StateFarm

മൂന്ന് പേരെ വെടിവെച്ചു കൊലപ്പെടുത്തിയ പാക്കിസ്ഥാനിയെ അറസ്റ് ചെയ്തു

പി. പി. ചെറിയാന്‍ Published on 06 January, 2017
മൂന്ന് പേരെ വെടിവെച്ചു കൊലപ്പെടുത്തിയ പാക്കിസ്ഥാനിയെ അറസ്റ് ചെയ്തു
കലിഫോര്‍ണിയ: സാമ്പത്തിക വിഷയത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ കുടുംബാംഗങ്ങളില്‍പ്പെട്ട മൂന്ന് പേരെ വെടിവെച്ചു കൊലപ്പെടുത്തുകയും ഒരാളെ ഗുരുതരമായി പരിക്കേല്പിക്കുകയും ചെയ്ത എഴുപത്തിമൂന്നുകാരനായ പാക്കിസ്ഥാന്‍ വംശജനെ റഫാണ്ടാന പൊലീസ് അറസ്റ്റ് ചെയ്തതായി ജനുവരി 4ന് നടത്തിയ പത്രസമ്മേളനത്തില്‍ പൊലീസ് സര്‍ജന്റ് കെവിന ഗൊല്‍റ്റാര അറിയിച്ചു.

ജനുവരി 4ന് യാത്രയ്ക്ക് തയ്യാറായിരുന്ന കുടുംബാംഗങ്ങളാണ് അംഗിള്‍ എന്ന് പറയപ്പെടുന്ന അലി സഫറിന്റെ വെടിയേറ്റ് മരിച്ചത്. എല്ലാവരും ഉറങ്ങി കിടക്കുന്ന സമയത്തായിരുന്നു വെടിവെപ്പുണ്ടായത്. സംഭവം നടന്ന ദിവസത്തിന്റെ തലേ രാത്രിയാണ് അലി ഇവര്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയത്.

രണ്ടു സ്ത്രീകളും ഒരു പുരുഷനുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം സ്ഥലത്തെത്തിയ പൊലീസ് തോക്കേന്തി നിന്നിരുന്ന അലിയോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. അനിഷ്ട സംഭവങ്ങള്‍ ഒന്നും ഇല്ലാതെ പൊലീസിന് അലി കീഴടങ്ങി. വെടിവെപ്പിനിടയില്‍ വീട്ടില്‍ നിന്നും രക്ഷപ്പെട്ട ഒരു സ്ത്രീയാണ് വിവരം പൊലീസിനെ അറിയിച്ചത്. മരിച്ചവരെ കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്. രണ്ട് മുറികളുള്ള അപ്പാര്‍ട്ട്‌മെന്റില്‍ എത്ര പേര്‍ താമസിച്ചിരുന്നുവെന്ന് അറിയില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. 


പി. പി. ചെറിയാന്‍

മൂന്ന് പേരെ വെടിവെച്ചു കൊലപ്പെടുത്തിയ പാക്കിസ്ഥാനിയെ അറസ്റ് ചെയ്തു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക