എനിക്കായ് സ്തുതി വാ
ക്കെന്നും കേട്ട് നരനിവന്‍ ,
നന്ദിക്കായ് തുടികൊട്ടി
ഏതോ വലുതാം കാര്യം
ചെയ്‌തെന്ന നിനപ്പില്‍ ;
നന്ദിക്കായി മുറവിളി കൂട്ടി ;
തേങ്ങ ചിരണ്ടിയതിന്‍
കണക്കുമായി ഒരു ബന്ധു
കണക്കു എടുക്കവേ
"പാലുതിര്‍ത്ത ഞാന്‍ കേമന്‍
നന്ദി എനിക്കവക
ശമാം പദം" മറ്റൊരാള്‍;
അവിടെ തീര്‍ന്നെന്നു നി
നച്ചിരിക്കെ,തേങ്ങ പെ
റുക്കിയതിന്‍ കണക്കും!
പാവമാം ഫലം തന്ന
തെങ്ങിത് കേട്ടുവോ;
നന്ദി ഇല്ലിവിടെന്നാല്‍ !
ചിക്കന്‍ കറി ആയതിന്‍
രുചി നാവിലൂറിയ നേരം
കൊടുത്തോര അനു
മോദനത്തിന്
ഉടയോന്‍ എങ്ങും !
ചിരിയരങ്ങായ് !
വിഭവമായി വന്ന
കോഴിയത് അറിഞ്ഞില്ല.
നന്ദിക്ക് അര്‍ഹന്‍
എന്നും മൗനിയായ് !!
നെല്‍ മണി കതിരിനും
ചുടുതീയിലായ് യോഗം
നന്ദി ഇല്ലിവിടെന്നാല്‍
സൂര്യനായ് പുലരിയും
ജീവന് താളമീ യാത്ര
നന്ദി ഇല്ലിവിടെന്നാല്‍
നന്ദിക്കായ് മുറവിളി
കൂട്ടി നരനിവനും !!
നന്ദിക്ക് അര്‍ഹന്‍
എന്നും മൗനിയായ് !!