നല്ല തരുക്കളില്‍ നിന്നു ലഭിച്ചിടും
നല്ലതാംസ്വാദേറുംകായ്കനികള്‍
അല്ലാതെകാണും തരുക്കള്‍ നമുക്കൊരു
നല്ലതാംകാഫലം നല്‍കിടുമോ?
കള്ളിമുള്ളെങ്ങിനെ മുന്തിരിങ്ങാതരും ?
മുള്ളന്‍ ഞെരിഞ്ഞിലത്തിപ്പഴവും?
‘കര്‍ത്താവേ’യെന്നവിളികൊണ്ടൊരിക്കലും
എത്തിടില്ലാരുമുത്തുംഗസ്വര്‍ഗം.
താതന്റെയിഷ്ടമഭംഗംചെയ്യുന്നവര്‍
താതന്നടുത്തെത്തും നിസ്സംശയം
അന്ത്യനാളെത്തിടുംവേളയിലെത്രയു
മന്തികെയെത്തിയവര്‍ പറയും,
‘നിന്‍ നാമത്താലെങ്ങള്‍വീര്യം പ്രവര്‍ത്തിച്ചു
നിന്‍ നാമത്താലേറെയത്ഭുതവും,
ആകയാല്‍ഞങ്ങളെതാതന്നിടം പൂകാന്‍
ശ്രീകരമായങ്ങുകന്ിക്കേണം.’
‘നിങ്ങളധര്‍മ്മികള്‍, വക്രതയുള്ളവര്‍
നിങ്ങളോ ആരെന്നറിയില്ല ഞാന്‍,
എന്നതിനുത്തരം നല്‍കിടുംസത്വരം
അന്നവരെന്നോടു കേണിടുമ്പോള്‍’.
ശ്രദ്ധയോടെന്റെയീ ഭാഷണം കേട്ടവന്‍
ബുദ്ധിമാന്‍ ചൊല്ലിടാംസ്പഷ്ടമായും
പാറമേല്‍ പത്തനം നിര്‍മ്മിച്ചു ഭദ്രമായ്
പാര്‍ത്തിടുംജ്ഞാനിçതുല്യനവന്‍.
ഊറ്റമാംകാറ്റുമോഘോരമാംമാരിയോ
ചെറ്റുമേയേള്‍ക്കില്ലാ, വീടുഭദ്രം,
മാമകസൂക്തമഗണ്യമായ് തള്ളുവോന്‍
ശ്രീമാന്യനല്ലവന്‍ ബുദ്ധിശൂന്യന്‍.
മണ്‍തരിമാമലവക്ഷസ്സില്‍ നിര്‍മ്മിച്ച
മന്ദിരശിന്ിക്കുതുല്യനവന്‍,
ഭീകരമായിടുംരൂക്ഷമാംവാതവും
ശക്തമായ്ത്തള്ളുമാവീടുവീഴും.
സാരമധുരമാമീഗാനമന്നീശന്‍
ചാരുവായാലപിച്ചീ നമുക്കായ്,
ധന്യമായ്ജീവിതംകാഴ്ചവച്ചീശന്റെ
മന്നിടമിങ്ങിഹേ നിര്‍മ്മിക്കുവാന്‍.
(ശുഭം)