HOTCAKEUSA

എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ 35 ാമത് ക്രി്തുമസ് ആഘോഷം ഡിസംബര്‍ 25 ന്

ജീമോന്‍ റാന്നി Published on 20 December, 2016
എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ 35 ാമത് ക്രി്തുമസ് ആഘോഷം ഡിസംബര്‍ 25 ന്
ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ (ICECH) ആഭിമുഖ്യത്തില്‍ 35ാമത് ക്രിസ്തുമസ് ആഘോഷങ്ങള്‍ വിപുലമായ രീതിയില്‍ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ (2411, 5 th street, stafford, TX 77477) വച്ച് നടത്തപ്പെടുന്ന ആഘോഷ പരിപാടികള്‍ വൈകുന്നേരം 5 മണിക്ക് ആരംഭിക്കും.

മലങ്കര ഓര്‍ത്തഡോക്‌സ് സഭ സൗത്ത് വെസ്റ്റ് അമേരിക്ക ഭദ്രാസന അദ്ധ്യക്ഷന്‍ അഭിവന്ദ്യ അലക്‌സിയോസ് മാര്‍യൂസേബിയോസ് മെത്രാപ്പോലീത്താ ക്രിസ്തുമസ് സന്ദേശം നല്‍കും,

ഹൂസ്റ്റണിലെ 18 ഇടവകളില്‍ നിന്നുള്ള ഗായിക സംഘങ്ങള്‍ ആലപിക്കുന്ന ശ്രുതിമധുരമായ ക്രിസ്തുമസ് ഗാനങ്ങളോടൊപ്പം ഈ ഇടവകകളിലെ കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന വൈവിദ്യമാര്‍ന്ന പരിപാടികളും ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടും.

ഈ വര്‍ഷത്തെ സ്‌തോത്ര കാഴ്ചയില്‍ നിന്നും സമാഹരിക്കുന്ന തുക പത്തനംതിട്ടയിലെ സെന്റ് മേരീസ് കാരുണ്യഭവനു നല്‍കുന്നതാണെന്ന് അറിയിച്ചു.

ജാതി മത സഭാ വ്യത്യാസമന്യേ ഹൂസ്റ്റണിലെ എല്ലാ മലായാളി സുഹൃത്തുക്കളെയും ഈ ക്രിസ്തുമസ് ആഘോഷത്തിലേക്ക് ക്ഷണിക്കുന്നുവെന്ന് ഭരവാഹികള്‍ അറിയിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്ക്: വെരി. റവ. സഖറിയാ പുന്നൂസ് കോര്‍ എപ്പിസ്‌ക്കോപ്പാ(പ്രസിഡന്റ്)- 281 261 1127
                         രവി വര്‍ഗ്ഗീസ് പുറിമൂട്ടില്‍(സെക്രട്ടറി)- 281 499 4593
                         മോസസ് പണിക്കര്‍(ട്രഷറര്‍)- 832 818 3349
                         റവ. കെ. ബി. കുരുവിള(പി. ആര്‍. ഒ)- 281 636 0327
                         അനൂപ് ഏബ്രഹാം(പ്രോഗ്രാം കോര്‍ഡിനേറ്റര്‍)- 727 255 3650


ജീമോന്‍ റാന്നി

എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ 35 ാമത് ക്രി്തുമസ് ആഘോഷം ഡിസംബര്‍ 25 ന്
GEORGE V 2016-12-21 08:43:53
എല്ലാ വർഷവും ക്രിസ്തുമസ് പുതുവത്സരം ആകുമ്പോൾ അമേരിക്കയിൽ കണ്ടു വരുന്ന ഒരു ചടങ്ങാണ് ആണ് എക്യുമെനിക്കൽ ക്രിസ്ത്യൻ സംഗമം. കേരളത്തിലെ എല്ലാ ക്രിസ്ത്യൻ വിഭാഗത്തിലെയും തിരുമേനിമാരും അച്ചന്മാരും ഒന്നിച്ചു ഒരു വേദിയിൽ കൂടുന്നു. യേശുവിന്റെ മഹത്തത്വത്തെപ്പറ്റി ഘോര ഘോരം മത്സരിച്ചു പ്രസംഗിക്കും. പര്സപരം പുകഴ്താൻ ആണ് കൂടുതൽ സമയവും ചിലവാക്കുന്നത്. ക്രിസ്ത്യാനികൾ ഒന്നുച്ചു നിൽകേണ്ടതിന്റെ ആവശ്യം ഏറ്റവും കൂടുതൽ ഉള്ള സമയം ആണെന്നും ഉൽഘോഷിക്കും. പരസ്പരം ആലിംഗനം ചെയ്യും, എന്നിട്ടു   വയറു നിറച്ചു ശാപ്പാടും. പത്രത്തിൽ ഫോട്ടോയും.  
പുറത്തേക്കു ഇറങ്ങിയാൽ വീണ്ടും പഴയപടി. നമ്മളാണ് ഒറിജിനൽ ബാക്കി എല്ലാം ഡ്യൂപ്ലിക്കേറ്റ്. ഇതര വിഭാഗത്തിൽ നിന്നും ഒരു വിവാഹാലോചന വന്നാൽ ആദ്യം മുടക്കു പറയുന്നത് ഈ പുരോഹിതർ ആണെന്നതാണ് കഷ്ടം. അത് ചോദിച്ചാൽ പറയും നമ്മുടെ പൂർവ പിതാക്കൻമാർ  പരിപാലിച്ചു പോന്നതൊന്നും നമുക്ക് തിരുത്താൻ അവകാശം ഇല്ല.  അതൊക്കെ കൊടിയ പാപങ്ങളുടെ പട്ടികയിൽ പെടും. അന്യോന്യം കേസും അടിയും മുദ്രാവാക്യം വിളിയും കൊലപാതകത്തിന് വരെ കൂട്ടുനിന്നവരെയും ഇക്കൂട്ടത്തിൽ കാണാം. 

 ക്രിസ്തു പറഞ്ഞ രീതിയിൽ പരസ്പരം ആത്മാർത്ഥമായി സ്നേഹിക്കാൻ പഠിപ്പിക്കാൻ  എന്തെ ഈ വൈദികർക്ക് സാധിക്കുന്നില്ല.  എക്യുമെനിക്കൽ എന്ന കോപ്രായം കാണിക്കുന്ന സമയവും പണവും ഏതെങ്കിലും നല്ല കാര്യത്തിന് വിനിയോഗിക്കു.  ക്രിസ്തുമസ് പുതുവത്സരാശംസകൾ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക