StateFarm

ഡാളസ്സ് കേരള അസ്സോസിയേഷന്‍ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം ജനുവരി 7 ന്

പി. പി. ചെറിയാന്‍ Published on 02 January, 2017
ഡാളസ്സ് കേരള അസ്സോസിയേഷന്‍ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം ജനുവരി 7 ന്
ഡാളസ്സ്: കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ്സ് ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ജനുവരി 7 ശനിയീഴ്ച സംഘടിപ്പിക്കുന്നു.

ഗാര്‍ലന്റ് സെന്റ് തോമസ് കാത്തലിക്ക പാരിഷ് ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ കേരള അസ്സോസിയേഷന്‍ മുന്‍ പ്രസിഡന്റും, രംഗത്തെ സജ്ജീവ പ്രവര്‍ത്തകയുമായ രമണി കുമാര്‍ ക്രിസ്തുമസ് സന്ദേശം നല്‍കും. അസ്സോസിയേഷന്‍ സംഘടിപ്പിച്ച സ്‌പെല്ലിംഗ് ബി സ്പീച്ച് മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാന ദാനവും തദ്ദവസരത്തില്‍ നല്‍കുന്നതാണ്. വിവിധ കലാപരിപാടികളും ക്രിസ്തുമസ് ഗാനങ്ങളും ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

എല്ലാവരേയും പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി, റോയ് കൊടുവത്ത് അറിയിച്ചു.


പി. പി. ചെറിയാന്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക