Image

വേര്‍പാടിന്റെ അഞ്ചു നൊമ്പര വര്‍ഷങ്ങള്‍ (സരോജ വര്‍ഗീസ്)

സരോജ വര്‍ഗീസ്) Published on 10 April, 2018
വേര്‍പാടിന്റെ അഞ്ചു നൊമ്പര വര്‍ഷങ്ങള്‍ (സരോജ വര്‍ഗീസ്)
ജോയ് നിരണം : (Mathew Varghese)
ഓര്‍മ്മദിവസം  April 10
On this day our dearest Joe (Mathew Varghese) left for his heavenly abode. We, his wife, children, grand-children, great grant- child, son-in law and daughter in- law stand in prayer for his soul to rest in peace.

ദു:ഖത്തിന്റെ കണ്ണീര്‍ മഴ പെയ്തു നിറഞ്ഞ അഞ്ചു വര്‍ഷങ്ങള്‍!! ജോയിയുടെ ഓര്‍മ്മകളുടെ വെയില്‍ പരന്നുനിന്ന്  സാന്ത്വനം പകരുമ്പോഴും ആ മഴയില്‍ ഞാന്‍  കുടയില്ലാതെ നില്‍ക്കുന്നുവെന്ന തോന്നല്‍. പ്രിയ ജോ ആകാശത്തിന്റെ ഏതോ കോണില്‍ ദൈവസന്നിധിയില്‍ നില്‍ക്കുമ്പോള്‍ എന്നെ കാണുന്നില്ലേ? ഈ ഏപ്രില്‍ 10 നു എന്നെ വിട്ടുപോയി. സന്തോഷത്തിന്റെ നല്ല നിമിഷങ്ങള്‍ തിങ്ങി നിന്ന നമ്മുടെ വീട്ടില്‍ ഇപ്പോള്‍ വേദനയുടെ ഇരുട്ട് മാത്രം. എനിക്ക് ചുറ്റും ഏകാന്തത പരത്തിനില്‍ക്കുന്ന ഈ ദിവസങ്ങളില്‍ നിന്നും മുക്തി നേടി അങ്ങയുടെ  അരികില്‍ എത്താന്‍ ഞാന്‍ കാത്തിരിക്കുന്നു. എനിക്ക് അല്‍പ്പം ആശ്വാസം പകര്‍ന്നുകൊണ്ട് നമ്മുടെ മക്കളും, കൊച്ചുമക്കളും  അവരുടെ അപ്പച്ചനെക്കുറിച്ച്  പറയുന്നുണ്ട്. ഇന്ന് ജോയുടെ ഓര്‍മ്മദിവസത്തില്‍ ഞങ്ങള്‍ ഒത്തുചേരുന്നു. പ്രിയ ജോ അങ്ങ്  ഞങ്ങളെ വിട്ടുപോയി എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെങ്കിലും  ഞങ്ങളുടെ ഇടയില്‍ ഇല്ല എന്ന യാഥാര്‍ത്ഥ്യം വീര്‍പ്പു മുട്ടിക്കുന്നു. മെഴുകുതിരി നാളങ്ങള്‍ക്ക് ചുറ്റും നിന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. അവിടത്തെ ആത്മാവിനു ശാന്തി നേരുന്നു. ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു 'എന്നെകൂടെ വേഗം ജോയുടെ അടുത്ത് എത്തിക്കേണമേ'  ആ സമാഗമനത്തിനായി നമുക്ക് കാത്തിരിക്കാം. ഓര്‍മ്മകളോടെ സരോ. 'നിന്റെ മഹത്വം ഉദിക്കും നാള്‍ നില്‍ക്കണമവര്‍ വല ഭാഗത്തില്‍'




വേര്‍പാടിന്റെ അഞ്ചു നൊമ്പര വര്‍ഷങ്ങള്‍ (സരോജ വര്‍ഗീസ്)
Join WhatsApp News
Mathew V, Zacharia, St.Thomas Mar thoma Parishioner, NY. 2018-04-10 11:13:22
Dear Sister in Lord Jesus Christ. Yes, It is sad. Grieving is a part of life . May the good Lord comfort you. I advise to read the 2 Samuell, Chapter 13: 13 - 23.  Vs.23 David  " Can I bring him back again ? I shall go to him, but he will not return to me " . Yes , we will go to our loved ones in Heaven.
In prayer, Mathew V. Zacharia
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക