കിളികരയുന്നു! പതിവില്ലാതൊരു
ചെറുകിളിയെന്തു മൊഴിഞ്ഞീടുന്നു;
ആരുടെ ജനനം,
ആരുടെ മരണം
ആരുടെ ജീവിതചക്രവിതാനം?
നിളപറയുന്നു!
നിഴലുകളുരുകിയ
സായംസന്ധ്യ മയങ്ങീടുമ്പോള്‍
തേടിയതാകാം തവ കവിതകളില്‍
ചൂടിയ
പൂര്‍വ്വമഹീതലചരിതം.
തിരയുരചെയ്‌വൂ; പതിരുകളില്ലാ
ക്കഥപോലലിവോടതിരിന്‍
കദനം
പാടിയതാകാ,മുതിരും
വാക്കുകള്‍
പാലിച്ചീടേണ്ടതി,രതുമാകാം.
മകളോതിയതോ,
മലരുകള്‍തൂകിയ
കുളിര്‍മണമവനിയിലാകെപ്പടരാന്‍
വാടിയ വാടികളെഴുതിയ
കവിതക
ളീണത്തില്‍ക്കിളിചൊല്ലിയതാകാം.
മധുതിരയുന്നൊരു ചിത്രപതംഗം
മൂളിയ
കഥകളിഗീതംതന്നില്‍
വിധിവിളയാട്ടക്കനലെരിയിക്കും
പെരിയവനരുളിയ
വര;മതുമാകാം.
തരുനിരകള്‍തന്‍ തണലിലിരുന്നേന്‍
പെരുമകള്‍നീക്കിയ
കവിതകുറിക്കാന്‍
മുതിരുന്നേരങ്ങളിലീ
സ്വരജതി
യുയരാറുണ്ടതിമോഹനസാമ്യം.
നിരവധിയോര്‍മ്മകളുഴുതുമറിച്ചേ
നെഴുതിയ
പുതിയൊരുഹൃദയവികാരം
പരിണാമത്താലൊരുചെറുകിളിയാ
യരികിലണഞ്ഞേയ്ക്കാം
തവസ്മൃതിയില്‍!!
കാണാത്ത ദുഃഖത്തിൻ നീർചാലുകൾ കവേ.
ജീവിതം ദുഃഖപൂർണ്ണമല്ലപ്പഴും കാണണം തുടിക്കുന്ന
ജീവന്റെ പൊടിപ്പുകൾ ചെളികുണ്ടുകൾക്കുള്ളിലും