MediaAppUSA

ഞാന്‍ കണ്ട വിശുദ്ധനാട് (പത്താം ഭാഗം- ഒരു തീര്‍ത്ഥയാത്രയുടെ സമാപനം: ജോര്‍ജ്ജ് ഓലിക്കല്‍)

Published on 21 September, 2016
ഞാന്‍ കണ്ട വിശുദ്ധനാട് (പത്താം ഭാഗം- ഒരു തീര്‍ത്ഥയാത്രയുടെ സമാപനം: ജോര്‍ജ്ജ് ഓലിക്കല്‍)
ജോര്‍ദ്ദാന്‍, പാലസ്സ്റ്റീന്‍, ഇസ്രായല്‍ എന്നീ വിശുദ്ധനാടുകളിലുടെയുള്ള പത്തുദിവസം നീണ്‍ടുനിന്നതീര്‍ത്ഥയാത്രഅവസാനിക്കുകയാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അമേരിക്കയിലെ പെന്‍സില്‍വേനിയ, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നുമെത്തിയ നാല്പത് പേരടങ്ങിയ തീര്‍ത്ഥാടന സംഘംജോര്‍ദ്ദാനിലെഅമാനില്‍ കണ്‍ടുമുട്ടിയതുമുതലുള്ള പത്ത് ദിവസങ്ങളായിരുന്നു ഈതീര്‍ത്ഥയാത്ര.

ഓരോ നിയോഗങ്ങളുമായി സമയത്തിന്റെ പുര്‍ത്തികരണത്തില്‍ സംഭവിച്ച ഈ യാത്ര പുര്‍ണ്ണമായിരുന്നു.വാര്‍ദ്ധക്യത്തിലെത്തിയവരും, മദ്ധ്യവയസ്ക്കരും, യുവതിയുവാക്കളും, വൈദികരും അടങ്ങിയ വിവിധരംഗങ്ങളിലുള്ളവരുടെ സംഘമായിരുന്നു.

പത്താം ദിവസത്തെ യാത്രയുടെ അവസാനത്തില്‍ ഗൈഡായിരുന്ന ബിനോയി അച്ചന്റെയും മറ്റുവൈദികരുടെയും നിര്‍ദേശപ്രകാരം ബത്‌ലഹേമിലെ അാരത്ത് ഹോട്ടലിലെ ഹാളില്‍ ഒരുമിച്ചുകൂടി അനുഭവങ്ങള്‍ പങ്കുവച്ചു. തീര്‍ത്ഥയാത്രയും അനുഭവങ്ങളും അതായിരുന്നു വിഷയം.

ഒരുക്രൈസ്തവന്റെ ജീവിതത്തില്‍ സാധിക്കുമെങ്കില്‍ ഒരിക്കലെങ്കിലും നടത്തേണ്ട യാത്രയാണിതെന്ന് ഏവരിലും ബോദ്ധ്യമായ വികാരത്തോടെയാണ് ഓരോരുത്തരും അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചത്

കൊച്ചിയില്‍ നിന്നെത്തിയ റിട്ടയേര്‍ഡ്‌ഹെഡ്മാസ്റ്ററും വയലിനിസ്റ്റുമായ ആന്റണിസാറും സഹധര്‍മ്മിണിയും വാര്‍ദ്ധക്യത്തിന്റെ ക്ലേശങ്ങള്‍ വകവെയ്ക്കാതെഎല്ലാസ്ഥലങ്ങളിലും എത്തിചേരുകയും തന്റെ സെല്‍ഫോണ്‍ കാമറയില്‍ പകര്‍ത്തിയെടുത്ത ധന്യമൂഹുര്‍ത്തൂങ്ങളും അനവധി സെല്‍ഫികളും അടങ്ങിയ സെല്‍ഫോണ്‍ അവസാന ദിവസത്തെ യാത്രയില്‍ നഷ്ടപ്പെട്ടതിലുണ്‍ടായ വിഷമത്തേക്കാള്‍ ഏറെസംതൃപ്തി നല്‍കിയ അനുഭവങ്ങളാണ് തങ്ങളുടെ യാത്രയിലുടനീളം ഉണ്‍ടായതെന്ന് പറഞ്ഞപ്പോള്‍ പലരുടെയും കണ്ണുകളിറനണിഞ്ഞു.

ബാഗ്‌ളുരിലെ ഐ.റ്റി കമ്പനിയില്‍ ജോലിചെയ്യുന്ന ഫോര്‍ട്ടുകൊച്ചിയിലെ ആഗ്ലോ ഇന്ത്യന്‍ ഫാമിലിയില്‍പ്പെട്ട റെക്‌സണ്‍ റോഡ്രിഗസ് തന്റെ മാതാപിതാക്കളോടൊപ്പമാണ് എത്തിയിരുന്നത്. റെക്‌സണ്‍ന്റെ അമ്മ കൊച്ചിയില്‍ വച്ചുണ്‍ടായ ഒരുകാറപകടത്തില്‍ നിന്ന് അത്ഭുതകരമായിപ്പെട്ട സംഭവം വിവരിച്ചു. കാറുമുട്ടി നിലത്തുബോധം മറഞ്ഞുകിടന്നപ്പോള്‍ എതോഒരു പെണ്‍കുട്ടി തട്ടിയുണര്‍ത്തിയെന്നും മരണത്തിന്റെവക്കോളം എത്തിയതന്നെ ജീവതത്തിലേയ്ക്ക് തിരികെകൊണ്‍ടുവന്നത് പരിദ്ധ കന്യാമറിയത്തിന്റെ സാദൃശ്യത്തിലുള്ള പെണ്‍കുട്ടിയായിരുന്നെന്നും ബോധം തിരികെവന്നപ്പോള്‍ ആ കുട്ടിയെതിരക്കിയപ്പോള്‍ അങ്ങയൊരുകുട്ടിയെ അടുത്ത നിന്നവരാരും കണ്ടില്ലെന്നും പറഞ്ഞു, തന്നെ രക്ഷപ്പെടുത്തിയത് പരിദ്ധകന്യാമാതാവാണെന്ന് വിശ്വസിക്കുന്ന റെക്‌സണ്‍ന്റെ അമ്മ വിശുദ്ധ നാട്ടിലെത്തിയത് ഒരു നന്ദിപറയലിന്റെ ഭാഗമായിട്ടുകൂടിയായിരുന്നു.

തന്റെ അമ്മയോടൊപ്പം ഈ തീര്‍ത്ഥയാത്രയില്‍ പങ്കുകൊണ്ട സൗദിയില്‍ നേഴ്‌സായി ജോലിചെയ്യുന്ന ജെസ്‌ലിന്‍ എന്ന അങ്കമാലിക്കാരി പെണ്‍കുട്ടിയുടെ അമ്മയുടെ ഉത്‌സാഹവും കാര്യങ്ങള്‍ അറിയാനുള്ള ആകാംക്ഷയും ഒന്നുവേറെതന്നെയായിരുന്നു. ഗൈഡ് ബിനോയി അച്ചനൊപ്പംഓടിയെത്തി അച്ചന്‍പറയുന്നതെല്ലാം വള്ളിപുള്ളിവ്യത്യാസമില്ലാതെ ബുക്കില്‍ പകര്‍ത്തുന്നതുമെല്ലാം കൗതുകത്തോടെയാണ് വീക്ഷീച്ചത്, യാത്രക്കിടയില്‍ അവരുടെ ഭര്‍ത്താവിന്റെ സഹോദരന്‍ നാട്ടില്‍വച്ച്മരിച്ചവിവരം അറിഞ്ഞത് അവരില്‍അന്ം മ്ലാനതയുണ്‍ടാക്കിയെങ്കിലും ഈ യാത്ര ജീവതത്തെ മറ്റൊരുരീതിയില്‍കാണുവാനും ആത്മീയജീവതത്തിന് കൂടുതല്‍ ഉണര്‍വ്വേകുവാനും കാരണമായൈന്ന് അവര്‍ പറഞ്ഞു.

മറ്റൊരാള്‍ നാട്ടിലുണ്ടായ ഒരുവെടിക്കെട്ടപകടത്തില്‍ തന്റെ ഭര്‍ത്താവ് മരിച്ച സംഭവം വിവരിച്ചതുമെല്ലാം ഈതീര്‍ത്ഥയാത്രയിലുണ്‍ടായ വേറിട്ടഅനുഭവങ്ങളായിരുന്നു.

എഫ്.എ.സി.റ്റിയില്‍ എന്‍ജീനീയിറായിരുന്ന വിരിമിച്ച ഉദ്യോഗസ്ഥകുടുംബം മുന്നാറില്‍ ഏലത്തോട്ടമുള്ള തോമസും ഭാര്യയും,ജോണും, മിനി ബെര്‍ളിയും, ആലിസ് ദേവസിയും സേവ്യര്‍ നെല്‍സണും റീനയും, സ്കൂള്‍കുട്ടിയായ വക്കച്ചനും അവരുടെ തീര്‍ത്ഥാടനാനുഭവങ്ങള്‍ വിവരിച്ചതും ഈ യാത്ര തങ്ങളുടെ ജീവിതത്തെ എത്രമാത്രം സ്വാധീനിച്ചെന്നും ബൈബിളിനെപ്പറ്റിയും കര്‍ത്താവിന്റെ ദിവ്യരഹസ്യങ്ങളെപ്പറ്റിയും കൂടുതല്‍ അറിയാനുള്ള പ്രചോദനം ഉണ്‍ടായെന്നും ഇതുജീവിതത്തിനു വഴിത്തിരിവാകുമെന്നും പറഞ്ഞു.

ന്യൂയോര്‍ക്കില്‍ നിന്നെത്തിയ ജോണ്‍ പയ്യപ്പിള്ളിയും ഭാര്യ പുഷ്പയും ഈഗ്രൂപ്പില്‍ യാത്രചെയ്യുവാന്‍ സാധിച്ചതിലുള്ള നന്ദി അറിയിച്ചു. വിശുദ്ധ നാടിനെയുംഅവിടെഅരങ്ങേറിയ സംഭവങ്ങളെപ്പറ്റിയും അറിയുവാനുള്ള ആകാംക്ഷയില്‍ ഗൈഡ് പറയുന്ന കാര്യങ്ങള്‍ ജോണ്‍ പയ്യപ്പിള്ളി സുക്ക്ഷമതയോടെ കുറിച്ചുവയ്ക്കുന്നത് യാത്രയിലുട നീളംകാണാമായിരുന്നു.

ഫിലാഡല്‍ഫിയായില്‍ നിന്നെത്തിയ ഞങ്ങളില്‍ എന്റെ ഭാര്യ സെലിന്‍, സംഘര്‍ഷപൂരിതമായ ഈ നാട്ടിലൂടെയുള്ള യാത്ര സൂരക്ഷിതമാക്കിയതിനും ദെവകരങ്ങളാല്‍ സംരക്ഷിച്ചതിനും നന്ദിപറഞ്ഞു. ബാബുസാറും അമ്മണി സാറിനും ഇതൊരു പുതിയ അനുഭവമായിരുന്നെും കുരിശിന്റെവഴിയിലെ പ്രാര്‍ത്ഥനകള്‍ തങ്ങളുടെ വിശ്വാസജീവിതത്തെ തീവ്രമാക്കിയെന്നും ഇതുപോലുള്ള യാത്രകള്‍ ഇനിയും ഉണ്‍ടാകണമൊന്നും പറയുകയുണ്‍ടായി.

ആയിരത്തില്‍പ്പരം കുടുംബങ്ങളുള്ള ഇടവകയിലെ വികാരിയായ ഏബൂജിന്‍ അച്ചന്റെ ആദ്യത്തെ വിശുദ്ധ നാട്‌സന്ദര്‍ശനമായിരുന്നു ഇതെന്നും യേശുവിന്റെ കബറിടംസ്ഥിതചെയ്യുന്ന ദേവാലയത്തില്‍ ദിവ്യബലി അര്‍പ്പിക്കാന്‍ ലഭിച്ച അവസരം ജീവിതത്തിലെ ഏറ്റവും ഭാഗ്യപ്പെട്ട അനുഭവമായിരുന്നെന്ന് പറയുകയുണ്‍ടായി.

ആന്റണി അറയ്ക്കലച്ചന്റെ വാക്കുകളില്‍ഇതുപോലൊരു ഐക്യമുള്ള ഗ്രുപ്പിനോടൊപ്പം ഈ തീര്‍ത്ഥയാത്രയില്‍ പങ്കെടുക്കാന്‍ സാധിച്ചതിലുള്ള നന്ദി അറിയിച്ചു.

പത്തു ദിവസം ഈതീര്‍ത്ഥാടന ഗ്രൂപ്പിന്റെഗൈഡായി പ്രവര്‍ത്തിച്ച ബിനോയി അച്ചന് എല്ലാവരും നന്ദി പറഞ്ഞു. ഇസ്രായിലിലെ ഗവേഷണവിദ്യാര്‍ത്ഥിയായ അച്ചന്റെ ഈനാടിനെക്കുറിച്ചുള്ള അറിവും പാണ്ഡിത്യവും അപാരമായിരുന്നു.അത് ഈ യാത്രയ്ക്ക് വളരെയേറെ ഉപകരിച്ചു.

ബത്‌ലഹേമിലെ അരാരത്ത് ഹോട്ടലില്‍ നിന്നുള്ള വിഭവ സമൃദ്ധമായ അത്താഴത്തിനുശേഷം എല്ലാവരും തങ്ങളുടെ പെട്ടികള്‍ പാക്ക് ചെയ്യാനായി റൂമുകളിലേയ്ക്കു തിരിച്ചു. പിറ്റെ ദിവസംരാവിലെ പ്രഭാത ഭക്ഷണത്തിനുശേഷം കേരളത്തില്‍ നിന്നെത്തിയവര്‍ ഇസ്രായിലിന്റെയും പാലസ്റ്റീന്റെയും അതിര്‍ത്തികടന്ന് ജോര്‍ദ്ദാനിലെ അമാനിലേയ്ക്ക് പുറപ്പെട്ടു, അവിടെ നിന്ന് കേരളത്തിലേയ്ക്കും.

അമേരിക്കയില്‍ നിന്നെത്തിയഞങ്ങള്‍ക്ക് ഒരു പകല്‍കൂടി ഇവിടെകഴിയണം അതിനായി പേ്രത്യകസൗകര്യം ടൂര്‍ഓപ്പറേറ്റഴ്‌സ് ഒരുക്കിയിരുന്നു. രാവിലെ ഞങ്ങളെകൊണ്‍ടുപോകാനുള്ളവാനും ഗൈഡുംഎത്തി.

ഇസ്രായല്‍ മ്യൂസിയത്തിലേക്കായ്ക്ക് ഞങ്ങള്‍ പോയത് 1961 ല്‍ പണികഴിപ്പിച്ച ഈ മ്യൂസിയത്തില്‍ സഹസ്രാബ്ദങ്ങളിലൂടെയുള്ള ഇസ്രായല്‍ ജനതയുടെചരിത്രം ഉല്ലേഖനം ചെയ്ത ആയിരക്കണക്കിന് ചരിത്രാവിശിഷ്ടങ്ങള്‍ ഭദ്രമായിസൂക്ഷിച്ചിട്ടുണ്‍ട്. ഇവയില്‍ഏറ്റവും ആകര്‍ഷകമായിതോന്നിയത് പഴയ നിയമകാലഘട്ടത്തെപ്പറ്റിവ്യക്തമായ വിവരങ്ങള്‍ നല്‍കുന്ന ഡെഡ്‌സീസ്‌ക്രോള്‍ ആണ്്. തുകലില്‍ ആലേഖനം ചെയ്തഈ പുരാവസ്തുസന്ദര്‍ശകര്‍ക്കായി ചില്ലുകൂട്ടില്‍വച്ചിട്ടുണ്‍ട്. ഡെഡ്‌സീസ്‌ക്രോള്‍ കണ്‍ടെത്തിയതിനെ ക്കുറിച്ച് പ്രതിപാദിക്കുന്ന അരമണിക്കൂര്‍ നീളുന്ന ഡോക്ക്‌മെന്ററിയും പ്രദര്‍ശിപ്പിക്കുന്നുണ്‍ട്.

പൈലറ്റ്‌സ്റ്റോണ്‍ അഥവാ പീലാത്തോസിന്റെ കല്ല് മറ്റൊരു പ്രധാനപ്പെട്ട ചരിത്രാവിശിഷ്ടമാണ് ഏ.ഡി 26-36 വരെറോമായില്‍ നിന്നുള്ള ഗവര്‍ണ്ണറായിജൂതയ നാടുവാണിരുന്ന പീലാത്തോസിന്റെ പേര് കൊത്തിവച്ചിരിക്കുന്ന കല്ല് 1961-ല്‍ കേസറിയായില്‍ നിന്നാണ് കണ്‍ടെുത്തത്.

മ്യൂസിയത്തില്‍ നിന്ന് പുറത്തിറങ്ങിയാല്‍ രണ്‍ടാം ജറുസലേം ടെമ്പിള്‍ കാലഘട്ടത്തിലെ ജറുസലേം നഗരത്തിന്റെയും ഹേറോദ്‌രാജാവ് പണികഴിപ്പിച്ച ജറുസലേം ദേവാലയത്തിന്റെയും മിനിയേച്ചര്‍ ഉണ്‍ടാക്കിവച്ചിട്ടുള്ളത് കാണാന്‍ കൗതുകകരമാണ്.

മ്യൂസിയിത്തിലെ പുരാവസ്തുക്കള്‍കണ്‍ടശേഷം ജറുസലേമിലെ ഓള്‍ഡുസിറ്റിയില്‍ ഷോപ്പിംഗിനായി പുറപ്പെട്ടു. ലോകമെമ്പാടും നിന്നെത്തുന്ന വിശ്വാസികളുടെ വിശ്വാസത്തെ എങ്ങനെ മുതലെടുക്കാം എന്ന തത്വമാണ് ഇവിടെത്തെ കച്ചവടക്കാര്‍ സ്വീകരിച്ചിരിക്കുന്നത് എന്നുതോന്നത്തക്ക രീതിയിലുള്ള തന്ത്രങ്ങളാണ് ഇവര്‍ആവിഷ്ക്കരിച്ചിരിക്കുന്നത്.വിലപേശലിനുള്ള എല്ലാ സാദ്ധ്യതകളും ഉണ്‍ട്. പത്തു ഡോളര്‍
പറയുന്ന സാധത്തിന് അഞ്ച് ഡോളറില്‍ താഴെവിലയ്ക്ക് ലഭിക്കാം, ഇവിടെത്തെ മണ്ണും,ചെളിയും, വെള്ളവുംഇലകളുംഎല്ലാം വിശുദ്ധവസ്തുക്കളാക്കി മാറ്റിവിറ്റുകാശാക്കുകയാണ് ഇവിടെത്തെ ജൂതകച്ചവടക്കാര്‍, അതിനാല്‍ കബളിപ്പിക്കപെടാതിരിക്കാന്‍ ശ്രദ്ധിക്കുക.

ഷോപ്പിംഗിനു ശേഷംഇവിടെത്തെ പുരാതന റെസ്റ്റോറന്റുകളിലൊന്നായ അര്‍മേനിയന്‍ റെസ്റ്റോറന്റില്‍ നിന്നുള്ള മെഡിറ്ററേനിയന്‍ വിഭവങ്ങളടങ്ങിയലഞ്ച് കഴിച്ച്എയര്‍പ്പോര്‍ട്ടിലേക്കുള്ള മാര്‍ഗ്ഗമദ്ധ്യെ ബൈബിളില്‍ പറഞ്ഞിരിക്കുന്ന നല്ല കള്ളന്‍ "എന്നോടൊപ്പം നീയിന്ന് പറുദീസായിലായിരിക്കുമെന്ന്' കുരിശില്‍കിടന്നുകൊണ്‍ട്‌യേശു നല്ല കള്ളനോട് പറഞ്ഞത് ഓര്‍മ്മിക്കുക നല്ല കള്ളന്റെ പേരിലും ഇവിടെയൊരു പള്ളിയുണ്‍ട് അവിടെയും സന്ദര്‍ശിച്ച് പള്ളിയോടുചേര്‍ന്നുള്ള വൈനറിയില്‍ നിന്ന് ആ വളപ്പില്‍തന്നെ കൃഷിചെയ്തുണ്‍ടാക്കിയ മുന്തിരിയില്‍ നിന്ന് പാകപ്പെടുത്തിയെടുത്ത ശുദ്ധമായ ഒരുകുപ്പി വൈന്‍ വാങ്ങി ഒലിവു മരങ്ങളാല്‍ നിബിഡമായ പാര്‍ക്കിലെത്തി വൈന്‍ കുപ്പി പൊട്ടിച്ച് പത്തുദിവസം നീണ്‍ടുനിന്ന തീര്‍ത്ഥാടനത്തിന്റെ സമാപനം കുറിച്ചു.

ഡ്രൈവര്‍ ഞങ്ങളെ ബെന്‍ ക്യൂറിയന്‍ എയര്‍പ്പോര്‍ട്ടിലെത്തിച്ചു,ലോകത്തിലെഏറ്റവും നുതനമായ സുരക്ഷസംവിധാനങ്ങളുള്ളഎയര്‍പ്പോട്ടിലെ വളരെ കര്‍ശ്ശനമായ സുരക്ഷചെക്കപ്പ് കഴിഞ്ഞ്‌വിമാനം ഈസ്റ്റാംബൂളിലേയ്ക്കും അവിടെനിന്നും കണക്ഷന്‍ ഫളൈറ്റില്‍ ന്യൂയോര്‍ക്കിലേക്കും പുറപ്പെട്ടു.

പത്തു ദിവസത്തെ യാത്ര സ്മരണകള്‍ ഒന്നെന്നായി മനസ്സിലുടെ മിന്നിമറഞ്ഞു, ഓര്‍മ്മയില്‍ ഓമനിക്കുവാന്‍ ഒരുപിടി സുന്ദരമൂഹര്‍ത്തങ്ങള്‍ സമ്മാനിച്ച തീര്‍ത്ഥയാത്ര സംഘടിപ്പിച്ച മജൈ ട്രാവല്‍സിനും, യാത്രസുരക്ഷിതമാക്കിയതിന് ജഗദീശനും മനസ്സാല്‍ നന്ദി പറഞ്ഞു.

(സമാപിച്ചു)
ഞാന്‍ കണ്ട വിശുദ്ധനാട് (പത്താം ഭാഗം- ഒരു തീര്‍ത്ഥയാത്രയുടെ സമാപനം: ജോര്‍ജ്ജ് ഓലിക്കല്‍)ഞാന്‍ കണ്ട വിശുദ്ധനാട് (പത്താം ഭാഗം- ഒരു തീര്‍ത്ഥയാത്രയുടെ സമാപനം: ജോര്‍ജ്ജ് ഓലിക്കല്‍)ഞാന്‍ കണ്ട വിശുദ്ധനാട് (പത്താം ഭാഗം- ഒരു തീര്‍ത്ഥയാത്രയുടെ സമാപനം: ജോര്‍ജ്ജ് ഓലിക്കല്‍)ഞാന്‍ കണ്ട വിശുദ്ധനാട് (പത്താം ഭാഗം- ഒരു തീര്‍ത്ഥയാത്രയുടെ സമാപനം: ജോര്‍ജ്ജ് ഓലിക്കല്‍)ഞാന്‍ കണ്ട വിശുദ്ധനാട് (പത്താം ഭാഗം- ഒരു തീര്‍ത്ഥയാത്രയുടെ സമാപനം: ജോര്‍ജ്ജ് ഓലിക്കല്‍)ഞാന്‍ കണ്ട വിശുദ്ധനാട് (പത്താം ഭാഗം- ഒരു തീര്‍ത്ഥയാത്രയുടെ സമാപനം: ജോര്‍ജ്ജ് ഓലിക്കല്‍)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക