Image

2597 മൈല്‍ പറന്ന് വന്ന് റോഹി ശര്‍മ്മ വോട്ട് രേഖപ്പെടുത്തി

പി.പി.ചെറിയാന്‍ Published on 08 November, 2016
2597 മൈല്‍ പറന്ന് വന്ന് റോഹി ശര്‍മ്മ വോട്ട് രേഖപ്പെടുത്തി
കാലിഫോര്‍ണിയ: 'അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താതിരിക്കുകയോ' ഇന്ത്യന്‍ അമേരിക്കാ വിദ്യാര്‍ത്ഥിനിയായ രോഹി ശര്‍മക്ക് ചിന്തിക്കുവാന്‍ പോലും കഴിയുന്നില്ല.
627 ഡോളര്‍ വിമാനടിക്കറ്റെടുത്താണ് ശര്‍മ്മ വോട്ട് ചെയ്യുന്നതിന് മാസ്സസുചെറ്റ്‌സിലെകാംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ നിന്നും 2597 മൈല്‍ പറന്ന കാലിഫോര്‍ണിയായിലെ പോളിങ്ങ് ബൂത്തില്‍ എത്തി വോട്ടു രേഖപ്പെടുത്തിയത്.

പോസ്റ്റല്‍ വോട്ടു ചെയ്തത് നഷ്ടപ്പെട്ടത് മനസ്സിലാക്കിയ റോഹി ശര്‍മ്മ പല തവണ കാലിഫോര്‍ണിയ പോളിങ്ങ് ഓഫീസറുമായി ബന്ധപ്പെട്ടു മെയ്ല്‍ ഇന്‍ ബാലറ്റിന്റെ സമയപരിധി കഴിഞ്ഞതിനാല്‍ ഇത്തവണ വോട്ട് രേഖപ്പെടുത്താനായില്ല എന്ന മറുപടിയാണ് ഇവര്‍ക്ക് ലഭിച്ചത്.

ഹില്ലരിയുടെ ആരാധികയായ ശര്‍മ്മക്ക് വേറൊരു പോം വഴിയും ഉണ്ടായിരുന്നില്ല. കോളേജില്‍ നിന്നും അവധിയെടുത്ത് ജന്മസ്ഥലമായ കാലിഫോര്‍ണിയ പോളിങ്ങ് ഓഫീസറുമായി ബന്ധപ്പെട്ടു മെയ്ല്‍ ഇന്‍ ബാലറ്റിന്റെ സമയപരിധി കഴിഞ്ഞതിനാല്‍ ഇത്തവണ വോട്ട് രേഖപ്പെടുത്താനായില്ല എന്ന മറുപടിയാണ് ഇവര്‍ക്ക് ലഭിച്ചത്.

ഹില്ലരിയുടെ ആരാധികയായ ശര്‍മ്മക്ക് വേറൊരു പോംവഴിയും ഉണ്ടായിരുന്നില്ല. കോളേജില്‍ നിന്നും അവധിയെടുത്ത് ജന്മസ്ഥലമായ കാലിഫോര്‍ണിയായില്‍ എത്തി നവംബര്‍ 5ന് വോട്ട് രേഖപ്പെടുത്തുകയായിരുന്നു. വിമാന ടിക്കറ്റിനുള്ള ചിലവിലേക്ക് സഹപാഠികളില്‍ നിന്നും ചില സംഭാവനകള്‍ ലഭിച്ചിരുന്നു.

കാലിഫോര്‍ണിയാ സംസ്ഥാനം ആര്‍ക്കു ലഭിക്കുമെന്നുള്ള വേവലാതിയൊന്നും ശര്‍മ്മക്കില്ല. ഹില്ലരി തന്നെയായിരിക്കും അടുത്ത പ്രസിഡന്റാകുക എന്നാണ് റോഹി ശര്‍മ്മയുടെ ശുഭാപ്തിവിശ്വാസം ഇത്തവണ വോട്ടു രേഖപ്പെടുത്തിയതിലൂടെ ചരിത്രപ്രാധാന്യമുള്ള പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഭാഗഭാക്കാകുവാന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ത്ഥ്യമാണ് ശര്‍മ്മക്കുള്ളത്.

2597 മൈല്‍ പറന്ന് വന്ന് റോഹി ശര്‍മ്മ വോട്ട് രേഖപ്പെടുത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക