MediaAppUSA

ദുഷ്യന്തന്‍ (കവിത: തമ്പി ആന്റണി)

Published on 04 April, 2018
ദുഷ്യന്തന്‍ (കവിത: തമ്പി ആന്റണി)
അവള്‍
ഇന്‍ബോക്‌സില്‍ വന്നിട്ട്
“ഓര്‍ക്കുന്നില്ലേ
നമ്മള്‍ ഒന്നിച്ചു “

ഓ അന്ന് ആ പൂനിലാവുള്ള
ഹേമന്ത രാത്രിയില്‍
അവന്‍ പറഞ്ഞു

അവള്‍ വികാരപരവശയായി
“അല്ലയോദുഷ്യന്തമഹാരാജാവേ..”

അവന്‍
“അല്ലയോ മുനികുമാരി ..
എങ്ങനെ മറക്കും
മാലിനിനദിയുടെ തീര്‍ത്ത്
നിന്റെ കാലില്‍ ദര്‍ഭമുന ..”

മണ്ണാങ്കട്ട
ദര്‍ഭമുനയല്ല ഗര്‍ഭമുന
അതും പൊരിവെയിലത്തു
ആ പാറത്തോടിന്റെ കരക്ക്
ദേഹത്ത് മുഴുവനും
കുപ്പിച്ചില്ലല്ലേ കുത്തികയറിയത്
ഒക്കെ മറന്നു
പരമ ദുഷ്ടന്‍ ദുഷ്യന്തന്‍
അവന്‍ ഓടി ..
ശകുന്തള 2018-04-04 23:36:33
ദുഷിച്ചു നാറുന്ന കയ്യിലിരിപ്പ് 
പേര് ദുഷ്യന്തൻ !
നിന്നെ വിടമാട്ടെ 
അന്ന് നീ എന്തെല്ലാം പറഞ്ഞാണ് പറ്റിച്ചത്? 
ഇപ്പോൾ ഒന്നും അറിയില്ല പോലും! 
ഡി എൻ എ ടെസ്റ്റിലൂടെ 
ഞാൻ തെളിയിക്കും 
കൊച്ചിന്റെ തന്ത 
നീ തന്നെ എന്ന് 
Vayanakaran,Houston. 2018-04-05 06:44:26
some of the writers here show their big face and refuse to acknowledge comments. They call Editor and tell him to remove comments. Those people should not post their trash articles on this blog.
Thampy Antony is a great personality and welcome comments. We need articles like this. Not the ones from self-proclaimed egoists who ran out of talents to write Kavitha . No one wants to read those trash. We need writers like Thampy Antony
വിദ്യാധരൻ 2018-04-05 12:31:37
ആരും ആരേക്കാൾ ഉന്നതനല്ലതോർക്കണം  
ആരാഞ്ഞിടാത്ത ഗുണങ്ങളുണ്ടു നിന്നിലും 
ആരായുകയിലത് കണ്ടെത്താം നിശ്ചയമെന്ന 
കാര്യം മനസ്സിലാക്കുക വായനക്കാരാ നീ 
കുത്തി നോവിക്കുക എഴുത്തുകാരെ ഇടിയ്ക്കിടെ 
കുത്തുവാക്കാൽ വിമർശനങ്ങളാൽ 
തത്വം പ്രസംഗിക്കും തത്ത്വചിന്തകരുടെ 
സത്വം പുറത്തുവരും സമ്മർദ്ദം ഏറുമ്പോൾ 
കണ്ടിടാം അവരുടെ തനിനിറം വ്യക്തമായി 
ശുണ്ഠിയുള്ളവർ അഹംഭാവികൾ  കുബുദ്ധികൾ 
തിരിയുന്നു  പ്രപഞ്ചം  സ്വന്ത തലയിലെന്നു 
കരുതുന്നു പമ്പര വിഡ്ഡികൾ ഉദ്ദണ്ഡർ 
വമ്പരെന്ന് നീ കരുതുന്നവർ ഒക്കെയും 
കൊമ്പുകുത്തും നിന്നെ നീ അറിയുമ്പോൾ 

ഡോ.ശശിധരൻ 2018-04-05 14:27:08

എത്ര മനോഹരമായാണ് ശ്രീ.തമ്പി ആന്റണി അഗാധമായ അന്തർഭാവങ്ങളോടുകൂടി  കഠിനമായ മനുഷ്യന്റെ കാമചിന്തയെ  ധർമ്മ ചിന്തയിലേക്കു നയിച്ച് സമന്വയിച്ചിരിക്കുന്നത്.ആണുങ്ങൾ അവസരം കിട്ടിയാൽ ആരെയും കാമസംതൃപ്തിക്കുവേണ്ടി ഉപയോഗിച്ചു തന്ത്രപൂർവം അവിടുനിന്നും കടന്നു കളയുന്നു .അന്ന് ദുഷ്യന്തൻ അപ്രകാരം ചെയ്തു കടന്നു കളഞ്ഞിട്ടും പിന്നീട് തന്റെ അങ്ങേയറ്റത്തെ ദുഃഖം കൊണ്ടും സഹിഷ്‌ണതകൊണ്ടും ശകുന്തളയെ തന്റെ പരിശുദ്ധമായ രാജകീയമായ ജീവിതത്തിലേക്ക് തെറ്റ് മനസ്സിലാക്കി തിരിച്ചുകൊണ്ടുവരുന്നുശകുന്തളയുടെയും ദുഷ്യന്തന്റെയും കാമത്തിന് ഒരു ആത്മനിയന്ത്രണമുണ്ടായിരുന്നു. ഇന്ന് കാമശമനം കഴിഞ്ഞാൽ ഏതെങ്കിലും രീതിയിൽ സ്ത്രീയെ ഇല്ലായ്‌മ ചെയ്യാൻ പുരുഷൻ ശ്രമിക്കുന്നുഅന്നും ഇന്നും കാണുന്ന കാമ സംസ്കാരത്തെ ,കാമ വ്യത്യാസത്തെ  വളരെ വിചാരവിവേകത്തോടെ ശ്രീ. തമ്പി ആന്റണി കൊച്ചു കവിതയിലൂടെ യുക്തിപൂർവം സമന്വയിപ്പിച്ചു അവതരിപ്പിച്ചിരിക്കുന്നു .

(ഡോ.ശശിധരൻ)


andrew 2018-04-05 15:36:59

A beautiful piece of Art, you were very successful in bringing out Nature’s way of primary instincts and the later effect of  ‘Natures way’ when the conscience of civilization and morality hits the ever escaping tendency of humans especially men.

Enrich e- Malayalee.

വിദ്യാധരൻ 2018-04-05 21:12:02
ഉണ്ടായിരുന്നെങ്കിൽ ഡോക്ട്ർ ശശിധരൻ കണ്ട 
അഗാധന്തർഭാവങ്ങളൊക്കെ ഈ കവിതയിൽ 
നന്നായിരുന്നേനെ കവിത രസിക്കുമായിരുന്നു 
ശാകുന്തളംപ്പോൽ വായിപ്പവർക്കൊക്കെയും 


ശാകുന്തളത്തിലെ ചില കവിതാ ശകലങ്ങൾ 

'കല്യാണംഗി ചിലയടി നട-
        ന്നിട്ട് പിന്നീടകസ്‌മാൽ 
പുല്ലിൻറഗ്രം പദഭുവി തറ -
       ചെന്നപ്പോൽ നിന്നുകൊണ്ടാൾ ;
ചൊല്ലാമല്ലോ തരുതതിയതിൻ 
      ശാഖയിൽകൊണ്ടുടക്കീ-
ട്ടല്ലെന്നാലും മരവുരി വിടീ -
      ക്കുന്നപോൽ പിന്തരിഞ്ഞാൾ' ( വലിയ കോയിത്തമ്പുരാൻ )

"കൊണ്ടൽവേണിയൊരു  രണ്ടുനാലടി നടന്നതി-
             ലതിനു മുമ്പുതാൻ 
കൊണ്ടു ദർഭമുന കാലിലൊന്നു വെറുതെ നടി -
             ച്ചു നിലകൊണ്ടിതെ 
കണ്ഠവും ബത തിരിച്ചു നോക്കിയവൾ വല്ക്കലാ -
            ഞ്ചലമിലച്ചലിൽ 
കൊണ്ടുടക്കുമൊരു മട്ട്  കാട്ടി വിടുവിച്ചിടു-
             ന്ന കപടത്തൊടെ"  (രാജരാജവർമ്മ കോയിത്തമ്പുരാൻ )

                   അധരം തളിർപോലരുണം
     മൃദുതരവിടപത്തിനൊക്കുമേ കൈകൾ;
                 മലർപോലെ അവയവങ്ങളിൽ
     മുതിരുന്നു മനോഞ്ജമായ താരുണ്യം (ശാകുന്തളം -വള്ളത്തോൾ )


"ലോലാപാംഗേഷിതൻ നീ പല തവണ തൊടു -
            ന്നൂ വിറക്കൊള്ളുവോളെ 
ച്ചാലേ ചെന്നാലപിപ്പൂ ചെവിയിൽ മൃദുനിഗൂ-
            ഡോക്‌തി ചൊല്ലുന്നപോലെ;
കൈരണ്ടും കൊണ്ടു തട്ടുന്നവളുടെ രതിസ-
           ത്തായ ചുണ്ടാസ്വാദിപ്പൂ-
നേരന്വേഷിക്കയാൽ വഞ്ചിതർ മദുകാരമേ,
           ഞങ്ങൾ; നീ താൻ കൃതാർത്ഥൻ !" (വള്ളത്തോൾ )
                   
ഈ ഭാവങ്ങളും രചനാ വൈഭവങ്ങളുമാണ്  ആധുനിക കവിതകളിൽ കാണാൻ കഴിയാത്തത് .  മേൽപ്പറഞ്ഞ   കവിതാ ശകലങ്ങൾ വായിക്കുന്നവർക്ക് മറ്റൊരു വ്യാഖാനത്തിന്റെ ആവശ്യം ഇല്ല .  

ഡോ.ശശിധരൻ 2018-04-05 22:38:23
വള്ളത്തോളിന്റെ കവിതയല്ല ഇവിടെ സംവാദം ചെയുന്നത് .തമ്പി ആന്റണിയുടെ കവിതയാണ്. (ഡോ.ശശിധരൻ)
Antony Thekkek 2018-06-24 18:51:49
Thank you for the positive comments. It’s very encouraging 
Thampy Antony 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക