Image

ചിതറിത്തെറിച്ച് തൂവലുകള്‍ (കവിത: ഡോണ മയൂര)

Published on 02 May, 2018
ചിതറിത്തെറിച്ച് തൂവലുകള്‍ (കവിത: ഡോണ മയൂര)
ഒന്നും
അവശേഷിപ്പിക്കാറില്ല.

എഴുതുന്നത്,
അയക്കാറില്ല.

വരയ്ക്കുന്നത്,
അയക്കാറില്ല.

കണ്ടാലും,
മിണ്ടാറില്ല.

മിണ്ടാന്‍ തോന്നുമ്പോള്‍,
സ്വയം കുഴിച്ച് മൂടും.

എഴുതുമ്പോഴും
വരയ്ക്കുമ്പോഴും
കാണുമ്പോഴും
മിണ്ടാതിരിക്കുമ്പോഴും
ചിതറിത്തെറിച്ച്
പോവാറുണ്ട്.

ചിതറലില്‍
തകര്‍ന്ന
പക്ഷി,
ഇപ്പോള്‍ തൂവലുകള്‍
അവശേഷിപ്പിക്കാറില്ല.
Join WhatsApp News
പാവം പക്ഷി 2018-05-02 20:11:19
നന്ദി പക്ഷി.
ചിതറിത്തെറിച്ച്
തൂവലികൾ നഷ്ടപ്പെടും മുൻപ്
ഇത് ഇവിടെ എത്തിച്ചതിന്.

കൊഴിഞ്ഞ തൂവല്‍ 2018-05-02 20:50:55

പറിയാത്ത തൂവല്‍ പറിച്ചു

അതില്‍ നിന്നും പൊടിക്കും

വാക്കുകള്‍ അറിയതെ.

തൂവല്‍ക്കൊട്ടാരം കെട്ടി

 

പക്ഷെ എരിഞ്ഞു അടങ്ങി

കാട്ടു തീയില്‍ വീണ

വള്ളി കുടില് ഞാന്‍.

ചിതല്‍ പോലും ഉപേഷിച്ച

കൊഴിഞ തൂവല്‍ 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക