Image

വാഷിംഗ്ടണ്‍ ഡിസിയില്‍ ശക്തമായ ഇന്ത്യന്‍ സാന്നിധ്യം

പി. പി. ചെറിയാന്‍ Published on 05 January, 2017
വാഷിംഗ്ടണ്‍ ഡിസിയില്‍ ശക്തമായ ഇന്ത്യന്‍ സാന്നിധ്യം
വാഷിംഗ്ടണ്‍ ഡി.സി.: നവംബര്‍ 8ന് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ യു.എസ് സെനറ്റില്‍ ആദ്യമായി ഇന്ത്യന്‍ സാന്നിധ്യം അറിയിച്ച കമല ഹാരിസ് (കാലിഫോര്‍ണിയ), യു.എസ് ഹൗസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അമി ബീറ (കാലിഫോര്‍ണിയ), രാജ കൃഷ്ണമൂര്‍ത്തി (ചിക്കാഗൊ), പ്രമീള ജയ്പാല്‍ (വാഷിംഗ്ടണ്‍), റോ ഖന്ന (കാലിഫോര്‍ണിയ) എന്നിവര്‍ ജനുവരി 3ന് വാഷിംഗ്ടണ്‍ ഡി.സിയില്‍ നടന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു.

ഇന്ത്യന്‍ പാരമ്പര്യം ഉള്‍കൊള്ളുന്ന അഞ്ചുപേരും അമേരിക്കന്‍ രാഷ്ട്രീയ മുഖ്യധാരയില്‍ സാന്നിധ്യവും പ്രാഗല്‍ഭ്യവും തെളിയിച്ചവരാണ്.

റിപ്പബ്ലിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംമ്പിന്റെ നയങ്ങളെ നഖശിഖാന്തം എതിര്‍ക്കുന്ന കമല ഹാരിസ് ട്രംമ്പിനെതിരെ പരസ്യമായി പ്രഖ്യാപനം നടത്തി കഴിഞ്ഞു.

അമി ബേര  (51) യു.എസ് കോണ്‍ഗ്രസ്സിലേക്ക് മൂന്നാമതും തിരഞ്ഞെടുക്കപ്പെട്ടതോടെ 60 വര്‍ഷം മുമ്പു യു.എസ് കോണ്‍ഗ്രസ്സിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വംശജന്‍ ധലിപ് സിങ്ങ് സന്ധുവിന്റെ റിക്കാര്‍ഡിനൊപ്പം എത്തി.

വാഷിംഗ്ടണ്‍ ഡിസിയില്‍ ശക്തമായ ഇന്ത്യന്‍ സാന്നിധ്യംവാഷിംഗ്ടണ്‍ ഡിസിയില്‍ ശക്തമായ ഇന്ത്യന്‍ സാന്നിധ്യംവാഷിംഗ്ടണ്‍ ഡിസിയില്‍ ശക്തമായ ഇന്ത്യന്‍ സാന്നിധ്യംവാഷിംഗ്ടണ്‍ ഡിസിയില്‍ ശക്തമായ ഇന്ത്യന്‍ സാന്നിധ്യംവാഷിംഗ്ടണ്‍ ഡിസിയില്‍ ശക്തമായ ഇന്ത്യന്‍ സാന്നിധ്യം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക