StateFarm

ഡാളസ്സ് കേരള അസ്സോസിയേഷന്‍ ടാക്‌സ് സെമിനാര്‍ ജനുവരി 21 ന്

പി. പി. ചെറിയാന്‍ Published on 11 January, 2017
ഡാളസ്സ് കേരള അസ്സോസിയേഷന്‍ ടാക്‌സ് സെമിനാര്‍ ജനുവരി 21 ന്
ഗാര്‍ലന്റ് (ഡാളസ്സ്): കേരള അസ്സോസിയോഷനും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററും സംയുക്തമായി ഡാളസ്സില്‍ ടാക്‌സ് സെമിനാര്‍ സംഘടിപ്പിക്കുന്നു.

ജനുവരി 21 ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3.30 മുതല്‍ ഗാര്‍ലന്റ് ബെല്‍റ്റ ലൈനിലുള്ള കേരള അസ്സോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളിലാണ് സെമിനാര്‍. പ്രവേയസനം സൗജന്യമാണ്.

ഡാളസ്സ് ഫോര്‍ട്ട് വര്‍ത്തിലെ പ്രമുഖ സി. പി. എ ഹരിപിള്ളയാണ് സെമിനാറില്‍ പ്രബന്ധം അവതരിപ്പിക്കുന്നത്. ടാക്‌സ് റിട്ടേണിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഹരിപ്പിള്ള മറുപടി നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷിജു അബ്രഹാം- 214 929 3570
                          റോയ് കൊടുവത്ത്- 927 569 7165


പി. പി. ചെറിയാന്‍

ഡാളസ്സ് കേരള അസ്സോസിയേഷന്‍ ടാക്‌സ് സെമിനാര്‍ ജനുവരി 21 ന്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക