ഷ­യെ­ഴു­താം. ഇംഗ്ലീഷ് പുസ്ത­ക­ങ്ങ­ളില്‍ വാക്കു­ക­ളുടെ അര്‍ത്ഥവും കുറി­ച്ചി­ട്ടുണ്ട­ാ­വും. നിഘണ്ഡുവിന്റെ സഹായം വേ.ഗ്രാമറും കാണാം. അതു­കൊണ്ട് റെന്‍ ആന്‍ഡ് മാര്‍ട്ടിന്‍ നിവര്‍ത്തി വെയ്‌ക്കേണ്ടകാര്യവു­
മി­ല്ല. ഒരു പുസ്തകം കൊണ്ട് അഞ്ചു കുട്ടി­കള്‍ പഠി­യ്ക്കുന്ന ഇമ്പ്ര­ജാ­ല­മാ­യി­രുന്നു അത്. അക്കാല ത്ത് പാഠ­പു­സ്ത­ക­ങ്ങ­ളുടെ ഏറ്റവും വലിയ വില 80 പൈസ­യാ­ണ്. അറു­പതു പൈസ, എഴു­പ­ത്തഞ്ചു പൈസ­യൊ­ക്കെ­യാണ് പൊതു­വെ­യുള്ള വില­നി­ല­വാ­രം. അതു തന്നെ അന്നത്തെ നിലവെച്ച് കനത്ത വില­യാ­ണ്. മേല്‍പ്പ­റഞ്ഞവരില്‍ ആര്യോ­പ്പോള്‍ സംസ്കൃതം ക്ലാസ്സില്‍ ചേര­ണ­മെന്ന് മോഹി­ച്ചിട്ടും അതു വേണ്ടെന്നു തീരു­മാ­നിച്ചത് ആ 60 പൈസ അച്ഛ­നോട് ചോദി­യ്ക്കാന്‍ വയ്യെന്നുവെച്ചി­ട്ടാ­ണ്. അച്ഛ­നത് വലി­യൊരു ഭാരം വലിച്ചു വെയ്ക്കലാ­വില്ലേ! പോരാ­ത്ത­തിന് പാഠ­പു­സ്ത­ക­ങ്ങള്‍ മാത്രം പോര­ല്ലോ. നോട്ടു പുസ്ത­കവും കൂടി വാങ്ങേണ്ടതല്ലേ? അത് കൈമാ­റി­ക്കി­ട്ടു­ക­യില്ലല്ലോ!ഇരു­ന്നൂറു പേജിന്റെ നോട്ടു­പു­സ്ത­ക­ത്തിന്റെ അന്നത്തെ വില 25 പൈസ­യാ­യി­രു­ന്നു. വരയി­ട്ട­തിനും ഇടാ­ത്ത­തിനും ഒരേ വില തന്നെ. ഇന്ന­ത്തെ­യത്ര വലി­പ്പ­മി­ല്ല. കട­ലാ­സ്സിന് ഇന്നത്തെ പുസ്ത­ക­ത്തി­നുള്ളത്ര മിനു­പ്പി­ല്ല. പുറം­ച­ട്ടയ്ക്ക് ഇന്ന­ത്തെ­യത്ര ചന്ത­വു­മി­ല്ല. സ്കൂള്‍ തുറ­ക്കുന്ന ദിവസം തന്നെ നോട്ടു­പു­സ്ത­ക­ങ്ങളും വാങ്ങി­ക്കൊു
വരും. മുന്‍പ­റ­ഞ്ഞ­പോലെ എല്ലാം പൊതിഞ്ഞു വെയ്ക്കും. ആദ്യത്തെ പേജില്‍ പേരും ക്ലാസ്സും എഴു­തി­വെയ്ക്കും. അതു­കൊണ്ടും തീരി­ല്ല. ഇടത്തു വശത്ത് സ്‌കെയി­ലു­പ­യോ­ഗിച്ച് മാര്‍ജിന്‍ ഇടും. കണക്കു
പുസ്ത­ക­ത്തിലെ മാര്‍ജിന് വ്യത്യാ­സ­മു­ണ്ട്.

നോട്ടു­പു­സ്തകം തൊണ്ണൂറു ഡിഗ്രി തിരിച്ച് പെട്ടി തുറ­ക്കു­ന്നതു പോലെ പിടിച്ച് ഇടത്തു വശത്തു വീതി കുറഞ്ഞും വലത്തു വശത്ത് കുറേ­ക്കൂടി വീതി­കൂ­ട്ടിയും മാര്‍ജിന്‍ വര­യ്ക്കും. കണക്കു ചെയ്യാന്‍ ചില­പ്പോള്‍ കൂടു­തല്‍ കട­ലാസ്സ് വേണ്ടി­വ­രും. പോയ വര്‍ഷ­ത്തിലെ നോട്ടു­പു­സ്ത­ക­ങ്ങ­ളിലെ ബാക്കി വന്ന പേജു­കള്‍ കീറി­യെ­ടുത്ത് തുന്നി­ക്കുത്തി ഒരുനോട്ട് ബുക്ക് വേറെ­യുണ്ട­ാ­ക്കും. പുറം­ച­ട്ട­യില്‍ റഫ് ബുക്ക് എന്ന് വലു­തായി എഴു­തി­വെ­യ്ക്കും.

അത്യാ­വശ്യം കണക്കു ചെയ്തു പഠി­യ്ക്കു­ന്ന­തൊക്കെ ആ പുസ്ത­ക­ത്തി­ലാ­ണ്. കീറി­യെ­ടു­ക്കുന്ന പുസ്ത­ക­ങ്ങ­ളുടെ പേജു­കള്‍ പല വലി­പ്പ­ത്തി­ലു­ള്ള­താ­യ­തു­കൊണ്ട് അരി­കു­കള്‍ ഏറിയും കുറഞ്ഞും നില്‍ക്കും. അതു ഭംഗി­യാ­ക്കാന്‍ ഉളി­യെ­ടുത്ത് അരി­യുന്ന പതി­വു­ണ്ട്. അതോടെ അത്
സാമാന്യം വൃത്തി­കേ­ടാ­യി­പ്പോ­വാ­റു­മു­ണ്ട്. എന്നാലും വല്ലാതെ വേവ­ലാ­തി­പ്പെ­ടേ എ
ന്നു തീരു­മാ­നി­യ്ക്കും. എത്ര­യാ­യാലും റഫ് ബുക്കല്ലേ?എഴു­താത്ത പേജു­കള്‍ കീറി­യെ­ടുത്ത് ബാക്കി വന്ന നോട്ടു­പു­സ്ത­ക­ങ്ങള്‍ തൂക്കി വില്‍ക്കും. ഒന്നോ രണ്ടോ ഉറു­പ്പിക പോക്കറ്റ് മണി­യായി സ്വരൂ­പി­യ്ക്കു­ന്നത് അങ്ങ­നെ­യാ­ണ്. രണ്ടു ചില്വാനം കയ്യി­ലുണ്ട­ാ­വു­ന്നതിന്റെ ഗമ ഒന്നു വേറെ­യാ­ണ്.

ഞങ്ങള്‍ പാഠ­പു­സ്ത­ക­ങ്ങള്‍ വില്‍ക്കുന്ന പതിവി­ല്ല. അഞ്ചാ­മൂ­ഴ­ക്കാ­രന്‍ രാമന്റെ പഠിപ്പു കഴിഞ്ഞ് തിരി­ച്ചു­കി­ട്ടു­ന്ന­തോടെ അന­ന്ത­രാ­വ­കാ­ശി­യി­ല്ലാ­തെ­യാ­വുന്ന പുസ്ത­ക­ങ്ങള്‍ ഒരു മര­യ­ല­മാരി­യില്‍ എടുത്തു വെയ്ക്കും. കേര­ള­ മല­യാള പാ­ഠാ­വ­ലി­കള്‍, സാമൂ­ഹ്യ­പാ­ഠ­ങ്ങള്‍, മല­യാളം ബി പരീ­ക്ഷ­യ്ക്കുള്ള പുസ്ത­ക­ങ്ങള്‍ ........

ഞങ്ങള്‍ക്കു മുമ്പ് പഠി­ച്ചി­രുന്ന മുതിര്‍ന്ന ഓപ്പോള്‍­മാ­രുടെയും വല്യേ­ട്ട­ന്റേയും പാഠ­പു­സ്തക­ ങ്ങളാണ് വേന­ല­വ­ധി­ക­ളില്‍ എന്റെ വായ­നാ­വിഭ­വങ്ങള്‍. കേരള മല­യാള പാഠാ­വ­ലി­കളായി­രുന്നു അവ­യില്‍ പ്രധാ­ന­പ്പെട്ട ഇനം. എത്ര­യെത്ര നല്ല കഥ­കളും കവി­ത­ക­ളു­മാണ് അവ­യില്‍ ഉണ്ടാ­യി­രു­ ന്നത്! ജീമൂ­ത­വാ­ഹ­ന­ന്റേയും സമ്പാ­തി­യു­ടേയുമൊക്കെ കഥ­കള്‍ അതില്‍നി­ന്നാണ് ആദ്യം വായി­ച്ച­
ത്. തക­ഴി­യുടെ "വെള്ള­പ്പൊ­ക്ക­ത്തില്‍', കാരൂ­രിന്റെ "കുട നന്നാ­ക്കാ­നുണ്ടോ'
എന്ന കഥ­കളും അ­ങ്ങ­നെ­ത്ത­ന്നെ. മല­യാളം-ബിയ്ക്കു വേണ്ടി­യുള്ള പുസ്ത­ക­ങ്ങ­ളാ­യി­രുന്നു മറ്റൊ­രിനം. "ന്റുപ്പു­പ്പാ­ക്കൊരാ­നോര്‍ന്ന്', "ഓട­യില്‍നി­ന്ന്', "തച്ചോളി ഒതേ­നന്‍', "മാര്‍ത്താ­ണ്ഡ­വര്‍മ്മ' (ചു­രുക്കം) എന്നി­വയൊക്കെഅങ്ങ­നെ­യാണ് വായി­ച്ച­ത്.

അവ­യൊക്കെ ഇപ്പോഴും ഉണ്ടോ? ഇത്രയും എഴു­തി­ക്ക­ഴി­ഞ്ഞ­പ്പോള്‍ അതൊന്നു പരി­ശോ­ധിയ്ക്കണമെന്നു തോന്നി. കുറേ കാല­മായി അലമാരി തുറന്നു നോക്കി­യി­ട്ട്. നെല്ലു പുഴു­ങ്ങുന്ന കാതന്‍ ചെമ്പ­ടക്കം ഇപ്പോള്‍ പ്രത്യേ­കിച്ച് ആവ­ശ്യ­മൊ­ന്നു­മി­ല്ലാത്ത വസ്തു­വ­ഹ­കള്‍ വെച്ചി­രിയ്ക്കുന്ന മുക­ളി­ലത്തെ തെക്കേറയി­ലാണ് അതും. മുക­ളി­ലേയ്ക്കു ചെന്ന് അല­മാരി തുറന്നു. എല്ലാ തട്ടു­ക­ളിലും എന്തൊ­ക്കെയോ തിക്കി­നി­റ­ച്ചി­ട്ടു­ണ്ട്.

സയന്‍സ് ടുഡേ, റീഡേഴ്‌സ് ഡൈജസ്റ്റ് തുട­ങ്ങിയ കുറേ ഇംഗ്ലീഷ് മാസി­ക­കള്‍. പിന്നെ­യു­മെ­ന്തൊ­ക്കെയോ പുസ്ത­ക­ങ്ങള്‍. എല്ലാം വലിച്ചു പുറ­ത്തി­ട്ടു. അവ­യില്‍ പാഠ­പു­സ്ത­ക­ങ്ങള്‍ വളരെ കുറ­വാ­യി­രു­ന്നു. ആകെ ക­െണ്ടടു­ക്കാ­നാ­യത് അ­ഞ്ചു പുസ്ത­ക­ങ്ങ­ളാ­ണ്. രണ്ടു കേരള മല­യാള പാഠാ­വ­ലി­കള്‍, ഈ. വി. ദാമോ­ദ­രന്റെ "വ്യാസ­ഹൃദ­യം', വയ­ലാര്‍ രാമ­വര്‍മ്മ­യുടെ "പുരു­ഷാ­ന്ത­ര­ങ്ങ­ളി­ലൂ­ടെ', എന്‍. കൃഷ്ണ പി­ള്ള­യുടെ "ചെങ്കോലും മര­വുരിയും'. ബാക്കി­യൊന്നും കാണാ­നി­ല്ലല്ലോ! ന്റുപ്പു­പ്പാ­ക്കൊ­രാ­നേ­ാര്‍
ന്നും ഓട­യില്‍നിന്നും ഒക്കെഎവി­ടെ­പ്പോയി? അവ­യു­ടെ­യൊക്കെ പുതിയ പതി­പ്പു­കള്‍ കയ്യി­ലു­് എന്നു വെയ്ക്കാം. പക്ഷേ ആരെ­ഴു­തി­യ­താ­ണെന്നു പോലും നിശ്ച­യ­മി­ല്ലാത്ത തച്ചോളി ഒതേ­നന്‍ എവി­ടെ­നി­ന്നാണ് കിട്ടുക? പത്താം ക്ലാസ്സില്‍ പഠിച്ച ഡോ. കെ. ഭാസ്ക­രന്‍ നായ­രുടെ "താരാ­പ­ഥം' എന്ന പുസ്ത­കവും കാണാ­നി­ല്ല. ­അത് ഇന്ന് എവി­ടെയും കിട്ടു­മെന്നു തന്നെ തോന്നു­ന്നി­ല്ല. ചിതല്‍ പിടിച്ചു പോയ­താവാം.

എലി­ കരണ്ടു തിന്നതു­മാ­വാം. നശി­ച്ചു­പോ­യെന്നു കണ്ട്ആരെ­ങ്കിലും എടുത്തുകള­ഞ്ഞി­ട്ടു­ാവാം.തിരഞ്ഞു കിട്ടിയ അഞ്ചു പുസ്ത­കങ്ങള്‍ തിരികെ വെച്ച് ഞാന്‍ അല­മാരി പതുക്കെ അടച്ചു. കോണി­യി­റ­ങ്ങാന്‍ തുടങ്ങു­മ്പോള്‍ മൂടി­ക്കെട്ടി നില്‍ക്കുന്ന മാനം കണ്ടു. കനത്ത ഒരു മഴയ്ക്കുള്ള പുറ­പ്പാ­ടാ­ണ്. തിരു­വാ­തിര ഞാറ്റു­വേ­ല­യാ­ണല്ലോ എന്ന് ഓര്‍മ്മി­ച്ചു. ജൂണ്‍ മാസം അവ­സാ­നിയ്ക്കുക­യാ­യി. ഇക്കൊല്ലം ഏറെ­ക്കുറെ എല്ലാ­യി­ടത്തും ഈ മാസം പകു­തി­യോടെ പാഠ­പു­സ്ത­ക­ങ്ങള്‍ എത്തി­ക്ക­ഴി­ഞ്ഞിരി­യ്ക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ കാല­താ­മസവും കോലാ­ഹ­ലവും ഇല്ല. തെറ്റു­കള്‍ ആവര്‍ത്തി­യ്ക്കാ­തി­രി­യ്ക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ അവസാനം ഇത്തിരി ശ്രദ്ധി­ച്ചി­രി­യ്ക്ക­ണം. പുതിയ വിദ്യാ­ഭ്യാ­സ­മന്ത്രി സി. രവീ­ന്ദ്ര­നാഥ് വിദ്യാ­ഭ്യാ­സ­വ­കുപ്പ് ഏറ്റെ­ടു­ത്ത­തോടെ പ്രതീ­ക്ഷ­കള്‍ വളര്‍ന്നി­ട്ടു­മുണ്ട്. രവീ­ന്ദ്രന്‍ മാഷടെ പുതു­ക്കാടാണ് എല്ലാ സ്കൂളു­കളും ഹൈടെക് ആയി­ക്ക­ഴിഞ്ഞ ഇന്ത്യ­യിലെ ആദ്യത്തെ നിയോ­ജ­മ­ണ്ഡ­ലം. അതാണ് ഞങ്ങ­ളു­ടെയും മണ്ഡ­ലം.

അപ്പോള്‍ ഒരു സംശയം തോന്നി: വിദ്യാ­ഭ്യാ­സ­രം­ഗ­മാകെ ഹൈടെക് ആയി­ക്ക­ഴി­ഞ്ഞാല്‍ എങ്ങ­നെ­യാ­യി­രിയ്ക്കും പാഠ­പു­സ്ത­ക­ങ്ങള്‍? എല്ലാം ഡിജി­റ്റല്‍ ആയി­ക്ക­ഴി­യു­മ്പോള്‍ ഇന്നുകാണുന്ന പോലുള്ള പാഠ­പു­സ്ത­ക­ങ്ങള്‍ ഉണ്ടാ­വാന്‍ വഴി­യില്ല. പൊതി­യാനും പേരെ­ഴു­താനും പേര­ച്ചവും വിന­യ­ച്ചവും എഴുതി വെയ്ക്കാനും പുസ്തകം ഇല്ലാ­തെ­യാ­വില്ലേ? മടി­യില്‍ വെയ്ക്കാന്‍, കൊണ്ടുനട­ന്നു വായി­യ്ക്കാന്‍, മണത്തു നോക്കാന്‍ പുസ്ത­ക­മി­ല്ലാത്ത ഒരു കാല­മാണോ വരു­ന്നത്?
കുട്ടി­കള്‍ക്ക് പാഠ­പു­സ്ത­ക­ത്തിന്റെ വാസന എന്തെ­ന്ന­റിയാത്ത ഒരു കാലം?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക