MediaAppUSA

കൃപാരസം(കവിത : വാസുദേവ് പുളിക്കല്‍)

വാസുദേവ് പുളിക്കല്‍ Published on 04 May, 2017
കൃപാരസം(കവിത : വാസുദേവ് പുളിക്കല്‍)
കാനന സരോവരത്തില്‍ തണ്ണീര്‍ കുടിക്കും മാന്‍പേടതന്‍
മൃദുലചര്‍മ്മത്തിലേക്കാഴ്ന്നിറങ്ങി
വ്യാഘ്രത്തിന്‍ കൂര്‍ത്തുമൂര്‍ത്ത നഖങ്ങള്‍.
ഒന്നു മറ്റൊന്നിന്നാഹാരമിതു
ജന്തുലോകത്തിലനിവാര്യം.

മഹാത്മാക്കളോതിതന്ന
അഹിംസാമന്ത്രങ്ങള്‍ കാറ്റില്‍ പറത്തി
മൃഗീയമായ് ഹിംസയെ പുല്‍കും മനുഷ്യര്‍
ആടുമാടുകള്‍ കഴുത്തറ്റു പിടയുമ്പോള്‍
നാവിലൂറിക്കുന്നു മാംസത്തിന്‍ രുചി.
ഗോവധം ന്യായീകരിക്കാനായവര്‍
ഉദ്ധരിക്കുന്നു ഹൈന്ദവ സിദ്ധാന്തങ്ങള്‍
മനുസ്മൃതിയും വേദങ്ങളും നില്‍ക്കട്ടവിടെ
കണ്‍പാര്‍ക്കു ജീവിതസരണിയിലേക്ക്
'ഒരു പീഡയുമുറുമ്പിനും വരുതരുതെ'ന്ന
കരുണാമയമാം ജീവിതതത്വത്തിലേക്ക്

അനാരോഗ്യകരമാം മാംസാഹാരം
ഉണര്‍ത്തുന്നു മൃഗീയ വികാരങ്ങള്‍.
ശാന്തമാം സാത്വിക ജീവിതത്തിനായ്
കൃപാലുക്കളാകൂ മൃഗസഞ്ചയത്തോടും.
തന്നില്‍ നിന്നന്യമല്ലീ പ്രപഞ്ചപ്രതിഭാസങ്ങള്‍.
പ്രിയതയിലുള്‍പ്പെടണം ജന്തുപ്രിയവും

ഗോവധം നിരോധിക്കും നിയമത്തിന്
ഇല്ലയോ കൃപ മറ്റു മൃഗങ്ങളോട്?
നിറയട്ടെ മനസ്സില്‍ കൃപാരസം
വിഹരിക്കട്ടെ മൃഗങ്ങള്‍ യഥേഷ്ടം

സസ്യാഹാരം ശ്രേഷ്ഠമെന്നറിയും നാള്‍ വരും
സംതൃപ്തിയുടെ മഴവില്‍ മനസ്സില്‍ വിരിയും.

കൃപാരസം(കവിത : വാസുദേവ് പുളിക്കല്‍)
Rev. Dr Abraham 2017-05-04 06:00:36
WHEN yOU BUILD WALLS OF SELF, LIKE JUDAS, YOU COMMIT SUICIDE ALSO. SOME COWARDS DONT WANT TO LOOK AT THE BLOOD JESUS SHED FOR THEM, THEIR SELF- ANNIHILATION COULD BE ANY MOMENT.
andrew 2017-05-04 03:15:10
When you build walls of 'self' around you, you loose the connection to the Cosmic energy. 
You become enslaved in a casket & you perish within.
Then you loose eternity.
But be like the smoke, the fragrance of flowers, just the dust.
you sublimate 'your self' & become invisible part of the Cosmos.
When you loose your 'self' you become Eternal.
വിദ്യാധരൻ 2017-05-04 07:15:07

'ഒരു രാജ്യത്തിൻ മഹത്വമെന്നും
അവിടുത്തെ മൃഗങ്ങളെ കരുതുംപോലെ'
ഇതുചൊന്ന ഗാന്ധിയെ നികൃഷ്ടമായി
കുല ചെയ്‌ത നാടാണ് എന്റെ നാട്.
കൃതയുഗം തൊട്ടു കലിയുഗംവരേയും
കാണുന്നു മനുഷ്യകുരുതി നമ്മൾ
തലവെട്ടി കുലചെയ്തു സ്വർഗ്ഗം പൂകാൻ
മടിയില്ല മർത്ത്യന് ഇന്നുപോലും
ഗോഹത്യ പാപമെന്നു ചൊല്ലുവോർക്ക്
മടിയില്ല മനുഷ്യന്റെ കഴുത്തുവെട്ടാൻ
സഹജമായുണ്ട് നമ്മുടെ ഉള്ളിലൊക്കെ
കുലചെയ്യാനുള്ള വാസന രൂഢമായി
തലപൊക്കും പരിസ്ഥിതി ഒത്തു വന്നാൽ
വ്യാഘ്രംമായി മാറും നമ്മളെല്ലാം
അതുകൊണ്ടു തിരിയണം നമ്മെളെല്ലാം
ഹൃദയത്തെ ശുദ്ധമായി നിറുത്തിടുവാൻ
ശുദ്ധമാം ഹൃദയത്തിൽ കണ്ടുമുട്ടും
നാമൊക്കെ തിരയുംമീശ്വനെ നൂനമായും
സ്നേഹമാം ഭാവം ഉള്ളിൽ വന്നാൽ
മാഞ്ഞുപോം *'ചെകുത്താൻ' ഉള്ളിൽനിന്നും
ഇവിടെ നാം ജീവിക്കും സ്വസ്ഥമായി
ജന്തുവർഗ്ഗങ്ങൾ ഒത്തു ചേർന്നു.
വീണ്ടും വരട്ടെ ധർമ്മസ്ഥാപിച്ചിടാൻ
യേശുവോ കലക്കിയോ വന്നിടട്ടെ

(യേശു രണ്ടാമത് വരുമെന്ന് ക്രൈസ്തവരും
ധർമ്മസംസ്ഥാപനത്തിനായി മഹാവിഷ്‌ണു
ദശാവതാരങ്ങളിൽ അവസാന അവതാരമായ
കൽക്കിയായി അവയത്രിക്കുമെന്ന് ഹിന്ദുക്കളും
വിശ്വസിക്കുന്നു. കുല ചെയ്യാൻ കഴിവുള്ള
*ചെകുത്താൻ നമ്മുടെ ഉള്ളിൽ വസിക്കുന്നു.
ചെകുത്താനെ ആരാധിക്കുന്നവരെ തേടിയുള്ള
നമ്മളുടെ ഓട്ടത്തിൽ ചെകുത്താൻ നമ്മളുടെ
കൂടെയുണ്ടെന്നുള്ള കാര്യം നാം അരിചിരിക്കുന്നത്
നല്ലത്).


Anthappan 2017-05-04 07:32:19

You are wrong Rev. Dr. Abraham.  Judas was an instrument in the hand of the religious leader Caiaphas who wanted to assassinate Jesus who always questioned the crooked religious leaders for their atrocities on the ordinary people and their lives.  I like the teachings of Christ but I reject your interpretation that Jesus shed blood for the sins of people. Continue your exploitation and get fattened.  Keep ut the pressure on these cowards Andrew. 


യൂദാസ് 2017-05-04 10:42:20
എന്തിനാണ് നിങ്ങൾ എന്നെ ശപിക്കുകയും പ്രാകുകയും ഒക്കെ ചെയ്യുന്നത്. ഞാൻ നിങ്ങള്ക്ക് എന്ത് ഉപദ്രവം ആണ് ചെയ്തത്. ദൈവ കല്പന, തീരുമാനം അങ്ങേയറ്റം വിഷമത്തോടെ നിർവഹിച്ചു എന്നതൊരു തെറ്റാണെന്നു നിങ്ങള്ക്ക് ഇപ്പൊ തോന്നും. അതിനു ദൈവം എന്നെ തന്നെ തിരഞ്ഞെടുത്തത് എന്തിനാണ് എന്ന് എനിക്കറിയില്ല. ദൈവ തീരുമാനപ്രകാരം നാഥനെ കാണിച്ചു കൊടുത്തു. പക്ഷെ അവർ അദ്ദേഹത്തെ കൊല്ലുമെന്നറിയില്ലായിരുന്നു.  അതിൽ അങ്ങേയറ്റം വിഷമം തോന്നി അത് കൊണ്ട് കെട്ടി ഞാന്നു.
എന്നെ പുച്ഛിക്കുന്നവർ ഒന്നോർക്കുക, ദൈവത്തിന്റെ ഇഷ്ട്ടം നിറവേറ്റാൻ സഹായിച്ച എന്നെ അപമാനിക്കുന്നത് ദൈവത്തിനെ അപമാനിക്കുന്നതിനു തുല്യം ആണ്.  അന്ന് ഞാൻ അത് ചെയ്തില്ലായിരുന്നെകിൽ  ഇന്നീക്കാണുന്ന ക്രിസ്തീയ സഭകൾ ഉണ്ടാവില്ലായിരുന്നു. എന്റെ പേരിൽ എഴുതിയ സുവിശേഷവും നിങ്ങൾ ബൈബിളിൽ ഉൾപ്പെടുത്താതെ നശിപ്പിക്കാൻ ശ്രമിച്ചു അതിളൊന്നും പരാതി ഇല്ല. പുരോഹിതരെ, ദയവായി എന്നെ വെറുതെ വിടൂ.  നാഥൻ പഠിപ്പിച്ച നല്ല കാര്യങ്ങൾ ജനങ്ങളിൽ എത്തിക്കാൻ പറ്റുമെങ്കിൽ ശ്രമിക്കു. (എസ്കറിയത്തൊസ് യൂദാസ്)
പാസ്റ്റർ മത്തായി 2017-05-04 19:45:54
എടാ യൂദാസേ - നീ പറയുന്നത് മുഴുവൻ സത്യമാണെന്ന് ഞങ്ങൾക്ക് അറിയാം. പക്ഷെ ഇക്കാലത്ത് സത്യം കൊണ്ട് ജീവിക്കാൻ പറ്റില്ല. അതുകൊണ്ട് ഞങ്ങൾ കഥയിൽ അല്പം മാറ്റം വരുത്തി. ക്ഷമിക്കണം. നിന്നെ വില്ലനായി നിറുത്തി യേശുവിന്റെ ഒറ്റുകാരനായി നിറുത്തി ഞങ്ങൾ നാടകം തുടർന്നാലേ ഞങ്ങൾക്ക് സുഖമായി ജീവിക്കാൻ പറ്റുള്ളട കണ്ണാ.  കയ്യാഫ്സ് നീ കാശ് തിരിച്ചു കൊടുത്തിട്ട് വാങ്ങാതിരുന്നതിന്റെ ഗുട്ടൻസ് ഇപ്പോൾ പിടികിട്ടിയോ.  നീ കെട്ടിഞാന്നു ചത്തു നീ ഒറ്റികൊടുത്തവനെ കുരിശേ കേറ്റി. നിങ്ങൾ തിരിച്ചു വരില്ലെന്ന് ഞങ്ങൾക്കറിയാം. വിഡ്ഢി ജനത്തിനറിയില്ലല്ലോ.  കാരണം കള്ള കഥകൾ ഉണ്ടാക്കുന്നതിൽ ഞങ്ങളെ കഴിഞ്ഞ് ആരും ഇല്ല.  നീ എത്ര സത്യം പറഞ്ഞാലും ആരും വിശ്വക്കില്ല. നിന്റെ നിഴലു കണ്ടാൽ ഓടി കലയും.  യേശു അദ്ദേഹം ആകുന്ന പണി നോക്ക് കുരിശൊഴിവാക്കാൻ. എന്ത് പ്രയോചനം ? ഒഴിവായോ. പക്ഷെ അദ്ദേഹത്തെ ഞങ്ങൾ ഒഴിവാക്കി. ഇനി വരും വീണ്ടും വരും ഇപ്പോൾ വരുമെന്നൊക്കെ പറഞ്ഞ് ഇവിടെ ജനങ്ങളെ ഞങ്ങൾ വട്ടം കറക്കുകയാണ് അതുകൊണ്ട് അധികം വാലുപൊക്കണ്ട കേട്ടോ .

Pothulla 2017-05-04 18:11:02
കേരളത്തിലും അമേരിക്കയിലും വരെ തോമയുടെയും പത്രോസിന്റെയും സിംഹാസനത്തിന്റെ പേരിൽ അടികൂടുന്ന ബാവ മെത്രാൻ കക്ഷി വിശ്വാസികളെ പുരോഹിതരെ യഥാർത്ഥത്തിൽ യൂദാ അല്ലെ ആ സിംഹാസനത്തിന്റെ അവകാശി. ഈ യൂദാ ഇല്ലായിരുന്നെങ്കിൽ നമ്മുടെ പത്രോയോസും തോമായും വെറും ശശി ആയേനെ. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക