നിലാവ് തുണ്ടുകള്‍
പെയ്യാത്തൊരു വഴിയില്‍
മന്ദമൊരു തേരുരുളുന്നു
മണ്‍
കുടിലിന്നു നേര്‍ക്കു
കനിവൊഴുക്കുന്നു
മുനിഞ്ഞു കത്തുന്ന
കല്‍വിളക്കില്‍ എണ്ണ പകരുന്നു
കിനാവ് വീണുടഞ്ഞു നീലിച്ച
നീറ്റലില്‍
തേന്‍ പുരട്ടുന്നു
വരളുന്ന വേനല്‍ കാറ്റ്
കുളിര്‍ ശ്രാവണ ത്തെന്നലാക്കുന്നു
ജര തളര്‍ത്തിയ മൗനം
കടുക് വയലായി മഞ്ഞ പൂക്കുന്നു
മഞ്ഞു നിറയുന്ന
മനസ്സില്‍
ഉണരുന്നൂ, മൃദുരണിതങ്ങള്‍
മാറുന്നു പാഴ് മണ്‍ കുഴമ്പും
അമരവാണിയായി തന്നെ
ആരൊരാള്‍
രാജപാത വെടിഞ്ഞു മുള്ളുവീണ
മണ്‍വീഥി യില്‍ രഥമുരുട്ടുന്നു
ഋതുക്കളെ വിരല്‍ത്തുമ്പില്‍
നിശ്ചലമാക്കുന്നു
ഈറ്റക്കുഴലില്‍ രാഗസാഗരമൊഴുക്കുന്നു
പദചലനങ്ങള്‍ക്ക് ജതി
പാടുന്നു
കാലം കരിവിരലാല്‍ നിന്‍റെ
ചിത്രങ്ങള്‍ മായ്ക്കുന്നു
എങ്കിലും
കുഴല്‍ വിളി കേള്‍ക്കുന്ന മാത്രയില്‍
കുടില്‍ വെടിഞ്ഞെത്തി
നോക്കുന്നു
വെണ്‍ നര വീണ ജന്മങ്ങള്‍ !
ബിന്ദു ടിജി
ശരിയായ പേര്
ബിയാട്രിസ് ബിന്ദു.
സാക്രമെന്റോ, (കാലിഫോര്‍ണിയ) യില്‍ താമസം,
ഭര്‍ത്താവും
(ടിജി) രണ്ട് കുഞ്ഞുങ്ങളും.
വിദ്യാഭ്യാസം : എം ടെക്, തൃശ്ശൂര്‍ എഞ്ചിനീറിംഗ്
കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥിനി,
ജോലി: ഇലക്ട്രിക്കല്‍
എഞ്ചിനീയര്‍.
സാഹിത്യം കല : പിതൃ സ്വത്തായി ജന്മനാ കൂടെ ഉണ്ടായിരുന്നു എന്നു
വേണം കരുതാന്‍.
സ്വന്തം ലഘു നാടകങ്ങള്‍ (രചന , സംവിധാനം, അഭിനയം ) കുറെ എണ്ണം
അവതരിപ്പിച്ചു
പിന്നെ ഒരു ഷോര്‍ട്ട് ഫിലിമില്‍ അമ്മ വേഷം . പ്രേക്ഷകര്‍ കരഞ്ഞും
ചിരിച്ചും കെട്ടിപ്പിടിച്ചും
എന്‍റെ സൃഷ്ടികളും അഭിനയവും
സ്‌നേഹിച്ചു.
യൂട്യൂബില്‍ എന്‍റെ പേരില്‍ ചിലതുണ്ട്, ജീവിക്കുന്ന
തെളിവുകള്‍.
കവിത ജീവനായിരുന്നു. ഒരു നല്ല തുടക്കം തന്ന ഇ മലയാളിക്കു നന്ദി .
"ജീവിതം കാവ്യാത്മകം, കാവ്യം രസാത്മകം, സൃഷ്ടി ആനന്ദദായകം" ! അത്ര മാത്രം .