ആതുര ശുശ്രൂഷ രംഗത്ത് നഴ്‌സുമാര്‍ക്കുള്ള
പങ്ക് എത്ര വലുതാണെന്ന് ആര്‍ക്കും പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല. ഒരു
ആശുപത്രിയില്‍ ചെല്ലുന്ന രോഗിക്കും രോഗിയെ ശുശ്രൂഷിക്കുന്നവര്‍ക്കും ഒരു
നഴ്‌സിന്റെ സേവനം എത്രയെന്ന് മനസ്സിലാക്കാന്‍ കഴിയും. ആശു പത്രിയിലേക്ക്
കയറിവരുന്ന ഒരു രോഗിയെ ഡോക്ടറേക്കാള്‍ ആദ്യം കാണുന്നതും രോഗവിവരം
അന്വേഷിക്കുന്നതും ഒരു നഴ്‌സാണെന്ന് ഒരിക്ക ലെങ്കിലും ആശുപത്രിയില്‍
പോയിട്ടുള്ള വ്യക്തികള്‍ക്ക് അറിയാന്‍ കഴിഞ്ഞിട്ടുള്ള സത്യമാണ്. തന്റെ
മുന്നിലെത്തുന്ന രോഗിയുടെ സമൂഹത്തിലെ സ്ഥാനമോ പദവിയോ വലുപ്പമോ ചെറുപ്പമോ
സമ്പത്തിന്റെ അളവോ വര്‍ണ്ണ വര്‍ക്ഷവേര്‍തിരിവോ നോക്കാതെ അവരെ ശുശ്രൂ
ഷിക്കുന്നവരാണ് ഭൂരിഭാഗം നഴ്‌സുമാരും. രോഗിയില്‍ നിന്ന് രോഗവിവരം
മനസ്സിലാക്കി ഡോക്ടറുടെ അടുത്തേക്ക് അവരെ കൊണ്ടുപോകുമ്പോള്‍ ഒരു രോഗിയും
ഒരു നഴ്‌സ് ചെയ്യുന്ന സേവനം എത്രയെന്ന് ചി ന്തിക്കാറുമില്ല. എന്നാല്‍ ഏത്
അവസ്ഥയിലുമുള്ള ഒരു രോഗി യെ അറപ്പും വെറുപ്പുമില്ലാതെ ശുശ്രൂഷിക്കുന്നവരാണ്
നമുക്കു ചുറ്റുമുള്ള നഴ്‌സുമാര്‍ എന്നതാണ് സത്യം. ഒരു തൊഴില്‍ എന്ന
തിലുപരി അതൊരു സേവനവും അര്‍പ്പണവും കൂടിയാണ് ആതുര ശുശ്രൂഷയുടെ മുഖ്യ ഘടകമായ
നഴ്‌സിംഗ് ജോലി. വേദനിച്ചു കൊണ്ടു തന്റെ അടുക്കലെത്തുന്ന രോഗിക്ക് ആശ്വാസം
നല്‍കുന്നതോടൊപ്പം കരുണയുടെ കരതലസ്പര്‍ശം കൂടിയുള്ളതു കൊണ്ടാണ് നഴ്‌സുമാരെ
ഭൂമിയിലെ മാലാഖമാര്‍ എന്ന് വിളിക്കുന്നത്. എന്നാല്‍ അവര്‍ക്ക് വേണ്ടത്ര അം
ഗീകാരമോ അര്‍ഹതയോ നല്‍കുന്നുണ്ടോയെന്ന് സംശയമാ ണ്. പ്രത്യേകിച്ച് നമ്മുടെ
കേര ളത്തില്‍.
ഇന്നലെവരെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട അര്‍ഹതയോ അംഗീകാരമോ കിട്ടാതെ പോയ
കേരളത്തിലെ ഒരു സമൂഹം ഏതെന്നു ചോദിച്ചാല്‍ അതിന് ഒരുത്തരമേയുള്ളു
കേരളത്തിലെ നഴ്‌സുമാര്‍. പ്രത്യേകിച്ച് സ്വകാര്യ മേഖലയില്‍ ജോലി
ചെയ്യുന്നവര്‍, അസംഘടിതരും അടിച്ചമര്‍ത്ത പ്പെട്ടവരുമായിരുന്നു കേരളത്തിലെ
സ്വകാര്യാശുപത്രികളില്‍ ജോലി ചെയ്തിരുന്ന നഴ്‌സുമാര്‍. എട്ടു മണിക്കൂര്‍
ജോലിയെന്നത് പാടത്തു പണിയെടുക്കുന്ന വര്‍ക്കുപോലും കര്‍ശനമായി
പാലിച്ചുപോയിരുന്ന സമയത്ത് സ്വകാര്യാശുപത്രികളില്‍ ജോലി ചെയ്തിരുന്ന
നഴ്‌സുമാര്‍ക്ക് 12 മണിക്കൂറും അതില്‍ കൂടുതലു മായിരുന്നു. പറമ്പില്‍
പണിയെടുക്കാന്‍ വരുന്ന തൊഴിലാളിക്ക് നാനൂറും അഞ്ഞൂറും കൂലി
കൊടുക്കുന്നിടത്ത് ജനറല്‍ നഴ്‌സിംഗും, ബിരുദവും ഉള്ള നഴ്‌സുമാര്‍ക്ക്
കേരളത്തിലെ സ്വകാര്യാശു പത്രികള്‍ നല്‍കുന്ന ശമ്പളം മാസം നാലായിരമോ
അയ്യായിരമോ ആണ്. എന്നാല്‍ സ്വകാര്യാ ശുപത്രികള്‍ രോഗികളില്‍ നിന്ന്
ഗുരുതരമല്ലാത്ത രോഗത്തിനുള്ള ചികിത്സക്ക് ഈടാക്കുന്നത് അയ്യായിരവും
പതിനായിരവുമാണ്. ഗുരുതരമായ രോഗങ്ങളാണെങ്കില്‍ പറയാതിരിക്കുന്നതാണ് ഭേദം.
കടല്‍ കൊള്ളക്കാര്‍ക്കുപോലും ഇതിനേക്കാള്‍ അലിവുണ്ട് കൊള്ളയ്ക്ക്
ഇരയാകുന്നവരോട്. അത്ര കണ്ട് കൊള്ളയാണ് സ്വകാര്യാശുപത്രികള്‍ കേരളത്തിലെന്ന്
പറയാം. സര്‍ക്കാരും നിയമവും കോടതിയുമൊന്നും ഇവര്‍ക്ക് ബാധകമല്ലാത്തതു
കൊണ്ട് അവര്‍ക്ക് ഇഷ്ടമുള്ള ത്രയാണ് രോഗികളില്‍ നിന്ന് ഈടാക്കുന്നത്.
എന്നാല്‍ ഈ രോഗികളെ ശുശ്രൂഷിക്കുന്ന നഴ്‌സുമാര്‍ക്ക് ഇവര്‍
നല്‍കുന്നതാകട്ടെ ഇതിന്റെ ഒരു ശതമാനം പോലുമില്ലായെന്നതാണ് വ സ്തുത.
രോഗികളില്‍ നിന്ന് അമിത പണം ഈടാക്കി തടിച്ച് വീര്‍ത്ത് ശീമപന്നിപോലെ
സ്വകാര്യാശുപത്രി ഉടമകള്‍ വളരുമ്പോള്‍ ഇവിടെ പണിയെടുക്കുന്ന
നഴ്‌സുമാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ നക്കാപിച്ച ശമ്പളവും വാങ്ങി ജീവിതം
കൂട്ടിമുട്ടിക്കാന്‍ പാടുപെടുകയാണ്. അതാണ് കേരളത്തിലെ സ്വകാര്യാശുപത്രിയിലെ
നഴ്‌സുമാരുടെ സ്ഥിതി. ജോലിഭാരം കൊണ്ട് നടുനിവര്‍ത്താന്‍ പോലും കഴിയാറില്ല
പലപ്പോഴു മെന്ന് ഒരു സ്വാകാര്യാശുപത്രിയിലെ നഴ്‌സുമാര്‍ പറഞ്ഞതോര്‍
ത്തുപോകുകയാണ്.
എന്നിട്ടും പരാതിയോ പരിഭവമോ ഇല്ലാതെ പണിയെ ടുക്കുന്നവരായിരുന്നു
കേരളത്തിലെ സ്വകാര്യാശുപത്രിയില്‍ ജോലി ചെയ്തിരുന്ന നഴ്‌സുമാര്‍.
അവകാശങ്ങള്‍ ചോദിച്ചുവാങ്ങാന്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്കുപോലും
സംഘടനകള്‍ ഉള്ള കേരളത്തില്‍ ഇവരുടെ അവകാശങ്ങള്‍ പോയിട്ട് അത്യാവശ്യ ആനുകൂ
ല്യങ്ങള്‍ പോലും ചോദിക്കാന്‍ പോലും സംഘടനകളോ ഒന്നും ഇല്ലായിരുന്നു ഇന്നലെ
വരെ. എന്നാല്‍ ഇന്ന് അവര്‍ക്കൊരു സംഘടനയുണ്ട്. ആ സംഘടനയുടെ നേതൃത്വത്തില്‍
ഇന്ന് അവര്‍ക്ക് ന്യായ മായി കിട്ടേണ്ട അവകാശങ്ങള്‍ക്കു വേണ്ടി പോരാട്ടം
നടത്തുകയാ ണ്. ആ പോരാട്ടം ഇന്ന് കേരളത്തില്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്.
അര്‍ഹിക്കുന്ന അംഗീകാരം കിട്ടാന്‍ വേണ്ടി മാത്രമല്ല ഈ പോരാട്ടം അനുവദിച്ച
ആനുകൂല്യം നോടിയെടുക്കാന്‍ വേണ്ടി കൂടിയാണ്.
അനുവദിച്ച ആനുകൂല്യങ്ങള്‍ എന്നു പറഞ്ഞാല്‍ സര്‍ക്കാരും കോടതിയും
സ്വകാര്യാശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്ക് നല്‍കേണ്ട
ശമ്പളത്തിന്റെ തുകയെത്രയെന്ന് നിശ്ചയിച്ചിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ
കാലത്തും അതിനുശേഷം വന്ന പിണറായി സര്‍ക്കാരിന്റെ മുന്‍പിലും അവരുടെ സംഘടനാ
നേതാക്കളുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകളിലും തുടര്‍ന്ന് കോടതിയില്‍
നടത്തിയ നിയമ യുദ്ധത്തിലുമാണ് ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്‌സിന്റെ ശരാശരി
ശമ്പളം നിശ്ചയിക്കപ്പെട്ടത്.
അന്ന് നടത്തിയ സമരങ്ങളുടെ ഒത്തുതീര്‍പ്പെന്ന നിലക്കാണ്
സ്വകാര്യാശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്ക് ശരാശരി ശമ്പളം
ഇരുപതിനായിരം എന്നാക്കിയത്. എന്നാല്‍ അത് പാലിക്കാന്‍ മിക്ക ആശുപത്രി
ഉടമകളും തയ്യാറായില്ല. അത് മാത്രമല്ല നിശ്ചയിച്ച ശമ്പളം നല്‍കിയില്ലെ
ങ്കില്‍ അതിനെ ചോദ്യം ചെയ്താല്‍ ജോലിയില്‍ നിന്ന് പുറ ത്താക്കുന്ന
സ്ഥിതിവിശേഷം കൂടിയുണ്ടായി. സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളും കോടതിയുടെ
ഉത്തരവുകളും കാറ്റില്‍ പറത്തിക്കൊണ്ട് സ്വകാര്യാശുപത്രി ഉടമകള്‍
തങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ അതിനെതിരെ നഴ്‌സിംഗ്
സംഘടനാ നേതാക്കള്‍ ആശുപത്രികള്‍ക്കു മുന്നില്‍ സമരം നടത്തിയപ്പോള്‍ അതിനെ
അടിച്ച മര്‍ത്താന്‍ ആശുപത്രി ഉടമകളും അവരുടെ പണത്തിന്റെ ബലത്തില്‍
നിയമപാലകരും ശ്രമം നടത്തുകയുണ്ടായി. എന്നാല്‍ ആ ശ്രമം ഫലം കണ്ടില്ലെന്നു
മാത്രമല്ല ആ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപി ച്ചുകൊണ്ട് കേരളത്തിന്റെ
വിവിധ ഭാഗങ്ങളിലുള്ള സ്വകാര്യശുപത്രിയിലെ നഴ്‌സുമാര്‍ രംഗത്തു
വരികയുണ്ടായി. അസംഘടിത ജനവിഭാഗമെന്ന് എഴു തി തള്ളിയ സ്വകാര്യാശുപത്രി
നഴ്‌സുമാര്‍ സംഘടിതരായി തങ്ങളുടെ അവകാ ശങ്ങള്‍ക്കു വേണ്ടി പോരാടിയ പ്പോള്‍
തൊഴില്‍ ഉടമകളായ സ്വ കാര്യാശു പ്രതി ഉടമകള്‍ക്ക് മുട്ടു മടക്കേണ്ടി വന്നു.
തൊഴിലാളി പ്രസ്ഥാനങ്ങളില്‍ കൂടി വളര്‍ന്നു വന്ന സി.പി.എം. നേതൃത്വം
നല്‍കുന്ന കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ഈ അവകാശസമരങ്ങള്‍ക്കു മുന്നില്‍
ഇരട്ടത്താപ്പു നയമാണ് സ്വീകരിക്കുന്നതെ ന്നു തന്നെ പറയാം. അതു മാത്രമല്ല ഈ
സമരത്തെ അനാവശ്യ സമ രമായി ചിത്രീകരിക്കുക കൂടി ചെയ്തുയെന്നതാണ് ഒരു
വസ്തുത. ഒരു ജനാധിപത്യ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഇങ്ങനെയൊരു
തണുപ്പന്‍ സ മീപനവും വിലകുറഞ്ഞ താറടിച്ചു കാണി ക്കുന്ന രീതിയിലുള്ള
അഭിപ്രായ പ്രകടനവും ഉണ്ടായെങ്കില്‍ സര്‍ക്കാരിന് മുതലാളി വര്‍ക്ഷത്തോടുള്ള
അനുകൂല സമീപനമായിരുന്നുയെന്നതില്‍ യാതൊരു സംശയവുമില്ല.
ഏതാണ്ട് രണ്ട് മാസത്തോളം നീണ്ടു നിന്ന നഴ്‌സിംഗ് സമരം കണ്ടിട്ടും കാണാത്ത
ഭാവത്തില്‍ തൊഴിലാളി വര്‍ഗ്ഗസ്വഭാവമുള്ള ഭരണകക്ഷിയും അവരുടെ ഭരണകൂടവും ഒരു
ചര്‍ച്ചക്കു പോകാന്‍ പോലും തയ്യാറായില്ലായെന്നത് ദശയുള്ളിടത്തെ
കത്തിയോടുയെന്ന തിനു തുല്യമായി. മുതലാളിമാരെ പിണക്കിയാല്‍ തൊഴിലാളി
പ്രസ്ഥാനങ്ങളും അവര്‍ നേതൃത്വം നല്‍കുന്ന മന്ത്രിസഭയും വെള്ളത്തിലാകുമെന്ന്
ആരേ ക്കാളും നന്നായി അറിയാവുന്നവരാണ് ഭരണത്തിലുള്ളവര്‍. ഇന്ന് കേരളത്തിലെ
സ്വകാര്യാശുപ്രതികളില്‍ കൂടുതലും സമു ദായത്തിന്റെയോ വലിയ കോടീ
ശ്വരന്മാരുടേതുമാണ്.
അതുകൊണ്ടുതന്നെ അവരെ പിണക്കാര്‍ സര്‍ക്കാരിനോ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കോ
താല്പര്യമില്ലായെന്നതാണ് സത്യം. ഏതാനും വര്‍ ഷങ്ങള്‍ക്കു മുന്‍പ് അമേരിക്ക
സന്ദര്‍ശിച്ച കേരളത്തിലെ ഒരു യു.ഡി.എഫ്. എം.പി.യോട് എന്തുകൊണ്ട് നഴ്‌സിംഗ്
സമരം രാഷ്ട്രീയ പാര്‍ട്ടികള്‍ കണ്ടില്ലൊയെന്ന് നടിക്കുന്നുയെന്ന്
ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം
പ്രഖ്യാപിച്ചാല്‍ സ്വകാര്യാ ശുപത്രി ഉടമകള്‍ ഞങ്ങളോട് നിരസം
പ്രകടിപ്പിക്കും തിരഞ്ഞെടുപ്പ് വരുമ്പോള്‍ അവരുടെ സഹായം ഉണ്ടെങ്കിലേ
ചിലവുകള്‍ നടത്താന്‍ കഴിയൂയെന്ന് പറയുകയുണ്ടായി. വോട്ട് നല്‍കുന്ന
ജനത്തേക്കാള്‍ തിരഞ്ഞെടുപ്പ് സഹായം ചെയ്യുന്ന മുതലാളിമാരോടാണ് ഇവര്‍
പ്രാധാന്യം നല്‍കുക. ഇപ്പോള്‍ ഇവിടെയും അതാണ് സംഭവിച്ചിരിക്കുന്നത്.
അനാവശ്യ സമരങ്ങള്‍ നടത്തി കേരളത്തില്‍ മാര്‍ക്ഷ തടസ്സം സൃ ഷ്ടിക്കുന്ന
രാഷ്ട്രീയ പാര്‍ട്ടിക ളുടെ സമരത്തേക്കാള്‍ അഷ്ടിക്കുവക കിട്ടാന്‍ വേണ്ടി
നടത്തുന്ന അവകാശസമരങ്ങള്‍ക്കാണ് നാം പ്രാധാന്യം നല്‍കേണ്ടത്.
അവര്‍ക്കുവേണ്ടി കേരളത്തിലെ സാധാരണക്കാരായ ജനങ്ങള്‍ പിന്തുണയുമായി രംഗത്തു
വരിക തന്നെ വേണം. കടല്‍കടന്നുള്ള പിന്തുണ ഈ സമരത്തിന് ഉണ്ടാകണം. എങ്കില്‍
മാത്രമെ അധികാരവര്‍ക്ഷവും രാഷ്ട്രീയ നേതൃത്വവും ഉണര്‍ന്നു
പ്രവര്‍ത്തിക്കുകയുള്ളു.
കേരളത്തിലെ നഴ്‌സിംഗ് സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി
രംഗത്തുവന്നുവെങ്കിലും അതും തകര്‍ത്ത് തങ്ങളുടെ ഇഷ്ടത്തിനൊത്ത്
പ്രവര്‍ത്തിക്കാന്‍ കരുത്തരാണ് കേരളത്തിലെ സ്വകാര്യാശുപത്രി ഉടമകള്‍.
ശക്തമായ നിയമ നിര്‍മ്മാണത്തില്‍ കൂടി അത് നടപ്പാക്കുന്നുണ്ടോ യെന്ന്
സര്‍ക്കാര്‍ കര്‍ശന നിരീക്ഷണത്തില്‍കൂടി മാത്രമെ അവഗണിക്കപ്പെട്ട ഭൂമിയിലെ
മാലാ ഖമാരായ ഈ നഴ്‌സുമാരുടെ നീറുന്ന പ്രശ്‌നങ്ങള്‍ക്ക് അറുതി വരുത്താന്‍
കഴിയൂ. അതിനായി എല്ലാ ഭാഗത്തു നിന്നുമുള്ള സ ഹായസഹകര ണങ്ങള്‍ ഈ സമരത്തിനും
അതിനുശേഷവും ഉണ്ടാകണം.