പൈലേറ്റ് ജീസസ്സിനോട് ചോദിച്ചു നിങ്ങളാണോ
യഹൂദരുടെ രാജവ് എന്ന്. ആചോദ്യം ഇന്നിതാ മറ്റൊരുരൂപത്തില്‍ കേരളാ
ഹൈകോര്‍ട്ടില്‍ എത്തിയിരിക്കുന്നു. ന്യായാധിപന്റെ പരാമര്‍ശം "കര്‍ദിനാള്‍
ഒരു രാജാവല്ല രാജ്യത്തിന്റെ നിയമങ്ങള്‍ക്ക് വിധേയനെന്ന് .
ഈയൊരു അഭിപ്രായം കോടതി തമാശയായി പറഞ്ഞതല്ല എറണാകുളം അങ്കമാലി അതിരൂപതാ
അധ്യക്ഷന്റെ നിയമജ്ഞര്‍ വിളിച്ചുവരുത്തിയത്. കര്ദിനാളിന്റ്റെ മേല്‍
ഇന്ത്യന്‍ നിയമങ്ങള്‍ക്കു പ്രാധാന്യമില്ല പിന്നേയോ റോമിലുള്ള
മാര്പ്പാപ്പയ്ക്കുമാത്രമെന്നു അഭിഭാഷകര്‍ സമര്ഥിക്കുവാന് ശ്രമിച്ചു
തിരിച്ചടി കിട്ടുകയും ചെയ്തു.
ഇവര്‍ റോമന്‍ കാത്തോലിക് സഭയുടെ കാനന്‍ ലോ കോടതിയിലില്‍ കൊണ്ടുവന്നു
എന്നിട്ടു വാദിച്ചു കര്‍ദിനാളിന്, ഇന്ത്യന്‍ നിയമങ്ങളൊന്നും ബാധകമല്ല
റോമില്‍ നിന്നും പോപ്പ് വേണം ഇതിനെല്ലാം തീരുമാനങ്ങള്‍ കാണേണ്ടതെന്ന് .
ഇതുപോലുള്ള ഭോഷത്തരങ്ങള്‍ ഈ നൂറ്റാണ്ടില്‍ പുലംബുന്ന വക്കീലന്മാരെ സഭക്ക്
എവിടന്നുകിട്ടി? ഒന്നാമത് കാനന്‍ നിയമങ്ങള്‍ കത്തോലിക്കാ സഭയുടെ ആന്മീയ
കാര്യങ്ങളുടെ സുഗമമായ നടത്തിപ്പിന്എഴുതിയുണ്ടാക്കിയത് അല്ലാതെ സഭാ
തലവന്മാര് നടത്തുന്ന വസ്തു കുംഭകോണകള്ക്ക് വിധി കല്പിക്കുന്നതിനല്ല.ഒരു
രൂപതയുടെ സ്വത്തുക്കള്‍ മെത്രാന്റ്റെ സ്വകാര്യ സ്വത്തുക്കള്പോലെ
എന്നെല്ലാം പ്രസ്താവിക്കുന്നതിന് ഇവര്‍ക്കെന്തവകാശം?
ഈ കേസ് വായനക്കാര്‍ക്ക് സുപരിചിതം അതിന്റ്റെ പച്ഛാത്തലവും ഒന്നും വീണ്ടും
വിസ്തരിക്കേണ്ട കാരണം കാണുന്നില്ല. ഞാനടക്കം പലരും ഇവിടെ അഭിപ്രായങ്ങള്‍
നേരത്തെ പ്രകടിപ്പിച്ചിട്ടുണ്ട്.
കേരളത്തിന്റ്റെ പരമോന്നത കോടതി, കത്തോലിക്കാ സിറോ മലബാര്‍
കത്തോലിക്കാസഭയുടെ കേരളത്തിലെ അത്യുച്ച നേതാവിനെതിരെ ക്രിമിനല്‍
കുറ്റങ്ങള്‍ക്ക് കേസെടുക്കണമെന്ന് പോലീസിനോട് ആവശ്യപ്പെടണമെങ്കില്‍ ഇതൊരു
നിസാര വിഷയമായി തള്ളിക്കളയാമോ?
വിശ്വാസികളെ പൊട്ടന്കളിപ്പിക്കുന്ന ഒരു സമ്പ്രദായമാണ് ഈഅരമനകളില്
നടക്കുന്നത്. അവരുടെ വിയര്‍പ്പില്‍ നിന്നും ഉടലെടുത്ത മുതല്‍ ദുര്‍വിനിയോഗം
നടത്തിയശേഷം കാനന്‍ നിയമീ വിളബി മറ്റു നിയമങ്ങളേയും അവഗണിക്കാം ഇതു വെറും
അഹങ്കാരമോ അഹന്തയോ?
ഇനിയിപ്പോള്‍ നടക്കുവാന്‍ പോകുന്നത് എന്തായിരിക്കും ഊഹിക്കാം. തെറ്റുപറ്റി
താന്‍ സ്ഥാനമോഴിയുന്നു രാജ്യത്തിന്റ്റെ നിയമങ്ങള്‍ക്ക് അധീനനാകുന്നു
ഇങ്ങിനൊരു നീക്കം കര്‍ദിനാളില്‍ നിന്നും ആരെങ്കിലും പ്രധീക്ഷിക്കുന്നുണ്ടോ?
കോടതി കണ്ടു വസ്തു ഇടപാടുകളില്‍ അരമന പലേ സംസ്ഥാന വസ്തു ക്രയവിക്രയ
നിയമങ്ങളും ലംഗിച്ചുവെന്നും കൂടാതെ കൊടുക്കേണ്ട നികുതി
കൊടുത്തിട്ടില്ലെന്നും. കൂടാതെ ജഡ്ജ് സ്പഷ്ടമാക്കി അരമനയുടെ സ്വത്തുക്കള്‍
സഭാവിശ്വാസികളുടേതെന്ന് .
അധികാര ദുര്വിനിയോഗത്തിന്റ്റെ മ്ലേച്ഛമായ മുഖമാണ് നാമിവിടെ കാണുന്നത്,
ഇനിയും ഇതെല്ലാം മോഡി ഭരണകൂടം ക്രിസ്ത്യാനികള്‍ക്കും,
ന്യൂനപക്ഷക്കാര്ക്കെതിരെ നടത്തുന്ന അതിക്രമങ്ങള്‍ എന്ന് മുദ്രകുത്തി
തെറ്റുകളെ പരിശുദ്ധീകരിക്കാന് ശ്രമിക്കും.
സഭാവിസ്വാസികള് നരകത്തെ ഭയപ്പെട്ട് തിരുമേനികള്‍ തെറ്റുകളൊന്നും നടത്തില്ല
ഇതെല്ലാം നിരീശ്വരരും കമ്മ്യൂണിസ്റ്റുകാരും കെട്ടിച്ചമക്കുന്ന കഥകളെന്നും
വിശ്വസിക്കും. ഇത് സഭാ നേതാക്കള്‍ക്കറിയാം. കുറ്റം ആരുമിവിടെ
സമ്മതിക്കുവാന്‍ പോകുന്നില്ല. എങ്ങിനെ കോടതിതീരുമാനം അട്ടിമറിക്കുന്നതിനു
പറ്റും ഇതായിരിക്കും ഇപ്പോള്‍ അരമനയിലെ ചര്‍ച്ചാവിഷയം .