Image

മാപ്പേകിടൂ...(കവിത: മോളി റോയ്)

Published on 04 February, 2017
മാപ്പേകിടൂ...(കവിത: മോളി റോയ്)
ഇരുളും വെളിച്ചവും വേർതിരിച്ചീടുമാ —
മിഴികളേ ഞങ്ങള്‍ക്കു മാപ്പേകിടൂ
ഒരു തുണ്ടുവെട്ടത്തിനായങ്ങു കേഴവേ
ഇരുളിന്റെ മക്കളാം നിഴലുകള്‍— ചുറ്റിഌം
പരിഹസിച്ചാർത്തു തിമിർത്തു ചിരിച്ചുവോ 

പീഢനമേല്‍ക്കവേ മേനി പിടയുന്നു
തഌവിന്റെ ഓരോ അണുവും—
തളരുന്നു
രാത്രീ അനന്തമായെന്റെ മുന്‍പില്‍
ഏകനായ്‌ മൂകമായീയിരുട്ടില്‍ അലിവോടെ നോക്കീയോരേതോ—
കിനാവെന്നെ
ഭൂതകാലത്തിന്റെ തേരിലേറ്റി
കുഞ്ഞായിരുന്നപ്പോള്‍ പൊന്നുമ്മ—
നല്‍കിയെന്‍ അമ്മ പഠിപ്പിച്ച— ആദ്യാക്ഷരങ്ങളില്‍ —
ചുറ്റിലും നോക്കുകില്‍ കാണുമെന്നോമനേ
ഉറ്റവരില്ലാത്തവർ നിന്റെ സോദരർ
കൈവെടിഞ്ഞീടല്ലവരെയൊരിക്കലും
കൈീട്ടി സ്വാന്ത്വനമേകിടേണം
നീയവർക്കാലംബമായീടേണം

പിന്‍തിരിഞ്ഞൊന്നു ഞാന്‍— നോക്കിയോരെന്‍ പാത
പുണ്യമാർന്നീടുന്നീ ജന്‍മമോ— ധന്യമായ്‌ 
പ്രത്യാശയാം പടവാളുമായ്‌— ഞാനെന്റെ
യുദ്ധക്കളത്തിലിന്നേകനാണ്‌
മറവിതന്‍ മാറാലയാലെന്നെ മൂടല്ലെ
മമസോദരങ്ങളേ പ്രിയഗേഹമേ

മൂകമായ്‌ തേങ്ങുന്നു ഈ— ജന്‍മഭൂമിയും
അങ്ങയെയോർത്തൊരീ മണ്ണിന്റെ—
മക്കളും

നിശ്‌ചിതം അന്ത്യമീ നന്‍മ ജയിച്ചിടും
സ്വർഗമീയാഗത്തിഌത്തരം നല്‍കിടും.
മാപ്പേകിടൂ...(കവിത: മോളി റോയ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക