Lawson Travels

അഞ്ചു വയസ്സുകാരിയുടെ മൃതദേഹം ചൈനീസ് റസ്റ്റോറന്റില്‍ ; മാതാപിതാക്കള്‍ അറസ്റ്റില്‍

പി. പി. ചെറിയാന്‍ Published on 12 January, 2017
അഞ്ചു വയസ്സുകാരിയുടെ മൃതദേഹം ചൈനീസ് റസ്റ്റോറന്റില്‍ ; മാതാപിതാക്കള്‍ അറസ്റ്റില്‍
ഒഹായൊ:  ജനുവരി 9 തിങ്കളാഴ്ച മുതല്‍ കാണാതായതായതായി മാതാപിതാക്കള്‍ റിപ്പോര്‍ട്ട് ചെയ്ത 5 വയസ്സുകാരി മകളുടെ മൃതദേഹം ഇവര്‍ നടത്തിയിരുന്ന ചൈനീസ് റസ്റ്റോറന്റില്‍ നിന്നും പൊലീസ് ചൊവ്വാഴ്ച വൈകിട്ട് കണ്ടെടുത്തു. തിങ്കളാഴ്ച വൈകിട്ട് റസ്റ്റോറന്റിന് പുറകിലേക്ക് പോയ കുട്ടിയെ കാണാനില്ലെന്നു മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസും കുടുംബാംഗങ്ങളും പരിസരവാസികളും കുട്ടിക്കു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ചുറ്റുപാടും തിരഞ്ഞുവെങ്കിലും കണ്ടെത്താനായില്ല.

ഇതിനിടയിലാണ് റസ്റ്റോറന്റ് ജനാല ബ്രൗണ്‍ പേപ്പര്‍ വച്ചു മറച്ചതായി പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പരിശോധന നടത്തി മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

മാതാവ് മിംഗ്മിംഗ് പെന്‍ മുഷ്ഠിച്ചുരുട്ടി മുഖത്ത് തുടര്‍ച്ചയായി ഇടിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി നിലത്തു വീഴുകയായിരുന്നു. പിതാവ് ലിയാംഗ് ചെന കുട്ടിയുടെ വായിലൂടെ പുറത്തേയ്‌ക്കൊഴുകിയ പച്ച ദ്രാവകം തുടച്ചു നീക്കി സിപിആര്‍ നല്‍കാന്‍ ശ്രമിച്ചുവെങ്കിലും ഇതിനകം മരണം സംഭവിച്ചിരുന്നു.

ഇരുവരും ചേര്‍ന്ന് കുട്ടിയെ തുണിക്കുള്ളില്‍ പൊതിഞ്ഞു ജാക്‌സണ്‍ ടൗണ്‍ ഷിപ്പുലുള്ള ഫാമിലി റസ്റ്റോറന്റില്‍ സൂക്ഷിക്കുകയായിരുന്നു.മാതാവിന്റെ പേരില്‍ കൊലകുറ്റത്തിനും പിതാവ് സംഭവം മറച്ചു വച്ചതിനും പൊലീസ് അറസ്റ്റ് ചെയ്തു സ്റ്റാര്‍ക്ക് കൗണ്ടി ജയിലിലടച്ചു 5 മില്യണ്‍ ഡോളറിന്റെ ജാമ്യമാണ് കോടതി അനുവദിച്ചിരിക്കുന്നത്. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം മാത്രമേ മരണ കാരണം വ്യക്തമാകൂ എന്ന് അധികൃതര്‍ അറിയിച്ചു.


പി. പി. ചെറിയാന്‍

അഞ്ചു വയസ്സുകാരിയുടെ മൃതദേഹം ചൈനീസ് റസ്റ്റോറന്റില്‍ ; മാതാപിതാക്കള്‍ അറസ്റ്റില്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക