Image

പതിമൂന്നു ഭാര്യമാര്‍ - സ്റ്റീവെന്‍ മില്‍ഹൗസെര്‍ (വിവര്‍ത്തനം ഭാഗം 3: പ്രൊഫസ്സര്‍ കുഞ്ഞാപ്പു, D.Sc., Ph.D.)

Published on 08 April, 2018
പതിമൂന്നു ഭാര്യമാര്‍ - സ്റ്റീവെന്‍ മില്‍ഹൗസെര്‍ (വിവര്‍ത്തനം ഭാഗം 3: പ്രൊഫസ്സര്‍ കുഞ്ഞാപ്പു, D.Sc., Ph.D.)
ഭാഗം 3/6
മുന്‍ഭാഗങ്ങള്‍ക്കുള്ള ലിങ്കുകള്‍

ഭാഗം 1: http://emalayalee.com/varthaFull.php?newsId=160052
ഭാഗം 2: http://emalayalee.com/varthaFull.php?newsId=160162

എന്റെ അഞ്ചാം ഭാര്യയുടെ അരികത്തണയാന്‍ ഇച്ഛിക്കുമ്പോള്‍ ഞാനവളെ ഒരു ചെറുപ്പക്കാരന്‍റെ കൂടെ കണ്ടെത്തും. പൗരുഷഭാവം വിടാത്ത, എങ്കിലും കുട്ടിത്തവും കോമളത്വവും നഷ്ടപ്പെടാത്ത ഒരു സുമുഖന്‍. മെലിഞ്ഞവനെങ്കിലും ഉറച്ച പേശികളുള്ളവന്‍. അവന്‍ എപ്പോഴും കറുത്ത ഒരു സ്‌പോര്‍ട്ട്‌സ് ജാക്കെറ്റ് അണിഞ്ഞിരിക്കും. കഴുത്തു ഭാഗം തുറന്നിട്ട ഇളംനീല ഷര്‍ട്ടും ജീന്‍സും ധരിക്കും. വിനയാന്വിതന്‍. നിശ്ശബ്ദന്‍. ശ്രദ്ധ പിടിച്ചുപറ്റാന്‍ താല്‍പര്യമില്ലാത്ത പ്രകൃതം. ഞാനും എന്റെ അഞ്ചാം ഭാര്യയും ഒന്നിച്ച് ഡൌണ്‍ ടൌണിലെ റെസ്റ്റോറന്‍റില്‍ ഉച്ചഭക്ഷണത്തിന് ഒരു ചെറിയ മേശയില്‍ അഭിമുഖമായി ഇരിക്കുമ്പോള്‍ അയാള്‍ അവളുടെ ഇടത്തോ വലത്തോ ഇരിക്കുന്നുണ്ടാകും.

>>>കൂടുതല്‍ വായിക്കുക....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക