Image

ഇരട്ട തലയുള്ള ലക്കി ഓര്‍മ്മയായി

പി. പി. ചെറിയാന്‍ Published on 05 January, 2017
ഇരട്ട തലയുള്ള ലക്കി ഓര്‍മ്മയായി
കെന്റക്കി: ശാസ്ത്ര ലോകത്തില്‍ അത്ഭുത പ്രതിഭാസമായി മാറി 108 ദിവസം ജീവിച്ച് പുതിയ റിക്കാഡിട്ട ലക്കി എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന ഇരട്ട തലയും നാലുകണ്ണും ഉള്ള പശുക്കിടാവ് ഓര്‍മ്മയായി.

ടെയ്‌ലര്‍ കൗണ്ടിയില്‍ മെക്കമ്പില്‍ കുടുംബത്തിലാണ് ലക്കി പിറന്നു വീണത്. ദൈവാനുഗ്രഹം വീട്ടില്‍ ഉണ്ടായി എന്നു പറഞ്ഞ് ലക്കി എന്ന പേരാണ് ഇവര്‍ നല്‍കിയത്.

ജനുവരി 2ന് ലക്കി ചാകുന്നതിനു മുമ്പ് പത്തുമിനിട്ട് നേരം പ്രത്യേക ശബ്ദം പുറപ്പെടുവിച്ചതായി അദ്ധാപിക കൂടിയായ ബ്രാന്‍ഡി മെക്കാമ്പില്‍ പറഞ്ഞു.

ലക്കിയുടെ ചികിത്സക്കായി പിറന്നുവീണ തിയ്യതി മുതല്‍ ആയിരകണക്കിന് ഡോളറാണ് മൃഗസ്‌നേഹികള്‍ സംഭാവന നല്‍കിയത്. ചാകുന്നതിന് മുമ്പ് സി.ടി. സ്‌കാന്‍ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ക്കു വിധേയമായിരുന്നു. നൂറുകണക്കിനാളുകളാണ് ലക്കിയെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നത്. 2016 സെപ്റ്റംബരില്‍ ജനിച്ച് 108 ദിവസം ജീവിച്ചുവെന്നത് അത്ഭുതമാണെന്ന് വെറ്റനെറി ഡോക്ടര്‍മാര്‍ പറയുന്നു. സാധാരണ രണ്ടോ മൂന്നോ ദിവസമാണ് ആയുസ്സ്. ഇതിനുമുമ്പ് ഇതുപോലുള്ള പശുക്കിടാവ് 40 ദിവസം ജീവിച്ചിരുന്നുവെന്നതാണ് റിക്കാര്‍ഡുകള്‍ സൂചിപ്പിക്കുന്നത്. ലക്കിയുടെ പേരില്‍ ലഭിച്ച സംഭാവനകള്‍ ചാരിറ്റബിള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്ന് ഉടമസ്ഥര്‍ പറഞ്ഞു.

ഇരട്ട തലയുള്ള ലക്കി ഓര്‍മ്മയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക