നട്ടുച്ചപോലെ കത്തും സത്യങ്ങള്‍
കൂരമ്പുകളായ്
ചരിത്രപഠിതാക്കളെ
സര്‍വാംഗം
പൊതിയുങ്കെിലും;
സുഖനുണകള്
ആ കനല് സത്യങ്ങളെ
ആസനമുളയാം അരയാല്‍
മരമാക്കി
ചിലയ്ക്കും പത്രങ്ങള്‍ നിറച്ചു.
നാണം നമുക്കിനിയും
കൂട്ടിണയാകയാല്,
നാം നുണകളോടു
പൊരുതിത്തോല്ക്കും,
സത്യശരങ്ങളേറ്റു
വാങ്ങും,
ശരശയ്യതീര്ത്തതില് ചോരവാര്‍ന്ന്
അമ്മയെ നേരിനെ വിളിയ്ക്കും,
ഭൂഗര്ഭത്തിന്നുറവു തേടും,
സ്നേഹദാഹം തീര്ത്തുത്തരായനം പൂകും.