Image

സ്വര്‍ണ്ണക്കുരിശ് (നോവല്‍- ഭാഗം-8: ഏബ്രഹാം തെക്കേമുറി)

Published on 26 April, 2018
സ്വര്‍ണ്ണക്കുരിശ് (നോവല്‍- ഭാഗം-8: ഏബ്രഹാം തെക്കേമുറി)
അങ്ങകലെ കിഴക്കേ ചക്രവാളം ഇടിമുഴക്കം ആരംഭിച്ചു. അമ്മയും മകളും കുശലപ്രശ്‌നങ്ങള്‍ കഴിഞ്ഞു് സിറ്റൗട്ടില്‍ വന്നു നില്‍ക്കുമ്പോള്‍ കൊച്ചമ്മ വിളിച്ചു. "ബാബൂ നീയിങ്ങു വാ. നമുക്കിനി വെളുപ്പിന് പോകാം.’
കയറിച്ചെല്ലുവാന്‍ തുനിയുമ്പോള്‍ മനസ്സിനൊരു വിങ്ങല്‍. ഹൃദയത്തിനൊരു തേങ്ങല്‍. പത്ത് വര്‍ഷങ്ങള്‍ക്കുശേഷം എങ്ങനെ ആ കണ്ണുകള്‍ പ്രതികരിക്കും? എന്തായിരിക്കും പറയുക? ഏതുവിധമായാലും ഇതൊരു അവിശുദ്ധരാത്രി തന്നെ.
"ഇതാ വരുന്നേ’ ഉത്തരം നല്‍കി.. മനസ് ഓര്‍മ്മകളിലേയ്ക്ക് ഊളിയിട്ടു.
വീടിന്റെ താഴത്തെ മാടിയില്‍ പൂത്തുനിന്ന ഇലഞ്ഞിമരം. കൗമാരത്തിന്റെ തുടക്കത്തില്‍ മത്‌സരവാശിയോടു് ഇരുവരും പൂക്കള്‍ വാരിക്കുട്ടുമ്പോള്‍ വഴിമാറിക്കിടക്കുന്ന ഹാഫ്‌സ്കര്‍ട്ടു്. പച്ചോലയുടെ കീറുപുളി വലിച്ചെടുത്തു് അതില്‍ മാലകള്‍ കോര്‍ത്തു് ആ കഴുത്തില്‍ ചാര്‍ത്തിയപ്പോള്‍ തന്റെ കൈവിരലുകള്‍ സ്പര്‍ശിച്ച മാംസളഭാഗങ്ങള്‍.ഭൂതകാലകൗമാരത്തിലേക്കു് ബാബുവിന്റെ ഓര്‍മ്മകള്‍ ആഴ്ന്നിറങ്ങി.
ഹൈസ്കൂള്‍ ഫൈനല്‍ റിസല്‍റ്റു് അറിഞ്ഞ ദിവസം. വിജയാഹ്‌ളാദത്തില്‍ പരിസരം പോലും മറന്നു പോയവള്‍. തന്റെ തോളില്‍ കൈയിട്ടു് വാചാലയായ നിമിഷങ്ങള്‍. അന്നു സായംസന്ധ്യയിങ്കല്‍ കുട്ടകത്തില്‍ കോരിവച്ച വെള്ളം കുളിമുറിയിലേക്കു് എടുത്തു വയ്ക്കാനായി അവള്‍ തന്നെ വിളിച്ച നിമിഷങ്ങള്‍. നന്ത്ത പെറ്റിക്കോട്ടിന്റെ മറവില്‍ തുളുമ്പിനില്‍ക്കുന്ന കൗമാരത്തെ നോക്കി വെറുതെ നില്‍ക്കാനായില്ല. കുളിമുറിയുടെ നാലു ഭിത്തികള്‍ക്കു മാത്രമറിയാവുന്ന ഒരു നിര്‍വൃതിയുടെ അദ്ധ്യായം അവിടെ ആരംഭിക്കുകയായിരുന്നു. അന്ഭവങ്ങള്‍ നല്‍കിയ അറിവിലൂടെ അറിവുകളെ അന്ഭവങ്ങളാക്കി ആസ്വദിച്ച നീണ്ട വര്‍ഷങ്ങള്‍. എല്ലാമെല്ലാം മനോമുകുരത്തില്‍ തെളിയുന്നു.
"ഏതു ബാബുവാ മമ്മീ?’ ലിസി ആളറിയാന്‍ തിടുക്കം കാട്ടി..
ഭഓ. . . അതു നീ ഓര്‍മ്മിക്കുന്നില്ലായിരിക്കാം. നാളുകളേറെയായില്ലേ? നമ്മുടെ തങ്കയുടെ മകന്‍ ബാബു. നിന്റെ ഡാഡിക്കു അവനെന്നു പറഞ്ഞാല്‍ ജീവനാ. പണ്ടത്തെ പിണക്കമൊക്കെ പോയി. ഇക്കാലത്തു ആരെയും വിശ്വസിക്കാനാവില്ല മോളേ. എത്ര പേരെ ഈ വണ്ടി ഏല്‍പ്പിച്ചെന്നറിയാമോ?. എല്ലാവന്ം പെട്രോള്‍ ഊറ്റുക, കള്ളക്കണക്കു് എഴുതുക, ഓരോന്നു് ഊരി വില്‍ക്കുകയെന്നിങ്ങനെ ഭയങ്കര പ്രശ്‌നങ്ങളാ. വണ്ടിയുടെ വളയം പിടിക്കാന്‍ ഏല്‍പ്പിച്ചാല്‍ അവസാനം ഇവന്മാരൊക്കെ മുതലാളിയുടെ വളയം ഒടിക്കാന്‍ സമര്‍ത്ഥരാ.’ റാഹേലമ്മ പറഞ്ഞു നിര്‍ത്തി.
ലിസിയുടെ നാവു് വരണ്ടു. ഹൃദയമിടിപ്പു് വര്‍ദ്ധിച്ചു. അധികമൊന്നും ചോദിക്കാന്‍ മനസു് സമ്മതിക്കുന്നില്ല. ഒരു വാചകം മാത്രം മനസ്സിനെ മഥിക്കുന്നു.
“ഞാന്‍ പോകുന്നു. ഈ യാത്ര അന്ത്യയാത്രയായിരിക്കട്ടെ. സ്‌നേഹത്തോടു് ബാബു.”
തുറന്നിട്ടിരുന്ന ജനാലയുടെ കമ്പിയഴികള്‍ക്കിടയിലൂടെ നാലാക്കി മടക്കിയ വെള്ളക്കടിലാസില്‍ എഴുതി തനിക്കു സമ്മാനിച്ചിട്ടു് ജന്മനാടിനോടു് അന്നു് യാത്ര പറഞ്ഞ ബാബു. കഴിഞ്ഞ പത്ത് വര്‍ഷമായിട്ടും ആരില്‍നിന്നും ഒരു വാക്കുപോലും കേള്‍ക്കാന്‍ കഴിയാതെ മറയപ്പെട്ട ബാബു . ഇന്നിപ്പോള്‍ തന്റെ കണ്‍മുന്‍പില്‍. എങ്ങനെയാണു നേരിടുക?.
ലിസിയുടെ വിഷാദമുഖം മനസിലാക്കിയ റാഹേലമ്മ ചില പരാധീനതകളൂടെ കൂട്ടിച്ചേര്‍ത്തു.
ഭമോളെ! ഡ്രൈവര്‍മാരും, വേലക്കാരും ഇക്കാലത്തു മുതലാളിമാരുടെ കൊലക്കയറാ. ആശ്രിതര്‍ക്കാലംബവും അഭയാര്‍ത്ഥിക്കു് കിടപ്പാടവും കൊടുക്കുന്നവന്ം കത്തിമുനയാലെ പോക്കാ. അഞ്ചു് സെന്റു് കിടപ്പാടമായി കൊടുത്താല്‍പ്പോരാ, പുരയും കൂടി പിന്നീടു് വച്ചു കൊടുത്തില്ലെങ്കില്‍ അവന്‍ തട്ടും. ഇതാണു നമ്മുടെ നാട്ടിലെ സ്ഥിതി.
ലിസി യാതൊന്നും പറഞ്ഞില്ല. കാരണം മമ്മിക്കു് ഡ്രൈവര്‍. ഡാഡിക്കു് കുടികിടപ്പുകാരന്‍. തനിക്കോ? ആരാണു ബാബു.? ഒരു പെണ്ണിന്റെ വിലപ്പെട്ടതിനെ വികാരവായ്‌പ്പോടു് കൈകാര്യം ചെയ്തവന്‍. സ്ത്രീയുടെ സ്ത്രീത്വത്തിന് നിര്‍വൃതി നല്‍കുന്ന മാതൃത്വത്തിന് കഴിവുള്ളവന്‍. എന്നാല്‍ സമൂഹത്തിലെ ഉച്ചനീചത്വങ്ങളുടെ അഥവാ ഏറ്റക്കുറച്ചിലുകളുടെ നിഴലില്‍ ഒന്നുമല്ലാതാക്കപ്പെട്ടവന്‍.
പുറത്തു കോടക്കാറ്റു് അതിശക്തമായി വീശിത്തുടങ്ങി. കൊതുകിന്റെ കടുത്ത ശല്യം സഹിക്കാനാവാതെ ബാബു ലിവിംഗ് റൂമിലേയ്ക്കു് കയറിച്ചെന്നു. എന്തായാലും സംഭവിക്കേണ്ടതു് സംഭവിക്കും!. സംഭവിക്കട്ടെ. ബാബു ഉള്ളില്‍ തീരുമാനിച്ചുറച്ചു.
"മമ്മീ! ഞാന്‍ കുളിച്ചേച്ചു വരട്ടെ.’ ലിസി ഹാള്‍വേയിലൂടെ മറഞ്ഞു.
ബാബുവിന് അവളുടെ മുഖം ദര്‍ശിക്കാനായില്ല. അകത്തേക്കു മറയുന്ന ലിസിയുടെ പച്ചസാരിയില്‍ പ്രതിഫലിക്കുന്ന വെളുത്ത നിതംബത്തിന്റെ ഇളംപച്ച മാത്രമേ കാണാന്‍ കഴിഞ്ഞുള്ളു. മദ്ധ്യയൗവനത്തിന്റെ വിസ്തൃതിയാര്‍ന്ന സ്ത്രീത്വത്തിന്റെ വിശാലവികാസമെന്ന ആ ബോയിലിംഗ് പോയിന്റു്.
വേലക്കാരി ജാനു ഒരുക്കിയ വിഭവസമൃദ്ധമായ സദ്യയും കഴിഞ്ഞു് കൊച്ചമ്മ പള്ളിയുറക്കത്തിനായി സ്ഥലം കാലിയാക്കിയപ്പോഴാണു് ലിസി പുറത്തു വന്നതു്. തികഞ്ഞ സ്ത്രീത്വം ഉള്‍ക്കൊണ്ടു് വികാരാനന്വതയായി ഗൗരവമുള്ള കുടുംബിനിയായി ബാബുവിന്ള്ള കിടക്ക ചൂണ്ടിക്കാണിക്കുമ്പോള്‍ സൂഷ്മനിരീക്ഷണത്തില്‍ കണ്ണുകള്‍ ജലാവിലങ്ങളായി പ്രതിഫലിച്ചു.
വേലക്കാരി ജാന്. . .ഈ ലോകമാകുന്ന മഹാസാഗരമെല്ലാം നോക്കിക്കാണുന്നു. ലിസിക്കൊച്ചമ്മ പ്രതാപത്തിന്റെ പര്യായം. ബാബു വെറും ഒരു കാര്‍ ഡ്രൈവര്‍. എല്ലാം ശുഭം ശുദ്ധം.
ഭഇവളെന്നെ മറന്നിരിക്കുന്നു. ഒന്നു മിണ്ടാന്‍ പോലും സന്മനസ് ഇല്ല. മൂം. പെണ്ണല്ലേ! സാഹചര്യത്തിനൊത്ത് നിറം മാറും’ ബാബു മനസ്സില്‍ ഓര്‍ത്തു.
"ജാനു നീ പോയികിടന്നോളൂ’ ലിസിയുടെ ശബ്ദം.
സമയം ഇഴഞ്ഞുനീങ്ങുന്നു. നിശബ്ദതയെ ഭേദിച്ചുകൊണ്ടുള്ള ഘടികാരത്തിന്റെ സൂചിയുടെ ടിക്, ടിക് താളം മാത്രം. ഹൃദയമിടിപ്പിന്റെ അതേ ഈണം. മന്ഷ്യജീവനെ നിലനിര്‍ത്തുന്ന ഹൃദയത്തിന്ം, ജീവിതകാലത്തെ നിര്‍ണ്ണയിച്ചു തിട്ടപ്പെടുത്തുന്ന ഘടികാരത്തിന്ം പ്രവര്‍ത്തനരൂപം ഒന്നു തന്നെ.
ലിവിംഗ് റൂമില്‍ നിന്നും ഏതോ ഒരു ശോകഗാനത്തിന്റെ താളലയങ്ങള്‍ കേട്ടുതുടങ്ങി. പാടിപ്പഴകാനോ, കേട്ടുതഴമ്പിക്കാനോ ഇന്നത്തെ യുവതലമുറക്കു ഭാഗ്യം നിഷേധിച്ച ഒരു പഴയ ഗാനം.
ഭനീലക്കുയിലേ. . . നിന്‍ മാടത്തിന്‍ ചോട്ടില്‍
നിന്നെ മറന്നു കളിച്ചോരു കാലം. . . . . .അയാള്‍ ആ ഗാനത്തിന്റെ വരികളിലേക്ക് ലയിച്ചു. ഓരോ വാക്കുകളും ഹൃദയത്തില്‍ വിങ്ങലുകള്‍ സൃഷ്ടിക്കുന്നു. കണ്ണുനീര്‍ത്തുള്ളികള്‍ ധാരധാരയായി ഒഴുകി.. എങ്ങനെ നീ മറക്കും. . . .കുയിലേ. . എങ്ങനെ നീ മറക്കും?. . . .എങ്ങനെ . . . ? . . . . എങ്ങനെ. . . ? ചോദ്യങ്ങള്‍ ഉത്തരമില്ലാതെ വഴിമുട്ടി നില്‍ക്കുമ്പോള്‍, ബഡ്ഡ്‌ലാമ്പിന്റെ അരണ്ട വെളിച്ചത്തില്‍ ഒരു അപ്‌സരസിന്റെ നിഴല്‍പ്പാടുകള്‍ തന്റെ മുറിയില്‍ തെളിയുംപോലെ. ലിസീ. . .ശബ്ദമടക്കി ബാബു വിളിച്ചു.
നിറകണ്ണുകളോടു് ലിസി ബാബുവിന്റെ കട്ടിലില്‍ വന്നിരുന്നു.
"ഛേയ്.,. . . ലിസി എന്താണിതു്? കൊച്ചമ്മയെങ്ങാന്ം അറിഞ്ഞാല്‍ ?’ബാബു ചാടിയെഴുന്നേറ്റു
ഭഅറിഞ്ഞാല്‍ , അറിയാത്തവരെപ്പോലെ ഉറക്കം നടിക്കും. അത്രമാത്രം. ബാബു ഇരിക്കൂ.’ അവള്‍ ആജ്ഞാപിച്ചു.
ശരിയാണല്ലോ. എല്ലാ അമ്മമാര്‍ക്കും മകള്‍ക്കൊരു ഭര്‍ത്താവുണ്ടാകണമെന്നതിലുപരി ഉള്ള സനാതനബോധം ഇല്ലല്ലോ. പെണ്ണിനൊരു ഭര്‍ത്താവു ലഭിച്ചു കഴിഞ്ഞാല്‍ പിന്നെ സ്ത്രീത്വത്തിന്റെ മറവില്‍ ഉണ്ടാകാവുന്ന എല്ലാ പൊല്ലാപ്പുകള്‍ക്കും ഒരു ഉടയവന്‍ ആയല്ലോ. മാത്രമല്ല, തന്നോളമായാല്‍ പിന്നെ താനെന്നല്ലേ പ്രമാണം. ബാബുവിന്റെ ചിന്ത കാടു കയറുകയായിരുന്നു. ചിന്താശക്തി ആത്മവീര്യം വര്‍ദ്ധിപ്പിച്ചു.
ഇരുവരും മിണ്ടുന്നില്ല. എന്താണു് പറയേണ്ടതു്.? എവിടുന്നു തുടങ്ങണം?. കഴിഞ്ഞ പത്ത് വര്‍ഷമായി നീറിപ്പുകയുന്ന ഹൃദയങ്ങള്‍ വാചാലമാകുന്നില്ല. തെറ്റും ശരിയും തിരിച്ചറിയാനാകാതെ തങ്ങള്‍ ചെയ്യുന്നതെല്ലാം ശരിയെന്നു് ധരിക്കുന്ന കപടഹൃദയത്തിന്ടമകളാല്‍ സ്ഥാപിതമായ ഒരു പാരമ്പര്യത്തില്‍ വസിക്കുന്ന സമൂഹത്തില്‍ വന്നുപിറന്നതിനാലുള്ള ദുര്‍വിധി.
വിധിയോടുള്ള പ്രതികാരം തീര്‍ക്കാനായി ലിസി ലൈറ്റു് ഓഫ് ചെയ്തു. ജനല്‍ക്കര്‍ട്ടനിടയിലൂടെ നിലാവെളിച്ചം എത്തിനോക്കുന്നു. കാലഹരണപ്പെട്ട പ്രേമത്തിന്റെ ഫയല്‍ വീണ്ടും തുറക്കാനായി വസ്ത്രാടിവസ്ത്രങ്ങള്‍ വലിച്ചെറിയപ്പെട്ടു. ഏതു ന്യായാധിപനാണു് ന്യായം വിധിക്കുക?
"പ്രപഞ്ചമേ, എന്നെ വേശ്യയെന്നു വിളിക്കൂ. പരസംഗത്തിനായി കരിമ്പടത്തിന്മേല്‍ വെള്ള വിരിപ്പിച്ച വിവാഹമേ! മണിയറയ്ക്കുള്ളിലെ തേങ്ങലുകളുടെ പൊരുള്‍ നിനക്കറിയാമോ? വിലാപത്തിന്റെ വ്യാപ്തി നീ ഗ്രഹിക്കുന്നുവോ? ചുടുനിണത്തിന്റെ തീവൃത നീയറിയുന്നവോ? അജ്ഞാതസ്ഥലത്തുവച്ചു് മുറിക്കപ്പെട്ട പൊക്കിള്‍ ക്കൊടിയിലെ ജീവിതതന്തുവിനെയോര്‍ത്തു കാളുന്ന ഈ കുടലിന്റെ വേദന നിനക്കറിയാമോ? ഈ നിശബ്ദയാമിനിയില്‍, വേദനകളിലൂടെ ഇത്രയുംകാലം വലിഞ്ഞു മുറുകിയ ഈ ഞരമ്പുകള്‍ ചുടുനിണമൊഴുകി ജീവന്‍ പ്രാപിച്ചു് വീണ്ടും തുടിക്കട്ടെ. ഈ രാവിലേക്കു മാത്രം.’
ആരും ഒരിക്കലും കേട്ടിട്ടില്ലാത്ത ന്യായപ്രമാണത്തിന്റെ പുത്തന്‍വരികള്‍ അവിടെ എഴുതി ചേര്‍ക്കപ്പെടുകയായിരുന്നു. അന്തരാത്മാവില്‍ മാത്രം.
മുകളില്‍ ഫാന്‍ അതീവശക്തിയോടെ കറങ്ങുന്നു. താഴെ ഡണ്‍ലപ്പിന്റെ മൃദുലതയെ ചോദ്യം ചെയ്യപ്പെടുന്നു. വിശ്വാസപ്രമാണങ്ങള്‍ തുള്ളികളായി എങ്ങോ പതിക്കുന്നു. ഉറക്കം വിയര്‍പ്പുകണങ്ങളായി രൂപാന്തരപ്പെടുന്നു. ഊഷ്മളതയുടെ ഗന്ധം പൊട്ടിവിടരുന്നു. ആ ഗന്ധത്തില്‍ വികാരങ്ങള്‍ അലിഞ്ഞലിഞ്ഞു് ഇല്ലാതാകുന്നു.
നേരിയ വേദന ശരീരത്തിന് സുഖമായി തോന്നുന്ന പ്രക്രിയയുടെ വിക്രിയകളെല്ലാം കഴിഞ്ഞപ്പോഴേക്കും രാവേറിയിരുന്നു. സുഖത്തിന്റെ പിന്നിലെ വേദനയെ ആരു് ഗൗനിക്കുന്നു. വസിക്കുന്നിടങ്ങളില്‍ നിന്നും വേര്‍പെട്ടു പോകുവാന്‍ ശഠിക്കുന്ന ജീവബിന്ദുക്കളെ വിസര്‍ജ്ജിച്ചു കളയാന്ള്ള വെപ്രാളത്തിനാണല്ലോ വി കാരമെന്നും ലൈംഗികസുഖമെന്നും വിശേഷിപ്പിക്കുന്നതു്. വിസര്‍ജ്ജിക്കപ്പെടുമ്പോള്‍ അവറ്റകള്‍ മരിക്കുന്നു. ശരീരത്തിനതൊരു സുഖവും. മരണപ്രക്രിയയും ഇതു തന്നേ. ആത്മാവിനെ വിട്ടുപിരിയാന്‍ ശഠിക്കുന്ന ദേഹത്തിന് അതൊരു വേദനയും, ജഡത്തെ വിസര്‍ജ്ജിച്ചു പോകുന്ന ആത്മാവിന് അതൊരു സുഖവും എന്നവണ്ണം.
ലിസി എഴുന്നേറ്റു് ലൈറ്റു് തെളിയിച്ചു. അടിവസ്ത്രത്തെ അല്‍പകാലത്തേക്കു് വിസ്മരിച്ചു് നന്ത്ത ഗൗണ്‍ ധരിച്ചു. അഴിഞ്ഞുകിടന്ന വാര്‍മുടി ഒതുക്കി കെട്ടി. അയഞ്ഞ ഗൗണിന്ള്ളില്‍ ആകാരഭംഗികള്‍ സ്വാതന്ത്ര്യം ആഘോഷിക്കുന്നു.
ഭവരൂ ബാബു മുകളിലേയ്ക്കു് പോകാം.’ ഇരുവരും അപ്‌സ്റ്റെയറിലേക്കു് തിരിച്ചു. എങ്ങും മൂകത മാത്രം. വെള്ളിനക്ഷത്രങ്ങള്‍ ആകാശവിതാനത്തില്‍ പൂര്‍ണ്ണ ശോഭയോടു് തെളിഞ്ഞു നില്‍ക്കുന്നു. പ്രകൃതിയെ കണ്ടാസ്വദിക്കാനായി അപ്‌സ്റ്റെയറില്‍ തീര്‍ത്തിട്ടുള്ള സിറ്റൗട്ടിലെ ചൂരക്കസേരയില്‍ ഇരുവരും ഇരുന്നു.
"ലിസി! അതു കണ്ടോ! അതാ പെരുമീന്‍ നക്ഷത്രം ഉദിച്ചു വരുന്നു. അയ്യോ സമയം നാലുമണിയായി.’ ബാബു ചൂണ്ടിക്കാട്ടി.
ഭഇതാ മുഴക്കോലു നക്ഷത്രം’ നേരെ മുകളിലേയ്ക്കു് നോക്കി ലിസി പറഞ്ഞു.
ഇരുവരും ബാല്യകാലത്തിലേക്കു് ചുരുങ്ങുകയായിരുന്നു. കിഴക്കന്‍മലയുടെ അടിവാരത്തില്‍ നക്ഷത്രങ്ങളെ നോക്കി കഥകള്‍ നെയ്‌തെടുത്ത കാലങ്ങള്‍.
വിളവെടുപ്പിന്റെ കാലമായ മകരമാസത്തിലെ തെളിഞ്ഞ രാവുകളില്‍ പ്രകടമായി കാണുന്ന മുഴക്കോല്‍ നക്ഷത്രം. ഒരേ നിരയില്‍ മൂന്നു നക്ഷത്രങ്ങള്‍.
പെരുമീന്‍ കാണാന്‍ ഭാഗ്യം ലഭിക്കുന്നതു് ഉയിര്‍പ്പു് ഞായറാഴ്ച മാത്രമാണു്. വെളുപ്പിന് മൂന്നു മണിക്കു് കപ്യാര്‍ അന്തോണി പൊട്ടിക്കുന്ന കതിനാ കേട്ടു് ഉണരുന്നു. ഉടുത്തൊരുങ്ങി പള്ളിയിലോട്ടു് യാത്ര തിരിക്കുമ്പോള്‍ പെരുമീന്‍ ഉദിച്ചോയെന്നു തിട്ടപ്പെടുത്തുന്നു. കാരണം സമയം നാലു മണി വെളുപ്പു്. ഇന്നിപ്പോള്‍ പഴയതെല്ലാം വെറും കടംങ്കഥകളു പോലെയായി. ഇരുവരും മനസ്സില്‍ ഓര്‍ത്തു.
പട്ടണജീവിതത്തിന്റെ ആഢംബരത്വം മെറ്റീരിയലിസത്തിന്റെ പാതയിലൂടെ വികൃതമാക്കിയ ഉപഭോഗസംസ്കാരം.
"ബാബു കല്യാണം കഴിച്ചില്ലേ?’ ലിസി വിഷയത്തിലേക്കു് കടന്നു.
തമാശകള്‍ കൊണ്ടു് ജീവിതത്തിന്് പകിട്ടേകി നിലനില്‍പ്പു് ലക്ഷ്യമാക്കി ചരിക്കുമ്പോള്‍ ജീവിതയാഥാര്‍ത്ഥ്യങ്ങളിലേയ്ക്കു് വിരല്‍ ചൂണ്ടിയാല്‍ ആരായാലും പാളിപ്പോകും. ബാബുവിന്റെ ഹൃദയമിടിപ്പു് വര്‍ദ്ധിച്ചു കണ്ണകള്‍ ചെറുതായി. ഉത്തരത്തിന് പകരം ചോദ്യമാണു് ഉതിര്‍ന്നതു്.
ഭലിസി. പറയൂ എന്റെ കുഞ്ഞു് എവിടെയാണു്? ആണോ, പെണ്ണോ?
"എനിക്കറിയില്ല ബാബൂ. ഭയത്തിന്റെയും, ആകുലതയുടെയും ആ നാളുകളില്‍ എനിക്കു പിടിച്ചു നില്‍ക്കാനായില്ല . ഞാന്‍പ്രസവിച്ചുവെന്നതു മാത്രം എന്റെ ഓര്‍മ്മയിലുണ്ടു്. പിഞ്ചുമുഖത്തോടു് തെല്ലും കരുണയില്ലാത്തവരല്ലേ ഇത്തരം പൊല്ലാപ്പിന് കൂട്ടു നില്‍ക്കുന്നവര്‍. ആരോടു് ചോദിക്കാന്‍?.’
"നീയീ പറയുന്നതു സത്യമാണോ.?’
ഭഅതേ. ബാബൂ. ഞാനാണ സത്യം.’ അവള്‍ ആണയിട്ടു. ആ കണ്ണകള്‍ ജലാവിലങ്ങളാകുന്നതു അയാള്‍ കണ്ടു. അല്‍പനേരത്തേക്കു് മൂകത തളം കെട്ടി നിന്നു.
"ബാബൂ. എന്നായാലും സത്യം പുറത്തു വരുമെന്ന പ്രതീക്ഷയിലാണു ഞാനിപ്പോള്‍. എന്റെ ജീവിത നിലവാരം ആകെ തകര്‍ന്നിരിക്കുന്നു. സംശയങ്ങള്‍ എല്ലാം യാഥാര്‍ത്ഥ്യമായി മാറിയിരിക്കുന്നു. എന്റെ ഭര്‍ത്താവിന്് സന്താനോല്‍പാദനശേഷിയില്ല. എന്തായാലും നമ്മുടെ കുഞ്ഞിനെ തിരിച്ചു കിട്ടിയാല്‍ എല്ലാ സൗഭാഗ്യങ്ങളും വലിച്ചെറിഞ്ഞു് ഞാന്‍ മടങ്ങി വരും. ബാബുവിനെ അല്ലാതെ മറ്റാരെയും സ്‌നേഹിക്കാന്‍ എനിക്കാവില്ല .’
" പട പേടിച്ചു പന്തളത്തു ചെന്നപ്പോള്‍ പന്തോം കൊളുത്തി പട പന്തളത്തു് എന്താണു ചെയ്ക.’ ബാബു മനസില്‍ ആലോചിച്ചു.
തല്‍ക്കാലം തന്റെയും കുഞ്ഞിന്റെയും കാര്യം വിടുക. വര്‍ത്തമാനകാലവിശേഷം തന്നെ അറിയുക.
"എന്താ രാജന്‍ സാറിന്് വല്ല ലൈംഗീക പ്രശ്‌നവും ഉണ്ടോ?’
ഭലൈംഗീക ബന്ധത്തിന് പ്രശ്‌നമൊന്നുമില്ല. എപ്പോഴും താല്‍പര്യക്കുറവു് കാണിക്കുന്നതിന്റെ പുറകില്‍ ചില രഹസ്യബന്ധങ്ങളുണ്ടു് ബാബു. എക്യൂമെനിസം, കരിസ്മാറ്റിസമെന്നൊക്കെ വീമ്പിളക്കി നടക്കുന്ന അത്യാധുനികരുടെ കൂടെ കൂടിയാണല്ലോ അങ്ങേരു് ഈ പ്രതാപമൊക്കെ ഉണ്ടാക്കിയതു്. അക്കൂട്ടത്തില്‍ ഒരു മരിയാ സന്യാസിനി അയാളെ പിടികൂടിയിരിക്കയാ. പൊതുജനസമക്ഷം ഭനല്ലപിള്ള’ ചമെഞ്ഞു് എല്ലാ സുഖങ്ങളും ആസ്വദിച്ചുകൊണ്ടു് ഭരക്ഷാവാഹന’ത്തിന്റെ ഫുഡു്‌ബോഡേല്‍ നില്‍ക്കുന്നു. ആള്‍ക്കാരെ സ്വര്‍ക്ഷരാജ്യത്തിലേയ്ക്കു് കയറ്റി വിടുന്നു. മാത്രമല്ല , നമ്മുടെ സരോജിനി ഉണ്ടല്ലോ, വീട്ടില്‍ വേലക്കു നില്‍ക്കുന്നവള്‍ , അവള്‍ ഒരു ദിവസം ഒരു ഫോട്ടോ കണ്ടിട്ടു് എന്നോടു പറഞ്ഞു. ഈ രാജന്‍സാറിനെ അറിയാമെന്നും, മരിയാ സന്യാസിനിയുടെ ആശ്രമത്തില്‍ അവള്‍ വേലക്കു് നിന്നിട്ടുണ്ടെന്നുമൊക്കെ. എന്തായാലും ആകെ പൊല്ലാപ്പാണു്.’
ഉറക്കക്ഷീണം ഇരുവരുടെയും വചാലതയ്ക്കു ഭംഗം വരുത്തി.. നെടുവീര്‍പ്പുകള്‍ ഉറക്കത്തെ അപ്പോഴും അകറ്റി നിര്‍ത്തി.
"എന്തെങ്കിലും അല്‍പം കുടിക്കാന്‍ തരൂ ലിസി..’ ബാബു ആവശ്യപ്പെട്ടു.
ലിസി എഴുന്നേറ്റു് ഫ്രിഡ്ജ് തുറന്നു.
"എന്റെ ഭര്‍ത്താവിന്റെ വിശുദ്ധ സംസര്‍ക്ഷത്തിന്റെ ബാക്കിയാ. മെയ്ഡു് ഇന്‍ ഇറ്റലി.’ അവള്‍ ഒരു കുപ്പി വൈനുമായി എത്തി.
"മൂം. . .വിശുദ്ധവും അവിശുദ്ധവുമായ ബന്ധങ്ങള്‍ക്കു് ഉശിരു് കൊടുക്കുന്നവന്‍. മുന്തിരിച്ചാറു്.’
വൈന്‍ നിറച്ച ഗ്‌ളാസുമായി വീണ്ടും ചൂരല്‍ക്കസേരയില്‍ ഇരുന്നു.
"ബാബു ഒന്നു പറഞ്ഞില്ല ഇതു വരെ!’ ലിസി ആകാംക്ഷയോടെ നോക്കി.
"ഞാന്‍ എന്തു പറയുവാന്‍? എന്തിന് പറയണം? നീണ്ട നെടുവീര്‍പ്പിന്‍ മോഹങ്ങള്‍ തീര്‍ത്തൊരു നീലക്കടലാണു പ്രേമം എന്നു പറഞ്ഞാല്‍ അതൊരു പഴമൊഴിയല്ലേ? വലിയവന്റെ വീട്ടിലെ അവരാതവും , ചെറിയവന്റെ വീട്ടിലെ മരണവും ആരും അറിയാത്തൊരു ലോകമാണിതു ലിസീ. അന്നു രാത്രി ഞാന്‍. . . . ആ കോരിച്ചൊരിയുന്ന മഴയത്തു് റെയില്‍വേ സ്‌റ്റേഷനെ ലക്ഷ്യമാക്കി നടന്നു. ഒരേ ചിന്ത മാത്രം മനസ്സില്‍. എങ്ങനെയും മരിക്കണം. പിന്നിടുന്ന വഴിത്താരകളോടു് എന്റെ പാദങ്ങള്‍ യാത്ര ചോദിക്കയായിരുന്നു. റെയില്‍വേ സ്‌റ്റേഷനിലെത്തിയപ്പോഴേക്കും പാതിരാവു് കഴിഞ്ഞിരുന്നു.’
വാക്കുകള്‍ക്കു് കടിഞ്ഞാണിട്ടുകൊണ്ടു് ബാബു ഗ്‌ളാസു് കാലിയാക്കി. ഭൂതകാലത്തിന്റെ ഓര്‍മ്മകള്‍ സമ്മാനിച്ച ഭീതിയില്‍ സ്‌നേഹത്തിന്റെ വികാരം രൂപപ്പെട്ടു. ലിസിയുടെ കൈത്തലങ്ങളെ അയാള്‍ ഞെരിച്ചു. അവളുടെ ഗ്‌ളാസില്‍ ബാക്കിയുണ്ടായിരുന്നതു് അവള്‍ ബാബുവിന്റെ ചുണ്ടുകളിലേക്ക് ചേര്‍ത്തു പിടിച്ചു.ഒരു മാതാവിന്റെ സ്‌നേഹവായ്‌പോടു്. വേശ്യയുടെ രൂപലാവണ്യത്തോടെ. സമനില തെറ്റുന്നതായി ബാബുവിന് തോന്നി. കൊച്ചുവെളുപ്പാന്‍ കാലത്തു് ഹരിതവര്‍ണ്ണം കണ്ണുകളില്‍. കൈകളില്‍ തരിപ്പു് . നാവില്‍ പെരുപ്പു്.
ഭബാക്കിയൊക്കെ സൗകര്യം പോലെ പറയാം ലിസി.’ അയാള്‍ അവളെ വാരിപ്പുണര്‍ന്നു. തേന്‍ നിറഞ്ഞ മലരിന്റെ സുഗന്ധം ലഭിച്ച രാത്രി. അതിന്റെ അഴകാഭകളെ നോക്കി അമ്പിളി ചന്ദ്രക്കലയായി പ്രകാശം വിതറുന്നു. ലിസി ഗൗണ്‍ ഊരിയെറിഞ്ഞു. മറ്റൊരു ചന്ദ്രക്കല കണ്‍മുന്‍പില്‍. കറുത്തവാവിന്റെ വര്‍ണ്ണാഭകളോടു്.
ചുണ്ടില്‍ പുളിരസം. നാസാരന്ധ്രത്തില്‍ മുന്തിരിച്ചാറിന്റെ ഗന്ധം. മൃദുലപേശികളിലൂടെ രുചീന്ദ്രിയന്‍ ഉഴറി നടന്നു. ആഴത്തിലേക്കു് ചെല്ലുന്തോറും അനുഭൂതികളേറി വന്നു.
അവളുടെ കരങ്ങള്‍ താഴേക്കു് ഇറങ്ങിച്ചെന്നു. അയാളുടെ മുടിയിഴകളില്‍ മുറുക്കിപ്പിടിച്ചു. മതിയെന്നല്ല, തുടരൂ യെന്ന അപേക്ഷയോടെ. ഇരുവരും ഒന്നിച്ചു പുലമ്പി. "ഈ രാവു് വെളുക്കാതിരിക്കട്ടെ.’

(തുടരും....)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക