Image

സ്റ്റീഫന്‍ ഹോക്കിംഗ് നല്കിയ അനിശ്ചിതത്വം-നരകത്തില്‍ തീയില്ല സ്വര്‍ഗത്തില്‍ തോട്ടവുമില്ല (ജോസ് കാടാപുറം)

Published on 21 March, 2018
സ്റ്റീഫന്‍ ഹോക്കിംഗ് നല്കിയ അനിശ്ചിതത്വം-നരകത്തില്‍ തീയില്ല സ്വര്‍ഗത്തില്‍ തോട്ടവുമില്ല (ജോസ് കാടാപുറം)
ജീവിതത്തില്‍ ഇനി അവശേഷിക്കുന്നത് 2 വര്‍ഷത്തെ സമയം മാത്രമെന്ന് ഒരാളോട് പറയുമ്പോള്‍ സാധാരണ ഗതിയില്‍ ഒരു വര്‍ഷത്തിനകം തന്നെ മരണത്തിനു കിഴടങ്ങും. എന്നാല്‍ തന്റെ ഇരുപതാം വയസില്‍ മരണത്തിനു ഇനി രണ്ടു വര്‍ഷമേ ഉള്ളു എന്ന്ഡോക്ടര്‍ വിധിയെഴുതിയപ്പോള്‍ സ്റ്റീഫന്‍ ഹോക്കിങ്ങ് ചെയ്തത്  സമയത്തെകുറിച്ച്ഗവേഷണം നടത്തുകയാണ്. വിധിയെ മാറ്റിയെഴുതിയ മഹാ പ്രതിഭ.

1942 ജനുവരി 8 നുഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോര്‍ഡിലാണ് ജനനം. കുട്ടിക്കാലം മുതല്‍ ശാസ്ത്രത്തിലും ഗവേഷണത്തിലും താല്‍പര്യം കാണിച്ച സ്റ്റീഫനെ ഡോക്ടറാക്കാനായിരുന്നു പിതാവിന്റെ ആഗ്രഹം. 17 വയസില്‍ ഓക്സ്ഫോഡില്‍ ചേരുമ്പോള്‍ പഠനത്തിലും, ന്രുത്തത്തിലും, വഞ്ചി തുഴയിലും ആയിരുന്നു സ്റ്റീഫന്റെ താല്‍പ്പര്യം .

ഓക്സ്ഫോഡില്‍ ഇഷ്ടവിഷയമായ ഗണിതമില്ലാത്തതിനാല്‍ ഫിസിക്‌സ് തെരെഞ്ഞെടുത്തു. 1962 ല്‍ ബിരുദം നേടി കേംബ്രിഡ്ജില്‍ പി എച്ച് ഡിക്ക്. ഇടക്ക് വീഴുകയും സംസാരിക്കാന്‍ ബുദ്ധിമുട്ടുകയും ചെയ്തത് ഗുരുതര രോഗത്തിന്റെ തുടക്കമായിരുന്നു. അമിയോട്രോഫിക് ലാറ്ററല്‍ സ്‌കെലറോസിസ് എന്ന മാരക രോഗം. മാംസ പേശികളെ നിയന്ത്രിക്കുന്ന ഞരമ്പ് പ്രവര്‍ത്തന രഹിതമാകുന്നതാണ് രോഗം. കുറച്ചുകാലമേ ഉള്ളു എന്നറിഞ്ഞിട്ടും ഏറെ കാര്യം ചെയ്യാനുണ്ടന്നു തീരുമാനിച്ചു. ശാസ്ത്രപഠനത്തില്‍ മുഴവന്‍ സമയം ചിലവാക്കി . മാരക രോഗമാണ് സ്റ്റീഫന്‍ ഹോക്കിങ്ങിനെ ലോകപ്രശസ്ത ശാസ്ത്രജ്ഞനാക്കിയത് എന്ന് പറയാം.

നക്ഷത്രങ്ങളെയും തമോഗര്‍ത്തങ്ങളെയും കുറിച്ച് റോജര്‍ പെന്റോസ് നടത്തിയ പഠനം ഹോക്കിങ്ങിനെ ആകര്‍ഷിച്ചു. പ്രപഞ്ച സൃഷ്ടിയുടെ രഹസ്യമറിയാനുള്ള ജിജ്ഞാസയുണര്‍ന്നു. 1974 ലാണ് ശാസ്ത്ര ലോകം വിസ്മയിച്ച കണ്ടെത്തല്‍. അതുവരെ കരുതിയ പോലെ തമോഗര്‍ത്തങ്ങള്‍ (ബ്ലാക്ക് ഹോള്‍സ്) വെറും ശുന്യത അല്ല എന്നും തകര്‍ന്നു കൊണ്ടിരിക്കുന്ന നക്ഷത്രത്തിന്റെ ഗുരുത്വാകര്‍ഷണ ബലത്തില്‍ നിന്ന് വികിരണത്തിന്റെ രൂപത്തില്‍ ദ്രവ്യത്തിന് പുറത്തു കടക്കാനാവുമെന്നു വിശദീകരിച്ചു. ഇതുകൊണ്ടു തന്നെ ധാരാളം അംഗീകാരങ്ങള്‍ സ്റ്റീഫനെ തേടിയെത്തി .

1988ല്‍ പ്രസിദ്ധികരിച്ച എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം ലോക വ്യാപക അംഗീകാരം നേടി. മറ്റു പ്രഗത്ഭ ശാസ്ത്രജ്ഞരില്‍ നിന്ന് ഹോക്കിങ്ങിനെ വ്യത്യസ്തനാക്കുന്നത് ചലന ശേഷിയും സംസാര ശേഷിയും നഷ്ടപ്പെട്ടിട്ടും ശാസ്ത്ര ലോകത്തു അത്ഭുതമായി മാറിയതാണ് . നക്ഷത്രങ്ങള്‍ നശിക്കുമ്പോള്‍ രൂപപ്പെടുന്ന തമോഗര്‍ത്തങ്ങളെ കുറിച്ച് ഇന്ന് ലഭ്യമായ ആധികാരിക വിവരങ്ങളില്‍ വലിയ ഒരളവ് സ്റ്റീഫന്‍ ഹോക്കിങ്ങിന്റേതാണ്. .പ്രപോഞ്ചോത്പത്തി, മഹാവിസ്‌ഫോടനം, പ്രപോഞ്ചോല്പത്തിക്ക് മുമ്പുള്ള അവസ്ഥ, ഇന്റെര്‍സ്റ്റെല്ലര്‍, തമോഗര്‍ത്ത രൂപീകരണം, തമോഗര്‍ത്തങ്ങളുടെ നാശം എന്നിങ്ങനെ ശാസ്ത്ര മനസിനെ മഥിക്കുന്ന പ്രപഞ്ചശാസ്ത്രത്തിലെ പ്രഹേളികകള്‍ക്ക് ഒട്ടൊന്നു തൃപ്തികരമായ വ്യഖ്യാനം നല്‍കിയത് സ്റ്റീഫനായിരുന്നു.

നിരവധി പുസ്തകങ്ങള്‍ എഴുതിയ ഹോക്കിംഗിനുതന്റെ മകള്‍ ലൂസിയുമായി ചേര്‍ന്നു രചിച്ച ജോര്‍ജസ് സീക്രട്ട് കീ ടൂ യൂണിവേഴ്സ് (ഴലീൃഴല' െലെരൃല േസല്യ ് ൗിശ്ലൃലെ ) എന്ന കൃതി പ്രപഞ്ച രഹസ്യങ്ങള്‍ സരസവും ലളിതവുമായി വ്യാഖ്യാനിച്ചു അവതരിപ്പിക്കുന്നു . ഈ പ്രപഞ്ചംദൈവത്തിന്റെ കൃത്യതയാര്‍ന്ന സംവിധാനമാണെന്നവാദത്തെഹോക്കിംഗ് പൊളിച്ചെഴുതി . ഒരു പ്രപഞ്ചം മാത്രമല്ല നിരവധി വേറെ ഉണ്ടന്നും അദ്ദേഹം വാദിച്ചു. ഒരു പ്രപഞ്ചമെന്ന സങ്കല്‍പ്പത്തിനപ്പുറത്തു ശാസ്ത്രാന്വേഷണംഅതിവ്യാപനം ചെയ്തപ്പോള്‍ പ്രപഞ്ചത്തെ ആര് സൃഷ്ടിച്ചു എന്ന ചോദ്യം പോലും അപ്രസക്തമായി .

പ്രപഞ്ചോത്പത്തിയെക്കുറിച്ചുള്ള അന്വേഷണങ്ങളില്‍ മുഴുകേണ്ട ആവശ്യമില്ലെന്നു 1988 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഹോക്കിംഗിനോട് പറയുകയുണ്ടായി . സൃഷ്ടിയുടെ ആരംഭം ദൈവത്തിന്റെ പ്രവര്‍ത്തിയാണന്നു ജോണ്‍ പോള്‍ മാര്‍പാപ്പ വ്യക്തമാക്കി .സൃഷ്ടിയുടെ ആരംഭത്തിലേക്കു നീളുന്ന അന്വേഷണങ്ങള്‍ മനുഷ്യ യുക്തിക്കു ഗ്രഹിക്കാന്‍ കഴിയുന്നതിനു അപ്പുറമാണെന്ന പരമ്പരാഗത വാദത്തെ ഹോക്കിങ്ങ് നിഷേധിച്ചു .

സമയത്തിനും കാലത്തിനും അതിരുകളില്ലെന്നും ഹോക്കിംഗ് പറഞ്ഞു . ഗലീലിയോയുടെ വിധി തനിക്കുണ്ടായാലും ഇക്കാര്യം പറയാന്‍ തന്‍ മടിക്കുന്നില്ല എന്നും ഹോക്കിംഗ് പറഞ്ഞു .ദൈവമാണോ പ്രപഞ്ചത്തിന്റെ സൃഷ്ടാവ് എന്ന ചോദ്യത്തിന്റെ ഉത്തരം പറയുകയല്ല ഹോക്കിംഗിന്റെ ലക്ഷ്യം .നിര്‍ഗുണരൂപത്തിലും വ്യക്തി രൂപത്തിലുമുള്ള ഈശ്വര സങ്കല്‍പ്പത്തോട് ഹോക്കിംഗ്യോജീച്ചിരുന്നില്ല.

പ്രപോഞ്ചോത്പത്തി വിശദികരിക്കാന്‍ദൈവസങ്കല്പം അപര്യാപ്തമാണെന്ന് അപരിമേയമായ പ്രപഞ്ചങ്ങളുടെ നിലനില്പിന്റെ അടിസ്ഥാനത്തില്‍ സുവ്യക്തമാക്കാന്‍ ഹോക്കിങ്ങിസിനു കഴിഞ്ഞു .എന്നാല്‍2016 ല്‍ പോപ് ഫ്രാന്‍സിസ്‌ന്റെ ക്ഷണം സ്വീകരിച്ചു വത്തിക്കാന്‍ സന്ദര്‍ശിച്ച ഹോക്കിങ്ങ് പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സയന്‍സില്‍ 'പ്രപഞ്ചത്തിന്റെ ഉത്ഭവം 'എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തിയപ്പോള്‍ഫ്രാന്‍സിസ് മാര്‍പാപ്പ മുഴവന്‍ സമയം ശ്രോതാവായിരുന്നു.

സംശയങ്ങളും ഉത്തരങ്ങളുമായി ഫ്രാന്‍സിസ് മാര്‍പാപ്പയോടൊപ്പം ചിലവാക്കിയ നിമിഷങ്ങള്‍ രണ്ടു ലോക വ്യക്തിത്വങ്ങളെകൂടുതല്‍ അടുപ്പിച്ചു. നമുക്കു അജ്ഞാതമായ അറിവിന്റെ തീരങ്ങളെ അന്വേഷിക്കുന്നവരെയും അംഗീകരിക്കുന്ന പോപ്പാണ് ഫ്രാന്‍സിസ് മാര്‍പാപ്പയെന്നു ഹോക്കിങ്ങ്പറയുകയുണ്ടായി. ദൈവം ഒരു മാജിക്കാരനെപോലെ മാന്ത്രിക വടി വീശി എല്ലാം സൃഷ്ടിച്ചുഎന്ന് ചിന്തിക്കരുതെന്നു ഹോക്കിങ്ങ് പറഞ്ഞപ്പോള്‍ . പ്രപഞ്ചത്തിന്റെ മനസ് കണ്ടെത്താനുള്ള ശാസ്ത്രിയഅന്വേഷണങ്ങള്‍ഒരു പക്ഷെ ദൈവത്തെ കണ്ടെത്താനുള്ള യാത്രയാകുമെന്ന്ഭംഗ്യന്തരെണ പറഞ്ഞു വെക്കാനും ഹോക്കിങ്ങ് മടിച്ചില്ല .സമയവും പ്രപഞ്ചവും കാലവുംസമ്മേളിച്ച അദ്ഭുതകരമായ ചിന്താലോകമായിരുന്നുഹോക്കിങ്ങിന്റേത്.

പ്രപഞ്ചത്തില്‍ നിരവധി ഭൂമികകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അവിടെമനുഷ്യരെ പോലുള്ള ജീവി വര്‍ഗങ്ങങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്നും അദ്ദേഹം കരുതുന്നു . കൃത്രിമ ബുദ്ധിയെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ കൈവിട്ടു പോയാല്‍ മനുഷ്യരെ അടിമപ്പെടുത്തുന്ന യന്ത്രമനുഷ്യന്‍ ഉണ്ടേയാക്കാമെന്ന് മുന്നറിയിപ്പും ഹോക്കിങ്ങ് നല്‍കുന്നണ്ട് . ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈനു ശേഷം ലോകം കണ്ട ഏറ്റവും പ്രഗത്ഭനായ ഭൗതിക ശാസ്ത്രജ്ഞനാണ് ഹോക്കിങ്ങ് .

പ്രപഞ്ച മനസിലേക്കു ഊര്‍ന്നിറങ്ങിയ ചിന്തകനെന്ന നിലയിലും മാരകരോഗത്തോട് മല്ലടിച്ചു പരിമിതിയുള്ള വ്യക്തിയെന്ന നിലയിലും ഈ നൂറ്റാണ്ടിലെ അദ്ഭുതമായിരുന്നു ഹോക്കിങ്ങ്. സ്റ്റീഫന്‍ ഹോക്കിങ്ങിനെഓര്‍ക്കുമ്പോള്‍നമ്മുടെ ഗായകന്‍ഷഹബാസ് അമന്‍ പാടിയത് പോലെ നരകത്തില്‍ തീയില്ല സ്വര്‍ഗത്തില്‍ തോട്ടവുമില്ല എല്ലാം നിന്റെ ഉള്ളില്‍ ..
ആദരാഞ്ജലികള്‍ 
Join WhatsApp News
നാരദന്‍ 2018-03-22 07:20:56
നരകവും ഇല്ല സോര്‍ഗവും ഇല്ല, പിന്നല്ലേ തീയും തോട്ടവും.
മനുഷന്‍ തിന്മ ചെയുമ്പോള്‍ നരകം അവന്‍ ഉണ്ടാക്കുന്നു.
മനുഷന്‍ നന്മ ചെയുമ്പോള്‍ ഈ ഭൂമിയില്‍ സോര്‍ഗം ഉണ്ടാക്കുന്നു.
andrew 2018-03-22 13:28:54

Thanks for a great article.

"In a world that is in chaos politically, socially and environmentally, how can the human race sustain another 100 years?"- "I don't know the answer. That is why I asked the question, to get people to think about it, and to be aware of the dangers we now face."-  Hawking posted this in 2006. The question is a call to all humans, all social, religious & political leaders. The Earth is a ticking time bomb due to the greed of few humans.

 There is nothing optimistic in the future of the human race, a mass extinction is imminent.  If Aliens visit Earth, humans will perish. Philosophy used to guide the World, but not anymore. Science is the new leader. Any society which fails to acknowledge the progress of Science will perish. That is what we see all over the World. Ignorant politicians & religious fanatics are the World leaders now.

 Religion and its god are made by men afraid of death and darkness. We need to grow up from their Fairy Tales and progress in tune with the truth revealed by Science. The above words of Wisdom of Hawking are eternal.

 Hawking will shine like a Lighthouse to Scientists and a small Sun to rational Humans. Hope more and more will come out into the Light of the Sun instead of sitting in the dark and destroying not only the Humans but all the rest of things in this Holy Earth. Yes! Do not destroy this Mother Earth for a Heaven or Hell in the future.  The only Heaven a human can enjoy is on this Earth in this life.

Andrew 

truth and justice 2018-03-23 05:56:21
When Stephen Hawking is categorized in Atheist group, we have nothing to say.He is completely against Bible and Jesus teaching about heaven and hell. Hell is a reality and heaven exists as God is a creater.
നാരദന്‍ 2018-03-23 08:39:08

മീന്‍ കുട്ടയുടെ ചുറ്റും മ്യാവു മ്യാവു എന്ന് കരഞ്ഞുകൊണ്ട്‌ കറങ്ങേണ്ട പൂച്ചക്ക് എന്താണ് പൊന്ന് ഉരുക്കുന്നിടത്തു കാരിയം.

Hawking is not for faith addicts & slaves of irrational religions.

Vayanakaaran 2018-03-23 09:08:42
കുറെ മനുഷ്യർ തലയടിച്ചും, കൈക്കൊട്ടിയും,ബഹളം വച്ചും, തംബോറടിച്ചും കരഞ്ഞും, ചിരിച്ചും,പ്രാർത്ഥിക്കുന്നത് കണ്ടു സാത്താൻ പറഞ്ഞു. നരകത്തെക്കുറിച്ച് എന്നെക്കാൾ വിവരം അവർക്കുണ്ട്. 
ഓഷോ 2018-03-23 10:12:51
'' ഈ നിമിഷത്തോട് സത്യസന്ധരായിരിക്കുക. ഓരോന്നും അതാതിന്രെ കാലത്ത് മനോഹരമായിരിക്കുന്നു. കൂടാതെ ഓരോന്നിനും അതാതിന്രേതായ ഒരു സമയവും ഉണ്ട്. അടിപതറാതിരിക്കുക. ഇതിനെ ഞാൻ മതാത്മകതയെന്നു പറയുന്നു. ഒരു നദിയിൽ രണ്ടുതവണ ഇറങ്ങാനാവില്ല. യൌവനത്തിൽ യുവാവായിരിക്കണം, വാർദ്ധക്യത്തിൽ വൃദ്ധരും. രണ്ടും തമ്മിൾ കൂട്ടിക്കലർത്തി അലങ്കോലമാക്കരുത്. അത് വൃത്തികെട്ടതായിത്തീരും. ഓർക്കക: നിങ്ങളായി ഒന്നും ചെയ്യേണ്ടതില്ല. നിങ്ങൾ കേവലം പ്രകൃതിയെ പിന്തുടർന്നാൽ മതി. മാററം മാത്രമാണ് പ്രപഞ്ചത്തിലുള്ള ഒരേയോരു സ്ഥൈര്യം. മാററം മാത്രമാണ് നിത്യത. എല്ലാം കടന്നുപോവുകയും, എല്ലാം മാറിത്തീരുകയും ചെയ്യുന്പോൾ നിങ്ങൾക്ക് നിങ്ങൾ തന്നെയായി വർത്തിക്കാം. അപ്പോൾ ചെന്നെത്തുവാനൊരിടമില്ല, ചെയ്യുവാനൊന്നുമില്ല, നിങ്ങൾക്ക് സ്വസ്ഥനാകാം.'' ഓഷോ
posted by andrew
Atheist 2018-03-23 23:29:10
 "According to M-theory, ours is not the only universe. Instead, M-theory predicts that a great many universe were created out of nothing. The creation does not require the intervention of some supernatural being or god. Rather, these multiple universes arise naturally from physical law. they are prediction of science. Each universe has many possible histories and many possible states at later times, that is, at times like the present, long after their creation. Most of these states will be quite unlike the universe we observe and quite unsuitable for the existence of any form of life. Only a very few would allow creatures like us to exist. Thus our presence selects out from this vast array only those universe that are compatible  with our existence. Although we are puny and insignificant on the scale of the cosmos, this makes us in a sense the lords of creation" (The Grand design- Stephen Hawking) 
MATHAI P ABRAHAM 2018-03-25 13:01:06
Totally agrees with Andrew's comment. we lost a great scientist.

Kapyaar 2018-03-25 14:16:25
സ്വർഗം ഇല്ലാ എന്ന് തന്നെ തോന്നുന്നു, പത്തന്പതു കൊല്ലം പള്ളിയിൽ പോയതും അച്ചന്മാർക്കും മെത്രാന്മാർക്കും കൊടുത്തതല്ലേ. എങ്ങാനും ബിരിയാണി വിളമ്പിയാലോ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക