കത്തോലിക്കാ സഭ തങ്ങളുടെ സഭാ മക്കള്‍
കൂടുതല്‍ കുഞ്ഞുങ്ങളെ സൃഷ്ടിക്കാനും അതുവഴി ജനസംഖ്യ
വര്‍ദ്ധിപ്പിക്കാനുമുള്ള നയമാണ് പുലര്‍ത്തുന്നത്. അതിനുവേണ്ടി സര്‍ക്കാര്‍
നയങ്ങളായ കുടുംബാസൂത്രണത്തെ പരിപൂര്‍ണ്ണമായി എതിര്‍ക്കുകയും ചെയ്യുന്നു.
ജനപ്പെരുപ്പം മൂലം ലോകത്ത് അസമാധാനവും പട്ടിണിയും ദാരിദ്ര്യവും
വര്‍ദ്ധിക്കുന്നു. ബിഷപ്പുമാരും പുരോഹിതരും സ്ത്രീകളെയും ബലഹീനരായ
പുരുഷന്മാരെയും സ്വാധീനിക്കുകയും പട്ടിണിയും ദാരിദ്ര്യവും കണക്കാക്കാതെ
സന്താന നിയന്ത്രണമെന്ന പാപബോധം അവരുടെ തലയില്‍ അടിച്ചേല്‍പ്പിക്കുകയും
ചെയ്യുന്നു. എന്നാല്‍ ഭൂരിഭാഗം ക്രിസ്ത്യാനികള്‍ സന്താന ഉത്ഭാദന വിഷയങ്ങള്‍
കൂടുതല്‍ വിവേകത്തോടെ ചിന്തിക്കാനും തുടങ്ങിയിട്ടുണ്ട്. പുതിയ
തലമുറകള്‍ക്ക് വിവേകം വര്‍ദ്ധിച്ചതോടെ പുരോഹിതരുടെയും ബിഷപ്പുമാരുടെയും
അഭിപ്രായങ്ങളെ ഇന്ന് മുഖവിലയ്ക്കെടുക്കാറുമില്ല.
കര്‍ദ്ദിനാള്‍! ആലഞ്ചേരി അംഗസംഖ്യ കൂടുതലുള്ള കുടുംബങ്ങളുടെ ഒരു സമ്മേളനം
വിളിച്ചുകൂട്ടിയിരുന്നു. കൂടുതല്‍ !സന്താന ഉത്ഭാതനത്തിനായുള്ള
അദ്ദേഹത്തിന്റെ ആഹ്വാനം വളരെ വിചിത്രവുമായിരുന്നു. ദൈവം ബൈബിളിലെ പിതാവായ
അബ്രാഹാമിനു കടല്‍!ത്തരിപോലെ മക്കളുണ്ടാകാന്‍ കൊടുത്ത അതേ വരം ആലഞ്ചേരി
വിശ്വാസികളുടെയിടയില്‍ പ്രായോഗികമാക്കാന്‍ ശ്രമിക്കുന്നു. മൂന്നു മക്കളില്‍
കൂടുതലുള്ള മാതാപിതാക്കളുടെ നാലാമത്തെ കുട്ടിമുതല് സൗജന്യവിദ്യാഭ്യാസവും
വാഗ്ദാനം ചെയ്തിട്ടുണ്ട്. സഭയിലേക്കുള്ള വൈദികരുടെയും കന്യാസ്ത്രികളുടെയും
അപര്യാപ്തയാണ് കാരണം.
ഒരുവന്റെ സന്താനോത്ഭാദന കാര്യങ്ങളില്‍ സ്വയം തീരുമാനം എടുക്കുവാന്‍ ഓരോ
വ്യക്തിക്കും അവകാശമുണ്ട്. ഭ്രൂണം എന്നുള്ളത് ശരീരത്തിന്റെ വെറും കോശം
മാത്രമാണ്. ജീവന് എന്ന് ആരംഭിക്കുന്നുവെന്നു ശാസ്ത്രം നാളിതുവരെ
തെളിയിച്ചിട്ടില്ല. പുരുഷന്റെ ബീജം സ്ത്രീയില്‍ പതിക്കുന്ന നിമിഷം മുതല്‍
ജീവന് ആരംഭിക്കുന്നുവെങ്കിലും ഒരുവ്യക്തിയായി ജീവന് രൂപാന്തരപ്പെടുന്നത്
ആര്‍ക്കും അറിയില്ല. ഉദരത്തിലുള്ള കുഞ്ഞിനു വലിപ്പമോ വേദനയോ സ്വയം ബോധമോ
മനുഷ്യ ശരീരമോ ഉണ്ടായിരിക്കുകയില്ല. 'ഇത് എന്റെ ശരീരമാണ്, എന്റെ
ശരീരത്തില്‍ എന്തുംചെയ്യുവാന്‍ അവകാശമുണ്ടെന്നും' ഭ്രൂണഹത്യയെ
അനുകൂലിക്കുന്നവര്‍ പറയും. ഒരു സ്ത്രീ ബലാത്സംഗം മൂലം
ഗര്‍ഭിണിയാവുകയാണെങ്കില്‍ ആ കുഞ്ഞിനെ ഇല്ലാതാക്കുവാന്‍ അവള്‍ക്ക്
അവകാശമുണ്ട്. ഒരു കുഞ്ഞു ഗര്‍ഭത്തില്‍ തന്നെ അംഗ വൈകല്ല്യം
സംഭവിച്ചതെങ്കില്‍ എന്തിന് ആ കുഞ്ഞിനെ ജീവിതം മുഴുവന്‍ കഷ്ടപ്പെടുത്തണം.
കൃഷിഭൂമികള്‍ ആവശ്യത്തിനില്ല. കുടിക്കാന്‍ കുടിവെള്ളം ഇല്ല. എന്തിന്!
ഇങ്ങനെയുള്ള ഹതഭാഗ്യരായവരെ, ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളെ ഭൂമിയിലേക്ക്
ക്ഷണിക്കണം.
മനുഷ്യജീവനെ നിലനിര്‍ത്തേണ്ടതു സര്‍ക്കാരിന്റെ ചുമതലയാണെന്ന് ഗര്‍ഭം
അലസിപ്പിക്കുന്നതിനെ എതിര്‍ക്കുന്നവര്‍ ചിന്തിക്കും. ഒരുവന്റെ
ജീവിതനിലവാരം, സാമ്പത്തിക ഭദ്രത, സാമൂഹിക പ്രശ്നങ്ങളൊന്നും ഇവര്‍ ചെവി
കൊള്ളുകയില്ല. ജനിക്കുവാന്‍ പോകുന്ന കുഞ്ഞിനു മൂന്നാമത്തെ ആഴ്ചമുതല്‍
ഹൃദയത്തുടിപ്പുണ്ട്, മൂന്നു മാസമുള്ള ഗര്‍ഭസ്ഥശിശുവിനു കൈകാലുകളും കാണും.
മനുഷ്യ ജീവിതം സ്ത്രീബീജവും പുരുഷബീജവും സംയോജിക്കുന്ന നിമിഷം മുതല്‍
ആരംഭിക്കുന്നു. ഗര്‍ഭസ്ഥശിശുവിനു മനുഷ്യാവയവങ്ങള്‍ പല ഘട്ടങ്ങളില്‍
രൂപപ്പെടുന്നു. വേദനകളും ബോധവും ഘട്ടങ്ങളായി ഗര്‍ഭസ്ഥ ശിശുവില്‍
കാണപ്പെടുന്നു. അതുപോലെ കുഞ്ഞായിരിക്കുന്ന ഒരോ വ്യക്തിയും വിവിധ
അവസ്ഥകളിലായിട്ടാണ് പൂര്‍ണ്ണനായ ഒരു മനുഷ്യനും വ്യക്തിയുമായി
രൂപാന്തരപ്പെടുന്നത്.
'നീ ഗര്‍ഭിണിയാകുമ്പോള്‍ മറ്റൊരു ശരീരം നിന്റെ ഉദരത്തില്‍ ജനിക്കുന്നു.
അതിനെ നശിപ്പിക്കുവാന്‍ നിനക്ക് അവകാശമില്ല. ഉദരത്തില്‍ ഉള്ള കുഞ്ഞിനെ
പിച്ചികീറുന്നത് ക്രൂരവും പാപവുമാണ്. ബലാല്‍സംഗം മൂലം കുഞ്ഞുണ്ടായാലും
ഉദരത്തില്‍ വളരുന്ന കുഞ്ഞു നിഷ്കളങ്ക അല്ലെങ്കില്‍ നിഷ്കളങ്കനാണ്.
മറ്റുള്ളവരുടെ കുറ്റം കൊണ്ടു കുഞ്ഞുണ്ടായാലും ആ കുഞ്ഞു എന്തു തെറ്റ്
ചെയ്തു. അതിനെകൊല്ലുന്നത് നരഹത്യയാണ്. ജീവിച്ചിരിക്കുന്ന കുഞ്ഞുങ്ങള്‍
വേണ്ടെന്നു തോന്നിയാലും ആരെങ്കിലും കൊല്ലുവാന്‍ തയ്യാറാകുമോ? അതുപോലെ
ഒരുകുഞ്ഞു വേണ്ടാത്തതെങ്കിലും കൊല്ലാന്‍ നിനക്ക് എന്ത് അവകാശം! ഭൂമുഖത്ത്
കൃഷി സ്ഥലങ്ങളോ കുടിക്കാന്‍ വെള്ളമോ ഇല്ലെങ്കില്‍ ഭൂമിയില്‍ ജീവിക്കുന്നവരെ
കൊല്ലുമോ? പിന്നെ എന്തിനു ജനസംഖ്യ പെരുക്കുന്ന പേരില്‍ കുഞ്ഞിനെ കൊല്ലണം?
ഗര്‍ഭനിരോധനത്തെയും കുടുംബാസൂത്രണത്തെയും എതിര്‍ത്തുകൊണ്ട് കത്തോലിക്കാസഭ
വിശക്കുന്ന ജനതയും വേണ്ടാത്ത കുഞ്ഞുങ്ങളും ലോകത്തു പെരുപ്പിക്കാന്‍
സംഘിടിതമായ ആശയപ്രചരണങ്ങളും നടത്തുന്നുണ്ട്. അതിനെതിരെ ഏതാനും
വിവേകശാലികളായ ഇറ്റാലിയന്‍ ബിഷപ്പുമാരുടെ പഠന റിപ്പോര്‍ട്ടില്‍ 'ഇന്നത്തെ
ജനനനിരക്കു കുറക്കേണ്ടത് ഭാവിതലമുറകളോട് നമ്മള് പുലര്‍ത്തേണ്ട
കടമയാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.' ഒരു കുടുംബത്തിനു രണ്ടു
മക്കള്‍വീതം കണക്കാക്കി കുടുംബം നിയന്ത്രിക്കേണ്ടത് കാലത്തിന്റെ
ആവശ്യമെന്നും ഈ മെത്രാന്‍സമിതി വത്തിക്കാനോട്ആവശ്യപ്പെട്ടു. ആധുനിക
വൈദ്യസഹായത്തോടെ മനുഷ്യന്റെ ആയുസ്സു ദീര്ഘിക്കുന്നതോടൊപ്പം ജനനനിരക്കും
കുറയേണ്ടതായുണ്ട്. രണ്ടു വര്‍ഷത്തോളം നടത്തിയ സുദീര്‍ഘമായ ഈ പഠനത്തില്‍
ശാസ്ത്രജ്ഞരും ബൗദ്ധിക തലങ്ങളിലുള്ള അല്മെനികളും വിവിധ രാജ്യങ്ങളിലെ
മതനേതാക്കന്മാരും പങ്കു ചേര്‍ന്നിരുന്നു.
കുടുംബാസൂത്രണം സംബന്ധിച്ചുള്ള ഈ കമ്മറ്റിറിപ്പോര്‍ട്ട് സമര്‍പ്പിച്ചത്
ബെനഡിക്റ്റ് മാര്‍പ്പായുടെ ഭരണകാലത്തായിരുന്നു. അതില്‍ അന്ന് ബെനഡിക്റ്റ്
മാര്‍പാപ്പാ രോഷാകുലനാവുകയാണുണ്ടായത്. കോടാനുകോടി മനുഷ്യര്‍ ആഹാരമില്ലാതെ
ലോകത്തു മരിക്കുന്നുണ്ടെങ്കിലും അത്തരം പ്രശ്നങ്ങളൊരിക്കലും സഭയോ
മാര്‍പാപ്പയോ ഗൌനിക്കാറില്ല. കൂടാതെ ജനന നിയന്ത്രണത്തിനുള്ള എല്ലാ
മാര്‍ഗങ്ങളെയും സഭ എതിര്‍ക്കുകയും ചെയ്യുന്നു.
ഭൂമിയില്‍ ജനിക്കുവാനിരിക്കുന്ന കുഞ്ഞുങ്ങള്‍ക്കുവേണ്ടി മതം
കല്പ്പിച്ചിരിക്കുന്ന ഇത്തരം വിശ്വാസങ്ങളെ ലോകം ഇന്ന് പൊതുവെ
തിരസ്ക്കരിക്കുന്നതായി കാണുന്നു. പൗരാഹിത്യവും വത്തിക്കാനും
സ്വീകരിച്ചിരിക്കുന്ന കുടുംബാസൂത്രണ നിലപാടുകളെ പരിഷ്കൃതരാജ്യങ്ങള്‍ സാധാരണ
ഗൌനിക്കാറില്ല. എങ്കിലും ദാരിദ്ര്യവും അജ്ഞതയും നിറഞ്ഞ മൂന്നാം
ചേരിരാജ്യങ്ങളിലും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും ഇത്തരം
സങ്കീര്‍ണ്ണമായ പ്രശ്നങ്ങളില്‍ വത്തിക്കാന്‍ ഇന്നും സ്വാധീനമുണ്ട്.
ഗര്‍ഭസ്ഥ ശിശുക്കളെ കൊല്ലുന്നതു പാപമെന്ന സങ്കല്‍പ്പത്തെ ന്യായികരിക്കാം.
വത്തിക്കാന്റെ അഭിപ്രായങ്ങളോട് യോജിക്കുകയും ചെയ്യാം. എന്നാല്‍ ആധുനിക
ഗര്‍ഭനിരോധക മാര്‍ഗങ്ങള്‍ സന്താനോത്ഭാദന നിയന്ത്രണള്‍ക്ക് അവലംബമാകുമ്പോള്‍
വത്തിക്കാന്‍ അതിനെ പ്രതിരോധിച്ചാല്‍ അത് സാമൂഹിക വളര്‍ച്ചക്ക് തടസമാകും.
പിറക്കാന്‍ പോവുന്ന കുഞ്ഞുങ്ങളോട് ചെയ്യുന്ന അനീതിയും കൂടിയാണ്.
മാര്‍പാപ്പാമാരുടെ തെറ്റാവരത്തിന് ഇവിടെ തെറ്റു പറ്റിയെന്നുവേണം
അനുമാനിക്കുവാന്‍.
മാര്‍പാപ്പാമാര്‍ വസിക്കുന്ന രാജ്യമായ ഇറ്റലി മാര്‍പാപ്പയുടെ
നയങ്ങള്‍ക്കെതിരേ കുടുംബാസൂത്രണ പദ്ധതികള്‍ വളരെക്കാലംമുമ്പുതന്നെ
നടപ്പാക്കിയിരുന്നു. തല്‍ഫലമായി 1982 കാലഘട്ടത്തില്‍, 2,34,800 ഗര്‍ഭ
അലസിപ്പിക്കലുകള്‍ ഇറ്റലിയില്‍ നടത്തിയെങ്കില്‍, 1992 ലെ ഗര്‍ഭം
അലസിപ്പിക്കലുകള്‍, ആ രാജ്യത്തു 1,55,200 ആയി കുറയ്ക്കുവാനും സാധിച്ചു.
അതിനു കാരണം ആധുനിക ഗര്‍ഭനിരോധക മാര്‍ഗങ്ങളായിരുന്നു. ഇറ്റലി ഇന്നു ജനന
നിരക്കു കുറച്ചെന്നു മാത്രമല്ല രാജ്യത്തു ജനസംഖ്യ കുറഞ്ഞതുകൊണ്ടു ജനന
നിരക്ക്, കൂട്ടണമെന്നു ചിന്തിക്കുകയും ചെയ്യുന്നു.
സഭയുടെ ഭരണ നിലപാടിലും പ്രാമാണിക ഗ്രന്ഥങ്ങളനുസരിച്ചും സഭ സ്ത്രീകളോട് നീതി
പുലര്‍ത്താറില്ല. സ്ത്രീയെന്നുപറഞ്ഞാല്‍ പുരുഷനെ ജനിപ്പിക്കുന്ന
ഫാക്ടറിയെന്ന ചിന്തകള്‍ സഭയെയും ബാധിച്ചിട്ടുണ്ട്. സ്ത്രീയെ പുരുഷന്
അടക്കി ഭരിക്കുന്ന ചരിത്രമാണു കത്തോലിക്കാ സഭയ്ക്കുള്ളത്. മതം
പുരുഷന്മാരുടെ നിയന്ത്രണത്തിലുള്ളതില്‍ സ്ത്രീകള്‍ സന്തുഷ്ടരാണെന്നുള്ളതും
വിചിത്രമായിരിക്കുന്നു. ഒന്നുകില്‍ പുരുഷന് സ്ത്രീയുടെ മസ്തിഷ്കത്തില്‍
ഇങ്ങനെ ഒരു ജ്വരം ഉണ്ടാക്കി. അല്ലെങ്കില്‍ പുരുഷനില്ലാതെ സ്ത്രീ
സുരക്ഷയല്ലെന്നു അവള്‍ക്കുള്ള തോന്നലുമാകാം.
ഗര്‍ഭം അലസിപ്പിക്കുന്നതു തെറ്റാണെന്നു തോന്നുന്നുവെങ്കില്‍ അത്
പാപസങ്കല്‍പ്പമെന്ന് മനഃസാക്ഷിയെ കുത്തുന്നുവെങ്കില്‍ അത്തരം
!പ്രവര്‍ത്തികളില്‍നിന്ന് പിന്‍വാങ്ങണം. കാരണം അതു ജീവിതത്തില്‍ പിന്നീടു
മാനസിക വിഭ്രാന്തികള്‍ക്ക് കാരണമാകും. എന്നാല്‍! വിശപ്പിന്റെ മുറവിളി
കൂട്ടുന്ന ഈ ലോകത്ത് മറ്റു കുടുംബാസൂത്രണപദ്ധതികളെ വത്തിക്കാന്‍
എന്തുകൊണ്ടു! എതിര്!ക്കുന്നുവെന്നു മനസിലാകുന്നില്ല? ഒരിക്കലും
വിവാഹംചെയ്യാത്ത, ഗര്‍!ഭം വഹിക്കാത്ത വൃദ്ധരായ ഈ പുരോഹിതര്‍!ക്കും തലമൂത്ത
കര്‍ദ്ദിനാള്‍ സ്കൂളിനും കുടുംബാസൂത്രണമെന്തെന്നു മനസിലാവുകയില്ല. സ്ത്രീ
പുരുഷന്മാര് വചനം ശരിക്കു പഠിച്ചിട്ടുണ്ടെങ്കില്‍ ഉദരത്തിലുള്ള കുഞ്ഞു
ജനിക്കുന്നതുവരെ ആത്മാവില്ലെന്നു മനസ്സിലാകും. അതുകൊണ്ട്, ഉദരത്തില്‍
കിടക്കുന്ന ബുദ്ധിമാന്ദ്യം ഭവിച്ച കുട്ടിയെ നശിപ്പിച്ചാല്‍ പാപമില്ലെന്ന!
വാദവും വചനാധിഷ്ഠിതമാണ്.
ഭ്രൂണഹത്യ പാപമാണെന്നുള്ള വത്തിക്കാന്റെ നിലപാടില്‍ നീതികരണമുണ്ട്.
എന്നാല്‍ മറ്റു ഗര്‍ഭനിരോധന മാര്‍ഗങ്ങളെ എതിര്‍ക്കുന്നത് യുക്തിരഹിതമാണ്.
ഒരു പുരുഷന് ഓരോ സെക്കന്റിലും കോടാനുകോടി ബീജങ്ങളെ പുറപ്പെടുവിക്കും. അത്
തലയില്‍നിന്നു ജീവനുള്ള തലമുടികള്‍ പൊഴിയുന്നത്തിനു തുല്യമാണ്. ബീജകോശം,
അണ്ഡകോശത്തിലെത്താതെ ജീവന് തുടിക്കുകയില്ല.
ഭൂമിയില്‍ ജനിക്കുന്ന മനുഷ്യര്‍ സഭയുടെ ചട്ടക്കൂട്ടില്‍നിന്നുകൊണ്ടു
വിശക്കുന്ന വയറുകളുമായി എത്യോപ്യായെന്ന പട്ടിണിരാജ്യംപോലെ ജീവിക്കണോ?
മനുഷ്യനു ചിന്തിക്കുവാന്‍ കഴിവു തന്നിരിക്കുന്നതു വിവേകപൂര്‍വ്വം നല്ലതിനെ
തിരിച്ചറിയാനാണ്. ബിബ്ലിക്കല്‍ക്കാലത്ത് ഗര്‍ഭനിരോധക ഉപായങ്ങള്‍
ഉണ്ടായിരിന്നില്ലല്ലോ! അങ്ങനെ ഗര്‍ഭനിരോധക മാര്‍ഗങ്ങള്‍ ബൈബിളിന്
എതിരല്ലാത്ത സ്ഥിതിക്കു പിന്നെ എന്തിനാണ് വത്തിക്കാന്റെ ഈ കടുംപിടിത്തം.
വാസ്തവത്തില്‍, സന്താന നിയന്ത്രണം വഴി സ്ത്രീത്വത്തിന്റെ മൌലികതയെ ഇവര്‍
ചോദ്യം ചെയ്യുകയല്ലേ! സ്ത്രീയെ അടിച്ചമര്‍ത്തപ്പെട്ടാലും സ്ത്രീ
എല്ലായ്പ്പോഴും ഭക്തിയാദരവകളോടെ കൈയും കൂപ്പി നിന്നു കൊള്ളുമെന്ന ഒരു
ചിന്താഗതിയും പൌരാഹിത്യ മേധാവിത്വത്തിനുണ്ട്.
ബെനഡിക്റ്റ് മാര്‍പാപ്പായുടെ കാലത്ത് ഗര്‍ഭനിരോധന ഗുളികകള്‍ സംബന്ധിച്ചുള്ള
രസകരമായ ഒരു വാര്‍ത്ത വത്തിക്കാനില്‍നിന്നുമുണ്ടായിരുന്നു. ഗര്‍ഭനിരോധ
ഗുളികകള്‍ പരിസ്ഥിതി അശുദ്ധമാക്കുമെന്നായിരുന്നു കണ്ടുപിടിത്തം.
സന്താനോല്പാദനശേഷി നഷ്ടപ്പെടുമെന്നും അഭിപ്രായപ്പെട്ടു. അതിനുള്ള
ശാസ്ത്രീയതെളിവുകള്‍ വ്യക്തമായി വത്തിക്കാനു വെളിപ്പെടുത്തുവാനും
സാധിച്ചില്ല. സ്ത്രീകള്‍ക്കു ധാരാളം മൂത്രഭ്രമം ഉണ്ടാകുമെന്നു
വാര്‍ത്തയില്‍ പ്രസിദ്ധീകരിച്ചിരുന്നു. പ്രകൃതി മുഴുവന്‍ ഹോര്‍മോണുകള്‍
നിറയുന്നതുമൂലം അറിയപ്പെടാത്ത അസുഖങ്ങള്‍ പ്രകൃതിയെ മലിനമാക്കുമെന്നും
അവരുടെ നിഗമനങ്ങളിലുണ്ട്. ഇങ്ങനെ മാനസിക വിഭ്രാന്തികള്‍ പരത്തിക്കൊണ്ടു
ലോകം മുഴുവന്‍ വത്തിക്കാന്‍ പരിഭ്രമം സൃഷ്ടിക്കുന്നതും കാണാം.
കന്യാസ്ത്രികള്‍ ആരോഗ്യസംരക്ഷണത്തിനു ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കണമോ
വേണ്ടയോ എന്നുള്ളത് വിവാദപരമായ ഒരു ചര്‍ച്ചാവിഷയമാണ്. തീര്‍ച്ചയായും ഈ ആശയം
ഗൌരവമായി ചിന്തിക്കേണ്ടതുണ്ട്. എന്തുകൊണ്ടു കന്യാസ്ത്രികള്‍ക്കെതിരെ ഈ
ഗുളികയുടെപേരില്‍ ലോകം ശബ്ദം ഉയര്‍ത്തുന്നുവെന്നാണ് മറ്റൊരു ചോദ്യം? കാരണം
അവര്‍ക്കു മക്കള്‍ ഇല്ല. മക്കളില്ലാത്ത സ്ത്രീകള്‍ക്ക് കൂടെകൂടെ
ആര്‍ത്തവകാലങ്ങളുടെ എണ്ണംകൂടും. എണ്ണം കൂടുന്തോറും കാന്‍സറിന്റെ സാധ്യതകളും
വര്‍ദ്ധിക്കും. ഗര്‍ഭനിരോധനൗഷധ കമ്പനികള്‍ കോടികള്‍ ബിസിനസ് ലാഭം
കൊയ്യുവാനുള്ള ഒരു പ്രചാരണ തന്ത്രമാണെന്നാണ് മറ്റൊരുആരോപണം. രക്തം
കട്ടിയായേക്കാവുന്ന ദോഷങ്ങളും ഗുളിക കഴിക്കുന്നതിലൂടെ സാധ്യതയേറുന്നു.
ലോകത്തിലുള്ള ലക്ഷക്കണക്കിന് കന്യാസ്ത്രികള്‍ തങ്ങളുടെ ചാരിത്രം
കാത്തുസൂക്ഷിക്കുന്നതിനു കടുത്ത വില നല്കേണ്ടിവരുന്നുവെന്നു
പറയപ്പെടുന്നു. കുട്ടികളില്ലാത്ത സ്ത്രീകള്‍ക്കു മാറിടങ്ങളിലും
ഗര്‍ഭപാത്രത്തിലും ബീജകോശങ്ങളിലും കാന്‍സര്‍ സാധ്യതയേറെയാണ്. സഭ ഗര്‍ഭ
നിരോധ ഗുളികകള്‍ സൌജന്യമായി വിതരണം ചെയ്താല്‍ ഇരുപതു ശതമാനംവരെ മരണനിരക്കു
കുറയ്ക്കാമെന്നു ശാസ്ത്ര റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. 1968
മുതല്‍! ഏതുതരം കുടുംബാസൂത്രണത്തെയും വത്തിക്കാന്‍ എതിര്!ത്തിരുന്നു. ഇത്
കുടുംബാസൂത്രണമല്ല മറിച്ചു കന്യാസ്ത്രികളുടെ ആരോഗ്യപ്രശ്നമാണ്.
ജീവന്റെയും പ്രശ്നമാണ്. ഗര്‍!ഭനിരോധന ഗുളികകള്‍! ഡോക്ടര്‍!മാര്‍
നിര്!ദ്ദേശിക്കുന്നുവെങ്കില്! പുരോഹിതര്‍ അത് എതിര്!ക്കുകയും
ചെയ്യുന്നു.
അമേരിക്കയിലുള്ള ഫീനിക്സിലെ ബിഷപ്പ് 'ഒമ്സ്റ്റഡ്' ഭ്രൂണഹത്യ
നടത്തിയ ഡോക്ടറെയും സഹായിച്ച ഒരു കന്യസ്ത്രിയെയും സഭയില്‍നിന്നു
പുറത്താക്കിയിരുന്നു. കൂടാതെ ഒരു ഇടയ ലേഖനവും ഇറക്കി. സഭയുടെ ദൌത്യങ്ങള്‍
പാലിക്കുവാന്‍ സെന്റ് ജോസഫ്സ് ഹോസ്പിറ്റല്‍! നയങ്ങള്‍
പരാജയപ്പെട്ടുവെന്നു ആരോപണവും വന്നു. തന്മൂലം പ്രസ്തുത ഹോസ്പിറ്റല്‍ ഇനി
മേല്‍ ഒരു കത്തോലിക്കാ സ്ഥാപനത്തിന്റെ പദവിയില്‍ തുടരുന്നില്ലെന്നും ഇടയ
ലേഖനത്തിലുണ്ടായിരുന്നു. മരണത്തിലേക്കു പോയിരുന്ന ഒരു സ്ത്രീയുടെ ജീവന്
രക്ഷിക്കുവാന്‍ ആ സ്ത്രീയുടെ ഉദരത്തിലുണ്ടായിരുന്ന പതിനോന്നാഴ്ച പ്രായമുള്ള
ഭ്രൂണം നശിപ്പിച്ചതിലുള്ള പ്രതികരണമായി ഒരു ഹോസ്പിറ്റല്‍ തന്നെ
പൂട്ടുവാന്‍ കാരണമായതും സഭയുടെ യാഥാസ്ഥിതിക നയമായിരുന്നു.
ഈ ഗര്‍ഭം അലസിപ്പിക്കല്‍, ഡോക്ടെഴ്സും രോഗിയും കുടുംബവും ഒത്തൊരുമിച്ചുള്ള
ഒരു തീരുമാനമായിരുന്നു. ഹോസ്പ്പിറ്റലിന്റെ ഭരണാധികാരി എന്ന നിലയിലാണ്,
'മാക്െ്രെബഡു' എന്ന കന്യാസ്ത്രി സഹോദരി തന്റെ സമ്മതപത്രം നല്‍കിയത്.
കര്!മ്മനിരതയായി സ്വന്തം ജോലി നിര്‍വഹിക്കുവാനായി
പ്രോത്സാഹിപ്പിക്കുന്നതിനുപകരം ജനിച്ചുവീണ വിശ്വാസത്തില്‍നിന്നു,
കത്തോലിക്കാസഭയില്‍നിന്നു നിര്‍ദ്ദയം സഭ അവരെ പുറത്താക്കുകയായിരുന്നു.
മതഭ്രാന്തന്മാരായ ബിഷപ്പുമാരും പുരോഹിതരും ഭരിക്കുന്ന കത്തോലിക്കാ
സ്ഥാപനങ്ങളിലെ ഡോക്ടര്‍മാര്‍ക്കും ഹോസ്പിറ്റല്‍ പ്രവര്‍ത്തകര്‍ക്കും ജോലി
നഷ്ടമാകുമെന്ന ഭയത്താല്‍ അനേകരുടെ ജീവനെ കുരുതി കൊടുക്കേണ്ടി വരുന്നു.
കത്തോലിക്കാ ഹോസ്പിറ്റലുകളില്‍ യാഥാസ്ഥിതികരായവരുടെ പരിരക്ഷയിലുള്ള
ഗര്‍ഭിണികള്‍ ഓപ്പറെറ്റിങ് ചേമ്പറില്‍ മരണമേറ്റുവാങ്ങുന്നത്
നിത്യേനയുള്ള കാഴ്ചകളാണ്.
ഒബാമയുടെ ഭരണകാലത്ത് അമേരിക്കയുടെ ആരോഗ്യസുരക്ഷാപദ്ധതി പ്രകാരം സ്ത്രീകളുടെ
ഗര്‍ഭധാനപ്രതിരോധനത്തിനുള്ള ചെലവുകള്‍ കത്തോലിക്ക മതസ്ഥാപനങ്ങള്‍
വഹിക്കേണ്ടതില്ലന്നുള്ള നിയമം പ്രാബല്യത്തില്‍ വന്നിരുന്നു. സ്ത്രീകളുടെ
അനാവശ്യഗര്‍ഭധാരണങ്ങളെ ഒഴിവാക്കുവാനുള്ള എല്ലാ ചെലവുകളും അതാതു
സ്ഥാപനങ്ങളുടെ ഇന്‍ഷുറന്‍സ് കമ്പനികള്‍ വഹിക്കണമെന്നുള്ളതായിരുന്നു നിയമം.
സഭയുടെ മനസാക്ഷിക്കെതിരാണെന്നു സഭ കല്‍പ്പിക്കുന്ന പക്ഷം മാത്രമാണ്
ഇന്‍ഷുറന്‍സ് കമ്പനികള്‍ ഗര്‍ഭസുരക്ഷാമാര്‍ഗങ്ങള്‍ക്കായുള്ള ചെലവുകള്‍
വഹിക്കേണ്ടത്. ഭീമമായ ഇന്ഷുറന്സു ചെലവുകളില്‍നിന്നും സ്ഥാപനങ്ങളെ
ഒഴിവാക്കിയതും കത്തോലിക്ക സഭയുടെ ഒരു നേട്ടമെന്നു പറയാം. ഇതു സ്ത്രീകളുടെ
ഒരുവിജയംകൂടിയിരുന്നു. സഭയുടെ എക്കാലത്തെയും മുന്‍ഗണന എന്നും
അത്മീയതയെക്കാളുപരി പണമായിരുന്നുവല്ലോ. ഈ സുപ്രധാനതീരുമാനം സ്ത്രീകളുടെ
അവകാശങ്ങളെ മാനിക്കലും കൂടിയായിരുന്നു. എന്നാല്‍ ചെലവുകള്‍ നികത്തുവാന്‍
ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രീമിയം വര്‍ധിപ്പിച്ചാല്‍ സഭാസ്ഥാപനങ്ങള്‍ക്ക്
അധിക ചെലവുകള്‍ വരുമെന്നും സഭയുടെ ശ്രദ്ധയില്‍പ്പെട്ടു. അതുകൊണ്ടു ഒബാമയുടെ
ആരോഗ്യസംരക്ഷണ ബില്ലില്‍ അമേരിക്കന്‍ ബിഷപ്പുമാര്‍ തൃപ്തരല്ലായിരുന്നു.
കുടുംബാസൂത്രണ നിരോധകങ്ങള്‍ക്കു ഉപകരിക്കുംവിധം ജോലി ചെയ്യുന്നവര്‍ക്കു
നിര്‍ബന്ധിതമായി സൌജന്യ ഇന്‍ഷുറന്‍സ് നല്കണമെന്നുണ്ട്. നിലവില്‍ കോ
പെയ്മെന്റ്സഹിതം ഇരുപത്തിയെട്ടു സംസ്ഥാനങ്ങളില്‍ !ഈ നിയമം
പ്രാബല്യത്തിലുണ്ട്. ഒബാമ നിയമമനുസരിച്ച് മതത്തിന്റെ അടിസ്ഥാനത്തിലുള്ള
സ്ഥാപനങ്ങള്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് എടുക്കുവാന്‍
നിര്‍ബന്ധിതരല്ല. എന്നാല്‍ അതാതു സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നയാള്‍
!ആവശ്യപ്പെട്ടാല്‍, !ജോലി ഉടമ സൌജന്യ ഇന്ഷുറന്സു കൊടുക്കുവാനും
ബാധ്യസ്ഥനാണ്. ആര്‍ക്കും ഈ സൌജന്യ ഇന്‍ഷുറന്‍സ് കൊടുക്കുവാന്‍
പാടില്ലായെന്നും പുരോഹിതര്‍, !വാദിക്കുന്നു. ഗര്‍ഭം അലസിപ്പിക്കല്‍
തടയുന്നതുവഴി ഒരു സ്ത്രീയുടെ ആരോഗ്യവും സംരക്ഷിക്കുവാന്‍ സാധിക്കുമെന്നു
പുരോഹിതര്‍ ചിന്തിക്കുന്നില്ല.
ഗര്‍ഭനിരോധക കാര്യങ്ങളില്‍ അമേരിക്കയിലും കത്തോലിക്ക ബിഷപ്പുമാര്‍
അങ്ങേയറ്റം യാഥാസ്ഥിതികത പുലര്‍ത്തുന്നതു കാണാം. മതാധിപത്യം അമേരിക്കയിലും
ഒരു ദുഃഖസത്യം തന്നെ. ഗര്‍ഭധാരണ നിരോധനത്തിനെതിരെയുള്ള ബിഷപ്പുമാരുടെ ഈ
മുറവിളികള്‍ക്കു പൊതുജനം ഒരു വിലയും കല്‍പ്പിച്ചിട്ടില്ല. ഇവരെ ധിക്കരിച്ചു
തൊണ്ണൂറ്റിയെട്ടു ശതമാനവും അമേരിക്കക്കാര്‍ ഗര്‍ഭധാരണ നിരോധന ഗുളികകളും
ഉപയോഗിക്കുന്നുവെന്നാണ് സര്‍വേ പറയുന്നത്. ദാരിദ്ര്യത്തിനെതിരെ പൊരുതുവാന്‍
സഭയ്ക്ക് സമയമില്ല. പരിഷ്കൃതങ്ങളായ കുടുംബാസൂത്രണ പദ്ധതികളും
ജനോപകാരപ്രദമായ ആരോഗ്യസുരക്ഷാപദ്ധതികളും നിയമങ്ങളായി അവതരിപ്പിക്കുന്ന
വേളകളില്‍ പുരോഹിത ലോകം രണ്ടും കല്‍പ്പിച്ച് അത്തരം നിയമങ്ങളെ തകര്‍ക്കാന്‍
ശ്രമിക്കും. അമേരിക്ക എന്ന രാജ്യത്തെ സംബന്ധിച്ചിടത്തോളം അവിടെയും ഇവിടെയും
മൂലയിലും കോണിലും ചില പ്രതിഷേധങ്ങളൊഴിച്ചാല്‍ ഇവര്‍ക്കായി പൊരുതുവാന്‍
അമേരിക്കന്‍ ഐക്യനാടുകളില്‍ വിശ്വാസികളില്ലെന്നതും പരിഹാസ ജനകമായിരുന്നു.
എങ്കിലും ട്രംപ് ഭരണകൂടം ഇവര്‍ക്ക് അനുകൂലമായ നിയമങ്ങള്‍ പാസ്സാക്കുകയും
ചെയ്തു.
ഒബാമയുടെ ഭരണകാലത്ത് നടപ്പാക്കിയിരുന്ന ഗര്‍ഭ നിരോധക നിയമങ്ങള്‍
ഇല്ലാതാക്കിക്കൊണ്ടു 2017 ഒക്ടോബറില്‍ ട്രംപ് ഭരണകൂടം പുതിയ നിയമങ്ങള്‍
നടപ്പാക്കി. തൊഴില്‍ നല്‍കുന്നവര്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍
ഉള്‍പ്പെടുത്തികൊണ്ടുള്ളതായിരുന്നു ട്രംപിന്റെ നിയമം. മത വിശ്വാസം
പുലര്‍ത്തുന്ന സ്ഥാപനങ്ങള്‍ക്ക് ഗര്‍ഭ നിരോധനം സംബന്ധിച്ചുള്ള പ്രീമിയം
ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നല്‍കേണ്ടതില്ല. മത
വിശ്വാസത്തിനെതിരായുള്ള നിയമങ്ങള്‍ നടപ്പാക്കില്ലെന്നുള്ള തെരഞ്ഞെടുപ്പ്
വാഗ്ദാനങ്ങള്‍ അവിടെ പ്രസിഡന്റ് ട്രംപ് പാലിക്കുകയായിരുന്നു. ഒരു പ്രത്യേക
മതവിഭാഗത്തിലെ തൊഴിലുടമകള്‍ക്കായുള്ള ഈ സൗജന്യം സുപ്രീം കോടതിയില്‍ ചോദ്യം
ചെയ്യപ്പെട്ടിട്ടുണ്ട്. ഒബാമ നിയമം അനുസരിച്ച് 55 മില്യണ്‍ സ്ത്രീകള്‍ക്ക്
ഗര്‍ഭ നിരോധക സംരക്ഷണം ലഭിച്ചിരുന്നുവെന്ന് പഠനം
വെളിപ്പെടുത്തുന്നു. ട്രംപിന്റെ നിയമപ്രകാരം അത്തരം ആനുകൂല്യങ്ങള്‍
ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് നഷ്ടപ്പെടുന്നു.
കന്യാസ്ത്രികള്‍ക്ക് ക്യാന്‍സര്‍ തടയാന്‍ ഗര്‍ഭ നിരോധക ഗുളികള്‍
നിര്‍ദ്ദേശിച്ചതിനെതിരെ 'ലിറ്റില്‍ സിസ്റ്റേഴ്സ് ഓഫ് പൂവര്‍' എന്ന സംഘടന സുപ്രീം കോടതിയുടെ മുമ്പാകെ പ്രകടനം
നടത്തിയിരുന്നു. എന്നാല്‍ ട്രംപ് ഭരണകൂടം കന്യാസ്ത്രികള്‍ക്ക് ഗര്‍ഭ
നിരോധകങ്ങള്‍ നടപ്പാക്കുകയില്ലെന്നും അറിയിച്ചു. ഒബാമയുടെ കാലം മുതല്‍
തുടങ്ങിയതാണ് കന്യാസ്ത്രീകളുടെ ഈ സമരം. 'ലിറ്റില്‍ സിസ്റ്റേഴ്സ് ഓഫ്
പൂവര്‍' എന്ന കന്യാസ്ത്രീകളുടെ സംഘടന ട്രംപിന്റെ പുതിയ നിയമം സ്വാഗതം
ചെയ്യുകയും ചെയ്തു. ഒബാമ നടപ്പാക്കിയ നിയമം കന്യാസ്ത്രീകളെ ചാവു
ദോഷത്തിലേക്ക് നയിക്കുമെന്നായിരുന്നു അവരുടെ വാദം.
ജനസംഖ്യ കുറവായിരുന്നതുമൂലം കഴിഞ്ഞ നൂറ്റാണ്ടുകളിലെ കൃഷിഭുമിയില്‍
പണിയുവാന്‍ കൂടുതല്‍ മക്കളെ മാതാപിതാക്കള്‍!ക്ക് ആവശ്യമായിരുന്നു. അന്നു
സ്കൂളിലോ കോളെജിലോ പോയിട്ടുള്ളവരായി വളരെ വിരളം ജനത
മാത്രമേയുണ്ടായിരുന്നുള്ളൂ. ജനം മെത്രാന്മാരുടെ രാജവിളംബരം കൈയും കെട്ടി
വായും പൊത്തി ശ്രവിക്കുമായിരുന്നു. പട്ടിണിയില്‍ക്കൂടിയെ സഭ
വളരുകയുള്ളൂവെന്ന ചിന്താഗതി സഭയെ നയിക്കുന്നുവെന്നു വേണം കരുതാന്‍. ജനസംഖ്യ
കൂടിയാല്‍ പട്ടിണികൂടും. സഭയ്ക്ക് അവരെ ചൂഷണം ചെയ്യുകയും ചെയ്യാം.
കൂടുതല്‍ വൈദികരെ സൃഷ്ടിച്ച് അവരെ ഷന്ധന്മാരാക്കുകയുംചെയ്യാം.
വിദേശത്തയച്ച് സാമ്പത്തിക ലാഭവുമുണ്ടാക്കാം. മെത്രാന് വടിയും തൊപ്പിയും
മോതിരവും എന്നും പൂജിതമായിരിക്കണമെന്നും സഭ കരുതുന്നു.
ലൈംഗിക സംഭോഗങ്ങളും മോഹങ്ങളും സന്താനോത്പാദനവുമെല്ലാം മനുഷ്യന്റെ മൌലിക
ധര്!മ്മങ്ങളില്പ്പെട്ടതാണ്. ലൈംഗികത സന്താനോത്പാദനത്തിനു മാത്രമെന്നാണ്
കത്തോലിക്കാസഭ പഠിപ്പിക്കുന്നത്. ലൈംഗികമോഹങ്ങളില്‍ !ആനന്ദം
കണ്ടെത്തുന്നവര്‍ പാപികളാണെന്നും സഭ പഠിപ്പിക്കുന്നു. ഇതിനായി
മാര്‍!പാപ്പാമാര്‍ ചാക്രിക ലേഖനങ്ങള്‍വരെ ഇറക്കിയിട്ടുണ്ട്. പ്രണയിനിയോട്
കിടക്കയില്‍ പങ്കിടുന്ന പ്രേമത്താലുള്ള ആനന്ദനിമിഷങ്ങള്‍ പോലും സഭയുടെ
കാഴ്ചപ്പാടില്‍ അസന്മാര്!ഗികമാണുപോലും!
കുടുംബാസൂത്രണ പദ്ധതികളെപ്പറ്റി ഫ്രാന്‍സീസ് മാര്‍പാപ്പായുടെ വാക്കുകളും
ഇവിടെ പ്രസക്തമാണ്. മാര്‍പ്പാപ്പ പറഞ്ഞു, "ഗര്‍ഭഛിദ്രം, സ്വവര്‍ഗ
വിവാഹങ്ങള്‍, ഗര്‍ഭനിരോധ ഉപാധികള്‍ മാത്രമല്ല പ്രശ്നങ്ങളായി നാം
കണക്കാക്കേണ്ടത്. സഭയ്ക്ക് അതിലെല്ലാം വ്യക്തമായ നയങ്ങളുണ്ട്. ഞാനും സഭയുടെ
എളിയ ഒരു പുത്രന് മാത്രം. എല്ലാക്കാലത്തും ഇത്തരം പ്രശ്നങ്ങള്‍
ആവര്‍ത്തിച്ചു സംസാരിക്കേണ്ട ആവശ്യമില്ല."
സാന്താനങ്ങള്‍ പെറ്റ് പെരുകട്ടെ എന്ന് അബ്രഹാമിനെ അനുഗ്ഗ്രഹിച്ച ദൈവം, താന്‍ വലിയവന്‍ എന്ന് കാട്ടുവാന്‍ അവരെ പല തവണ കൂട്ട കുലപാതകം നടത്തി നശിപ്പിച്ചു. അബ്രഹാമിന് കൊടുത്ത അനുഗ്രഹത്തിന് ഫലം അനുഭവിച്ചതും ദൈവം തന്നെ.
അതുപോലെ പുരോഹിതര്‍, രാഷ്ട്രീയകാര് ഒക്കെ പറയുന്നത് കേള്‍ക്കുന്ന വിവരംകെട്ട സ്ത്രികള്‍ അനുഭവിക്കുന്ന കഷ്ടപാടുകളില്‍ നിന്നും ഗുണം അനുഭവിക്കുന്നത് പുരോഹിതരും രാഷ്ട്രീയക്കാരും ആണ്. ഇ സ്ത്രീകള്‍ മാത്രം അല്ല അവര്‍ പെറ്റ് കൂട്ടുന്ന പേക്കൊലങ്ങളും അവരുടെ പല തലമുറകളും നിത്യ ദാരിദ്രത്തില്‍ ജീവിച്ചു മരിക്കുന്നു. വിദ്യഭ്യാസം കുറഞ്ഞവരും ദരിദ്രരും ആണ് മതം, രാഷ്ട്രിയം ഇവയുടെ അനുയായികള്‍. ഇവരെ മാത്രമേ എന്നും അടിമകള്‍ ആക്കി ചൂഷണം ചെയുവാന്‍ സാദിക്കു. വിവരവും വിദ്യാഭ്യാസവും കൂടും തോറും മനുഷര്‍ മതത്തെ ഉപേഷിക്കുന്നു.
വെള്ള ഇവാന്ജ്ലിക്കല് ഭൂരിപക്ഷം വളരെയധികം താണ ജീവിത നിലവാരം, താണ വിദ്യാഭ്യാസം, താണ സാദാരണ അറിവ്, ദരിദ്രര്‍ ഒക്കെ ആണ്. അവര്‍ താമസിക്കുന്ന ചുറ്റുപാടുകള്‍ക്ക് അപ്പുറം ഉള്ള സ്ഥലം, സ്റ്റേറ്റ്, അമേരിക്കയുടെ ഭുപ്രകിര്തി, ലോകത്തിലെ മറ്റു രാജ്യങ്ങള്‍ ഇവ ഒന്നും ഇവര്‍ക്ക് അറിവില്ല. എന്തിനു ഏറെ; മറ്റുള്ള ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ പോലും ഇവര്‍ക്ക് അറിവില്ല. എന്നാല്‍ ഇവര്‍ മനുഷരില്‍ എല്ലാവരിലും എല്ലാറ്റിലും ഉപരി എന്ന് കരുതുന്നു. ഇവരാണ് ട്രുംപിനെ പോലെ ഉള്ളവരെ നേതാവ് ആയി എഴുന്നള്ളിക്കുന്നത്. അമേരിക്കയിലെ രാഷ്ട്രീയം ഇവര്‍ നിയന്ത്രിക്കുന്നു.
കുറെ കത്തോലിക്കരും കൂട്ടിനുണ്ട്.
ഇതേ അവസ്ഥയില്‍ തന്നെ ആണ് ഇന്ത്യയിലെ രാഷ്ട്രീയവും മതവും. ഒരു ചായ അടികാരനും കുറെ വിവരംകെട്ട വര്‍ഗീയ വാദികളും [RSS,BJP] ഇന്നു ഇന്ത്യയെ അപകടത്തിലേക്ക് ഉന്തി വിടുന്നു. ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ നേതാക്കള്‍ ഇന്നു പെറ്റ് കൂട്ടുവാന്‍ സ്ത്രികളെ പ്രേരിപ്പിക്കുമ്പോള്‍ രണ്ടു കൂട്ടരും അറിയുന്നില്ല ജനസംഖ്യ വര്‍ദ്ധനയുടെ വിപത്തുകള്‍.
അബ്രഹാമിന്റെ അനുഗ്രഹം സ്ത്രിയുടെ തീരാ ശാപം .
അബ്രഹാമിന്റെ ദൈവം രക്തദാഹിയും കുലപാതകനും ആയിരുന്നു. ഇ ദൈവം; രക്തം ചൊരിഞ്ഞു, കുലപാതകം ചെയ്തു, സമൂലം ചുട്ട ബലിയില്‍ പ്രസാദിച്ചപോള് ഇ ദൈവത്തിന്റെ തന്നെ ആദ്യ സൃഷ്ടിയുടെ ആദ്യ പുത്രന് സഹോദരനെ കൊന്നു. ഇ ദൈവം അവനെ മറ്റാരും കൊല്ലാതിരിക്കാന്‍ പുറത്തു അടയാളം ഇടുന്നു. ഇ ദൈവം ഇടയ്ക്കിടെ വലിയ കൂട്ട കുലപാതകം നടത്തി, എന്നിട്ടും അരിശം തീരാഞ്ഞു പ്രളയത്തില്‍ മിക്കവാറും എല്ലാറ്റിനേയും കൊന്നു.
ഇ ദൈവം തിരഞ്ഞെടുത്ത ജനം പല തവണ അടിമകള്‍ ആയി, BCE 586ല്‍ ഇ ദൈവത്തിന് ആലയം ബാബിലോണ്‍ പട്ടാളം തല്ലി തകര്‍ത്തു, പുരോഹിതരെ അടിമകള്‍ ആക്കി കൊണ്ടുപോയി, CE70ല്‍ വീണ്ടും റോമന്‍ പട്ടാളം സര്‍വ ശക്തന് ദൈവത്തിന്റെ ആലയം തകര്‍ത്തു തീ ഇട്ടു. ദൈവവും പുരോഹിതരും ഓടി മറഞ്ഞു എന്നേക്കുമായി. അല്ലെങ്കില്‍ ഇ ദൈവം നിസഹായന് ആയി നിന്നു. ഇ ദൈവത്തിന്റെ ജനത്തെ ലക്ഷ കണക്കിന് ഹിട്ലരും കൊന്നു. അബ്രഹാമിനെ അനുഗ്രഹിച്ച ദൈവം എവിടെ പോയി!
അബ്രഹാമിനെ അനുഗ്രഹിച്ചു ഉണ്ടായ പെണ്മക്കളെ പണ്ടുമുതലേ അടിമകള്‍ പോലെ, ആട് മാടുകള്‍ പോലെ വെഭീചാരത്തിനു വില്ക്കപെടുന്നു, ബലാല്‍സംഗം ചെയ്യപെടുന്നു, പിഞ്ചു പെണ് കുഞ്ഞുങ്ങളെ, സ്ത്രികളെ, ദിവസേന കുലപാതകം ചെയ്യുന്നു, ഇ ദൈവം എവിടെ.
കുലപാതകനു മാപ്പ് കൊടുക്കാന്‍ മതവും രാഷ്ട്രീയവും. അബ്രഹാമിന്റെ പെണ് മക്കള്‍ കൊല്ലപെടുമ്പോള്‍ അതില്‍ തിന്നും അനന്തര ലാഭം ഉണ്ടാക്കുന്നു മതവും രാഷ്ട്രീയവും.
അബ്രഹാമിന്റെ അനുഗ്രഹം സ്ത്രിക്കു എന്നും എന്നേക്കും തീരാ ശാപം
കുലപാതകനായ ദൈവത്തിന് മതം ഇന്നു അബോര്‍ഷനെ എതിര്‍ക്കുന്നു - ഹാ! എന്തൊരു കപടത !
എന്ത് പറഞ്ഞാലും ദൈവത്തിനെ കുറ്റം പറയുക എന്നതിൽ ഒഴികെ ആൻഡ്രു മറ്റൊന്നും പറയുക ഇല്ല. ദിവസവും കോഴിയും മാടും വെട്ടി വിഴുങ്ങുന്നുണ്ടല്ലോ, അല്ല? ഇതൊക്കെ മനുഷ്യൻ സൃഷ്ടിച്ചതാണോ? അല്ലല്ലോ. പിന്നെ തൻ സൃഷ്ടിച്ചതിനെ എന്ത് ചെയ്വാനും ദൈവത്തിന്നു അവകാശം ഇല്ല?
ദൈവത്തെ കുറ്റം പറയാതെ വിഷയം എങ്ങനെ പരിഹരിക്കാൻ കഴിയും എന്ന് ചിന്തിചിരുന്നെങ്കിൽ എത്ര പ്രയോജനം ഉണ്ടാകും, ഇല്ല? പതിവ് രീതി മാറ്റി വ്യത്യസ്ത മാർഗം നോക്കുക. ജീവൻ ഗർഭം ധരിച്ചാലുടൻ എന്നതാണ് സത്യം. ബാക്കി ഓരോരുത്തരുടെ ഇഷ്ടം പോലെ.
യാതൊരു നിയന്ത്രണവും ഇല്ലാതെ ജന സംഖ്യ പെരുകുന്നത് തീർച്ചയായും അപകടമാണ്. അത് നിയന്ത്രിക്കുവാൻ തക്ക മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കുന്നതിൽ തെറ്റില്ല. എന്നാൽ അത് മറ്റൊരു ജീവനെ നശിപ്പിച്ചു കൊണ്ട്കുരുത്.
International men’s monthly GQ magazine has found itself in a bit of hot (hellishly hot!) water after placing the Christian Holy Bible on a list of “21 Books You Don’t Have To Read.”
Novelist Jesse Ball explains his reasoning: “The Holy Bible is rated very highly by all the people who supposedly live by it but who in actuality have not read it.” He continues, “Those who have read it know there are some good parts, but overall it is certainly not the finest thing that man has ever produced.”
Ball suggests reading Agota Kristof’s The Notebook instead, calling it “a marvelous tale of two brothers who have to get along when things get rough.” But just before this recommendation he calls The Good Book “repetitive, self-contradictory, sententious, foolish, and even at times ill-intentioned,” a description which provoked Fox & Friendsand the religious conservative right to grab their pitchforks and double down on some decidedly unchristian behavior.
ഓരോ മനുഷ്യനും ഓരോ മത ചിന്നം ആയി അധപതിച്ചു.
ഇ അപകര്‍ഷതയെ ന്യായികരിക്കാന്‍ അവന് മറ്റുള്ളവരെ വെല്ലുവിളിക്കുന്നു. അവന്റ് വിഡ്ഢിത്തം തെറ്റാണു എന്ന് തെളിയിക്കുന്നത് മറ്റുള്ളവരുടെ കടമ എന്നും ആരോപിക്കുന്നു.
നിന്നിലെ നിന്നില്‍ പൂര്‍ണതയെ തേടുക
അടിമത്തത്തെ പുകച്ചു പുറത്തു ചാടിക്കുക.
അപ്പോള്‍ ആരെയും വെല്ലുവിളിക്കില്ല
അപ്പോള്‍ കാറ്റില്‍ ആടും പൂത്ത മുല്ലവള്ളി പോലെ നിനക്ക് വിചാരവികാരങ്ങള്‍ എളിമയോടെ അലിഗനം ചെയുവാന്‍ കഴിയും.
അപ്പോള്‍ നിന്നില്‍ നിന്നും നല്ല ചിന്തകള്‍ മുല്ലപ്പൂ നറുമണം പോലെ പരന്നു ഒഴുകും.
അപ്പോള്‍ നിന്നില്‍ അവിവിന്റെ തേന്‍ നിറയും.
അപ്പോള്‍ ശോഭനിറഞ്ഞ പൂമ്പാറ്റകള്‍ നിന്നിലേക്ക് വരും, മൂളിപ്പാട്ടും പാടി കുഞ്ഞു പക്ഷികളും
അതല്ലേ നിനക്ക് അനുഭവിക്കാന്‍ സാദ്യത ഉള്ള ഏക സോര്‍ഗ്ഗം!
Hi Nireesaravadi,
In what world do you live? Even scientists cannot refuse the fact there was an initial source (God) that prompted the creation of all things.You can call it 'Science' or whatever name you want. Just don't argue like a four year old kid that I did/do not see it that way. Medical doctors see miracles and praise the God of the universe. Read more and know more instead of spitting at someone who has a different opinion.
Learn to respect the opinion (religion/faith) of others.
‘ഒരു ദൈവ വിശ്വാസി’ ആണ് യദാര്‍ത്ഥ നിരിശരന്. വിശ്വാസിയുടെ ദൈവം മാത്രമേയുള്ളൂ എന്ന് വിശ്വാസി, വിശ്വസിക്കുമ്പോള്‍ മറ്റു ദൈവങ്ങള്‍ ഇല്ല എന്ന് വിശ്വസിക്കുന്നു. അത് തന്നെ അല്ലേ നിരീശ്വരവാദം.
When you believe in a god or one god, you are certifying that all the other gods of other religion don’t exist. An Atheist don’t believe in any god of yours. The difference between you the theist and atheist are just one god. So, a theist is, in fact, an atheist of other gods.
One of the regular comment writers in e-malayalee-send a book of his, he used to call me frequently. I refused to read his book and told him not to call my office. Ever since he started calling me an atheist. In fact, it is name calling- a childish behaviour. I think, he writes in pseduo- Sch Cast too.
Education is supposed to bring up or develop character, culture, knowledge etc. some may earn academic degrees but remain to be uncultured. Some become educated idiots too, they earn a PhD and then think they know it all.
To the readers of E-Malayalee- you may look back, I never stated that I am an atheist. But I am proud to say I am not a believer in the god of any of the fanatics out there.
I remember a priest with high school education was lecturing on anti-evolution. He admitted he was repeating his teacher. He too was a High Schooler. Most of the comment writers on anti-evolution are the same as the priest. Evolution is Science. One needs to have good knowledge of Biology, Bio-Chemistry, Bio-Electricity, Anthropology, Neurology & above all Genetics; to understand Evolution. If you know only the numbers from 1 to 10, you cannot understand what 100 is. Evolution has progressed a lot from Darwinism. Even Darwin may not understand modern Science of Evolution.
When you repeat: how come Monkey is not becoming a man or how come there is no evolution after Man? You are simply repeating your ignorance of Evolution. Several species are going through Evolution, it is an active process. Some species are disappearing forever and some are going through genetic mutation. Evolution doesn’t mean all & every species change to another. Whatever changes a specious may undergo is not immediate or sudden. It takes generations & years. Homosexuality is not a disease, it happens due to genetic mutation. Obesity, diabetics, down-syndromes etc. are now studied under the light of Genetic Science. The all perfect god’s creation is not perfect.
A little bit of the knowledge of Anthropology will educate you to see the difference between previous generations and present one. A human child, born 1000 years ago took several years to smile, walk, look straight, talk, write & compute. Now look at a present-day human baby, you can observe the difference for yourself. Look at the physical features of the old generations and the difference in modern humans. At least we can see a tremendous change in the shape and beauty of modern Women. Can you at least admit that modern women are more beautiful in general than the cave dwellers?
Don’t forget we humans still has a reptile brain. The stem part of human brain is reptilian.
എല്ലാം വിശ്വാസത്തിൽ നിന്നും തുടങ്ങുന്നു !
👍🏻ആധികാരികമായി തെളിവില്ലാത്ത ഒന്നിനെ പിന്തുടരേണ്ടി വരുമ്പോൾ ഒരാൾ വിശ്വാസിയാവുന്നു.
ചോദ്യം ചെയ്യപ്പെടാതെ വിശ്വസിക്കാൻ ശീലിക്കുമ്പോൾ അയാൾ അന്ധവിശ്വാസിയാകുന്നു.
👎തന്റെ വിശ്വാസം മാത്രമാണ് ശരി എന്ന് വിശ്വസിക്കുമ്പോൾ അയാൾ മൗലികവാദിയാകുന്നു.
മറ്റ് വിശ്വാസങ്ങളെല്ലാം തന്റെ വിശ്വാസങ്ങൾക്കെതിരാണ് എന്ന് ചിന്തിക്കുമ്പോൾ അയാൾ തീവ്രവാദിയാകുന്നു.
മറ്റെല്ലാ വിശ്വാസങ്ങളെയും ഇല്ലായ്മ ചെയ്യാൻ തുനിയുമ്പോൾ അയാൾ ഭീകരവാദിയായി മാറുന്നു.
ഒരു സംശയവും വേണ്ട എല്ലാ ഭീകരവാദികളുടേയും തുടക്കം വിശ്വാസിയിൽ നിന്നാണ്.
Sch Cast ഒരു ഭികര വാദി അല്ലേ?
Mr. Joseph!
I read your articles regularly because you seem like you study the subject before you write. You know by the comments that many read yours. But your recent appreciation letter boasting Sasidharan is very തറ പരിപാടി ആയി പോയി. How do Sasidharan knows many educated scholars read yours. His customers may comment about your article in his store, you think all his Malayalee customers are scholars. He called you to conquer you with his ego as a scholar. You fell. The same happened to Jayan too. Jayan writes good poems but when he got into essays, his ego, I am something attitude made his fall.
Who cares anymore for the old Sanskrit books. He has lot of inferiority in him as he worked in small stores as sales man. Any man/woman who work to earn bread must be proud. There is no need to be ashamed if you worked in a store. Sudhir saw him in working in a store and ever since he attacks Sudhir with no reason. He refused to come to Vicharavedi and wrote he quits the comment writing in e malayalee because e malayalee published the news. As far as I could remember, he told me he was a lecturer in some college in Delhi.
എന്തേ മതങ്ങളോടിത്ര പിണക്കം?
ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ ഉത്തരം ഇതാണ്...
മതങ്ങളെ സ്നേഹിക്കാന്‍ യാതൊരു കാരണവും ഞാന്‍ കാണുന്നില്ല.
അല്പംകൂടി വിശദമാക്കാം..
എനിക്കു ചുറ്റുമുള്ളവരില്‍ സിംഹഭാഗം ജനങ്ങളും ഏതെങ്കിലും മതത്തിലും, അവര്‍ മുന്നോട്ടുവയ്ക്കുന്ന ദൈവത്തിലും വിശ്വസിക്കുന്നവരാണ്. അവരില്‍ മിക്കവരും അവരുടെ മതങ്ങള്‍ പറയുന്ന കാര്യങ്ങളെല്ലാം അപ്പടി വിഴുങ്ങുകയും അവരുടെ ആചാരാനുഷ്ഠാനങ്ങള്‍ കൃത്യമായി പാലിക്കുകയും ചെയ്യുന്നവരാണ്.
ഇതിനെക്കുറിച്ചൊന്നും അവര്‍ കൂടുതല്‍ ആലോചിക്കാറില്ല. ചൊട്ടയിലെ ശീലം ചുടലവരെ എന്നപോലെ അങ്ങു പോകുന്നു. അവരെല്ലാം മന്ദബുധികളല്ല. ചിന്തിച്ചാല്‍ അവര്‍ ചെയ്യുന്നതിലെ അബദ്ധങ്ങള്‍ അവര്‍ക്ക് മറ്റാരും പറഞ്ഞുകൊടുക്കാതെതന്നെ മനസിലാക്കാന്‍ കഴിയും.
പക്ഷെ അതൊന്നും ചോദ്യംചെയ്യപ്പെടേണ്ടവയല്ല എന്ന ബോധ്യത്തിലാണവര്‍ ജീവിക്കുന്നത്.
ചെറുപ്പംമുതലേ എനിക്കൊരു വാശിയുണ്ടായിരുന്നു..
ഈ സര്‍വശക്തനായ ദൈവം, കഥകളിലെങ്കിലും, എത്രയോപേര്‍ക്ക് പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഇങ്ങേര് അവിടെ എന്തു ചെയ്യുകയാ? ഞാനും അദ്ദേഹത്തിന്റെതന്നെ സൃഷ്ടിയല്ലേ? എന്റെ മുമ്പിലൊന്നു വന്നാല്‍ അങ്ങേരുടെ കൈയിലെ വളയെന്താ ഊരിപ്പോകുമോ?
വലുതായപ്പോള്‍ അങ്ങേര് വരാത്തതിന്റെ ലളിതമായ കാരണം മനസിലായി. അങ്ങനെയൊരാള്‍ ഇല്ല. യാതൊരു സംശയവുമില്ല. അങ്ങേര് ഇല്ല. അത്രതന്നെ.
അതു തെളിയിക്കാനുള്ള യാതൊരു ബാധ്യതയും എനിക്കില്ല. അങ്ങേര് ഉണ്ടെന്നു പറയുന്നവര്‍ക്കാണ് തെളിയിക്കാനുള്ള ചുമതല. അവര്‍ പറയുന്ന വരട്ടുന്യായങ്ങള്‍ ഒന്നും ഞാന്‍ അംഗീകരിക്കുന്നില്ല.
അപ്പോള്‍, ദൈവം ഇല്ല. ഇല്ലാത്തതിനെക്കുറിച്ച് പറഞ്ഞു സമയം കളയേണ്ട.
ദൈവം ഇല്ലെങ്കിലും മതം ഒരു യാഥാര്‍ഥ്യമാണ്.
മതങ്ങളെക്കുറിച്ച് എന്റെ അറിവില്‍ ഏറ്റവും മനോഹരമായി പറഞ്ഞത് വോള്‍ട്ടയറാണ്..
"ലോകത്തിലെ ആദ്യത്തെ തെമ്മാടി ആദ്യത്തെ വിഡ്ഢിയെ കണ്ടുമുട്ടിയപ്പോള്‍ മതം ആരംഭിച്ചു."
"Religion began when the first scoundrel met the first fool."
ഞാന്‍ കാണുന്ന മതങ്ങള്‍ (എല്ലാം) ചൂഷണോപാധികളാണ്. അവര്‍ മനുഷ്യനോ സമൂഹത്തിനോ യാതൊരു ഗുണവും ചെയ്യുന്നില്ല.
ഇതിനെതിരെ പലര്‍ക്കും പലതും പറയാനുണ്ടാവും എന്നറിയാം. അവര്‍ പറഞ്ഞോട്ടെ. അതവരുടെ വിശ്വാസം. ഇതെന്റെ വിശ്വാസം; ബോധ്യവും.
മതങ്ങളുടെ ശൈലിയില്‍ എന്നെ ഏറ്റവും അലോസരപ്പെടുത്തുന്നത് ഇതാണ്..
മതങ്ങള്‍ ചിന്തിക്കാന്‍ അനുവദിക്കുന്നില്ല.
ഞാന്‍ പൂര്‍ണ സ്വതന്ത്ര്യനാകുന്നത് എന്റെ ചിന്തയിലാണ്. അവിടെ കടിഞ്ഞാണ്‍ അനുവദിക്കാന്‍ എനിക്കാവില്ല.
മറ്റാരും എനിക്കുവേണ്ടി ചിന്തിക്കേണ്ട. അവന് എത്രവലിയ പണ്ഡിതനായാലും.
മതങ്ങള്‍ പറയുന്ന പാപസങ്കല്പ്പങ്ങള് വെറും തട്ടിപ്പാണ്. അതിനോടു യോജിക്കാന്‍ എനിക്കാവില്ല.
ഒരു കൊച്ചുകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നത് തെറ്റാണെന്ന് പറഞ്ഞുതരാന്‍ തിയോളജിയില്‍ ഗവേഷണബിരുദമെടുത്ത വങ്കന്റെ ആവശ്യം എനിക്കില്ല. ഞാനൊരു സോഷ്യല്‍ ആനിമല്‍ ആണ്. അത് തിരിച്ചറിയാനുള്ള സാമൂഹികബോധം എനിക്കുണ്ട്.
അതെല്ലാവര്‍ക്കും ഉണ്ടായാല്‍ മതം എന്ന കാലഹരണപ്പെട്ട ഈ ദുരന്തം താനേ ഇല്ലാതാവും.
മതങ്ങളെയെടുത്ത് തോട്ടില്‍ കളയുന്ന ദിനം എന്നെങ്കിലും വരാതിരിക്കില്ല. ആ ദിനം കാണാന്‍ ഞാനോ, ഇതു വായിക്കുന്ന ആരെങ്കിലുമോ ഉണ്ടാവില്ല എന്നെനിക്കറിയാം.
എങ്കിലും ആ ദിനവും ഉണ്ടാവും. ഒരിക്കല്‍. (കടപ്പാട് : എഫ് ബി പോസ്റ്റ് )
In India most of the jokes people share and laugh is about Panjabees. Panjabees are the characters in those jokes that act stupidly. When we hear a joke we all laugh because the character in the joke act stupidly, and we are proclaiming to the world that you are smarter than that stupid person and will not act stupid like that if you are in that position.
The reason Panjabees are the characters in joke is that most of us are a little jealous of the achievements of the Panjabees. They are the most hardworking, industrious people in India, and very prosperous compared to others. So out of jealousy we are looking for a reason to laugh at them and feel better.
The same is applicable to Catholic Church here. Catholic Church is the most well organized and prosperous Church in India in membership and wealth. No other Church can come near to Catholic Church in what they contributed to society both in India and Worldwide. I do recognize the contributions of missionaries from other countries to uplift society.
In Kerala the educational and charitable institutions of Catholic Church surpass that of any other body. What they contributed to scatter light in human mind through education, nobody can ignore. Is it from jealousy in their prestigious position that we look for reasons to criticize the Church for reason in and reason out? Most of us have attended a school or college run by Catholics or send our children to them. After enjoying the benefits criticizing them for silly reasons is from a biased mind (Looking for log in brother’s eye).
This does not mean everything they do is perfect. When they go astray they need to be corrected. My Dad told me that we all enjoy the Mango of a Mango tree, and nobody bothers about the ‘Ithhil’ the parasitic plant on it. When a tree is large fruit bearing tree, there will be parasites on it that take advantage of the benefits of the tree and harm the tree. Such reports are common in media. We also throw stones at the tree. I think the work of Catholic Church has benefited the society more than the work of any other institution all over the world.
എന്തിനാ ജോസഫ് മാഷേ പോപ്പുലാരിറ്റിക്ക് ആണോ ശശിദരന്റെ സര്ടിഫിക്കററ്. മാതുര്‍ ഭൂമിയില്‍ എഴുതുന്നു എന്ന പൊങ്ങച്ചം.
മറ്റുള്ളവരുടെ കൃതികള്‍ കരണ്ട് എഴുതുന്നവരും അതില്‍ എഴുതുന്നുണ്ട്.