Image

പെണ്‍കുട്ടി (മിനികഥ: അനിതാ പണിക്കര്‍)

Published on 13 November, 2016
പെണ്‍കുട്ടി (മിനികഥ: അനിതാ പണിക്കര്‍)
അവള്‍ കരഞ്ഞു.
വാവിട്ട്, ആര്‍ത്തലച്ച്, മുടിവലിച്ച്
തലതല്ലികരഞ്ഞു.
അവര്‍ അവളെ കണ്ടില്ല, ഒന്നും കേട്ടില്ല.
അവള്‍ കരഞ്ഞവശയായി.
രാത്രിയുടെ എതോയാമത്തില്‍ അവളുടെ കരച്ചില്‍ ചിരിയിലേക്കു വഴുതി വീണു.
അവള്‍ ആര്‍ത്തു ചിരിച്ചു.
തലയറഞ്ഞു ചിരിച്ചു.
അവള്‍ ചിരിച്ചുകൊണ്ടേയിരുന്നു.
അവര്‍ അവളുടെ ചുറ്റും കൂടി.
കൈയ്യടിച്ചു. നിര്‍ത്തം ചെയ്തു. പാട്ടുകള്‍ പാടി.
കൂടെച്ചിരിച്ചു.
പെട്ടന്നവള്‍ ചിരി നിര്‍ത്തി അവരെ തുറിച്ചു നോക്കി.
അവരുടെ മുഖം കനത്തു. എന്തൊക്കെയോ പിറുപിറുത്തുകൊണ്ടവര്‍ പിരിഞ്ഞുപോയി.
അന്നവള്‍ ഉറങ്ങി. കരയാതെ ചിരിക്കാതെ ഉറങ്ങി.
വേണ്ടും ഉണരാന്‍ വേണ്ടി ഉറങ്ങി!
Join WhatsApp News
വിദ്യാധരൻ 2016-11-14 10:04:06
സ്ത്രീയെ മനസിലാകാതെ ഞാൻ
നട്ടംതിരിയുന്നെത്ര നാളായി
ചിരിച്ചിടും ചിലപ്പോൾ ഹസിച്ചിടും
നിൽക്കുന്ന നിൽപ്പിൽ വിധം മാറിടും
ആഞ്ഞടിക്കും കൊടുങ്കാറ്റുപോലെ
ഇടയ്ക്കിടെ കൊള്ളിയാൻ പിന്നിടി 
കരഞ്ഞിടും മഴപോലെ കണ്ണീരൊഴുക്കിടും
മാറോടു ചേർന്നുറങ്ങുമൊരു-
കൊച്ചു കുഞ്ഞിനെപ്പോൽ.
കുറ്റം പറയാനാവില്ല ട്രംപിനെ
മൂന്നു കെട്ടിയതിനൊരിക്കലും.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക