Image

എന്റ്റെ അപ്പന്‍ സ്വര്‍ഗ്ഗത്തിലോ? (ബി ജോണ്‍ കുന്തറ)

Published on 18 April, 2018
എന്റ്റെ അപ്പന്‍ സ്വര്‍ഗ്ഗത്തിലോ? (ബി ജോണ്‍ കുന്തറ)
സിന്‍ഡി വുഡന്‍ കാത്തോലിക് ന്യൂസ് സര്‍വിസ് (ഈ ലേഖനത്തിന്റെ ഉറവിടം)

ഒരു കുട്ടി, പോപ്പ് ഫ്രാന്‍സിസിനോട് ഈ അടുത്ത നാള്‍ ചോദിച്ച ചോദ്യം.

പോപ്പ് റോമിലെ, പാവപ്പെട്ടവര്‍ താമസിക്കുന്ന ഒരു പ്രദേശം സന്ദര്‍ശിക്കുകയായിരുന്നു ഈ അവസരത്തില്‍ അദ്ദേഹം ഏതാനും കുട്ടികളുമായി സഭാഷണത്തില്‍ ഏര്‍പ്പെട്ടു. പോപ്പ് ഓരോ കുട്ടിയോടും ചോദിച്ചു അവരെ അലട്ടുന്ന പ്രശ്‌നങ്ങള്‍, സന്ദേഹം എന്തൊക്കെ എന്ന്. ഓരോരുത്തര്‍ ഓരോ തരം ഉത്തരങ്ങള്‍ നല്‍കി. എന്നാല്‍ ഇമ്മാനുവേല്‍ എന്ന ബാലന്റെ ഊഴം വന്നപ്പോള്‍ അവന്‍ നിന്നു കരയുവാന്‍ തുടങ്ങി. 

പോപ്പ് അവനെ അടുത്തേക്കു വിളിച്ചു എന്നാല്‍ അവന്‍ കണ്ണുപൊത്തി കരഞ്ഞുകൊണ്ട് പറഞ്ഞു 'എനിക്കു സാധിക്കില്ല, സാധിക്കില്ല' ഇതുകേട്ട ഒരു വൈദികന്‍ ഈബാലന്റെ കൈപിടിച്ചു പോപ്പിന്റ്‌റെ സമീപത്തേക്ക് ആനയിച്ചു എന്നിട്ടും അവന്‍ മുന്നില്‍ നിന്നും കരയുകമാത്രം. പോപ്പ് അവനെ തന്റ്റെ മാറോടണച്ചു, അവരുടെ തലകള്‍ കൂട്ടി മുട്ടി. പോപ്പ് പറഞ്ഞു 'മോന് പറയുവാനുള്ളത് എന്റെ ചെവിയില്‍ പറഞ്ഞോളൂ'.

അവന്‍ എന്തോ പോപ്പിന്റെ കാതില്‍ എന്തോക്കെയോ പറഞ്ഞു. അതിനുശേഷം പോപ്പ് ഈ കുട്ടിയോടു ചോദിച്ചു നീ എന്റെ ചെവിയില്‍ പറഞ്ഞത് എല്ലാവരോടുമായി പറയട്ടെ എന്ന്. ആ ബാലന്‍ അതിന് സമ്മതവും നല്‍കി. വികാരാധീതനായ പോപ്പ് ഇടറുന്ന സ്വരത്തില്‍ പറഞ്ഞു 'ഇവനെപ്പോലെ നമുക്കെല്ലാവര്‍ക്കും ഒന്നുകരയുന്നതിന് സാധിച്ചിരുന്നെങ്കില്‍'

ഇമ്മാനുവേല്‍ 'ഇവനെപ്പോലെ നമുക്കെല്ലാവര്‍ക്കും ഒന്നുകരയുന്നതിന് സാധിച്ചിരുന്നെങ്കില്‍'

ഇമ്മാനുവേല്‍ പോപ്പിനോട് പറഞ്ഞതിന്റ്റെ രക്ന്നചുരുക്കം. എന്റെ അപ്പന്‍ ഈയടുത്തകാലത്തു മരണപ്പെട്ടു, അപ്പന്‍ ഞങ്ങളെ സ്‌നേഹിച്ച നല്ലൊരു പിതാവായിരുന്നു എന്നാല്‍ മതവിശ്വാസി ആയിരുന്നില്ല എന്നിരുന്നാല്‍ ത്തന്നെയും തന്റെ കുട്ടികളെ മാമ്മൂദീസ മുക്കുന്നതിനും തടസം നിന്നിട്ടില്ല. അവന്റെ പ്രധാന ചോദ്യം 'എന്റെ അപ്പന്‍ സ്വര്‍ഗ്ഗത്തിലോ?'

പോപ്പ് ഫ്രാന്‍സിസ് തുടര്‍ന്നു എത്ര മനോഹരം ഒരു മകന്‍ അവന്റെ അപ്പനെക്കുറിച്ച അഭിമാനത്തോടെ അപ്പന്‍ വളരെ നല്ലവനായിരുന്നു എന്നു പറയുന്നതു കേള്‍ക്കുക. അവന്റെ സ്ഥൈര്യം എല്ലാവരുടേയും മുന്നില്‍ നിന്നു മറഞ്ഞു പോയ അപ്പനെ ഓര്‍ത്തു കരയുന്നതിനും അയാളുടെ നല്ല മനസ് നമ്മുടെ മുന്നില്‍ കാട്ടിയതും.

ശരിതന്നെ ആ മനുഷ്യന് ദൈവ വിശ്വാസമെന്ന ദാനം ലഭിച്ചിരുന്നില്ല. എങ്കില്‍ത്തന്നെയും അയാള്‍ക്ക് മക്കളെ മമ്മൂദീസാ മുക്കുന്നതിന് തടസമില്ലായിരുന്നു. പോപ്പ് തുടര്‍ന്നു അയാള്‍ക്ക് നല്ലൊരു ഹൃദയമുണ്ടായിരുന്നു എല്ലാവരെയും വിലയിരുത്തുന്നത് ഈശ്വരനാണ് അവരുടെ നല്ലവശങ്ങള്‍ കണ്ടിട്ട്. ആരു സ്വര്‍ഗ്ഗത്തില്‍ പോകുമെന്നും ദൈവം തീരുമാനിക്കും.

പോപ്പ് സംഭാഷണം തുടര്‍ന്നു, നിങ്ങള്‍ എന്തു കരുതുന്നു ഏതുതരം ഹൃദയമാണ് ദൈവതിനുള്ളത.് തീര്‍ച്ചയായും ഒരു പിതാവിനു മക്കളോടുള്ള സ്‌നേഹം. ഈശ്വരനില്‍ വിശ്വസിച്ചില്ല എന്നിരുന്നാല്‍ത്തന്നെയും മക്കളെ വളരെ സ്‌നേഹിച്ച നിങ്ങള്‍ കരുതുന്നുണ്ടോ ദൈവമിയാളെ തന്റെ അടുത്തുനിന്നും മാറ്റുമെന്ന്?

വീണ്ടുമൊരു ചോദ്യം കുട്ടികളോട് 'നല്ല പ്രവര്‍ത്തികള്‍ ചെയ്യുന്ന ഒരുവനെ ദൈവം ഉപേക്ഷിക്കുമോ?' കുഞ്ഞുങ്ങള്‍ ഉച്ചത്തില്‍ പറഞു 'ഇല്ലാ ഇല്ലാ ' അപ്പോള്‍ പോപ്പ് എമ്മാനുവേലിന്റെ തോളില്‍ തലോടിക്കൊണ്ടു പറഞ്ഞു നിനക്ക് ഉത്തരം കിട്ടിയിരിക്കുന്നു ദൈവം തീര്‍ച്ചയായും നിന്റ്റെ അപ്പനില്‍ സംപ്രീതനായിരുന്നു നിന്റ്റെ അപ്പന്‍ സ്വര്‍ഗ്ഗത്തിലുണ്ട്.

പോപ്പ് ഫ്രാന്‍സിസ് എത്ര മനോഹരമായി ദൈവവും മനുഷ്യനുമായുള്ള ബന്ധം ആകുഞ്ഞുങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചു. എല്ലാ ചട്ടക്കൂട്ടുകള്‍ക്കും പുറത്തുനിന്നും ചിന്തിക്കുന്ന ഒരു സഭാ നേതാവിനെയാണ് നാമിവിടെ ഈ പോപ്പില്‍ കാണുന്നത്. ഈശ്വരന്‍ നമ്മെ കാണുന്നത് ഒരു മതത്തിന്റ്റെയും ബാനറിനടിയിലല്ല. നമ്മുടെ നല്ലമനസ് നല്ല പ്രവര്‍ത്തികള്‍ അവയാണ് സ്വര്‍ഗ്ഗത്തിന്റെയും നരകത്തിന്റെയും മാനദണ്ഡം.
എന്റ്റെ അപ്പന്‍ സ്വര്‍ഗ്ഗത്തിലോ? (ബി ജോണ്‍ കുന്തറ)
Join WhatsApp News
josecheripuram 2018-04-18 21:02:45
God created every human with free will,but the religions made us to hate other religions.God wants us to live good &let others live very good.
truth and justice 2018-04-19 09:01:52
The bible says in the book of Jeremiah our righteous works are like filthy rags. Another theologian wrote if anyone wants to enter Heaven with good works, like that person cross the Atlantic Ocean in a paper boat.It does not mean that there is no value for good works. One has to have good faith in Jesus Christ Gods beloved son and also good works.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക