Image

പുനഃസമാഗമം! (കവിത: അനിത പണിക്കര്‍)

Published on 07 October, 2016
പുനഃസമാഗമം! (കവിത: അനിത പണിക്കര്‍)
ഒരുനീണ്ട കാത്തിരിപ്പിന്‍ അന്ത്യത്തില്‍
ഒരായിരം സ്വപ്നങ്ങള്‍തന്‍ ജന്മസാക്ഷാത്കാരത്തില്‍
ഒന്നായ ഉടലുകളും ഒന്നായ മനസ്സുകളും
ഒരുകൂട്ടം മിന്നാമിനുങ്ങുകളുടെ ചിറകേറി
തെളിവാനില്‍ പൊങ്ങിപ്പറക്കവേ..

എന്തേ നീ എന്നെ പിന്നിലാക്കി?
എന്നെമാത്രം പിന്നിലാക്കി വിദൂരതയിലേക്ക് ഊളിയിട്ടുപോയി?
എന്തേ നീ ഉയരങ്ങളിലേക്ക് പൊങ്ങിപ്പറന്നൂ?
ഉയരങ്ങളിലേക്ക് പൊങ്ങിപ്പറന്ന്!,
അപാരതയില്‍ മുങ്ങിമറഞ്ഞു?

ഒരു വെള്ളത്തുണിയാല്‍ അവര്‍ നിന്റെ മുഖം മറയ്ക്കുന്നു..
അതു തട്ടിയെറിഞ്ഞെറിഞ്ഞയ്യോ ഞാന്‍ തളര്‍ന്നുവീഴുന്നു..
നീലയാണു നിന്‍ ഇഷ്­ടനിറമെന്നു ഉറക്കെ കൂവുന്നഎന്നെ,
വെള്ള മതിയെന്നു പറഞ്ഞവര്‍
തള്ളിയകറ്റുന്നു!!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക