ഒരു വക്കു പൊട്ടിയ വാക്കു കുത്തി എന്റെ ചങ്ക് പിളര്‍ന്നു പോയ്
അടരാന്‍ മറന്നൊരു മിഴിനീര്‍ പിടിവിട്ട് താഴെ വീണു
പുണരാന്‍ കൊതിച്ചൊരു കൈകളില്‍ കാലം വിലങ്ങു തീര്‍ത്തു
കാണാന്‍ കൊതിച്ച മിഴികളില്‍ തിമിര പടലങ്ങള്‍ നിറഞ്ഞു
ദൂരെ സൂര്യന്‍ ചക്രവാളത്തില്‍ മുങ്ങി മരിച്ചു
രാവൊരു കരിമ്പടം വാരി ചുറ്റി വഴിയില്‍ തളര്‍ന്നു വീണു
താരകങ്ങള്‍ അംബര ത്തില്‍ ജാലക പഴുതൊരുക്കി
നിറം മങ്ങിയ അമ്പിളി മേഘ പഴുതില്‍ തല പൂഴ്ത്തി
എങ്ങും കാട്ടു മുല്ല മണം പരന്നൊഴുകി
മുടി അഴിച്ചിട്ടവള്‍ യാത്രയായി
കൂവാന്‍ മറന്നൊരു കാലന്‍ കോഴി കൂട്ടില്‍ ഉറക്കമായി
എന്നിട്ടും ഗന്ധര്‍വ്വന്‍ മാത്രം രാക്കിളി പാട്ടു കേട്ടു ഉണര്‍ന്നില്ല
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല