Image

രതിഭാവം (കവിത: വാസുദേവ് പുളിക്കല്‍)

Published on 05 March, 2017
രതിഭാവം (കവിത: വാസുദേവ് പുളിക്കല്‍)
സംഭോഗത്തിന്‍ വിഭിന്ന പോസുകള്‍
വിസ്തരിക്കും വാഝായനന്റെ കാമശാസ്ത്രം
രചിക്കപ്പെട്ടതിന്‍ പശ്ചാത്തലം
ശിവപാര്‍വ്വതിമാര്‍ തന്‍ ഉല്ലാസക്രീഡയോ?
നാണത്തില്‍ കുണുങ്ങി നക്ഷത്രങ്ങള്‍ പോലും
കണ്ണു ചിമ്മുമാ കാമകേളീ രംഗം
മൂടല്‍ മഞ്ഞിനിടയിലൂടെ സൂത്രത്തില്‍
വാഝായനന്‍ കണ്ടാസ്വദിച്ചുവോ?

സംഭോഗത്തിന്‍ സുഖാനുഭൂതി
സ്ത്രീക്കോ പുരുഷനോ കൂടുതല്‍?
ധര്‍മ്മപുത്രരുടെ മുത്തശ്ശനോടുള്ള
പഴയയീ ചോദ്യമിപ്പോഴും പ്രസക്തം
രതിയുടെ ഈ രണ്ടു തലങ്ങള്‍
താരതമ്യം ചെയ്യാന്‍ വേണം സ്വാനുഭവം
ജീവിതത്തിലതസാധ്യമെങ്കിലും

സ്ഥാപിക്കാനുദിച്ചു വ്യാസ ബുദ്ധിയിലൊരു കഥ
നൂറാണ്‍മക്കളുടെ പിതാവാകും രാജാവ്
കാനനത്തടാകത്തില്‍ മുങ്ങിയുണര്‍ന്നപ്പോള്‍
ദേവേന്ദ്രന്റെ ചതിയില്‍ സ്ത്രീയായ് മാറി.
നൂറ് പെണ്‍മക്കളെ പ്രസവിച്ച രാജാവിനോട്
ദേവേന്ദ്രന് വീണ്ടുമടങ്ങാത്ത പക.
ദേവേന്ദ്രന്റെ തന്ത്രത്തില്‍ കുടുങ്ങി
മക്കളെല്ലാം വെട്ടി മരിച്ചു

വ്യഥിതയായ പെണ്‍രാജാവില്‍
കൃപാലുവായ് ദേവേന്ദ്രന്‍ സാന്ത്വനമായ്
നല്‍കി മക്കള്‍ക്കെല്ലാം പുനര്‍ജന്മം.
സ്ത്രീപുരുഷാവസ്ഥയിലേതഭികാമ്യം?
“സ്ത്രീജീവിതം തന്നെ ധന്യം
സ്ത്രീഭോഗവും പുരുഷഭോഗവുമാസ്വദിച്ച
എനിക്കു മധുരതരം സ്ത്രീഭോഗം”

രാജാവിന്റെ മറുപടി ഇന്ദ്രനെന്നപോല്‍
പലര്‍ക്കുമൊരു പുതിയയറിവാകാം.
സ്ത്രീയെയുയര്‍ത്തിക്കാട്ടിയ വ്യാസനോട്
പുരുഷ വര്‍ഗ്ഗത്തിനുണ്ടാവാം പരിഭവം.
ഇതൊരു മനഃശാസ്ത്രം!
രതിഭാവം (കവിത: വാസുദേവ് പുളിക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക